ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ യുട്യൂബില്‍ തത്സമയം. ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ നടക്കുന്ന ലോകകപ്പിലെ എല്ലാ മത്സരങ്ങളുടെയും ആദ്യ 10 മിനിറ്റ് ഫിഫയുടെ യുട്യൂബില്‍ ലഭിക്കും. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മത്സരങ്ങള്‍ മാത്രമേ പൂര്‍ണമായി തത്സമയം ഉണ്ടാകുകയുള്ളൂ.
Read MoreCategory: Sports
മെസിക്കു സ്വാഗതം: ലാപോര്‍ട്ട
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്കായി എപ്പോഴും വാതില്‍ തുറന്നു കിടക്കുകയാണെന്ന് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഹ്വാന്‍ ലാപോര്‍ട്ട. ബാഴ്സയ്ക്കായി 778 മത്സരങ്ങളില്‍നിന്ന് 672 ഗോള്‍ മെസി നേടിയിരുന്നു. ട്രിബ്യൂട്ട് മത്സരവും ക്ലബ്ബില്‍ അദ്ദേഹത്തിന്റെ ശില്‍പ്പവും മെസി അര്‍ഹിക്കുന്നുണ്ടെന്നും ലാപോര്‍ട്ട കൂട്ടിച്ചേര്‍ത്തു. ലാഡിസ്ലാവൊ കുബാല, ജോഹാന്‍ ക്രൈഫ് എന്നിവരുടെ ശില്പ്പങ്ങള് മാത്രമാണ് ബാഴ്സലോണയില്‍ ഇതുവരെയുള്ളത്.
Read Moreയുവ ഇന്ത്യൻ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: യുവ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. നിലവിലെ സീസണിൽ കളിക്കുന്നതിനായി ടൈസൺ ടീമിനൊപ്പം ചേർന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ റിസർവ് ടീമിൽ നിന്നാണ് ഇരുപത്തിയൊന്നുകാരനായ ടൈസൺ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ആക്രമണ ഫുട്ബോളിൽ ശ്രദ്ധേയനായ ടൈസൺ, വിങ്ങുകളിൽ മികവ് പുലർത്തുന്നതിനൊപ്പം മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള താരമാണ്. മണിപ്പുരിൽ നിന്നുള്ള ഈ യുവതാരം ഇന്ത്യയുടെ അണ്ടർ 20 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗ്, മറ്റ് പ്രധാന കപ്പ് ടൂർണമെന്റുകൾ എന്നിവയിൽ കളിച്ച് മികച്ച പരിചയസമ്പത്തുമായാണ് ടൈസൺ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന ടൈസൺ, 2020-21 സീസണിൽ എഐഎഫ്എഫിന്റെ ഇന്ത്യൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. പിന്നീട് 2022-23 സീസണിൽ മോഹൻ ബഗാൻ റിസർവ് ടീമിലെത്തി. ഈ പ്രായവിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭകളിൽ…
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബ്രെന്റ്ഫോർഡിനെ സമനിലയിൽ തളച്ച് വൂൾവ്സ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോർഡിനെ സമനിലയിൽ തളച്ച് വൂൾവ്സ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. മൈക്കൽ കയോഡെയും ഇഗോർ തിയാഗോയും ആണ് ബ്രെന്റ്ഫോർഡിന് വേണ്ടി ഗോളുകൾ നേടിയത്. ആദം ആംസ്ട്രോംഗും ടോലു അരോകൊഡാരെയും ആണ് വൂൾവ്സിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ ബ്രെന്റ്ഫോർഡിന് 45 പോയിന്റും വൂൾവ്സിന് 17 പോയിന്റും ആയി. ലീഗ് ടേബിളിൽ ബ്രെന്റ്ഫോർഡ് ഏഴാം സ്ഥാനത്തും വൂൾവ്സ് 20-ാം സ്ഥാനത്തുമാണുള്ളത്.
Read Moreദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20; ന്യൂസിലൻഡിന് തകർപ്പൻ ജയം
ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഹാമിൽട്ടണിൽ നടന്ന മത്സരത്തിൽ 68 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 107 റൺസിൽ ഓൾഔട്ടായി. 33 റൺസെടുത്ത ജോർജ് ലിൻഡെ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. റുബിൻ ഹെർമാൻ 19 റൺസും വിയാൻ മുൾഡർ 16 റൺസുമെടുത്തു. ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗൂസണും ബെൻ സിയേഴ്സും മൂന്ന് വിക്കറ്റ് വീതമെടുത്തു. മിച്ചൽ സാന്റ്നർ രണ്ട് വിക്കറ്റും കോൽ മക്കോഞ്ചിയും ജെയിംസ് നീഷയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസെടുത്തത്. ഡിവോൺ കോൺവെയുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. കോൺവെ 60 റൺസാണെടുത്തത്. അഞ്ച് ബൗണ്ടറിയും നാല്…
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കാസമീറോ, മാത്യൂസ് കുൻഹ, ബെഞ്ചമിൻ സെസ്ക്കോ എന്നിവരാണ് ഗോളുകൾ നേടിയത്. റോസ് ബാർക്ലിയാണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 54 പോയിന്റായി. ഇതോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.
Read Moreപന്തു തട്ടാൻ കൊച്ചി
കൊച്ചി: പതിറ്റാണ്ടിനു ശേഷം വീണ്ടും കൊച്ചിയിൽ ഫുട്ബോൾ ആരവം. എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിലെ അവസാന മത്സരം കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. മാർച്ച് 31ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ സീനിയർ പുരുഷ ടീം ഹോങ്കോംഗിനെ നേരിടും. പത്ത് വർഷത്തിനു ശേഷമാണ് കൊച്ചിയിൽ ബ്ലൂ ടൈഗേഴ്സ് മത്സരത്തിനിറങ്ങുന്നത്. 2016 മാർച്ചിൽ ഇതേ വേദിയിൽ വച്ച് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ തുർക്ക്മെനിസ്ഥാനെ നേരിട്ടു. ഇന്ത്യൻ സീനിയർ പുരുഷ ടീം കേരളത്തിൽ അവസാനമായി കളിച്ചതും ആ മത്സരമായിരുന്നു. 2027 എഎഫ്സി ഏഷ്യൻ കപ്പിനുള്ള മത്സരത്തിൽ നിന്ന് പുറത്തായ ഇന്ത്യ യോഗ്യതാ മത്സരത്തിൽ വിജയ പ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മാർച്ചിൽ ഷില്ലോംഗിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനും കഴിഞ്ഞ വർഷം ഒക്ടോബറിൽ മർഗോവയിൽ സിംഗപ്പുരിനെതിരേ യും ആതിഥേയത്വം വഹിച്ചതിന് ശേഷം, 2027 എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയേഴ്സ്…
Read Moreഞങ്ങൾ തീയും ഐസുമല്ല, തീയും തീയും ആണ്: അഭിഷേക് ശർമയെ പ്രശംസിച്ച് സഞ്ജു സാംസണ്
ട്വന്റി20 ക്രിക്കറ്റിൽ തന്റെ സഹഓപ്പണറായ അഭിഷേക് ശർമയെ പ്രശംസിച്ച് മലയാളി താരം സഞ്ജു സാംസണ്. ഇരുവരും മാറിമാറി ആക്രമണം നടത്തുന്ന രീതി കൈക്കൊള്ളുന്നതുകൊണ്ട് ഞങ്ങൾ തീയും ഐസുമല്ല, തീയും തീയും എന്നാണ് സഞ്ജു വിശേഷിപ്പിച്ചത്. ഒരു കോണ്‍ക്ലേവിൽ പങ്കെടുത്ത് സംസാരിക്കവേയാണ് താരത്തിന്റെ പ്രതികരണം. “ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്. ചില സമയങ്ങളിൽ അവൻ കത്തും, ചിലപ്പോൾ ഞാനും. അത്തരമൊരു കൂട്ടുകെട്ടാണ് ഞങ്ങളുടേത്. 2024 മുതൽ ഈ രീതി ഞങ്ങൾ പിന്തുടരുന്നു. ഒരു കേരളീയ- പഞ്ചാബി സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. എല്ലാം വളരെ സ്വാഭാവികമായി തന്നെ വരുന്നതാണ്. ബോൾ എങ്ങനെയാണ് വരുന്നതെന്ന് അഭിഷേക് എന്നോടു ചോദിക്കും. സാധാരണ രീതിയിൽ ആണ് വരുന്നതെന്നും സിക്സടിച്ചോയെന്നുമായിരിക്കും ഞാൻ പറയുക. അഭിഷേക് വളരെ ധൈര്യശാലിയായ വ്യക്തിയാണ്. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് എനിക്ക് ഏറെ ഇഷ്ടവുമാണ്”- സഞ്ജു വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിൽ…
Read Moreഈഡൻ ഗാർഡൻ വസന്തത്തിന് 25 വയസ്
ലോക ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ തിരിച്ചുവരവിന് കാൽ നൂറ്റാണ്ട്. സൗരവ് ഗാംഗുലി നയിച്ച സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ് തുടങ്ങിയവരുള്‍പ്പെട്ട ഇന്ത്യന്നിരയുടെ വീര്യമുള്ള ഉയിർപ്പിന് കോൽക്കത്ത ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചിട്ട് 25 വർഷം ഇന്നലെ പിന്നിട്ടു. കരുത്തരായ ഓസ്ട്രേലിയയോട് ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓണ്‍ വഴങ്ങി. തോറ്റു എന്ന് ഉറപ്പിച്ച മത്സരത്തിൽ 171 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കി ഇന്ത്യ വിസ്മയിപ്പിച്ചു. 2001ൽ സ്റ്റീവ് വോയുടെ ഓസീസ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആദ്യ മൽസരത്തിൽ 10 വിക്കറ്റിന്റെ ആധികാരിക ജയം നേടി. രണ്ടാം ടെസ്റ്റിന് വേദിയായത് കോൽക്കത്ത ഈഡൻ ഗാർഡൻസ്. 2001 മാർച്ച് 11. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് കുറിച്ചത് 445 റണ്‍സ്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 171ന് എല്ലാവരും പുറത്ത്. 274 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യയെ വോ വീണ്ടും…
Read Moreസർഫറാസ് അഹമ്മദ് വിരമിച്ചു
കറാച്ചി: പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കറാച്ചി സ്വദേശിയായ കീപ്പർ ബാറ്ററായ 39കാരൻ സർഫറാസ് മൂന്ന് ഫോർമാറ്റുകളിലുമായി 100 അന്താരാഷ്ട്ര മത്സരങ്ങളിൽ പാക്കിസ്ഥാനെ നയിച്ച താരമാണ്. 54 ടെസ്റ്റുകളിലും 117 ഏകദിനങ്ങളിലും 61 ട്വന്റി20 മത്സരങ്ങളിലും പാക്കിസ്ഥാനുവേണ്ടി സർഫറാസ് കളിച്ചു.
Read More