സിംഗപ്പുര്‍: 2025 ലോക അക്വാട്ടിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്റെ ലിയോണ്‍ മര്‍ച്ചന്‍ഡ് പുരുഷ വിഭാഗം 200 മീറ്റര്‍ മെഡ്ലെയില് സ്വര്‍ണം നീന്തിയെടുത്തത് തലേരാത്രിയില്‍ ഉറക്കമിളച്ചതിന്റെ ക്ഷീണമില്ലാതെ. എന്നാല്‍, ഉറക്കമിളച്ചത് ഫൈനലിലെ പ്രകടനത്തില്‍ ബാധിച്ചു. 1:53.68 സെക്കന്‍ഡിലാണ് ഫ്രഞ്ച് താരം സ്വര്‍ണത്തിലേക്കു നീന്തിക്കയറിയത്. സെമിയില്‍ 1:52.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലോക റിക്കാര്‍ഡ് സ്വന്തമാക്കിയതിന്റെ ത്രില്ലിലായിരുന്നു ലിയോണ്‍. അതുകൊണ്ട് രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. 2011ല്‍ റയാന് ലോച്ചെ കുറിച്ച 1:54.00 എന്ന റിക്കാര്‍ഡാണ് സെമിയില്‍ ലിയോണ്‍ തകര്‍ത്തത്. രണ്ടു വര്‍ഷം മുമ്പ് നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍, മൈക്കിള്‍ ഫെല്‍പ്സിന്റെ പേരില്‍ ദീര്‍ഘനാളായി തുടര്‍ന്ന 400 മീറ്റര്‍ മെഡ്ലെ റിക്കാര്‍ഡ് ലിയോണ്‍ തിരുത്തിയിരുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവുമടക്കം അഞ്ച് മെഡല്‍ ഈ 23കാരന് സ്വന്തമാക്കിയിരുന്നു.
Read MoreCategory: Sports
എന്നേക്കാളും കഠിനമായ ദിനങ്ങള്‍ അദ്ദേഹത്തിനായിരുന്നു, പിന്തുണച്ചത് ബലോഗ്: ദിവ്യ
നാഗ്പുര്‍: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത ഫിഡെ ലോകകപ്പ് ചെസ് കിരീടം നേടിയത് ദിവ്യ ദേശ്മുഖ് എന്ന 19കാരിയിലൂടെ. 2025 ഫിഡെ വനിതാ ലോകകപ്പില്‍ ജേതാവായതോടെ നാഗ്പുര്‍ സ്വദേശിയായ ദിവ്യ ചരിത്രത്താളില്‍ ഇടംപിടിച്ചു. സെമിയില്‍ ജയിച്ചതോടെ ആദ്യമായി ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഇന്ത്യന്‍ വനിത എന്ന നേട്ടവും ദിവ്യ സ്വന്തമാക്കിയിരുന്നു. ടൈബ്രേക്കറില്‍ രണ്ടാം റൗണ്ട് വരെ നീണ്ട ഫൈനലില്‍, ഇന്ത്യക്കാരിയായ കൊനേരു ഹംപിയെ കീഴടക്കിയായിരുന്നു ദിവ്യ ലോകകപ്പ് സ്വന്തമാക്കിയത്. ഇന്ത്യക്കാരുടെ ഫൈനല്‍ അരങ്ങേറിയതും ചരിത്രത്തില്‍ ആദ്യം. നിരവധി റിക്കാര്‍ഡുകള്‍ തകര്‍ത്ത്, 2025 ഫിഡെ വനിതാ ലോകകപ്പ് ചെസ് കിരീടം സ്വന്തമാക്കിയതിന്റെ രഹസ്യങ്ങള്‍ ദിവ്യ ദേശ്മുഖ് വെളിപ്പെടുത്തി. ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ സിസബ ബലോഗാണ് ഫിഡെ 2025 ലോകകപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചതെന്ന് ദിവ്യ പറഞ്ഞു. ഒപ്പം അഭിമന്യു പുരാണിക്കും തന്റെ ഭാഗത്തുണ്ടായിരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ടീം…
Read Moreതകര്‍പ്പന്‍ തരുണ്‍
മക്കാവു: ടോപ് സീഡായ ഹോങ്കോംഗിന്റെ ലീ ച്യൂക്ക് യിയുവിനെ അട്ടിമറിച്ച് ഇന്ത്യയുടെ തരുണ്‍ മണ്ണേപ്പളി ക്വാര്‍ട്ടറില്‍. മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലാണ് തരുണിന്റെ തകര്‍പ്പന്‍ പ്രകടനം അരങ്ങേറിയത്. ടോപ് സീഡും ലോക 15-ാം നമ്പറുമായ ലീ ച്യൂക്ക് യിയുവിനെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ് തരുണ്‍ തകര്‍ത്തത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ഉജ്വലമായ തിരിച്ചുവരവെന്നതും ശ്രദ്ധേയം. സ്കോര്‍: 19-21, 21-14, 22-20. ലോക 47-ാം നമ്പറായ തരുണ്‍ ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് സൂപ്പര്‍ 300 ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഫെബ്രുവരിയില്‍ ജര്‍മന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലും പ്രവേശിച്ചിരുന്നു. മക്കാവു ക്വാര്‍ട്ടറില്‍ ചൈനയുടെ ഹു ഹെ അനാണ് തരുണിന്റെ എതിരാളി. രണ്ടാം സീഡായ ഇന്ത്യയുടെ ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാര്‍ഡോയോയെ ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് നീണ്ട…
Read Moreസ്റ്റോക്സ്, ആര്‍ച്ചര്‍ ഇല്ല ; ഇംഗ്ലണ്ടിനെ ഒല്ലി പോപ്പ് നയിക്കും
ലണ്ടന്‍: ഇന്ത്യക്കെതിരേ ഇന്നാരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. വലതു തോളിലെ പരിക്കിനെത്തുടര്‍ന്നാണ് സ്റ്റോക്സിനെ അഞ്ചാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയതെന്ന് ഇസിബി അറിയിച്ചു. സ്റ്റോക്സിനു പകരം ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുക. നാലു മത്സരങ്ങളിലായി 140 ഓവര്‍ എറിഞ്ഞ സ്റ്റോക്സ് 17 വിക്കറ്റ് നേടിയിരുന്നു. ആന്ഡേഴ്സണ് – തെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്റ്റോക്സിനാണ്. രണ്ടു മത്സരം കളിച്ച ആര്‍ച്ചറിന് ഒമ്പത് വിക്കറ്റാണുള്ളത്. ഒരു സെഞ്ചുറി അടക്കം 304 റണ്‍സും സ്റ്റോക്സ് നേടിയിരുന്നു. നാലു മാറ്റങ്ങള്‍; സ്പിന്നര്‍ ഇല്ല നാലാം ടെസ്റ്റില്‍ കളിച്ച പ്ലേയിംഗ് ഇലവനില്‍ നാലു മാറ്റങ്ങളുമായാണ് ഓവല്‍ മത്സരത്തിനുള്ള 11 അംഗ സംഘത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.…
Read Moreലിയോണിനു റിക്കാര്‍ഡ്
സിംഗപ്പുര്‍: 2025 ലോക അക്വാട്ടിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്റെ ലിയോണ്‍ മര്‍ച്ചന്‍ഡ് ലോക റിക്കാര്‍ഡ് കുറിച്ചു. പുരുഷ വിഭാഗം വ്യക്തിഗത മെഡ്ലെയില് 1:52.69 സെക്കന്‍ഡില്‍ നീന്തിക്കയറിയാണ് ലിയോണ്‍ ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. സെമി ഫൈനലിലായിരുന്നു ഈ 23കാരന്റെ റിക്കാര്‍ഡ് പ്രകടനം. 2011ല്‍ റയാന് ലോച്ചെ കുറിച്ച 1:54.00 എന്ന റിക്കാര്‍ഡാണ് പിന്തള്ളപ്പെട്ടത്. 2024 പാരീസ് ഒളിമ്പിക്സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് ലിയോണ്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതിനോടകം അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമുണ്ട്.
Read Moreഓവലോളം…ഇന്ത്യ x ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്നു മുതല്‍ ഓവലില്‍
ലണ്ടന്‍: കിയ ഓവലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങും. ടെസ്റ്റ് ക്രിക്കറ്റിനെ ആവേശക്കൊടുമുടി കയറ്റിയ നാലു പോരാട്ടങ്ങള്‍ക്കുശേഷം, ക്ലൈമാക്സ് ഓവലില്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച്, ജയത്തോളം വിലമതിക്കുന്ന സമനില സ്വന്തമാക്കിയാണ് ശുഭ്മാന്‍ ഗില്ലിന്റെ ടീം ഇന്ത്യ ഓവലിലേക്കു വണ്ടികയറിയത്. ലീഡ്സ്, ബിര്‍മിംഗ്ഹാം, ലോഡ്സ്, മാഞ്ചസ്റ്റര്‍ പോരാട്ടങ്ങള്‍ക്കുശേഷം ആന്ഡേഴ്സണ് – തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുടെ ഓളം ഓവലില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ്, ജയത്തോടെ പരമ്പര 2-2 സമനിലയിലാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങളുടെ ഓവല്‍ പതിപ്പിനു തുടക്കമാകുക. പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്. സോണി ടെന്‍ ചാനലുകളിലും ജിയൊഹോട്ട്സ്റ്റാറിലും മത്സരം തത്സമയം ലഭ്യമാണ്. ബുംറ ഇല്ല; ഇന്ത്യക്ക് ഓപ്ഷന് കുറവ് ഇംഗ്ലണ്ടിനെതിരേ നിര്‍ണായകമായ അഞ്ചാം ടെസ്റ്റിനായി ഇറങ്ങുമ്പോള്‍…
Read Moreഓവലില്‍ കണ്ണും നട്ട്…
മാഞ്ചസ്റ്റർ: ഇന്നിംഗ്സ് തോൽവിയോ പൊരുതി തോൽക്കുമോ?. നാലാം ടെസ്റ്റിൽ അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങുന്പോൾ ഇന്ത്യൻ ടീമിനു മുന്നിലുണ്ടായിരുന്ന ചോദ്യമിതായിരുന്നു. എന്നാൽ വീരോചിത ബാറ്റിംഗ് പുറത്തെടുത്ത രവീന്ദ്ര ജഡേജ (107), വാഷിംഗ്ടണ്‍ സുന്ദർ (101) സഖ്യത്തിന്റെ പോരാട്ടത്തിനു മുന്നിൽ സ്റ്റോക്സിനും സംഘത്തിനും മറുപടിയില്ലാരുന്നു. മത്സരം സമനിലയ്ക്ക് കൈകൊടുത്തു പിരിഞ്ഞു. അഞ്ചാം മത്സരത്തിനിറങ്ങുന്പോൾ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. പരന്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഓവലിൽ വ്യാഴാഴ്ചയാണ് അഞ്ചാം മത്സരം. ഇന്ത്യക്ക് പോയിന്റ് നേട്ടം: നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ നേടിയ വീരോചിത സമനില പരന്പരയിൽ ഇന്ത്യയുടെ സാധ്യത നിലനിർത്തുക മാത്രമല്ല ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് റാങ്കിംഗിൽ പോയിന്റ് മെച്ചപ്പെടുത്തുകയും ചെയ്തു. ഇന്ത്യ 12 പോയിന്റിൽ നിന്ന് 16 പോയിന്റിലേക്ക് മുന്നേറി നാലാം സ്ഥാനം നിലനിർത്തി. നിലവിൽ 26 പോയിന്റുള്ള ഇംഗ്ലണ്ട്, ലോർഡ്സ് ടെസ്റ്റിനിടെ നടത്തിയ സ്ലോ ഓവർ റേറ്റ് നിയമലംഘനത്തിന്…
Read Moreകെസിഎല്‍ സീസണ് 2 മത്സരക്രമം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ സമ്പൂര്‍ണ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണു നടക്കുക. ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ആറിനു നടക്കുന്ന ഗംഭീര ഫൈനലോടെ സമാപിക്കും. ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നീ പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഓഗസ്റ്റ് 21ന് രണ്ടു മത്സരങ്ങള്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിനെ നേരിടും. തുടര്‍ന്ന് വൈകുന്നേരം 7.45ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ഏറ്റുമുട്ടും. സെപ്റ്റംബര്‍ നാലുവരെ നീളുന്നതാണ് ലീഗ് ഘട്ട മത്സരങ്ങള്‍. ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍…
Read Moreസാത്വിക്- ചിരാഗ് സഖ്യം ഇന്നിറങ്ങും
ന്യൂഡൽഹി: സ്ഥിരതയാർന്ന കുതിപ്പ് തുടരാനും സീസണിലെ തങ്ങളുടെ കന്നി കിരീടം നേടാനും ലക്ഷ്യമിട്ട് സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഇന്ന് മക്കാവു ഓപ്പണ്‍ സൂപ്പർ 300 പോരാട്ടത്തിനിറങ്ങും. അടുത്ത മാസം പാരീസിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിനുള്ള തയാ റെടുപ്പിലാണ് താരങ്ങൾ. കഴിഞ്ഞയാഴ്ച നടന്ന ചൈന ഓപ്പണ്‍ സൂപ്പർ 1000ൽ ഏഷ്യൻ ഗയിംസ് ചാന്പ്യൻമാരായ ഇരുവരും സെമിഫൈനലിൽ മത്സരം അവസാനിപ്പിച്ചു. മലേഷ്യയുടെ രണ്ടാം സീഡുകളായ ആരോണ്‍ ചിയ, സോ വൂയി യിക്ക് എന്നിവരോടാണ് പരാജയപ്പെട്ടത്. ലോക മൂന്നാം നന്പർ ജോഡികളുടേത് സ്ഥിരതയുള്ള പ്രകടനമാണ് സീസണാണിൽ. ഇന്ത്യ ഓപ്പണ്‍, സിംഗപ്പുർ ഓപ്പണ്‍, മലേഷ്യ ഓപ്പണ്‍ എന്നിവയിൽ സെമിഫൈനലിലെത്തി. ഇന്തോനേഷ്യ ഓപ്പണിൽ ക്വാർട്ടർ ഫൈനലിലും. അതേസമയം കഴിഞ്ഞ ആഴ്ച നടന്ന ജപ്പാൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ പുറത്തായി.
Read Moreദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍: നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി
ബറ്റുമി (ജോർജിയ): ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടമുയർത്തി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ആവേശകരമായ മത്സരത്തിൽ ഇന്ത്യയുടെ കൊനേരു ഹംപിയെ കീഴടക്കിയാണ് ദിവ്യയുടെ നേട്ടം. ടൈബ്രേക്കറിലാണ് കൊനേരു ഹംപിയെ ദിവ്യ കീഴടക്കിയത്. ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്.
Read More