പാറ്റ്ന: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ച വൈഭവ് സൂര്യവൻഷിക്ക് പാരിതോഷികം നൽകി ബിഹാർ സർക്കാർ. 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ വൈഭവിന് സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ ചടങ്ങിൽ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കായികമന്ത്രി ശ്രേയസി സിംഗ് തുടങ്ങിയവർ പങ്കെടുത്തു. ഹരാരെയിൽ നടന്ന ഫൈനലിൽ താരം 80 പന്തിൽ നിന്ന് 175 റൺസെടുത്തിരുന്നു. 15 സിക്സും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പടിച്ചത്. ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 169.50 എന്ന സ്ട്രൈക്ക് റേറ്റിലും 62.71 ശരാശരിയിലുമായി 439 റൺസാണ് വൈഭവ് നേടിയത്. ഫൈനലിലെയും ടൂർണമെന്റിലെയും താരവും വൈഭവായിരുന്നു.
Read MoreCategory: Sports
രഞ്ജി ട്രോഫി: കലാശ പോരാട്ടം ഇന്ന്
ഹുബ്ബാലി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിന് ജമ്മു കാഷ്മീരും കർണാടകയും ഇന്നിറങ്ങും. കന്നി കിരീടമെന്ന ചരിത്രത്തിനായി ജമ്മു ഇറങ്ങുന്പോൾ ഒന്‍പതാം കിരീടമാണ് കർണാടകയുടെ ലക്ഷ്യം. നാല് മാസം നീണ്ട ടൂർണമെന്റിലെ കലാശപ്പോരാട്ടം കർണാടകയിലെ ഹുബ്ബാലിയിലാണ് നടക്കുന്നത്. 14 തവണ ഫൈനലിൽ മാറ്റുരച്ച പരിചയസന്പത്തുള്ള കർണാടക ജമ്മുവിന് വെല്ലുവിളിയുയർത്തും. എട്ട് കിരീട നേട്ടമാണ് ശക്തരായ കർണാടകയ്ക്കുള്ളത്.
Read Moreഡെൽറേ ബീച്ച് ഓപ്പണ്‍ 2026: സെബാസ്റ്റ്യൻ കോർഡ ജേതാവ്
ഫ്ലോറിഡ: ഡെൽറേ ബീച്ച് ഓപ്പണ്‍ 2026 കിരീടം സെബാസ്റ്റ്യൻ കോർഡയ്ക്ക് സ്വന്തം. ഫ്ലോറിഡയിലെ ഡെൽറേ ബീച്ചിൽ നടന്ന ഫൈനലിൽ അഞ്ചാം സീഡ് ടോമി പോളിനെ 6-4, 6-3 സ്കോറിന് പരാജയപ്പെടുത്തിയാണ് സെബാസ്റ്റ്യൻ കോർഡ മൂന്നാം എടിപി ടൂർ കിരീടം നേടിയത്. കോർഡ ഒരു ഫൈനൽ പോരാട്ടത്തിനിറങ്ങിയിട്ട് ഒരു വർഷത്തിലധികമായി. കിരീടത്തിലേക്കുള്ള വഴിയിൽ ആദ്യ അഞ്ച് സീഡുകൾക്കുള്ളിലുള്ള മൂന്ന് താരങ്ങളെ കോർഡ പരാജയപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് കാസ്പർ റൂഡിനെയും സെമിയിൽ മൂന്നാം സീഡ് ഫ്ലാവിയോ കൊബോളിയെയുമാണ് പരാജയപ്പെടുത്തിത്.
Read Moreറൈസിംഗ് സ്റ്റാർസ് വിമൻസ് ഏഷ്യ കപ്പ് ഫൈനൽ: ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട സ്കോർ
ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വിമൻസ് ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശ് എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണെടുത്തത്. തേജൽ ഹസബ്നിസിന്റെ അർധ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രാധാ യാദവിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ എ ഭേദപ്പെട്ട സ്കോറിലെത്തിയത്. തേജൽ 51 റൺസാണെടുത്തത്. 34 പന്തിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു തേജലിന്റെ ഇന്നിംഗ്സ്. രാധാ യാദവ് 36 റൺസാണ് സ്കോർ ചെയ്തത്. വൃന്ദാ ദിനേഷ് 19 റൺസെടുത്തു. ബംഗ്ലാദേശ് എയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഫഹിമ ഖതുൻ നാല് വിക്കറ്റെടുത്തു. ഫർജാന ഈസ്മിനും ഫതെമ ജാഹൻ സോണിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read Moreസ്മൃതിക്കും ജെമീമയ്ക്കും അർധ സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ എടുത്തത്. സ്മൃതി മന്ദാനയുടെയും ജെമീമ റോഡ്രിഗസിന്റെയും അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. സ്മൃതി 82 റൺസാണെടുത്തത്. 55 പന്തിൽ എട്ട് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്. ജെമീമ 59 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികൾ താരം അടിച്ചെടുത്തിരുന്നു. റിച്ചാ ഘോഷ് 18 റൺസെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി അന്നാബെൽ സതർലൻഡ് രണ്ട് വിക്കറ്റെടുത്തു. കിം ഗാർത്തും ക്യാപ്റ്റൻ സോഫി മോളിനെക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read Moreഐഎസ്എല്‍ മത്സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാന്‍ ജിസിഡിഎ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ ഗ്രൗണ്ടിന്റെ വാടക കൂട്ടിച്ചോദിച്ച് സ്റ്റേഡിയം ഉടമകളായ ജിസിഡിഎ. ഓരോ മത്സരത്തിനും വാടക ഇനത്തില്‍ 4.25 ലക്ഷം രൂപ നല്‍കണമെന്നാണ് പുതിയ അറിയിപ്പ്. വാടക രണ്ട് ലക്ഷം മാത്രമാക്കി കുറച്ചെന്ന് കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന്‍പിള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ മാറ്റം. വാടക ഉയര്‍ത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലായിരിക്കുകയാണ്. മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ജിസിഡിഎ മുമ്പ് നല്കിയ ഉറപ്പ് ലംഘിച്ചത്. പുതിയ അറിയിപ്പിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ജിസിഡിഎയുമായി ചര്‍ച്ച തുടങ്ങി. ഇന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തേ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കി മാറ്റാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഗ്രൗണ്ട് കിട്ടാന്‍ വൈകിയതും, ജിസിഡിഎ വാടക…
Read Moreക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കുത്തേറ്റ് അന്പയർക്ക് ദാരുണാന്ത്യം
കാൺപുർ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂത്തേറ്റ് അന്പയർ മരിച്ചു. ഇരുപതോളം കളിക്കാർക്ക് പരിക്കേറ്റു. കാണ്‍പുർ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ശുക്ലഗഞ്ചിലെ സപ്രു മൈതാനത്തുനടന്ന മത്സരത്തിലാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. അന്പയറായിരുന്ന മണിക് ഗുപ്തയെയും കളിക്കാരെയും ഗ്രൗണ്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും തേനീച്ചക്കൂട്ടം കുത്തുകയായിരുന്നു.
Read Moreഗുഡ് ഹോപ്പ്
കോല്‍ക്കത്ത: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് സിയില്‍ നാലാം ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടിനൊരുങ്ങി. നേരത്തേ സൂപ്പര്‍ എട്ട് ഉറപ്പിച്ച വിന്‍ഡീസ്, ഗ്രൂപ്പില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഇറ്റലിയെ 42 റണ്‍സിനു കീഴടക്കി. നാലു ജയത്തോടെ എട്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും വിന്‍ഡീസ് ഫിനിഷ് ചെയ്തു. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 165/6. ഇറ്റലി 18 ഓവറില്‍ 123. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ക്യാപ്റ്റന്‍ ഷായ് ഹോപ്പ് ടോപ് സ്കോററായി. 46 പന്തില്‍ നാല് സിക്സും ആറ് ഫോറും അടക്കം 75 റണ്‍സ് നേടിയ ഹോപ്പാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. റോസ്റ്റണ്‍ ചേസും (24), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് (15 പന്തില്‍ 24 നോട്ടൗട്ട്), മാത്യു ഫോഡ് (8 പന്തില്‍ 16 നോട്ടൗട്ട്) എന്നിവരും സ്കോര്‍ബോര്‍ഡിലേക്കു…
Read Moreഇന്ത്യ-ഓസ്ട്രേലിയ വനിതാ ടി20: രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് വിജയം
കാൻബറ: കാൻബറയിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയെ 19 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ പരമ്പരയിൽ (1-1) ഒപ്പമെത്തി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നേട്ടത്തോടെ 163 റൺസാണ് ഓസ്ട്രേലിയയ്ക്ക് വഴങ്ങിയത്. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തോടെ 144 റൺസ് മാത്രമാണ് നേടാനായത്. ഓസ്ട്രേലിയൻ ഓപ്പണർ ജോർജിയ വോൾ 57 പന്തിൽ നിന്ന് 88 റൺസ് നേടി മികച്ച സ്കോർ പടുത്തുയർത്തി. ബെത്ത് മൂണിയുമായി (46) ചേർന്ന് ഒന്നാം വിക്കറ്റിൽ 128 റൺസിന്റെ കൂട്ടുകെട്ടാണ് വോൾ ഉണ്ടാക്കിയത്. അവസാന ഓവറുകളിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അരുന്ധതി റെഡ്ഡി 2 വിക്കറ്റുകൾ വീഴ്ത്തി. ഡെത്ത് ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ കഴിഞ്ഞത് ഓസ്ട്രേലിയയെ 163-ൽ ഒതുക്കാൻ സഹായിച്ചു. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.…
Read Moreരഞ്ജി ട്രോഫി: പടുകൂറ്റൻ ലീഡുമായി കർണാടക ഫൈനലിലേക്ക്
ലക്നോ: ലക്നോവിൽ നടക്കുന്ന രഞ്ജി ട്രോഫി ഒന്നാം സെമിഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ 802 റൺസിന്റെ കൂറ്റൻ ലീഡ് നേടി കർണാടക ഫൈനലിലേക്ക്. കർണാടകയുടെ യുവ താരം സ്മരൻ രവിചന്ദ്രൻ മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടി മിന്നും പ്രകടനം നടത്തി. ആദ്യ ഇന്നിംഗ്സിൽ 135 റൺസ് നേടിയ സ്മരൻ, രണ്ടാം ഇന്നിംഗ്സിൽ 127 റൺസെടുത്തു. ഈ സീസണിൽ ഇതുവരെ 950 റൺസുമായി സ്മരൻ ബാറ്റിംഗ് പട്ടികയിൽ ഒന്നാമതാണ്. ദേശീയ താരം കെ.എൽ. രാഹുൽ തകർത്തടിച്ച് 67 പന്തിൽ പുറത്താകാതെ 70 റൺസ് നേടി. മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.കർണാടക ആദ്യ ഇന്നിംഗ്സിൽ 736 റൺസ് നേടിയപ്പോൾ ഉത്തരാഖണ്ഡ് ആദ്യ ഇന്നിംഗ്സിൽ 233 റൺസാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ കർണാടക ആറ് വിക്കറ്റ് നഷ്ടത്തിൽ 299 റൺസും നേടിയതോടെയാണ് 802 റൺസിന്റെ പടുകൂറ്റൻ ലീഡുമായി കർണാടക…
Read More