2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ നിര നീളുകയാണ്. കിടങ്ങനാട് പച്ചാടി പണിയ കോളനിയിലെ രവി, കൃഷ്ണഗിരി രാമഗിരി കോളനിയിലെ ഗോപാലന്, കാര്യമ്പാടി ബാലന്, ചേകാടി കട്ടക്കണ്ടി കോളനിയിലെ അയ്യപ്പന്, നൂല്പുഴ ചുണ്ടപ്പാടി കോളനിയിലെ രാജു, പുല്പള്ളി പാളക്കൊല്ലി കോളനിയിലെ മണി, മീനങ്ങാടി ഗോഖലെ നഗര്‍ കോളനിയിലെ അപ്പു, അതിരാറ്റുകുന്ന് ഉത്തിലേരിക്കുന്ന് കോളനിയിലെ ചന്ദ്രന്, നൂല്പുഴ ചിറമൂല കോളനിയിലെ പാര്‍വതി, പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്, നെന്മേനി കൊയ്ത്തുപാറ കോളനിയിലെ സന്തോഷ്, വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് ….. ദുരൂഹസാചര്യത്തില്‍ മരണപ്പെട്ടവരുടെ നിര നീളുകയാണ്. പടിഞ്ഞാറേത്തറ തരിയോട് പത്താം മൈലിലെ കാട്ടുനായ്ക്ക ഊരിലെ സന്തോഷ് 2023 ജൂണിലാണ് കുടകിലേക്ക് പോയത്. ജൂലൈ 17 ന് സന്തോഷ് മുങ്ങി മരിച്ചെന്നാണ് വിവരം വന്നത്. സന്തോഷ് ഭാര്യവീട്ടില്‍നിന്നാണ് കുടകിലേക്ക് പോയത്. സുല്‍ത്താന്‍ ബത്തേരി നെന്മേനി…
Read MoreCategory: Today’S Special
ലഹരിക്കു തടയിട്ട് ‘യോദ്ധാവ് ’: ആറു മാസത്തിനുള്ളില്‍ 263 പരാതി, 36 അറസ്റ്റ്
കൊച്ചി: മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പിലാക്കിയ ‘യോദ്ധാവ് ’പദ്ധതിയിലൂടെ സംസ്ഥാനത്തു കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ലഭിച്ചത് 263 പരാതികള്‍. 36 പേരെയാണു വിവിധ പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തത്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ 30 വരെ ലഹരിസംബന്ധമായി ഏറ്റവും കൂടുതല്‍ പരാതികള്‍ യോദ്ധാവിലേക്ക് എത്തിയതു മലപ്പുറം ജില്ലയില്‍ നിന്നാണ് (53). തിരുവനന്തപുരം റൂറലും (38) സിറ്റിയുമാണ് (17) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കൊച്ചി സിറ്റിയില്‍നിന്നു 17 പരാതികളും എറണാകുളം റൂറലില്‍നിന്ന് മൂന്ന് പരാതികളും ‘യോദ്ധാവി’ലേക്ക് എത്തി. സർവം രഹസ്യം ‘യോദ്ധാവി’ല്‍ അറിയിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായിരിക്കും. വാട്സാപ് മുഖേന ലഭിക്കുന്ന വിവരങ്ങള്‍ ( ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, ഇമേജ് എന്നീ രൂപത്തില്‍) ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി, നാര്‍കോട്ടിക് സെല്‍ എസി,…
Read Moreകരുതൽ കൂടിയാൽ സ്വാദും കൂടും… കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍: ഈ മാസം 400 സ്കൂളുകളിലേക്ക് കൂടി
കൊച്ചി: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ആരംഭിച്ചിട്ടുള്ള കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍ ഈ മാസം 400 സ്കൂളുകളിലേക്ക് കൂടിയെത്തും. കുട്ടികള്‍ക്ക് ആവശ്യമായ സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായാണ് കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍ ആരംഭിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകളില്‍ ആരംഭിച്ച മാ കെയര്‍ കിയോസ്കുകളില്‍നിന്ന് മികച്ച അഭിപ്രായം ലഭിച്ചതോടെയാണ് മറ്റ് സ്കൂളുകളിലും മാ കെയര്‍ കിയോസ്കുകള്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ആയിരം സ്കൂളുകളിലേക്കു കൂടി മാ കെയര്‍ കിയോസ്കുകള്‍ വ്യാപിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെയായിരിക്കും ഇവയുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ മാ കെയര്‍ കിയോസ്കുകളില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം. കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണവും മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങളും സ്കൂള്‍ കോമ്പൗണ്ടിനുള്ളിലെ മാ കെയര്‍ കിയോസ്കുകളിലൂടെ ലഭ്യമാക്കുന്നതോടെ സ്കൂള്‍ സമയത്ത്…
Read Moreനീ ഒന്നയഞ്ഞല്ലോ പൊന്നേ… സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1,000 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,255 രൂപയും പവന് 74,040 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 7,590 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,915 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 3,810 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.
Read Moreതത്തമ്മേ പൂച്ച പൂച്ച, തത്ത പിടുത്തക്കാരെ സൂക്ഷിച്ചോളൂ: തത്തകളെ കൂട്ടിലാക്കിയവർ കുടുങ്ങി
തത്തമ്മേ പൂച്ച പൂച്ച എന്ന് പറഞ്ഞുകൊണ്ട് ചാടി വരുന്ന നല്ല പച്ച നിറത്തിലുള്ള തത്തയെ കാണാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. മനുഷ്യനെപ്പോലെ അവയും സംസാരിക്കുന്നത് കേൾക്കാൻ അതിലും മനോഹരമാണ്. പണ്ടൊക്കെ മിക്ക വീടുകളിലും തത്തയെ വളർത്തുമായിരുന്നു. എന്നാൽ 1972ലെ വനം – വന്യജീവി നിയമപ്രകാരം റോസ് റിംഗ്ഡ് തത്തകളെ കൂട്ടിലടയ്ക്കുന്നതു വിലക്കിയിട്ടുണ്ട്. ഇപ്പോഴിതാ 139 തത്തകളെ വിൽപ്പനക്ക് കൊണ്ടുവന്ന മൂന്നു തമിഴ് സ്ത്രീകളെ വനംവകുപ്പ് പിടികൂടിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. തോപ്രാംകുടി പ്രകാശ് ഭാഗത്തു നിന്നാണ് തത്തയെ വിൽപ്പനയ്ക്കെത്തിച്ചലർ പിടിയിലായത്. ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തത്തപിടിത്തക്കാർ കുടുങ്ങിയത്. 1972ലെ വനം – വന്യജീവി നിയമപ്രകാരം കൂട്ടിലടയ്ക്കുന്നതു വിലക്കിയിട്ടുള്ള റോസ് റിംഗ്ഡ് തത്തകളെ പിടികൂടി വിൽപ്പന നടത്തിയതിനാണ് തമിഴ്നാട് സ്വദേശികളായ ജയവീരൻ, ഇലവഞ്ചി,…
Read More‘എന്റെ പൊന്നേ’ സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ്; പവന് 75,000 രൂപ കടന്നു; ഒരുപവൻ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ആണ്. 24 കാരറ്റ് സ്വര്‍ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ്. എല്ലാ കാരറ്റുകളുടെയും സ്വര്‍ണവിലയും ആനുപാതികമായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7,695 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,995 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,860 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്ന് ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടിവരും. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 125 രൂപയായി. കഴിഞ്ഞ മാസം…
Read Moreവല്ലാത്തൊരു വിഐപി പരിഗണന… ഓണത്തിനു മുന്‍പേ വെളിച്ചെണ്ണ വില തിളച്ചുമറിയുന്നു; അഞ്ചൂറും കടന്ന് വെളിച്ചെണ്ണ വില
ഓണത്തിനു മുന്‍പേ വെളിച്ചെണ്ണ വില തിളച്ചുമറിയുകയാണ്. കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയായി ഉയര്‍ത്തി. അതായത് ഒറ്റയടിക്ക് 110 രൂപയുടെ വര്‍ധന. ഇക്കൊല്ലം ജനുവരിക്കു ശേഷം ഒരു ലിറ്ററിനുണ്ടായ വര്‍ധന 329 രൂപ. ഓണത്തിന് എണ്ണവില 600 കടന്നാല്‍ അതിശയം വേണ്ട. മറ്റു മുന്‍നിര ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ ലിറ്ററിന് 550 കടന്നു. കൊപ്ര വില വര്‍ധിച്ചതോടെ പിടിച്ചുനില്ക്കാന് കഴിയാത്തതിനാലാണ് വെളിച്ചെണ്ണയ്ക്ക് വില കൂട്ടേണ്ടിവന്നതെന്ന് കേരഫെഡ് പറയുന്നു. ഈ വര്‍ഷം ആദ്യം ഒരു ലിറ്റര്‍ വെളിച്ചെണ്ണ വില 200 രൂപയില്‍ താഴെയായിരുന്നു. ഇത്തരത്തില്‍ വെളിച്ചെണ്ണ വില ഉയരുന്നത് നിരവധി സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്. കേരളം, തമിഴ്നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ തേങ്ങ ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ നാളികേര ഇറക്കുമതിയിലുണ്ടായ ഇടിവും വില വര്‍ധിക്കാന്‍ കാരണമായി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു കിലോ തേങ്ങയ്ക്ക് 33 രൂപയായിരുന്നു…
Read Moreകേന്ദ്ര നിര്‍ദേശം മധുരം കുറയ്ക്കുമോ? ചില്ലുകൂട്ടിലെ രാജാക്കൻമാരായ ജിലേബിയും സമൂസയും പുറത്താകുമോ; ആശങ്കയിൽ ബേക്കറി ഉടമകൾ
കോട്ടയം: ജിലേബിയുടെയും സമൂസയുടെയും ദോഷവശങ്ങള്‍ വ്യക്തമാക്കുന്ന മുന്നറിയിപ്പ് നല്‍കണമെന്ന കേന്ദ്ര നിര്‍ദേശം ബേക്കറികൾക്കു തിരിച്ചടിയാകുമോ. ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, മധുരം എന്നിവയുടെ അളവ് രേഖപ്പെടുത്തണമെന്നാണു നിര്‍ദേശം. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും രണ്ടാഘട്ടത്തില്‍ നിര്‍ദേശം നിയമമായി എല്ലാ സ്ഥലങ്ങളിലേക്കും വരുമെന്നാണ് ബേക്കറി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്. വടക്കന്‍ ജില്ലകളിലേതുപോലെ ഇല്ലെങ്കിലും ജില്ലയിലെ ബേക്കറികളിലെല്ലാം ജിലേബി വില്‍പ്പന പൊടിപൊടിക്കാറുണ്ട്. പലചരക്ക് കടകളില്‍ ഉള്‍പ്പെടെ പായ്ക്കറ്റ് ജിലേബി വില്‍പ്പനയും നടക്കുന്നുണ്ട്. പത്തിലൊന്നു ബേക്കറികള്‍ പോലും ജിലേബി ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നില്ല. വിതരണക്കാരില്‍ നിന്നോ ബോര്മയുള്ള ബേക്കറികളില്‍ നിന്നോ വാങ്ങുകയാണ് പതിവ്. ഇവയുടെ ഉത്പാദനം സംബന്ധിച്ചോ, അടങ്ങിയിരിക്കുന്ന മധുരം സംബന്ധിച്ചോ യാതൊരു വിവരവും വില്പ്പനക്കാര്ക്കില്ലെന്നതാണു വസ്തുത. ജില്ലയില്‍ മിക്കയിടങ്ങളിലും വില്‍ക്കുന്ന ജിലേബി ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഉത്പാദിപ്പിക്കുന്നതും വിറ്റഴിക്കുന്നതും. ഉഴുന്ന് ഉള്‍പ്പെടെയുള്ള ചേരുവകളാണ്…
Read Moreവി.എസിനെ ജുബ്ബയിൽ സുന്ദരനാക്കിയ ആ വ്യക്തി ഇവിടെയുണ്ട്: ഓർമകൾ അയവിറക്കി മോഹനൻ
അമ്പലപ്പുഴ: വി.എസിന് ജുബ്ബ തുന്നിയ ഓര്‍മയിൽ മോഹനന്. അച്ഛന് പുന്നപ്ര തെക്ക് പഞ്ചായത്ത് ചില്ലാമഠത്തില് ടി.കെ. ശിവരാജനോടൊപ്പം പറവൂര്‍ ജംഗ്ഷനിലെ മോഹന്‍ ഗാര്‍മെന്‍സില്‍ ചെറുപ്പം മുതല്‍ മോഹനന് തയ്യല്‍ ജോലികള്‍ ചെയ്തിരുന്നു. വി.എസിന്റെ സുഹൃത്തും പുന്നപ്ര വയലാര്‍ സമരത്തിലെ സഹയാത്രികനുമായിരുന്നു ശിവരാജന്. തയ്യല്‍ക്കടയിലെ സ്ഥിരസന്ദര്‍ശകരായിരുന്നു വിഎസ്, വി.കെ. കരുണാകരന്, അസംബ്ലി പ്രഭാകരന്, എച്ച്.കെ. ചക്രപാണി തുടങ്ങിയവര്‍. വി.എസ് ജുബ്ബയും മുണ്ടുമാണ് ധരിച്ചിരുന്നത്. അദ്ദേഹം അച്ഛനെക്കൊണ്ടാണ് അത് തുന്നിച്ചിരുന്നത്. അച്ഛന് ശരീരിക അവശതകള്‍ നേരിട്ടപ്പോള്‍ താനാണ് പിന്നീട് ജുബ്ബ തുന്നിക്കൊടുത്തിരുന്നതെന്നും മോഹനന് വിതുമ്പലോടെ പറഞ്ഞു. ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപത്തുണ്ടായിരുന്ന കുഞ്ഞിക്കുട്ടന്റെ തയ്യല്‍ കടയില്‍നിന്നാണ് ശിവരാമന് ജുബ്ബ തയ്യല്‍ പഠിച്ചത്. ടി.വി. തോമസ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ജുബ്ബ തുന്നിയിരുന്നത് കുഞ്ഞിക്കുട്ടനായിരുന്നു. അവിടെനിന്നു 68 ലാണ് ഭാര്യാ സഹോദരന്റെ പറവൂരിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ശിവരാജന് തയ്യല്‍ ജോലി ആരംഭിക്കുന്നത്. അന്നൊക്കെ വസ്ത്രസ്ഥാപനത്തോടൊപ്പം…
Read Moreസ്കാനിംഗിനു ശേഷം പിടിച്ചെഴുന്നേൽപ്പിക്കാനായി ഭർത്താവിനെ വിളിപ്പിച്ചു: ഒന്‍പതു കിലോഗ്രാം ഭാരമുള്ള ലോഹമാല എംആർഐ മെഷീനിൽ കുടുങ്ങി; പിന്നീട് സംഭവിച്ചത്
ഒന്‍പതു കിലോഗ്രാം ഭാരമുള്ള ലോഹമാല ധരിച്ച് എംആർഐ സ്കാനിംഗ് മുറിയിൽ കയറിയ അറുപത്തൊന്നുകാരൻ മെഷീനുള്ളിൽ കുടുങ്ങി മരിച്ചതായി റിപ്പോർട്ട്. ഈ മാസം 16ന് ന്യൂയോർക്കിലെ നാസോ ഓപ്പൺ എംആർഐ ക്ലിനിക്കിലാണു ദാരുണ സംഭവം. ഭാര്യയുടെ കാൽമുട്ട് സ്കാൻ ചെയ്യുന്നതിനിടെ മുറിയിൽ കയറിയ കീത്ത് മക്കലിസ്റ്റർ ആണു മരിച്ചത്. സ്കാനിംഗിനു ശേഷം തന്നെ പിടിച്ചെഴുന്നേൽപ്പിക്കാനായി ഭർത്താവിനെ മുറിക്കകത്തേക്കു വിളിച്ചതാണെന്ന് ഭാര്യ പറഞ്ഞു. ഭാരോദ്വഹന പരിശീലനത്തിന് ഉപയോഗിക്കുന്ന വലിയ ലോഹമാല മക്കലിസ്റ്റർ ധരിച്ചിരുന്നു. ശക്തമായ കാന്തശേഷിയുള്ള എംആർഐ മെഷീൻ ഇദ്ദേഹത്തെ വലിച്ചെടുക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ടെക്നീഷൻ ഇദ്ദേഹത്തെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല. മാല വേർപെടുത്തി ഇദ്ദേഹത്തെ മെഷീനിൽനിന്ന് പുറത്തെടുക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നുവെന്ന് പറയുന്നു. അപകടത്തിൽ മക്കലിസ്റ്ററിന് ഗുരുതരമായ ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഒരു ദിവസത്തിനുശേഷം മരിച്ചു.
Read More