അ​മ്മേ, എ​നി​ക്ക് സു​ഖ​മി​ല്ല, വാ​തി​ൽ തു​റ​ന്നു ത​രൂ; അ​മ്മ മ​ക​ളെ വീ​ട്ടി​ൽ ക​യ​റ്റി​യി​ല്ല,അ​മേ​രി​ക്ക​ൻ യു​വ​തി മ​ക​ളെ വീ​ടി​നു​ള്ളി​ൽ ക​യ​റ്റാ​ൻ വി​സ​മ്മ​തി​ച്ച​ത് എ​ന്തു​കൊ​ണ്ട്?

ഒ​രു അ​മേ​രി​ക്ക​ൻ സ്ത്രീ​ക്ക് അ​ടു​ത്തി​ടെ നേ​രി​ടേ​ണ്ടി വ​ന്ന ത​ട്ടി​പ്പി​ന്‍റെ വാ​ർ​ത്ത​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഞെ​ട്ട​ൽ സൃ​ഷ്ടി​ച്ച​ത്. ഫ്ലോ​റി​ഡ​യി​ലെ ജാ​ക്സ​ൺ​വി​ല്ലേ​യി​ലെ എ​റി​ക ആ​ൻ​ഡ​ർ​സ​ൺ എ​ന്ന അ​മ്മ​യ്ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തെ​കു​റി​ച്ചാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ മ​ക​ൾ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ എ​റി​ക​യെ മ​റ്റാ​രോ ഫേ​സ് ടൈ​മി​ൽ വി​ളി​ച്ച സം​ഭ​വം പ​ങ്കു​വ​ച്ച​ത് വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ഒ​രു ദി​വ​സം ത​ന്‍റെ 17 വ​യ​സു​കാ​രി മ​ക​ളു​ടെ ഫോ​ൺ ന​മ്പ​റി​ൽ നി​ന്ന് കോ​ൾ വ​ന്ന​താ​യും, അ​മ്മേ എ​നി​ക്ക് സു​ഖ​മി​ല്ല, വാ​തി​ൽ തു​റ​ക്കൂ എ​ന്ന് വി​ളി​ച്ച ആ​ൾ സം​സാ​രി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് എ​റി​ക പ​റ​ഞ്ഞ​ത്. ത​നി​ക്ക് എ​ന്തോ പേ​ടി​പെ​ടു​ത്തു​ന്ന​ത് സം​ഭ​വി​ച്ചു എ​ന്ന അ​ടി​കു​റി​പോ​ടെ​യാ​ണ് എ​റി​ക ടി​ക് ടോ​ക് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു ഇ​തി​ൽ എ​ന്തോ പ​ന്തി​കേ​ട് ഉ​ണ്ടെ​ന്ന് കാ​ര​ണം എ​ന്‍റെ മ​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടു​ന്ന​തും വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തും എ​റി​ക​യാ​ണെ​ന്ന് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. മ​ക​ൾ അ​പ്പോ​ൾ സ്കൂ​ളി​ലാ​ണെ​ന്ന് എ​റി​ക​യ്ക്ക് ഉ​റ​പ്പാ​യി​രു​ന്നു.…

Read More

യു​കെ​യി​ൽ സ​ന്തോ​ഷ​മി​ല്ല ! എ​ന്‍റെ ചി​രി​യും സ​ന്തോ​ഷ​വും ന​ഷ്ട​പ്പെ​ട്ടി​ട്ട് എ​ട്ട് വ​ർ​ഷം; ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ കൊ​തി​ച്ചു​ള്ള യു​വാ​വി​ന്‍റെ കു​റി​പ്പ് വൈ​റ​ൽ

എ​ട്ടു വ​ർ​ഷ​മാ​യി യു​കെ​യി​ലെ ജീ​വി​ത​ത്തി​ൽ മ​ടു​പ്പ് തോ​ന്നി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു. 18 വ​യ​സ്സി​ൽ വീ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് താ​ൻ ല​ണ്ട​നി​ൽ എ​ത്തി​യ​തെ​ന്ന് 26കാ​ര​നാ​യ ഇ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ​റ​യു​ന്നു.അ​വി​ടെ മി​ക​ച്ച രീ​തി​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ന​ല്ല വ​രു​മാ​നം നേ​ടു​ന്നു​ണ്ടെ​ങ്കി​ലും, താ​ൻ ഒ​രു കു​ടു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും നാ​ട്ടി​ലെ പ​ഴ​യ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം മി​സ്സ് ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം റെ​ഡ്ഡി​റ്റി​ൽ കു​റി​ച്ചു. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​പ്പോ​ൾ ആ​വേ​ശ​മോ സ​മാ​ധാ​ന​മോ ഇ​ല്ല. ചി​ല​പ്പോ​ഴൊ​ക്കെ ഇ​ന്ത്യ​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യാ​ലോ എ​ന്ന് തോ​ന്നും. എ​ന്‍റെ കു​ട്ടി​ക്കാ​ല​വും സ്കൂ​ൾ കാ​ല​വു​മെ​ല്ലാം ഇ​ന്ത്യ​യി​ലാ​യി​രു​ന്നു, അ​വി​ടെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മി​ക​ച്ച ജീ​വി​ത​മാ​യി​രു​ന്നു എ​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടു​കാ​രു​ടെ സ​മ്മ​ർ​ദ്ദം കാ​ര​ണം എ​ല്ലാം ഉ​പേ​ക്ഷി​ച്ചാ​ണ് പോ​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ൽ എ​നി​ക്ക് ഒ​രി​ക്ക​ലും യു​കെ​യി​ലേ​ക്ക് വ​രാ​ൻ താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നു, എ​ന്ന വൈ​കാ​രി​ക​മാ​യ കു​റി​പ്പാ​ണ് പ​ങ്കു​വ​ച്ച​ത്. പ്ര​തി​മാ​സം 5 ല​ക്ഷം രൂ​പ​യോ​ളം ശ​മ്പ​ളം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ…

Read More

ജെ​ൻ​സി​ക​ൾ മി​ടു​മി​ടു​ക്ക​ർ..! ക​ഷ്ട​പാ​ടു​ക​ൾ അ​റി​യാ​ത്ത​വ​രാ​ണ​വ​ർ എ​ന്നു പ​റ​യു​ന്ന​വ​ർ​ക്കെ​തി​രെ അ​ങ്ങ​നെ​യ​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടു​ന്ന പോ​സ്റ്റുമായി യുവാവ്

യു​വ​ത​ല​മു​റ​യി​ലെ ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ൽ അ​ല​സ​രാ​ണെ​ന്ന പൊ​തു​വാ​യ ധാ​ര​ണ​യെ തി​രു​ത്തി​ക്കൊ​ണ്ട് സം​രം​ഭ​ക​നാ​യ രോ​ഹി​ത് ആ​ര്യ​ൻ രം​ഗ​ത്തെ​ത്തി​രി​ക്കു​ന്നു. ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ പു​തു​താ​യി ചേ​ർ​ന്ന ഒ​രു യു​വ​തി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മി​ക​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ര​ണ്ട് മാ​സം മു​മ്പ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ ​യു​വ​തി അ​ങ്ങേ​യ​റ്റം ആ​ത്മാ​ർ​ത്ഥ​ത​യും ക​ഠി​നാ​ധ്വാ​ന​വും ജോ​ലി​യോ​ട് ക​ടു​ത്ത അ​ർ​പ്പ​ണ​ബോ​ധ​വും പു​ല​ർ​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം എ​ക്‌​സി​ൽ കു​റി​ച്ചു. പു​തി​യ ത​ല​മു​റ ക​ഠി​നാ​ധ്വാ​നം ചെ​യ്യി​ല്ല എ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും, പ​ഴ​യ തൊ​ഴി​ൽ ശൈ​ലി​ക​ൾ അ​വ​രി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ന് പ​ക​രം അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി മ​ന​സ്സി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ജെ​ൻ​സി ജീ​വ​ന​ക്കാ​രു​ടെ ആ​ശ​യ​വി​നി​മ​യ രീ​തി​ക​ളും തൊ​ഴി​ൽ സ​മീ​പ​ന​ങ്ങ​ളും മു​ൻ​ത​ല​മു​റ​യി​ലെ മാ​നേ​ജ​ർ​മാ​ർ​ക്ക് പ​രി​ചി​ത​മാ​യി​രി​ക്കി​ല്ലെ​ങ്കി​ലും, അ​തി​നെ ഒ​രു പോ​രാ​യ്മ​യാ​യി കാ​ണാ​തെ ഒ​രു സ​വി​ശേ​ഷ​ത​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് രോ​ഹി​ത് ആ​ര്യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ​രി​യാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​വും പി​ന്തു​ണ​യും ന​ൽ​കി​യാ​ൽ അ​വ​ർ മി​ക​ച്ച രീ​തി​യി​ൽ ഫ​ലം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു.…

Read More

മു​പ്പ​ത്തി​യാ​റാം വ​യ​സി​ൽ ആ​ദ്യ​മാ​യി ക​ര​ഞ്ഞു! ഒ​ന്ന​ര വ​ർ​ഷ​മാ​യി ഒ​രു ജോ​ലി​പോ​ലും ല​ഭി​ച്ചി​ല്ല; യു​വാ​വി​ന്‍റെ കു​റി​പ്പി​നെ അ​നു​കൂ​ലി​ച്ച് നി​ര​വ​ധി​പേ​ർ

കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ജോ​ബ് മാ​ർ​ക്ക​റ്റ് വ​ള​രെ മോ​ശം പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച്ച​വ​യ്ക്കു​ന്ന​ത്. ഒ​ന്ന​ര​വ​ർ​ഷം ക​ഷ്ട​പെ​ട്ടി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത ഒ​രു യു​വാ​വി​ന്‍റെ മ​നോ​നി​ല​യാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. പ​ഠി​ച്ചി​റ​ങ്ങി​യാ​ലും ജോ​ലി ല​ഭി​ക്കാ​ത്ത ഇ​ഷ്ടം പോ​ലെ യു​വാ​ക്ക​ളു​ണ്ട്. വ​ലി​യ നി​രാ​ശ​യാ​ണ് ഇ​ത് പ​ല​ർ​ക്കും സ​മ്മാ​നി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. 1.5 വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി ഇ​ല്ലാ​തെ വ​ല​ഞ്ഞ 36 വ​യ​സ്സു​ള്ള ഒ​രു യു​വാ​വ്, തു​ട​ർ​ച്ച​യാ​യ തി​ര​സ്കാ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്ന് താ​ൻ ആ​ദ്യ​മാ​യി പൊ​ട്ടി​ക്ക​ര​ഞ്ഞു എ​ന്ന് റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് വൈ​റ​ലാ​യ​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​രാ​ശ​നാ​യി പൊ​ട്ടി​ക്ക​ര​ഞ്ഞ ഒ​രു യു​വാ​വി​ന്‍റെ അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലെ തൊ​ഴി​ൽ വി​പ​ണി​യി​ലെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യും, ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ അ​യ​ച്ചി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തു​മാ​ണ് മാ​ന​സി​ക​മാ​യി ത​ന്നെ ത​ള​ർ​ത്തി​യ​ത് എ​ന്ന് യു​വാ​വ് വെ​ളി​പ്പെ​ടു​ത്തു​ന്നു. തു​ട​ക്ക​ത്തി​ൽ പു​തി​യ ഹോ​ബി​ക​ൾ ക​ണ്ടെ​ത്താ​നും പു​റ​ത്തു​പോ​കാ​നും ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും, ആ​റു​മാ​സ​ത്തി​ന് ശേ​ഷം താ​ൻ ഒ​ന്നി​നും…

Read More

ജോലിക്കും വ്യക്തി ജീവിതത്തിനും വ്യക്തമായ അതിർവരമ്പുകൾ ഉണ്ട് ! നെതർലാന്‍ഡ്സിലെ ജോലി തന്‍റെ ജീവിതത്തിനു കൃത്യമായ അവബോധം നല്കിയെന്ന് ഇന്ത്യൻ യുവതി

ഇ​ന്ത്യ​ൻ കോ​ർ​പ​റേ​റ്റ് ക​ൾ​ച്ച​റി​നെ​കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന രീ​തി​യി​ലാ​ണ് ഒ​രു യു​വ​തി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. ഇ​ന്ത്യ​യി​ലെ വ​ർ​ക്ക് ലൈ​ഫ് ബാ​ല​ൻ​സ് പോ​ലെ​യ​ല്ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ എ​ന്നാ​ണ് യു​വ​തി​യു​ടേ പോ​സ്റ്റ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ര​ണ്ടും തി​ക​ച്ചും വ്യ​ത്യ​സ്ഥ ത​ല​ങ്ങ​ളാ​ണെ​ങ്കി​ലും ഡ​ച്ചു​കാ​രു​ടെ ജോ​ലി ജീ​വി​ത​ത്തെ പു​ക​ഴ്ത്തു​ക​യാ​ണ് യു​വ​തി. നെ​ത​ർ​ലാ​ൻ​ഡ്സി​ൽ ജോ​ലി ചെ​യ്യു​ന്ന അ​തി​ഥി എ​ന്ന ഇ​ന്ത്യ​ൻ യു​വ​തി​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഡ​ച്ചു​കാ​രു​ടെ ജോ​ലി ജീ​വി​ത​ത്തെ​കു​റി​ച്ചും അ​വ​ർ ജോ​ലി​ക്ക് ന​ല്കു​ന്ന പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​ർ​ക്ക് ലൈ​ഫ് ജി​വി​ത​ത്തെ​കു​റി​ച്ച് അ​വി​ടെ​യു​ള്ള​വ​ർ തി​ക​ച്ചും ബോ​ധ​വാ​ന്മാ​രാ​ണെ​ന്നും ജോ​ലി​യെ​യും സം​സ്കാ​ര​ത്തെ​യും തി​ക​ച്ചും കാ​ര്യ​മാ​യി ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​മാ​ണെ​ന്നാ​ണ് അ​തി​ഥി പ​റ​യു​ന്ന​ത്. ജോ​ലി സ​മ​യ​ങ്ങ​ളി​ൽ കൃ​ത്യ​നി​ഷ്ട​വും വ​ള​രെ ഫോ​ക്ക​സ്ഡു​മാ​ണ് അ​വി​ടെ​യു​ള്ള ആ​ളു​ക​ൾ. നെ​ത​ർ​ലാ​ൻ​ഡ്സി​ൽ ത​ന്‍റെ ജോ​ലി വ്യ​ക്തി ജീ​വി​ത​ത്തെ മാ​റ്റി​യെ​ന്നും താ​ൻ ഇ​വി​ടെ​യാ​ണ് ആ​ദ്യ​മാ​യി ജോ​ലി​ക്കാ​യി എ​ത്തു​ന്ന​തെ​ന്നും അ​തി​ഥി പ​റ​യു​ന്നു​ണ്ട്. ഇ​വി​ടു​ത്തെ ആ​ളു​ക​ൾ വ​ള​രെ സീ​രി​യ​സും ജോ​ലി…

Read More

അവർ എനിക്കായി വന്നു! ഡച്ച് ബൈക്ക് യാത്രികയെ സഹായിക്കാൻ ഇന്ത്യൻ ഹൈവേയിൽ എത്തിയ മൂന്ന് അപരിചിതർ; ആതിഥേയ സ്നേഹത്തിന് ഇന്ത്യയല്ലാതെ മറ്റാരെന്ന് സമൂഹ മാധ്യമങ്ങൾ

ഏ​തോ മൂ​ന്ന് അ​പ​രി​ചി​ത​രാ​ൽ ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നെ​കു​റി​ച്ച് ആ​ലോ​ചി​ട്ടു​ണ്ടോ എ​പ്പോ​ഴെ​ങ്കി​ലും, നെ​ത​ർ​ലാ​ൻ​ഡ്സി​ൽ നി​ന്നും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ യു​വ​തി​യാ​ണ് അ​പ​രി​ചി​ത​രാ​ൽ ര​ക്ഷി​പ്പെ​ട്ട​തി​നെ​കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌ പ​ങ്കു​വ​ച്ച​ത്. ത​നി​ക്ക് ഇ​ന്ത്യ​യി​ൽ ബൈ​ക്ക് യാ​ത്ര ചെ​യ്ത യു​വ​തി​ക്ക് ബൈ​ക്ക് പ​ഞ്ച​റാ​യ​പ്പോ​ൾ സ​ഹാ​യ​ഹ​സ്തം ന​ല്കി​യ​ത് ഏ​തോ മൂ​ന്ന് അ​പ​രി​ചി​ത​ർ. ഇ​ന്ത്യ​ൻ ഹൈ​വേ​യി​ൽ ത​നി​ച്ച് ബൈ​ക് യാ​ത്ര ചെ​യ്ത യു​വ​തി ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പ​ഞ്ച​ർ ആ​യ​തി​നെ​തു​ട​ർ​ന്ന് സ​ഹാ​യി​ക്കാ​നാ​യി 3 പേ​ർ വ​ന്ന​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച. ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പി​ന്നാ​ലെ വ​ന്ന ഒ​രാ​ൾ ട​യ​റി​ന്‍റെ കാ​റ്റ് കു​റ​യു​ന്ന​ത് ക​ണ്ട് ത​ന്നോ​ട് പ​റ​ഞ്ഞെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ഹൈ​വേ​യി​ൽ മൂ​ന്നു അ​പ​രി​ചി​ത​രാ​ൽ സ​ഹാ​യി​ക്ക​പ്പെ​ട്ടു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ ഇ​തി​ന​കം ത​ന്നെ ല​ക്ഷ​ക​ണ​ക്കി​നു ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഒ​രു​പാ​ട് ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. ഇ​ന്ത്യ മ​നോ​ഹ​ര​മാ​ണെ​ന്നും സ​ഹാ​യി​ക്കാ​ൻ മ​ന​സു​ള്ള ആ​ളു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ള്ള​തെ​ന്നും…

Read More

അടിച്ചു മോനെ! 30 വ​ർ​ഷ​ങ്ങ​ളു​ടെ കാത്തിരിപ്പിനുശേഷം ടെക്സസിലെ ദമ്പതികൾക്ക് അടിച്ചത് 390 കോ​ടി രൂ​പ ലോട്ടറി

എ​ല്ലാ​വ​ർ​ഷ​വും മു​ട​ങ്ങാ​തെ ലോ​ട്ട​റി എ​ടു​ക്കു​ന്ന ദ​മ്പതി​ക​ൾ​ക്ക് ഒ​ടു​വി​ൽ ഭാ​ഗ്യം വീ​ണു​കി​ട്ടി​യ​ത് 30 വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള ദ​മ്പ​തി​ക​ൾ 30 വ​ർ​ഷ​ത്തോ​ളം ഒ​രേ ലോ​ട്ട​റി മു​ട​ങ്ങാ​തെ എ​ടു​ത്ത​തി​നൊ​ടു​വി​ൽ 390 കോ​ടി രൂ​പ സ​മ്മാ​ന​മാ​യി നേ​ടി. ഒ​ടു​വി​ൽ ഭാ​ഗ്യം ഒ​രു​നാ​ൾ അ​വ​രെ​യും തേ​ടി​യെ​ത്തി. റി​ച്ചാ​ർ​ഡ്‌​സ​ൺ സ്വ​ദേ​ശി​ക​ളാ​യ ഈ ​ദ​മ്പ​തി​ക​ൾ ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ലോ​ട്ടോ ടെ​ക്സ​സ് എ​ന്ന ലോ​ട്ട​റി​യി​ൽ ഓ​രോ ന​റു​ക്കെ​ടു​പ്പി​ലും മു​ട​ങ്ങാ​തെ പ​ങ്കാ​ളി​ക​ളാ​കാ​റു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ലി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 21, 28, 33, 34, 43, 44 എ​ന്നീ ന​മ്പ​റു​ക​ളാ​ണ് ഇ​വ​ർ​ക്ക് കോ​ടി​ക​ളു​ടെ ഭാ​ഗ്യം കൊ​ണ്ടു​വ​ന്ന​ത്. ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ച്ച് ദ​മ്പ​തി​ക​ൾ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല. ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നും ലോ​കം മു​ഴു​വ​ൻ ചു​റ്റി​ക്കാ​ണാ​നു​മാ​ണ് ദ​മ്പ​തി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു​മാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​രേ ല​ക്ഷ്യ​ത്തി​നാ​യി കാ​ത്തി​രു​ന്ന ഇ​വ​രു​ടെ ക്ഷ​മ​യ്ക്കും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും ല​ഭി​ച്ച വ​ലി​യ പ്ര​തി​ഫ​ല​മാ​യാ​ണ് ഈ ​വി​ജ​യ​ത്തെ…

Read More

24 മണിക്കൂറിൽ വിവാഹം ! ച​ണ്ഡീ​ഗ​ഢി​ൽ ദ​മ്പ​തി​ക​ൾ ഒറ്റ ദിവസംകൊണ്ട് വിവാഹം കഴിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഒ​റ്റ ദി​വ​സം​കൊ​ണ്ട് വി​വാ​ഹം ന​ട​ത്താ​ൻ നി​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മോ ? എ​ന്നാ​ൽ അ​ത് തെ​ളി​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. വെ​റും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​ത്തി​യ വി​വാ​ഹ​മാ​ണ് തം​രം​ഗം. ച​ണ്ഡീ​ഗ​ഢി​ൽ ദ​മ്പ​തി​ക​ൾ മാ​താ​പി​താ​ക്ക​ളെ​പ്പോ​ലും അ​റി​യി​ക്കാ​തെ, കേ​വ​ലം 30 അ​തി​ഥി​ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചാ​ണ് പെ​ട്ടെ​ന്ന് വി​വാ​ഹം ന​ട​ത്തി​യ​ത്. മാ​സ​ങ്ങ​ൾ നീ​ളു​ന്ന പ്ലാ​നിം​ഗും വ​ലി​യ ഒ​രു​ക്ക​ങ്ങ​ളും ഒ​ഴി​വാ​ക്കി ല​ളി​ത​മാ​യി വി​വാ​ഹം ക​ഴി​ക്കാ​ൻ വ​ധു​വാ​യ ആ​കാ​ൻ​ക്ഷ വ​ർ​മ്മ​യാ​ണ് ആ​ദ്യം തീ​രു​മാ​ന​മെ​ടു​ത്ത​ത്. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​പ്പോ​ൾ ത​ന്നെ അ​ന്നു​ത​ന്നെ അ​ത് ന​ട​ത്തി​ക്കൂ​ടെ എ​ന്ന് വ​ധു ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​ധു​വി​ന്‍റെ ആ​ഗ്ര​ഹം പ​ങ്കു​വ​ച്ച​പ്പോ​ൾ വ​ര​നും , അ​തു​പോ​ലെ ഇ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളും വി​വാ​ഹ​ത്തി​ന് സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ച്ചു. ആ​ഡം​ബ​ര​ങ്ങ​ൾ എ​ല്ലാം ഒ​ഴി​വാ​ക്കി വ​ള​രെ ല​ളി​ത​വും ഒ​രു ചെ​റി​യ ച​ട​ങ്ങ് മാ​ത്ര​മാ​യി വെ​റും 30 അ​തി​ഥി​ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. അ​നാ​വ​ശ്യ സ​മ​ർ​ദ്ദ​ങ്ങ​ളും കോ​ലാ​ഹ​ല​ങ്ങ​ളും ഇ​ല്ലാ​തെ…

Read More

ഇരുപത്തിമൂന്നുവയസുകാരിയുടെ സ്വന്തം എയർ ബിഎൻബി ! യോഷി ജിറാഫിന്‍റെ കൂടെ നിങ്ങൾക്കും ഉറങ്ങാം; ഒ​ക്ല​ഹോ​മ​യി​ലെ ജിറാഫ് എയർ ബിഎൻബി

വ്യ​ത്യ​സ്ത ത​രം ആ​ശ​യ​ങ്ങ​ളാ​കും ആ​ളു​ക​ൾ​ക്ക്, പ​ല​ർ​ക്കും പ​ല വേ​റി​ട്ട ചി​ന്ത​ക​ളാ​യി​രി​ക്കും മ​ന​സി​ൽ നി​റ​യു​ന്ന​ത് അ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ പു​തി​യൊ​രു ആ​ശ​യ​ത്തി​നു രൂ​പം ന​ല്കി​യ 23 കാ​രി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ഉ​റ​ക്ക​മു​ണ​രു​ന്പോ​ൾ പ​ക്ഷി​ക​ളു​ടെ ക​ള​ക​ള​ഗാ​നം കേ​ട്ടു​ണ​രു​ന്ന​തി​നെ​കു​റി​ച്ച് ആ​ലോ​ച്ചി​ട്ടു​ണ്ടോ, എ​ന്നാ​ൽ അ​തു​പോ​ലെ​യൊ​രു സൗ​ക​ര്യ​മാ​ണ് ഈ 23​കാ​രി ന​ല്കു​ന്ന​ത്. പ​ക്ഷേ ചെ​റി​യ ഒ​രു ട്വി​സ്റ്റ് മാ​ത്രം, ഉ​ണ​രു​മ്പോ​ൾ നി​ങ്ങ​ളു​ടെ അ​ടു​ത്ത് ഒ​രു ജി​റാ​ഫ് ഉ​ണ്ടാ​കു​മെ​ന്ന് മാ​ത്രം. അ​മേ​രി​ക്ക​യി​ലെ ഒ​ക്ല​ഹോ​മ​യി​ലു​ള്ള 23 വ​യ​സ്സു​കാ​രി​യാ​യ കം​റി​ൻ ഗ്രാ​ന്‍റാ​ണ് ലോ​ക​ത്തെ ത​ന്നെ അ​പൂ​ർ​വ്വ​മാ​യ ജി​റാ​ഫ് എ​യ​ർ ബി​എ​ൻ​ബി ഒ​രു​ക്കി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ​ത്. കം​റി​ൻ ത​ന്‍റെ ഫാ​മി​ലെ പ​ഴ​യൊ​രു ക​ള​പ്പു​ര മ​നോ​ഹ​ര​മാ​യ ഒ​രു താ​മ​സ​സ്ഥ​ല​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. അ​വി​ടെ അ​തി​ഥി​ക​ൾ​ക്ക് യോ​ഷി എ​ന്ന ജി​റാ​ഫി​ന്‍റെ തൊ​ട്ട​ടു​ത്ത് കി​ട​ന്നു​റ​ങ്ങാ​നും അ​തി​ന് ഭ​ക്ഷ​ണം ന​ൽ​കാ​നും സാ​ധി​ക്കും.​ജി​റാ​ഫി​നെ കൂ​ടാ​തെ സീ​ബ്ര​ക​ൾ, ഒ​ട്ട​ക​ങ്ങ​ൾ, കം​ഗാ​രു​ക്ക​ൾ, ഓ​ട്ട​റു​ക​ൾ തു​ട​ങ്ങി നൂ​റി​ല​ധി​കം മൃ​ഗ​ങ്ങ​ൾ കം​റി​ന്‍റെ…

Read More

ഫി​ൻ​ടെ​ക് സ്ഥാ​പ​ക​നെ ഞെട്ടിച്ച് ആ​റു വ​യ​സു​കാ​ര​നായ മകന്‍റെ പാഠപുസ്തകം ! ഇതെങ്ങനെ സംഭവിച്ചു എന്ന സ​ന്തോ​ഷ​വും അ​മ്പ​ര​പ്പും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു

ബം​ഗ‍​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ഫി​ൻ​ടെ​ക് സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഓ​യു​മാ​യ കു​നാ​ൽ ക​ബ്ര ത​ന്‍റെ ആ​റു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ത്തി​ൽ സാ​മ്പ‌​ത്തി​ക സാ​ക്ഷ​ര​ത​യെ​കു​റി​ച്ചു​ള്ള പാ​ഠം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ൻ പ​ഠി​ക്കു​ന്ന ഒ​ന്നാം ക്ലാ​സ്സി​ലെ പു​സ്ത​ക​ത്തി​ൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും സ​മ്പാ​ദ്യ​ത്തെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ക​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ സ​ന്തോ​ഷ​വും അ​മ്പ​ര​പ്പും പ​ങ്കു​വെ​ച്ച​ത്. ത​ന്‍റെ മ​ക​ന്‍റെ സ്കൂ​ൾ ബാ​ഗി​ൽ ക​ണ്ട എ​ന്‍റെ പൈ​സ: സാ​മ്പ​ത്തി​ക അ​വ​ബോ​ധം ( My Paiso: Money Mindfulness) എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ചാ​ണ് കു​നാ​ൽ ക​ബ്ര സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്. യു​പി​ഐ , ഭീം ​പോ​ലു​ള്ള ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ, പ​ണം ലാ​ഭി​ക്ക​ൽ , ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​ള്ള പ​ണം ചെ​ല​വ​ഴി​ക്ക​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഭാ​ഗ​ങ്ങ​ൾ ഈ ​ഒ​ന്നാം ക്ലാ​സ് പു​സ്ത​ക​ത്തി​ലു​ണ്ട്. പ​ല മു​തി​ർ​ന്ന​വ​ർ​ക്കും ഇ​പ്പോ​ഴും പൂ​ർ​ണ്ണ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ൾ ത​ന്‍റെ ആ​റു വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ…

Read More