ന്യൂഡൽഹി: കാഷ്മീരിനെ ഇന്ത്യൻ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന നൂറ്റാണ്ടുകളുടെ സ്വപ്നത്തിന് സാക്ഷാത്കാരം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിർവഹിച്ചു. പാലത്തിലൂടെയുള്ള ആദ്യ ട്രെയിനിനു പ്രധാനമന്ത്രി പച്ചക്കൊടി വീശി. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ പാലവും മോദി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ 46,000 കോടി രൂപയുടെ റെയിൽ ഗതാഗത പദ്ധതികളാണ് ജമ്മുകാഷ്മീരിലെ ജനങ്ങൾക്കു പ്രധാനമന്ത്രി സമർപ്പിച്ചത്. കാഷ്മീരിനായി പ്രത്യേകം രൂപകല്പന ചെയ്ത രണ്ടു വന്ദേ ഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ എൻജിനിയറിംഗ് വിസ്മയം എന്നതിനപ്പുറം ചെനാബ് പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. കൊങ്കണ്‍ റെയിൽവേ ലിമിറ്റഡാണ് അത്ഭുത നിർമിതികൾക്കു പിന്നിൽ. 43,780 കോടി രൂപ ചെലവിട്ടാണ് 272…
Read MoreCategory: Today’S Special
പിൻകോഡ് യുഗത്തിന് ഇനി വിട: ഡിജിപിൻ അവതരിപ്പിച്ച് തപാൽ വകുപ്പ്
കൊല്ലം: രാജ്യത്ത് പോസ്റ്റൽ വിലാസങ്ങളുടെ പ്രധാന ആകർഷണമായിരുന്ന പിൻകോഡ് നമ്പരുടെ യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡുകൾക്ക് പകരമായി ഡിജിപിൻ എന്ന ഡിജിറ്റൽ മേൽവിലാസം അവതരിപ്പിച്ചു. ഡിജിപിൻ ആയിരിക്കും ഇനി മുതൽ രാജ്യത്തെ പുതിയ മേൽവിലാസ സംവിധാനം. പരമ്പരാഗത പിൻകോഡുകൾ വിശാലമായ ഒരു പ്രദേശത്തെയാണ് ഉൾക്കൊണ്ടിരുന്നത്.എന്നാൽ വീടിന്റെയും സ്ഥാപനത്തിന്റെയും കൃത്യമായ ലൊക്കേഷൻ പ്രതിനിധീകരിക്കുന്നതാണ് പത്ത് അക്കമുള്ള പുതിയ ഡിജിപിൻ സംവിധാനം. ഡിജിപിൻ ക്രിയേറ്റ് ചെയ്യുന്നതിന് തയാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റ് സന്ദർശിച്ച് വീടും സ്ഥാപനവുമൊക്കെ കണ്ടെത്തി കോഡ് സ്ഥിരീകരിക്കാൻ സാധിക്കും. കത്തുകൾ കൃത്യ സ്ഥലത്ത് എത്തിക്കാൻ ഇതുവഴി വേഗത്തിൽ കഴിയും. മാത്രമല്ല ആംബുലൻസ്, അഗ്നിശമന സേന എന്നിവ പോലുള്ള അത്യാവശ്യ സേവനങ്ങൾക്കും ലൊക്കേഷൻ മനസിലാക്കി കൃത്യമായി എത്തിച്ചേരാൻ ഡിജിപിൻ സേവനം സഹായിക്കും. ഗ്രാമ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിൽ ഡിജിപിൻ സേവനം ഏറെ ഗുണം ചെയ്യുമെന്നാണ് തപാൽ…
Read Moreകേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഡിജിറ്റലാകുന്നു: ആദ്യഘട്ടം തിരുവനന്തപുരത്തും കൊച്ചിയിലും
കൊച്ചി: സംസ്ഥാനത്തെ പോലീസ് സേനയുടെ ആശയവിനിമയത്തിന്റെ നട്ടെല്ലായ കേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഡിജിറ്റലാകുന്നു. നിലവിലുള്ള അനലോഗ് സംവിധാനത്തില്‍ നിന്നാണ് ഡിജിറ്റല്‍ ടെലികമ്യൂണിക്കേഷനിലേക്ക് മാറുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നീ പോലീസ് ജില്ലകളില്‍ 9.7 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഎംആര്‍ ടയര്‍ -2 എന്ന ടെക്നോളജിയുള്ള കമ്യൂണിക്കേഷന്‍ സംവിധാനം രണ്ടു ജില്ലകളിലും ഈ മാസം കമ്മീഷന് ചെയ്യും. നിലവില്‍ തിരുവനന്തപുരത്തെ ചില പോലീസ് സ്റ്റേഷനുകളിലും എറണാകുളം സിറ്റി പോലീസിലെ ട്രാഫിക് വെസ്റ്റ്, ഈസ്റ്റ് ട്രാഫിക് പോലീസ് സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് ഭാരക്കുറവാണ്. ലഭിക്കുന്ന ശബ്ദത്തിന്റെ വ്യക്തത, ഡിസ്പ്ലേയുള്ള ടച്ച് സ്ക്രീൻ, ഫ്രീക്വന്‍സി കൂടുതല്‍, ദീര്‍ഘകാലം നില്ക്കുന്ന ബാറ്ററി എന്നിവയെല്ലാം ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റിനെ വ്യത്യസ്തമാക്കുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ഈ സംവിധാനമാണ് ഇനി തുടരുക. തിരുവനന്തപുരത്ത്…
Read Moreകൗമാരക്കാരനൊപ്പം പന്ത് തട്ടി കാക്ക! അന്തം വിട്ടു പോയെന്നു സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
സംസാരിക്കുന്ന കാക്കയെക്കുറിച്ചുള്ള വാർത്ത അടുത്തിടെ മഹാരാഷ്ട്രയിലെ പൽഗാറിൽനിന്നു പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഗോവയിൽനിന്നുള്ള ഒരു കാക്ക കൗമാരക്കാരനൊപ്പം പന്തു തട്ടി സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹീറോയായിരിക്കുന്നു. കാക്കയുടെ പന്തടക്കവും കൊക്കുകൊണ്ടുള്ള പന്ത് തട്ടലും കണ്ട് അന്തം വിട്ടു പോയെന്നാണു സോഷ്യൽ മീഡിയയുടെ പ്രതികരണം. വീടിന്റെ വരാന്തയിലാണു കാക്കയുടെയും ആൺകുട്ടിയുടെയും ഫുട്ബോൾ കളി. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾത്തന്നെ കുട്ടിയും കാക്കയും തമ്മിൽ നല്ല ചങ്ങാത്തത്തിലാണെന്നു മനസിലാകും. കുട്ടി കാൽകൊണ്ടു കാക്കയുടെനേരേ പന്തുതട്ടുന്നു. കാക്ക കൊക്കുകൊണ്ട് തിരിച്ചു കുട്ടിയുടെനേർക്കും തട്ടുന്നു. ഒരു മിനിറ്റോളം ഇരുവരും പന്തുകളിക്കുന്നു. കുട്ടി തട്ടിയിടുന്ന പന്ത് കാക്ക കൊക്കുകൊണ്ട് തടഞ്ഞു നിർത്തുന്നതും വീണ്ടും തട്ടുന്നതും കാണാം. പതിനായിരക്കണക്കിന് ആളുകളാണു വീഡിയോ കണ്ടത്. ഇന്ത്യൻ ഫുട്ബോൾ ടീമിനു മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഗോവയിൽ കാക്കയും പന്തുകളിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്.
Read Moreഒരു മര്യാദയൊക്കെ വേണ്ടെടേയ്… മൂന്നു മുറി ഫ്ളാറ്റിന് വാടക 2.7 ലക്ഷം! ഇതിത്തിരി കടുപ്പമായി പോയെന്ന് സോഷ്യൽ മീഡിയ
മൂന്നു മുറികളുള്ള, ആഡംബരമൊന്നുമില്ലാത്ത ഫ്ളാറ്റിനു വാടക 2.7 ലക്ഷം രൂപ! ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരുവിലാണ് 1,464 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ളാറ്റിന് ഇത്രയും വാടക ആവശ്യപ്പെടുന്നത്. 15 ലക്ഷം രൂപ ഡിപ്പോസിറ്റും ഫ്ളാറ്റ് ഉടമയുടെ നിബന്ധനയിലുണ്ട്. ഫ്ളാറ്റിന്റെ പരസ്യം സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായി. കാഴ്ചയില്‍ സാധാരണമായി തോന്നുന്ന ഫ്ളാറ്റിന് എന്തിനാണ് ഇത്രയും വാടകയെന്നു മനസിലാകുന്നില്ലെന്നു കുറിപ്പില്‍ പറയുന്നു. നിരവധിപ്പേർ കുറിപ്പിന് കമന്റുകളുമായെത്തി. ബംഗളൂരുവിലെയും ഹൈദരാബാദിലെയും ഫ്ളാറ്റ് വാടക സങ്കൽപ്പിക്കാനാകാത്ത വിധം ഭീമമാണെന്ന് അനുഭവസ്ഥർ പറഞ്ഞു. ബംഗളൂരുവിലെ പ്രധാന ടെക് ഹബ്ബുകളായ എച്ച്എസ്ആർ ലേഔട്ടിനും സർജാപുർ റോഡിനും സമീപത്തുള്ള ഹൊരാളൂരില് അടുത്തിടെയായി വാടക കുതിച്ചുയർന്നതായും ചിലർ ചൂണ്ടിക്കാട്ടി. ബംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ വർധിച്ചുവരുന്ന വിലയും ഇതോടെ വീണ്ടും ചർച്ചയായി. നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ വാടകയും വസ്തുവിലയും കുതിച്ചുയരുന്നതു വലിയ വെല്ലുവിളിയാണെന്നും ചിലർ…
Read Moreചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപണം: വിദ്യാർഥികളെ പരസ്യമായി നഗ്നരാക്കി ചെരിപ്പുമാല അണിയിച്ചു നടത്തി
ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളെ പരസ്യമായി നഗ്നരാക്കി കഴുത്തിൽ ചെരിപ്പുമാല അണിയിച്ചു നടത്തി. അഞ്ചു കുട്ടികളെയാണു കടയുടമ നഗ്നരാക്കിയത്. ബിഹാർ സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണു സംഭവം. കുട്ടികളെ നഗ്നരായി നടത്തുന്നതുകണ്ട് ജനങ്ങൾ തടിച്ചു കൂടിയെങ്കിലും വിഷയത്തിൽ ഇടപെട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതിനുശേഷമാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. കടയുടമയെയും മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ചയാൾക്കെതിരേയും നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreപ്രസവം നിർത്തൽ ശസ്ത്രക്രിയ കഴിഞ്ഞും കുഞ്ഞുണ്ടായി: യുവതിക്കു രണ്ടു ലക്ഷം നഷ്ടപരിഹാരം
അലഹാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കുശേഷവും യുവതി ഗർഭിണിയായ സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിന് പിഴ. ലോക് അദാലത്താണു പിഴ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും കുഞ്ഞിന്റെ സ്കൂൾ വിദ്യാഭ്യാസത്തിന് മാസം 5000 രൂപ 18 വയസുവരെ നൽകണമെന്നുമാണ് ലോക് അദാലത്ത് ഉത്തരവ്. പ്രയാഗ് രാജ് സ്വദേശിയായ പരാതിക്കാരി അനിത കുമാരി അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. 2013 ഒക്ടോബർ 25നാണ് യുവതി പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്. എന്നാൽ 2014ൽ ജനുവരി 31ന് യുവതി വീണ്ടും ഗർഭിണിയായി പെൺകുട്ടിക്കു ജന്മം നൽകി. ദാരിദ്രത്തിൽ കഴിയുന്ന യുവതിക്കു വേറെയും കുട്ടികളുണ്ട്. 11 ഹിയറിംഗുകൾക്കുശേഷമാണ് കേസിൽ യുവതിക്ക് അനുകൂലമായ വിധി വന്നത്.
Read Moreഅമ്പലമുക്ക് വിനീത വധക്കേസ്… പ്രതിക്കു തൂക്കുകയർ
കുമാര്‍ കഫേയിലെ രാജേന്ദ്രന് ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത്രത്തിലുള്ള കഫേയില്‍ ഒരു മാസം മുമ്പ് ജോലിക്കെത്തിയ തമിഴ്നാട്ടുകാരന് രാജേന്ദ്രനാണെന്നും തേങ്ങ ചിരവിയപ്പോള് കൈക്ക് പരിക്കേറ്റ് ചികിത്സയില്‍ ആയതിനാല്‍ വീട്ടിലേക്ക് പോയിരിക്കുകയാണെന്നും കടയുടമ മൊഴി നല്കി. പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കാമെന്ന ധാരണയില്‍ ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോള്‍ കൈക്ക് മുറിവേറ്റ് ചികിത്സ തേടിയെത്തിയ രാജന് എന്നയാളുടെ വിവരങ്ങള്‍ ലഭിച്ചു. ആറിന് വൈകിട്ട് ഏഴിനു ശേഷമാണ് ഇയാള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതെന്നും രേഖയിലുണ്ട്. കഫേ ഉടമയ്ക്ക് ഇയാളെ പരിചയപ്പെടുത്തിക്കൊടുത്ത തമിഴ്നാട് സ്വദേശിയെ പോലീസ് കണ്ടെത്തി. കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന് രാജേഷ് എന്ന രാജേന്ദ്രനാണ് (39) ഇതെന്ന് അയാള്‍ മൊഴി നല്കി. അഞ്ചാം നാള് പ്രതി വലയില്‍ തിരുനെല്‍വേലി സ്വദേശിയായ രാജേന്ദ്രനെ തേടി പോലീസ് സംഘം അവിടേക്ക് തിരിച്ചു. തമിഴ്നാട്…
Read Moreപ്രസവശേഷം അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്പോൾ കൂട്ടായി മറ്റൊരു കുഞ്ഞു ജീവനും
പ്രസവശേഷം അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്പോൾ അവർക്കൊപ്പം ഇനി മുതൽ മറ്റൊരു കുഞ്ഞു ജീവൻ കൂടിയുണ്ടാകും. ഇരുവർക്കും കൂട്ടായി വൃക്ഷത്തൈയാണ് നൽകുന്നത്. ലോക പരിസ്ഥിതി ദിനത്തിൽ ജീവൻ എന്ന പദ്ധതിക്കാണ് ഇപ്പോൾ തുടക്കമിട്ടത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എസ്എടി ആശുപത്രിയിലെ ടീമിന് വൃക്ഷത്തൈ കൈമാറി. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, നഴ്സിംഗ് ഓഫീസര്‍മാരായ ജ്യോതി, സജിത എന്നിവര്‍ക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്. വനം വകുപ്പുമായി ചേർന്നാണ് ആരോഗ്യ വകുപ്പ് ഈ പദ്ധതി തയാറാക്കുന്നത്. പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനത്തിലാണ് വീട്ടിലേയ്ക്ക് അയയ്ക്കുന്നത്. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നാണ് വൃക്ഷതൈ കൂടി നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.
Read Moreരാവിലത്തെ സാന്പാർ തന്നെ ഭർത്താവിന് വൈകുന്നേരവും കൊടുത്തു, ഇതേക്കുറിച്ച് ആലോചിച്ച് വിഷമിച്ച ഭാര്യ ജീവനൊടുക്കി
രാവിലെ തയാറാക്കിയ സാമ്പാർ വൈകുന്നേരം വീണ്ടും കഴിച്ചതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. ബംഗളൂരു ദേവനഹള്ളിയിലാണു സംഭവം. 38കാരിയായ നാഗരത്നയാണ് ആത്മഹത്യചെയ്തത്. ചെറിയ കാര്യങ്ങളിൽ അമിതമായി വേവലാതി പ്രകടിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് തന്റെ ഭാര്യയെന്നു നാഗരത്നയുടെ ഭർത്താവ് പറഞ്ഞു. ടൈലറായി ജോലി ചെയ്യുന്ന നാഗരത്ന രാവിലെ ഭക്ഷണം കഴിച്ചശേഷം ജോലിക്കു പോയി. വൈകുന്നേരം തിരിച്ചുവന്ന ശേഷവും അതേ ഭക്ഷണം കഴിച്ചു. പിന്നീട് ഇതേക്കുറിച്ച് ആലോചിച്ച് വിഷമിക്കാൻ തുടങ്ങി. പകരം വേറെ ഭക്ഷണം വാങ്ങികഴിക്കാമെന്ന് ഭർത്താവ് ആശ്വസിപ്പിച്ചെങ്കിലും നാഗരത്ന സമ്മതിച്ചില്ല. രാത്രി കുളിമുറിയിൽ കയറി വാതിലടച്ച നാഗരത്ന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വന്നില്ല. വാതിൽതള്ളിത്തുറന്നപ്പോൾ അവരെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണു പറയുന്നത്.
Read More