വാഹനങ്ങൾ ഏതുമായിക്കോട്ടെ നമ്മൾ യാത്ര ചെയ്യുന്പോൾ പാലിക്കേണ്ട ചില മര്യാദകളൊക്കെയുണ്ട്. അതിപ്പോ മറ്റുള്ളവനോടു പരിഗണനയും നാം കാണിക്കേണ്ടതായുണ്ട്. ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ നാം അതിനായി പരിശീലിപ്പിക്കേണ്ടതുണ്ട്. യാത്രാവേളയിൽ കുട്ടികളുടെ ഭാഗത്തു നിന്നുമുണ്ടായ ഒരു വീഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസിൽ നിന്നും അവർ പേപ്പർ കുഞ്ഞ് കുഞ്ഞ് കഷണങ്ങൾ ആക്കി പറത്തിവിട്ടു. അവയെല്ലാം പറന്ന് വന്ന് റോഡിൽ വീണുകിടന്നു. എന്നാൽ ഇത് കണ്ട് ഒരു യാത്രക്കാരൻ അക്കാര്യം കുട്ടികളോട് ചോദ്യം ചെയ്തു. കുട്ടികളുടെ സുരക്ഷയെ മാനിച്ച് വീഡിയോയിൽ അവരുടെ മുഖം മറച്ചിട്ടുണ്ട്. കുട്ടികൾ സഞ്ചരിച്ച ബസ് നിർത്തി അയാൾ കുഞ്ഞുങ്ങളെ ഉപദേശിച്ചു. “ഇതൊരു തമാശയാണെന്ന് കരുതുന്നുണ്ടോ?” എന്ന് അദ്ദേഹം വിദ്യാർഥികളോട് ചോദിച്ചു. മാർച്ച് 14-നാണ് വീഡിയോ പ്രചരിച്ചു തുടങ്ങിയത്, എന്നാൽ, ഈ സംഭവം നടന്ന കൃത്യമായ സ്ഥലമോ തീയതിയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ…
Read MoreCategory: Today’S Special
കണ്ണിൽ ചോര ഇല്ലാത്തവർ… ബൈക്കിന് പിന്നിൽ നായയെ കെട്ടിയിട്ട് ഓടിച്ച് യുവാവും യുവതിയും; മിണ്ടാപ്രാണിയോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് സൈബറിടം; വീഡിയോ വൈറൽ
വളർത്തുമൃഗങ്ങളെ വീട്ടിലെ ഒരു അംഗത്തെപ്പോലെ സ്നേഹിക്കുന്ന ആളുകളാണ് മിക്കവരും. എന്നാൽ അങ്ങനെ അല്ലാത്തവരും ഉണ്ട്. അതി തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോൽക്കത്തയിലെ കല്യാണി എക്സ്പ്രസ് വേയിൽ നിന്നുള്ളതാണ് വീഡിയോ. ഒരു നായയെ ഓടുന്ന ബൈക്കിനോട് ചേർത്ത് കെട്ടിയിട്ട് അതിവേഗം ഓടാൻ നിർബന്ധിക്കുന്ന ദാരുണമായ ദൃശ്യങ്ങൾ പകർത്തിയതാണ് വീഡിയോ. ഒരു പുരുഷൻ ബൈക്ക് ഓടിക്കുന്നു അയാൾക്കൊപ്പം പിൻസീറ്റിൽ ഒരു സ്ത്രീ യാത്ര ചെയ്യുന്നു. എന്നാൽ, ഇതിനോടൊപ്പം ബൈക്കിന്റെ ഒരു വശത്തായി ഒരു നായയുടെ കഴുത്തിൽ ബെൽറ്റ് ഇട്ട് കെട്ടിയിരിക്കുന്നു, വേഗത്തിൽ പോകുന്ന ബൈക്കിനൊപ്പം ഓടാൻ നായയെ ഇവർ നിർബന്ധിക്കുന്നതാണ് വീഡിയോ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. കണ്ണിൽ ചോര ഇല്ലാത്തവരാണോ ഇവരെന്നാണ് മിക്കവരും ചോദിച്ചത്. മൃഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരൊന്നും ഈ കാഴ്ച കാണുന്നില്ലേ. മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത എന്നു തുടങ്ങുന്നു…
Read Moreപാട്ട് ഏതുമാകട്ടെ, ഡാൻസ് ഇവിടെ റെഡി …. ലാന ഡെൽ റേയുടെ ‘യംഗ് ആൻഡ് ബ്യൂട്ടിഫുൾ’ എന്ന ഗാനത്തിന് ഭരതനാട്യം ചെയ്ത് സ്ത്രീ; വീഡിയോ കാണാം
മനസിനെയും ശരീരത്തെയും കൂൾ ആക്കാൻ ഡാൻസിനു സാധിക്കും. നൃത്തം ചെയ്യുന്നനേരം പരിസരം പോലും മറന്ന് പോകുമെന്നാണ് പറയുന്നത്. പാട്ട് എന്തുമായിക്കോട്ടെ അതിനൊത്ത് മനോഹരമായി ചുവടുകൾ വയ്ക്കാൻ നർക്കർക്ക് സാധിക്കുന്നതാണ് അവരുടെ വിജയം. അത്തരമൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലാന ഡെൽ റേയുടെ ‘യംഗ് ആൻഡ് ബ്യൂട്ടിഫുൾ’ എന്ന ഇംഗ്ലീഷ് പാട്ടിന് അതിമനോഹരമായി ചുവടുകൾ വയ്ക്കുന്ന യുവതിയുടെ വീഡിയോ ആണിത്. പാട്ടിനൊത്ത് അതിമനോഹരമായി ഭരതനാട്യച്ചുവടുകളാണ് യുവതി വയ്ക്കുന്നത്. 2013 ലെ ഹിറ്റ് ട്രാക്ക് ആണ് ‘യംഗ് ആൻഡ് ബ്യൂട്ടിഫുൾ’ . സാധാരണ ഗതിയിൽ ഭരതനാട്യം പോലെയുള്ള നൃത്തങ്ങൾ ചെയ്യുന്നത് അതിനായി ചിട്ടപ്പെടുത്തിയ പാട്ടിനൊത്തായത് ആയിരിക്കും. ഇവിടെ യുവതി പാട്ട് ഏതുമാകട്ടെ അതിനനുസരിച്ച് തനിക്ക് ക്ലാസിക്കൽ ചുവടുകൾ വയ്ക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് വീഡിയോ. യുവതിയുടെ ഈ അപ്രതീക്ഷിത സംയോജനം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്.…
Read Moreപർപ്പിൾ വസന്തം…ജക്രാന്ത പൂക്കൾ പന്തൽവിരിച്ച് മറയൂരിലെ പാതകൾ;’ടൂറിസ്റ്റുകളുടെ മനം കവരുന്നത് ദക്ഷിണ അമേരിക്കൻ പൂക്കൾ
മറയൂർ: റോഡിനിരുവശത്തുമുള്ള മലനിരകളിലെ പച്ചപ്പും കോടമഞ്ഞുമായി പ്രശസ്തമായ മൂന്നാർ ഇത്തവണയും മാർച്ചിലേക്കു കടന്നതോടെ മറ്റൊരു നിറത്തിലേക്ക് മാറുന്നു. ശിശിരത്തിന്റെ കടും ചുവപ്പ് മാറി പാതയോരങ്ങൾ നീല – പർപ്പിൾ നിറത്തിലുള്ള ജക്രാന്ത പൂക്കളുടെ പന്തലായി മാറി. മൂന്നാർ – മറയൂർ റൂട്ടിലെ ഉമിയാംമലയുടെ താഴ് വരയിലുള്ള വാഗവരൈയാണ് ജക്രാന്ത മരങ്ങൾ പൂവിട്ട് നിൽക്കുന്ന മനോഹര കാഴ്ചയുടെ കേന്ദ്രം. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇലകൾ പൂർണമായി കൊഴിഞ്ഞ് ഉയരമുള്ള മരച്ചില്ലകൾ നിറയെ നീല, പർപ്പിൾ പൂക്കളാണ്. “വാഗ’ എന്ന തമിഴ് വാക്കിനർഥം പാറക്കെട്ടെന്നും “വരൈ’ എന്നതിനർഥം പാറയോട് ചേർന്ന പ്രദേശം എന്നുമാണ്. ഇവ കൂടിച്ചേർന്നാണ് ഈ ദേശനാമം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രാദേശികമായി “നീലവാക” അഥവാ “നീല ഗുൽമോഹർ” എന്നറിയപ്പെടുന്ന ഈ വൃക്ഷം ഏകദേശം 50 അടി ഉയരം വരെ വളരും. ദക്ഷിണ അമേരിക്കൻ (ബ്രസീൽ, അർജന്റീന, ബൊളീവിയ)…
Read Moreഇതൊക്കെ ശ്രദ്ധിക്കണ്ടേ അന്പാനേ… വിവാഹാഘോഷത്തിനിടെ വരന്റെ സുഹൃത്തുക്കള് ഗുണ്ട് പൊട്ടിച്ചു; ശബ്ദം കേട്ട് വധു ബോധംകെട്ട് വീണു
വിവാഹാഘോഷത്തിനിടെ വരന്റെ സുഹൃത്തുക്കള് ഗുണ്ട് പൊട്ടിച്ചു. ശബ്ദം കേട്ട് വധു ബോധം കെട്ടുവീണു. മരട് തെക്കുംഭാഗം സരസ്വതീ വിലാസം എൽപി സ്കൂൾ ഹാളിൽ ഞായറാഴ്ച്ച വൈകിട്ട് നടന്ന വിവാഹ സൽക്കാരത്തിലായിരുന്നു സംഭവം. വധൂവരൻമാർ ഇരിക്കുന്ന സ്റ്റേജിനും റോഡിനുമിടയിലുള്ള ഭാഗത്തായിരുന്നു ഗുണ്ട് പൊട്ടിച്ചത്. ശബ്ദം കേട്ട് ഞെട്ടി ബോധം കെട്ടു വീണ വധുവിനെ ഉടൻ തന്നെ ബന്ധുക്കൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിയന്തര ശുശ്രൂഷകള് നല്കിയതോടെ ശാരീരിക അസ്വസ്ഥതകള് മാറി യുവതി ബോധം വീണ്ടെടുത്തു. വൈകാതെ തന്നെ തിരികെ വിവാഹ ഹാളിലേക്ക് മടങ്ങി ചടങ്ങുകള് പൂര്ത്തിയാക്കുകയായിരുന്നു.
Read Moreട്രാഫിക് കൊടുത്ത പണി… 6.5 കിലോമീറ്റർ യാത്രയ്ക്കെടുത്തത് ഒരു മണിക്കൂർ! വീഡിയോയുമായി യുവാവ്
ട്രാഫിക് കുരുക്കിൽ വലയാത്തവരായി ആരുതന്നെയില്ല. പലപ്പോഴും ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് വലിയ പരാതികൾ ഉയരാറുണ്ട്. വീണ്ടുമൊരു ഗതാഗത കുരുക്കിനെക്കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. പങ്കജ് ഹുരിയ എന്ന ഉപയോക്താവാണ് താൻ നേരിട്ട ട്രാഫിക് ബ്ലോ്കകിനെക്കുറിച്ച് വീഡിയോ പങ്കുവച്ചത്. തന്റെ വീട്ടിൽ നിന്നും ഓഫീസിലേക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു പങ്കജ്. വീട്ടിൽ നിന്നും ഓഫീസ് വരം വെറും 6.5 കിലോ മീറ്റർ മാത്രമേ ഉള്ളൂ. എന്നാൽ താൻ ഓഫീസിൽ എത്താൻ 1 മണിക്കൂർ എടുത്തു എന്നാണ് പങ്കജ് വീഡിയോയിൽ പറയുന്നത്. ഇതാണ് ബംഗളൂരുവിലെ യാഥാർഥ്യം എന്ന് കുറിച്ചുകൊണ്ടാണ് ഇതിന്റെ വീഡിയോ ഇദ്ദേഹം പങ്കുവച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. സത്യമായ കാര്യമാണ് പറഞ്ഞതെന്ന് ഒരു കൂട്ടർ അലുകൂലിച്ചപ്പോൾ, നേരത്തെ എഴുന്നേറ്റ് യാത്ര തിരിച്ചാൽ 15-20 മിനിറ്റിനുള്ളിൽ ഓഫീസിൽ എത്താമെന്ന് വിമർശിച്ചവരും കുറവല്ല.
Read Moreവിശന്ന് പൊരിഞ്ഞപ്പോൾ ബിരിയാണി ഓർഡർ ചെയ്തു, എത്തിയപ്പോഴതാ ബിരിയാണിയിൽ നായയുടെ കാൽ എന്ന് യുവാവ്; വൈറലായി വീഡിയോ
ഓൺലൈനിൽ നിന്ന് ഭക്ഷണം വാങ്ങാത്തവരായി ആരുംതന്നെയില്ല. എന്നാൽ ആ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്പോൾ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാൽ എന്താകും അവസ്ഥ. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്നും കിട്ടിയത് നായയുടെ കാലെന്ന് ആരോപണം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സൊമാറ്റോയുടെ എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ ടാഗ് ചെയ്തതോടെയാണ് ഇത് ശ്രദ്ധ നേടിയത്. ബിരിയാണി കഴിക്കാനായി തുറന്നപ്പോൾ ചോറിനുള്ളിൽ സംശയാസ്പദമായ രീതിയിലുള്ള ഒരു മാംസക്കഷണം കണ്ടു. ഉടൻതന്നെ ഉപഭോക്താവ് അതിന്റെ വീഡിയോ എടുത്തു. മാംസക്കഷ്ണം അദ്ദേഹം സൂം ചെയ്ത് കാണിക്കുന്നു. അത് കോഴിയുടെയോ ആട്ടിറച്ചിയുടെയോ ആകൃതിയേക്കാൾ നായയുടെ കാലിന്റെ ആകൃതിയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ചിലർ അത് നായയുടെ കാൽ അല്ലെന്ന് പറഞ്ഞു. മറ്റ് ചിലർ സൊമാറ്റോയ്ക്ക് ഇതിലെന്ത് കാര്യമാണ് ഉളളത്, ബിരിയാണി ഉണ്ടാക്കിയ ഹോട്ടലുകാരെ അല്ലേ…
Read Moreറോഡരികിൽ കാർ നിർത്തി മാലിന്യങ്ങൾ വലിച്ചെറിഞ്ഞു; ചോദ്യം ചെയ് വ്ലോഗറായ യുവാവിന് അസഭ്യവർഷം; വീഡിയോ വൈറൽ
റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് കനത്ത പിഴ ഈടാക്കുമെന്ന് പറഞ്ഞാലും അതൊന്നും മിക്ക ആളുകളും പാലിക്കാറില്ല. എത്രയൊക്കെ കാമറ നിരീക്ഷണത്തിൽ ഇരുന്നാലും ആളുകൾ അവർക്ക് തോന്നുന്നപോലെയുള്ള കാര്യങ്ങളാകും ചെയ്യുന്നത്. അത്തരമൊരു വ്യക്തിയെ ചോദ്യം ചെയ്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡയിയിൽ വൈറലാകുന്നത്. വ്ലോഗറായ അനൻ എന്ന യുവാവ് ആണ് തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിപ്പോഴാണ് സംഭവം. ഡൽഹിയിലെ ദൗള കുവാൻ മെട്രോ സ്റ്റേഷന് മുന്നിൽവച്ച് കാറിൽ നിന്നും ഒരാൾ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. അയാളെ അനൻ ചോദ്യം ചെയ്തു. ഇതാണ് സംഭവത്തിന്റെ തുടക്കം. കാറിലെത്തിയ വ്യക്തി കൈയിലുണ്ടായിരുന്നു മാലിന്യങ്ങൾ അടങ്ങിയ കവർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിനെക്കുറിച്ച് അനൻ ചോദ്യം ചെയ്തു. എന്നാൽ യുവാവിനോട് കാറിലെത്തിയയാൾ ദേഷ്യപ്പെടാൻ ആരംഭിച്ചു. അസഭ്യ വാക്കുകൾ പറയാൻ തുടങ്ങിയതോടെ അനൻ കാമറയിൽ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചു.…
Read Moreചുറ്റോട് ചുറ്റും വിടർന്ന് നിൽക്കുന്ന കടലാസ് പൂക്കൾ, കണ്ണും മനസും നിറച്ചൊരു തേപ്പ് കട
പൂത്ത് പന്തലിച്ചു നിൽക്കുന്ന കടലാസ് പൂക്കൾ. അതിനു നടുവിലൊരു കുഞ്ഞ് കട. എന്ത് മനോഹരമായിരിക്കും അല്ലേ ആ കാഴ്ച. ഒറ്റ നോട്ടത്തിൽ കണ്ടാൽ അതൊരു കഫേ അല്ലെങ്കിൽ ഒരു സ്റ്റുഡിയോ സ്ഥലം എന്നാകും കാഴ്ചക്കാരന് തോന്നുക. എന്നാൽ അതൊരു തേപ്പ് കടയാണ്. സാധാരണ വഴിയോരങ്ങളിലൊക്കെ കാണാറുള്ള ഇസ്തിരി കടകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഈ തേപ്പ് കട ഉള്ളത്. കണ്ടാൽ ഒരു മോഡേൺ കഫേയുടെ ലുക്കാണ് ഇതിന്. രാജു എന്ന ഇൻസ്റ്റാഗ്രാം യൂസർ ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതോടെ വീഡിയോ സൈബറിടം തൂക്കി എന്ന് തന്നെ പറയാം. കടയ്ക്ക് ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള കടലാസ് ചെടികൾ കടയ്ക്ക് ശാന്തവും മനോഹരവുമായ അന്തരീക്ഷം നൽകുന്നു. വെള്ള ചുവരുകളും പച്ചപ്പും ലളിതമായ ടേബിളുകളും ചേരുമ്പോൾ ഒരു ആധുനിക കഫേയുടെ അതേ സ്റ്റൈലിലാണ് ഈ കൊച്ചു കട ഒരുക്കിയിരിക്കുന്നത്.
Read Moreകുഞ്ഞ് മമ്മാ എന്ന് വിളിച്ച് എപ്പോഴും പിന്നാലെ നടക്കുന്നു: സമാധാനമായി ഒരിടത്തിരുന്ന് ഒരു കപ്പ് ചായ കുടിക്കാൻ പോലും കഴിയുന്നില്ല; പൊട്ടിക്കരഞ്ഞ് യുവതി
കുഞ്ഞുങ്ങളെ നോക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. കണ്ണൊന്ന് തെറ്റിയാൽ അവർ ഒപ്പിച്ചു വയ്ക്കുന്ന പണി നമുക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത്രയ്ക്കും കുരുത്തക്കേടുകൾ അവർ ചെയ്യാറുണ്ട്. പലപ്പോഴും ഇവരുടെ കുസൃതികൾക്ക് മുന്നിൽ മാതാപിതാക്കൾക്ക് അടിയറവ് പറയേണ്ടി വരാറുണ്ട്. മടുത്തു പോകാറുമുണ്ട് അമ്മമാർ. അത് ചിലപ്പോൾ ചില അമ്മമാരെ ഡിപ്രഷനിലേക്ക് എത്തിക്കാറുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജഷിത് സിംഗ് നരൂല എന്ന അമ്മയാണ് ഇതിനെക്കുറിച്ച് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഇവർ തന്റെ അനുഭവം പങ്കുവച്ചു. തന്റെ കുട്ടി ഒരു നിമിഷം പോലും തന്നെ വിട്ടുമാറാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറയുന്നു. സമാധാനമായി ഒരിടത്തിരുന്ന് ഒരു കപ്പ് ചായ കുടിക്കാൻ പോലും തനിക്ക് സാധിക്കുന്നില്ല. എപ്പോഴും ‘മമ്മാ, ലാപ്പ്’ (അമ്മേ, മടിയിൽ ഇരുത്തൂ) എന്ന് കുട്ടി കരഞ്ഞുകൊണ്ടിരിക്കും. ഈ വിളി എപ്പോഴും കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്നും, അമിതമായ തളർച്ച കാരണം…
Read More