ഇന്ത്യയുടെ മില്ലേനിയം സിറ്റി ഗുരുഗ്രാമിൽ ജീവിക്കുന്നതിനെക്കുറിച്ച് ഐടി പ്രൊഫഷണലായ യുവതി വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഫ്റ്റ്വെയർ എൻജിനീയറായ നികിത യാദവ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു മാസം 90,000 രൂപയാണ് തനിക്ക് ചിലവാകുന്നതെന്ന് യുവതി പറഞ്ഞു. ഓരോ മാസത്തെയും ബില്ലുകൾ പറഞ്ഞാണ് നികിത വീഡിയോ ചെയ്തിരിക്കുന്നത്. താമസവും വൈദ്യുതിയും കൂടി 16,000 രൂപ. നിക്ഷേപങ്ങളും ഇഎംഐയും കൂടി 60,000 രൂപ. ഭക്ഷണം/ഗ്രോസറി 3,000 രൂപ. യാത്രയ്ക്കായി 1,500 രൂപ. ഷോപ്പിംഗ്, സ്കിൻകെയർ 5,000 രൂപ. സിനിമ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കായി 4,000 രൂപ. ഓഫീസിൽ നിന്ന് കാബ് സൗകര്യമുള്ളതിനാൽ മാസത്തിൽ പത്ത് ദിവസം മാത്രമാണ് ഓഫീസിൽ പോകേണ്ടി വരുന്നതെന്നത്. അതിനാൽ യാത്രാചിലവി ലഭിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കി. പ്രതിമാസ ചെലവ് 89,500 രൂപ എന്നാണ് നികിത കണക്കാക്കുന്നത്. ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും ഭാവിയിലേക്കുള്ള സുരക്ഷയ്ക്കായി…
Read MoreCategory: Today’S Special
ചികിത്സയിൽ പാശ്ചാത്യരാജ്യങ്ങളെക്കാൾ ഇന്ത്യ മുന്നിൽ: വാചാലനായി അമേരിക്കൻ യാത്രികൻ
ഇന്ത്യയുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങൾ വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. ഇന്ത്യ സന്ദർശിക്കുന്നതിനായി ധാരാളം അന്യദേശക്കാർ ദിവസേന ഇങ്ങോട്ടേക്ക് വരുന്നു. ഇന്ത്യയുടെ ആരോഗ്യ രംഗത്തെയും ആചാര്യ മര്യാദകളെയുമൊക്കെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിദേശ സഞ്ചാരിയായ ചാർളി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 148 ദിവസമായി ഇന്ത്യയിൽ യാത്ര ചെയ്യുകയാണ് ചാർളി. കഴിഞ്ഞ ആഴ്ചകളിൽ തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും താൻ നേടിയ ചികിത്സകളെ കുറിച്ചുമാണ് ചാർളി വീഡിയോയിൽ പറയുന്നത്. തൊണ്ടവേദന വന്നപ്പോൾ താൻ ഉപയോഗിച്ച യോഗി കാന്തിക എന്ന ആയുർവേദ മരുന്ന് അത്ഭുതപ്പെടുത്തിയെന്ന് യുവാവ് പറഞ്ഞു. ഇത്തരം മരുന്നുകൾ ഒന്നുംതന്നെ അമേരിക്കയിൽ ഇല്ലെന്നുമാണ് യുവാവ് പറയുന്നത്. ഇന്ത്യൻ സുഹൃത്തുക്കൾ നിർദ്ദേശിച്ച സസ്യങ്ങൾ ഉപയോഗിച്ചുള്ള വീട്ടിലെ ചികിത്സയും തന്നെ വലിയ രീതിയിൽ സഹായിച്ചതായി യുവാവ് പറയുന്നു. ഇന്ത്യയിലെ ചികിത്സാ സൗകര്യങ്ങൾ ഏറ്റവും മികച്ചത് തന്നെയാണെന്നും പാശ്ചാത്യ രാജ്യങ്ങളേക്കാൾ എത്രയോ…
Read More‘മിസ്റ്റർ വാട്സൺ, ഇവിടെ വരൂ, എനിക്ക് നിങ്ങളെ കാണണം…’; ചരിത്രം തിരുത്തിക്കുറിച്ച ആ ഫോൺ വിളിക്ക് ഇന്ന് 150 വയസ്
മനുഷ്യസമൂഹത്തിന്റ വിവരവിനിമയ ചരിത്രത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ആ സുപ്രധാന നിമിഷത്തിന് ഇന്ന് ഒന്നര നൂറ്റാണ്ട് തികയുന്നു. 1876 മാർച്ച് 10നായിരുന്നു അലക്സാണ്ടർ ഗ്രഹാം ബെൽ തന്റെ സഹായിയായ തോമസ് വാട്സനെ ആദ്യമായി ഫോണിലൂടെ വിളിച്ചത്.”മിസ്റ്റർ വാട്സൺ, ഇവിടെ വരൂ, എനിക്ക് നിങ്ങളെ കാണണം’ (Mr. Watson, come here – I want to see you) എന്ന ലളിതമായ ആ വാചകം ലോകത്തിന്റെ ദൂരങ്ങളെ ഇല്ലാതാക്കിയ മഹാവിപ്ലവത്തിന്റെ തുടക്കമായിരുന്നു. ശബ്ദത്തിന്റെ ലോകത്തെ വിസ്മയം ശബ്ദത്തെ തരംഗങ്ങളാക്കി വയറുകളിലൂടെ കടത്തിവിടാൻ കഴിയുമെന്ന് ഗ്രഹാം ബെൽ തെളിയിച്ചത് തന്റെ മുപ്പതാം വയസ്സിലായിരുന്നു. ബധിരരെ സംസാരിക്കാൻ പഠിപ്പിക്കുന്നതിൽ തത്പരനായിരുന്ന ബെല്ലിന്റെ ശബ്ദശാസ്ത്രത്തിലുള്ള അറിവാണ് ടെലിഫോൺ എന്ന കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. 1876 മാർച്ച് ഏഴിന് പേറ്റന്റ് ലഭിച്ച് മൂന്നാം ദിവസമാണ് ഈ ചരിത്രപ്രസിദ്ധമായ സംഭാഷണം നടന്നത്. ലോകത്തെ അതിശയിപ്പിച്ച കണ്ടുപിടുത്തം തുടക്കത്തിൽ…
Read Moreഎന്റെ മാസ്റ്റർ: ജി. ദേവരാജൻ എന്ന അതുല്യ സംഗീത സംവിധായകന്റെ ഓർമകളിലൂടെ സന്തത സഹചാരിയായിരുന്ന ബി. മധുസൂദനൻ നായർ
1990 കാലഘട്ടം… ജി. ദേവരാജൻ എന്ന അതുല്യ സംഗീത സംവിധായകൻ തിരുവനന്തപുരത്ത് താമസമാക്കിയിട്ടുണ്ട് എന്ന് അറിയാം . അതല്ലാതെ എവിടെയാണ് താമസം എന്നോ മേൽവിലാസം എന്താണെന്നോ ഒന്നും അറിയില്ല. പക്ഷേ, മുന്നോട്ടുള്ള ജീവിതത്തിന് ദേവരാജൻ മാസ്റ്ററെ കണ്ടേ മതിയാവൂ.. കാണുക മാത്രമല്ല ഒരു അഭിമുഖം തയ്യാറാക്കുകയും വേണം. ഒരു പ്രമുഖ പത്രത്തിന്റെ സിനിമാപ്രസിദ്ധീകരണത്തിൽ പാർട്ട് ടൈം പത്രപ്രവർത്തകനായി ബി. മധുസൂദനൻ നായർക്കു ജോലി ലഭിക്കണമെങ്കിൽ ഈ ‘അഗ്നിപരീക്ഷ’ ജയിക്കണം. കൊല്ലത്തുകാരൻ ബി.മധുസൂദനൻ നായർ, സംഗീതത്തിന്റെ രാജശില്പി ജി. ദേവരാജന്റെ ഏറ്റവും പ്രിയപ്പെട്ട മധുവായി മാറുന്ന കഥ ഇവിടെ തുടങ്ങുന്നു. മധു തന്നെ ആ നിയോഗത്തെ കുറിച്ച്പറയട്ടെ. “തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്ന സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ സംവിധാനം പഠിക്കുന്ന കാലമാണ്. പരിമിതമായ സാമ്പത്തിക സൗകര്യങ്ങൾ ഉള്ള ഒരു കുടുംബമാണ് എന്റേത്. സിനിമയോടുള്ള അഭിനിവേശം കൊണ്ട് ഞാൻ…
Read Moreഇതൊക്കെ ആകാശത്തൂടെ എങ്ങനെയാ കുഞ്ഞേ പറക്കുന്നത്; ദേ ഇപ്പൊ കാട്ടിത്തരാമെന്ന് കൊച്ചു മകൻ; മുത്തശ്ശിയുടെ ചോദ്യത്തിന് ഉത്തരമായി വിമാനത്തിൽ കയറ്റി കൊച്ചുമകൻ; വീഡിയോ കാണാം
ആഗ്രഹങ്ങൾക്ക് പ്രായമില്ലെന്നാണല്ലോ പൊതുവെ പറയുന്നത്. നമ്മൾ കുഞ്ഞുങ്ങൾ ആയിരിക്കുന്പോൾ മാതാപിതാക്കളോടും മുത്തശ്ശിമാരോടും മുത്തശ്ചനോടുമൊക്കെ നമ്മുടെ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങൾ പങ്കുവയ്ക്കാറില്ലേ. അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ അതെല്ലാം സാധിച്ചുകൊടുക്കാൻ അന്നൊക്കെ അവർ ശ്രമിക്കുകയും ചെയ്യുമായിരുന്നു. വലുതായ ശേഷം എന്നെങ്കിലും അവരുടെ ആഗ്രഹങ്ങൾ എന്താണെന്ന് എപ്പോഴെങ്കിലും നിങ്ങൾ തിരിച്ച് ചോദിച്ചിട്ടുണ്ടോ? എന്നാൽ ചോദിക്കണം. നമ്മളെ വളർത്തുന്ന തിരക്കിൽ അവരൊക്കെ അവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ ചിലപ്പോൾ മറന്ന് പോയിട്ടുണ്ടാകും. പറ്റുന്ന പോലെ അവയിൽ ചിലതൊക്കെ സാധിച്ചു കൊടുക്കാൻ ശ്രമിക്കണമെന്ന് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രവിരാജ് രാജ് പുരോഹിത് എന്ന യുവാവാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. രവിരാജിനോട് തന്റെ മുത്തശ്ശി രാവിലെ ഒരു ചോദ്യം ചോദിച്ചു. അതവനെ വല്ലാതെ മനസിൽ അലച്ചിൽ ഉണ്ടാക്കി. ഉച്ച ആയപ്പോൾ അതാ മുത്തശ്ശി ചോദിച്ച കാര്യം സഫലീകരിച്ചിരിക്കുന്നു രവി. ഇനി…
Read Moreഡോക്ടർമാർക്ക് പോലും ഇപ്പോ കല്യാണം നടക്കുന്നില്ല, കരിയറിനെ കുറിച്ച് പറഞ്ഞപ്പോൾ കല്ല്യാണാലോചന മുടങ്ങി: ഈ സമൂഹത്തിന്റെ പോക്ക് ഇതെങ്ങോട്ടാ എന്ന് സൈബറിടം
പണ്ടൊക്കെ ഒരേ കരിയറിലുള്ള ആളുകൾ തമ്മിൽ വിവാഹം കഴിക്കുന്നത് പതിവ് കാഴ്ച ആയിരുന്നു. എന്നാൽ കാലം മാറിയതോടെ അത്തരം ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിന് അൽപം വിമുഖത കാണിക്കുന്നുണ്ട്. അത് തെളിയിക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡോക്ടർമാരായ രണ്ട് വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കുന്നതിനായി ഇരുവരുടേയും വീട്ടുകാർ തമ്മിൽ ചർച്ച ആരംഭിച്ചു. മാർച്ച് 8ന് ഇതിൻ പ്രകാരം ഡോക്ടർ പയ്യന്റെ വീട്ടുകാർ പെണ്ണിനെ കാണുന്നതിനായി എത്തി. എന്നാൽ യുവതിയും യുവാവും തമ്മിൽ ഭാവി കാര്യങ്ങൾ തുറന്ന് സംസാരിച്ചതോടെ പയ്യൻ വിവാഹത്തിൽ നിന്നും പിൻമാറി. താനും ഡോക്ടർ തന്നെയാണ് എന്നാൽ കുടുംബത്തിനു കൂടുതൽ പിന്തുണ നൽകുന്ന പെണ്ണിനെയാണ് താനും തന്റെ വീട്ടുകാരും താൽപര്യപ്പെടുന്നത്, യുവതിയുടെ ചിന്തകളും സ്വപ്നങ്ങളുമൊക്കെ തങ്ങളുടെ സ്വഭാവത്തോടും പ്രകൃതത്തോടും യോജിച്ച് പോവുകയില്ലെന്ന് പറഞ്ഞ് ഈ ബന്ധംതന്നെ അവർ വേണ്ടെന്ന് വച്ചു. സംഭവത്തെ കുറിച്ച് യുവതി സോഷ്യൽ മീഡിയയിൽ…
Read Moreപെൺഅനുഭവങ്ങളുമായി അമ്മയും മകളും: ശ്രദ്ധേയമാകുന്നു ചിത്രപ്രദര്‍ശനം
കോട്ടയം: അമ്മയുടെയും മകളുടെയും ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കോട്ടയം സ്വദേശികളായ ലേഖയും മകള്‍ ചിത്രലേഖയുമാണ് വര്‍ണവിസ്മയങ്ങളുമായി ആസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന 21 ചിത്രകാരികളുടെ പ്രദര്‍ശനത്തിലാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീയുടെ ആത്മസൗന്ദര്യവും വന്യതയും വശ്യതയുമെല്ലാം ഇഴചേർന്ന 40ലധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍, സ്ത്രീയുടെ അകംപുറങ്ങളെഴുതുന്ന അമ്മയുടെയും മകളുടെയും ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി. സ്ത്രീ ജീവിതങ്ങളെ ഉയരെ പറക്കാന്‍ പ്രേരിപ്പിക്കുന്ന പട്ടം പറത്തുന്ന സ്ത്രീകളുടെ ചിത്രവും, സ്വാതന്ത്ര്യം വിളിച്ചോതുന്ന പെണ്‍ജീവിതങ്ങളെ തുറന്നുകാട്ടുന്നതും എന്നാല്‍ അടിവേരുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ചിത്രവും സമകാലിക അനുഭവങ്ങളെ തുറന്നുകാണിക്കുന്നതായി. മുന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളില്‍ ആര്‍ട്ട് അധ്യാപികയാണ് ലേഖ. മകള്‍ ചിത്രലേഖ മാന്നാനം കെഇ കോളജില്‍ ബിരുദവിദ്യാര്‍ഥിനിയാണ്. കാര്‍മലഗിരി സിഎംഐ പബ്ലിക് സ്കൂള്‍ ആര്‍ട്ട് അധ്യാപകനായ ലേഖയുടെ ഭര്‍ത്താവ് ടി.എസ്. മനോജും ചിത്രകാരനാണ്. ഇവരുടെ മകന്…
Read More10 -ാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ മകന് സമ്മാനമായി ‘മഹീന്ദ്ര താർ റോക്സ്’: സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം; വീഡിയോ നീക്കം ചെയ്ത് മാതാപിതാക്കൾ
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ മകന് മാതാപിതാക്കൾ നൽകിയ സമ്മാനം കണ്ട് എല്ലാവരും കണ്ണ് തള്ളി. 18 വയസ് പൂർത്തി ആകും മുൻപ്തന്നെ തങ്ങളുടെ മകൻ അർണവിന് മഹീന്ദ്ര താർ റോക്സ് എസ്യുവി കാറാണ് സമ്മാനമായി നൽകിയത്. സമ്മാനം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പരീക്ഷ കഴിഞ്ഞ് അർണവിനെ അവന്റെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനായി സ്കൂളിലേക്കെത്തി. തിരിച്ച് അവർ അർണവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയരികിൽ അവർ സഞ്ചരിച്ച കാർ നിർത്തുകയും അവന്റെ അമ്മ ഇടവഴിയിൽ പാർക്ക് ചെയ്തിരുന്ന താർ ചൂണ്ടിക്കാട്ടി ഇതാണ് നമ്മുടെ പുതിയ വണ്ടിയെന്ന് അവനോട് പറഞ്ഞു. പരീക്ഷയുടെ സമ്മർദത്തിൽ ആണ്ടിരുന്ന അവന് തീർത്തും ഇതൊരു വലിയ ആശ്വാസമായിരുന്നു. കാർ കണ്ടതോടെ അർണവും സന്തോഷം അടക്കാനാവാതെ ഇരുന്നു. വീഡിയോ വൈറലായതോടെ കുട്ടിയുടെ മാതാപിതാക്കളെ വിമർശിച്ച് ധാരാളം ആളുകൾ രംഗത്തെത്തി. പ്രായപൂർത്തി ആകുന്നതിനു മുൻപേ…
Read Moreവിവാഹം കഴിക്കണമെന്ന് പറഞ്ഞ് നിരന്തരം നിർബന്ധിച്ച് വീട്ടുകാർ: രക്ഷപ്പെടാന്‍ തല മൊട്ടയടിച്ച് യുവതി; വൈറലായി വീഡിയോ
ഒരു പ്രായം കഴിഞ്ഞാൽ ചെറുപ്പക്കാർ നേരിടുന്ന പ്രധാന ചോദ്യമാണ് കല്യാണം കഴിക്കുന്നില്ലേ എന്നത്. നാട്ടുകാരുടെ ചോദ്യങ്ങൾക്കും ആവലാതികൾക്കുമിടയിൽ നിന്ന് രക്ഷപ്പെട്ട് ഒന്ന് വീട്ടിലേക്ക് പോകാമെന്ന്വച്ചാലോ അവിടെയും ഇതുപോലെ തന്നെ അവസ്ഥ. കല്യാണം കഴിക്കാൻ വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ സാധിക്കാതെ വന്നപ്പോൾ യുവതി ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പെണ്ണായാൽ മുടി വേണമെന്നാണല്ലോ പൊതുവെയുള്ള സംസാരം. ഇവിടെ യുവതി തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തതിനാൽ മുടി വെട്ടിക്കളഞ്ഞു. മുടി ഇല്ലാത്ത തന്നെ വിവാഹം കഴിക്കാൻ ആരും വരില്ലെന്ന് കരുതിയാണ് യുവതി ഇങ്ങനെ ചെയ്തത്. മുടി മുറിച്ച ശേഷമുള്ള വീഡിയോ യുവതി പങ്കുവച്ചു. വിവാഹത്തിനായി വീട്ടുകാരുടെ സമ്മർദ്ദം സഹിക്കാനാവാതെ വന്നപ്പോഴാണ് ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്തതെന്ന് യുവതി പറഞ്ഞു. തനിക്ക് തന്റെ മുടി ഏറെ പ്രിയപ്പെട്ടതായിരുന്നു. സാമൂഹികമായി നോക്കുമ്പോൾ ‘പെണ്ണ്’ എന്നാൽ മുടി വേണം എന്നാണല്ലോ കാഴ്ച്ചപ്പാട്. അതിനോടുള്ള പ്രതിഷേധമായിട്ടാണ്…
Read Moreവല്ലാത്തൊരു ചലഞ്ചായിപ്പോയി! യുദ്ധസ്മാരകത്തിനു മുന്നില്‍ നൃത്തം ചെയ്ത് ഇന്ത്യക്കാരൻ; ഇപ്പോൾ അമേരിക്കയിൽ നാടുകടത്തല്‍ ഭീഷണിയിൽ
1.6 കോടി സൈനികരുടെയും യുദ്ധത്തില്‍ മരിച്ച നാലു ലക്ഷത്തിലധികം പേരുടെയും സ്മരണാര്‍ഥം നിര്‍മിച്ച സ്മാരകമാണ് വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിലുള്ള രണ്ടാം ലോകമഹായുദ്ധ സ്മാരകം. യുഎസ് ആദരവോടെ കാണുന്ന ഇടമാണ് ഇത്. യുദ്ധസ്മാരകത്തിനു മുന്നില്‍ ഇന്ത്യക്കാരന് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആ നൃത്തത്തിന്റെ പേരിൽ അമേരിക്കയിൽ നാടുകടത്തല്‍ ഭീഷണിയിലാണ് അദ്ദേഹം. മധു രാജു എന്ന യുവാവിനെതിരേയാണ് യുഎസ് ഇമിഗ്രേഷന്‍ വിഭാഗം കര്‍ശന നടപടിക്കൊരുങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിനു മുന്നിൽ ഇയാൾ ഒരു യുവതിക്കൊപ്പം ‘ഡോണ്ട് റഷ് ചലഞ്ച്’ എന്നപേരില്‍ നൃത്തം ചെയ്യുകയും അതു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. യുവാവിനൊപ്പം സ്മാരകത്തിനു മുന്നില്‍ നൃത്തം ചെയ്ത സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നോൺ ഇമിഗ്രന്റ് വീസയിൽ അമേരിക്കയിൽ എത്തിയ മധു രാജു പാലോ ആൾട്ടോ നെറ്റ്വർക്സ് എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണെന്നു…
Read More