വൈപ്പിൻ: ഓൺലൈൻ ഗോൾഡ് ട്രേഡിംഗ് തട്ടിപ്പിൽ ദമ്പതികൾക്ക് 60,55000 രൂപ നഷ്ടമായി. പുതുവൈപ്പിൽ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലെ മെസഞ്ചർ ആപ് വഴി പരിചയപ്പെട്ട അജ്ഞാത സ്ത്രീക്കെതിരേ ദമ്പതികൾ ഞാറക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. താൻ ബിജിസി കമ്പനിയുടെ ഏജന്റാണെന്നും കമ്പനിയുടെ ഗോൾഡ് മൈനിംഗ് ട്രേഡിംഗ്എന്ന ഓൺലൈൻ ബിസിനസിൽ പണം നിക്ഷേപിച്ചാൽ സ്വർണവില കൂടുന്നതനുസരിച്ച് ലാഭവിഹിതം ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്. ഇവർ പറഞ്ഞപ്രകാരം ദമ്പതികൾ ഇവരുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽനിന്നും 2025 മേയ് മുതൽ ഓഗസ്റ്റ് വരെ പലപ്പോഴായി തുക നൽകി. എന്നാൽ പറഞ്ഞതുപ്രകാരം ലാഭവിഹിതം കിട്ടാതെ വന്നപ്പോഴാണു സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതും പോലീസിൽ പരാതി നൽകിയതും.
Read MoreCategory: Today’S Special
ഇറാനില്‍ മെട്രോ സ്റ്റേഷന് കന്യകാമറിയത്തിന്റെ പേര്
ഇസ്ലാമിക ഭൂരിപക്ഷരാജ്യമായ ഇറാനില്‍ മെട്രോ സ്റ്റേഷനു പരിശുദ്ധ കന്യകാമറിയത്തിന്റെ പേര് നൽകി ഭരണകൂടം. രാജ്യതലസ്ഥാനമായ ടെഹ്റാനിലെ മെട്രോ സ്റ്റേഷനാണു പേർഷ്യൻ ഭാഷയിൽ മറിയം-ഇ മൊകാദാസ് (പരിശുദ്ധ കന്യകാമറിയം) എന്ന പേര് നല്‍കിയിരിക്കുന്നത്. നഗരത്തിലെ അർമേനിയൻ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായ സെന്റ് സർക്കിസ് അർമേനിയൻ കത്തീഡ്രലിനു സമീപമാണ് പുതിയ മെട്രോ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ 2.5 മീറ്റർ ഉയരമുള്ള തിരുസ്വരൂപത്തിനു പുറമേ ഈശോയുടെയും കന്യകാമറിയത്തിന്റെയും സെന്റ് സാർക്കിസ് കത്തീഡ്രലിന്റെയും ചിത്രങ്ങളും ഉൾപ്പെടെ വിവിധ ക്രിസ്ത്യൻ രൂപങ്ങളുടെ ചുവർച്ചിത്രങ്ങളും സ്റ്റേഷന്റെ ചുവരുകളെ മനോഹരമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ലൈൻ ആറിന്റെ ഭാഗമായ ഈ സ്റ്റേഷൻ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കടുത്ത ഇസ്ലാമിക നിലപാടുള്ള രാജ്യത്തു മെട്രോ സ്റ്റേഷന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേര് നല്‍കാനുള്ള ഭരണകൂടത്തിന്റെ…
Read Moreപേടിക്കേണ്ടെ ഉടനെ മടങ്ങിവരും… ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു: ലോകമാകെ സേവനങ്ങള്‍ തടസപ്പെട്ടു
ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) തകരാര്‍. ഇന്നലെ തടസം നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും ആപ്പുകളും തടസപ്പെട്ടു. ഫോര്‍ട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിന്‍ഹുഡ്, കോയിന്‍ബേസ്, റോബ്ലോക്സ്, വെന്മോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതികതകരാര്‍ ബാധിച്ചു. അതേസമയം ക്ലൗഡ് സേവനം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതായി ആമസോണ്‍ അറിച്ചു. ഔട്ട്ജേജ് ട്രാക്കര്‍ ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 3.11 ഓടെയാണു പ്രശ്നങ്ങളുടെ സൂചന കണ്ടുതുടങ്ങിയത്. തൊട്ടുപിന്നാലെ 5,800ലധികം ഉപയോക്താക്കള്‍ എഡബ്ല്യുഎസില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകരാര്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ചില സേവനങ്ങള്‍ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു. വടക്കന്‍ വിര്‍ജീനിയയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളില്‍ ഒന്നാണ് എഡബ്ല്യുഎസ്. തകരാര്‍ സംഭവിച്ചതിന്റെ മൂലകാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു. എഡബ്ല്യുഎസ് ക്ലൗഡ് നെറ്റ്വര്‍ക്കിനെ ആശ്രയിക്കുന്ന നിരവധി പ്രധാന സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി.…
Read Moreഏയ് ഓട്ടോ…. കാണുന്നവർ ആദ്യം ഒന്ന് എടുത്ത് മണത്തുനോക്കും… ടിഷ്യു പേപ്പറിനെ മുല്ലപ്പൂവാക്കും ഓട്ടോക്കാരി ഷാജിദ റഹീം
കൊല്ലം: ഓട്ടോയ്ക്ക് ഓട്ടമില്ലെങ്കിലും ഉണ്ടെങ്കിലും ഷാജിദ റഹീം ഹാപ്പിയാണ്. ഒരു മിനിറ്റ് പോലും വെറുതെ കളയാതെ തന്റെ ലോകത്തേക്കു അവർ സഞ്ചരിക്കും. പാഴ്വസ്തുക്കളും പേപ്പറുകളും ടിഷ്യൂ പേപ്പറുകൾകൊണ്ട് അവർതന്റെ ലോകം തീർക്കും. ഇത് ഷാജിദ റഹീം. കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിലെ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ആയത്തിൽ ഗാന്ധിനഗർ തെക്കേകാവ് ഷാജിദ റഹീമിന് പുഷ്പങ്ങളാണ് ഇഷ്ടം. ടിഷ്യൂ പേപ്പറുകൾകൊണ്ട് ആരും മണത്തുനോക്കാൻ കൊതിക്കുന്ന മുല്ലപ്പൂക്കളുണ്ടാക്കും. നല്ല കളർ പേപ്പറുകൾകൊണ്ട് വിവിധ വർണത്തിലുള്ള പൂക്കളുടെ ശേഖരം തന്നെ ഉണ്ടാക്കും. മുല്ലപ്പൂക്കളുടെ മാലയുണ്ടാക്കി കൂട്ടുകാർ വാങ്ങികൊണ്ടുപോകാറുണ്ട്. ഇതൊന്നും വിലയ്ക്കു കൊടുക്കില്ല. അവർ അന്പലത്തിലും പള്ളിയിലും പോകുന്പോൾ വാങ്ങാറുണ്ട്. ഒറിജിനലിനെ വെല്ലുന്ന പൂക്കളാണ് ഇവരുടെ കരവിരുതിൽ വിരിയുന്നത്. ഇതൊന്നും പഠിച്ചിട്ടില്ല. പക്ഷേ, ചെറുപ്പം മുതലുള്ള ശീലമാണ്. കിട്ടുന്ന പേപ്പറുകൾകൊണ്ടും പാഴ് വസ്തുക്കൾ കൊണ്ടും ഇതെല്ലാം ഉണ്ടാക്കുമായിരുന്നു. തെർമോകോളും പേപ്പറും പശയുമുണ്ടെങ്കിൽ…
Read Moreഇനി പറപറക്കും…മസെരാട്ടി എംസിപൂര ഇന്ത്യയിൽ എത്തി ; വില 4.12 കോടി; മൈലേജ് 6 കിലോമീറ്റർ
ഇറ്റാലിയൻ ലക്ഷ്വറി കാർ ബ്രാൻഡായ മസെരാട്ടിയുടെ മിഡ് എൻജിൻ സൂപ്പർകാർ എംസി 20 മുഖം മിനുക്കി എംസിപൂര എന്ന പുതിയ പേരിൽ ഇന്ത്യൻ വിപണിയിൽ എത്തി. ഇറ്റാലിയൻ ഭാഷയിൽ ‘പൂര’ എന്ന വാക്കിന് അർഥം ‘ശുദ്ധമായ’ എന്നാണ്. ആഗോളതലത്തിൽ ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് വാഹനം ഇന്ത്യയിലെത്തുന്നത്. മെക്കാനിക്കൽ സൈഡിൽ മാറ്റമില്ലാതെ എക്സ്റ്റീരിയർ, ഇന്റീരിയർ, മെറ്റീരിയലുകൾ, ഫിനിഷുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയാണ് പൂര എത്തിയിരിക്കുന്നത്. എംസിപൂര കൂപ്പെ, എംസിപൂര സീലോ എന്നീ രണ്ട് പതിപ്പുകളിലാണ് ഈ സൂപ്പർകാർ ലഭ്യമാകുക. എംസിപൂര കൂപ്പെയ്ക്ക് 4.12 കോടി രൂപയും എംസിപൂര സീലോയ്ക്ക് 5.12 കോടി രൂപയുമാണ് എക്സ് ഷോറും വില. റെയിൻബോ പുതുതായി വികസിപ്പിച്ച എഐ അക്വാ റെയിൻബോ നിറത്തിലാണ് വാഹനം എത്തുക. സൂര്യപ്രകാശത്തിൽ നിറം മാറുമെന്നതാണ് ഇതിന്റെ പ്രത്യേകത. സൂര്യപ്രകാശത്തിന്റെ ചലനത്തിൽ വാഹനത്തിൽ മഴവില്ല് ഇഫക്റ്റ് സൃഷ്ടിക്കുന്നു.…
Read Moreമലയാലപ്പുഴ പഞ്ചായത്തിൽ നൂറ്റെട്ടിലെത്തിയ തേയിലച്ചെടി; ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്മരണ
കോന്നി: ബ്രിട്ടീഷ് വാഴ്ചയുടെ കാലത്തെ സ്മരണകളില്‍ നൂറ്റാണ്ടിന്റെ കഥകള്‍ കേട്ടറിഞ്ഞ തേയിലച്ചെടി. മലയാലപ്പുഴ പഞ്ചായത്ത് പരിധിയില്‍ കുമ്പഴ എസ്റ്റേറ്റിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ഓഫീസിന് മുന്നില്‍ നില്ക്കുന്ന തേയിലച്ചെടിക്കാണ് 108 വര്‍ഷത്തെ കഥകളുള്ളത്. 1917-ല്‍ ബ്രിട്ടീഷുകാരായ എസ്റ്റേറ്റ് മാനേജര്‍മാര്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിച്ചപ്പോൾ, ഔദ്യോഗികമായ തുടക്കം ചാര്‍ത്തിയത് ഈ തേയിലച്ചെടിയിലൂടെയായിരുന്നുവെന്നാണ് ചരിത്ര രേഖ. വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ഞും തണുപ്പും നിറഞ്ഞ കിഴക്കന്‍ മലഞ്ചെരിവുകളെ തേയില കൃഷിക്ക് അനുയോജ്യമായതാക്കിയ കാലത്ത് ആയിരക്കണക്കിന് ചെടികള്‍ ഇവിടെ നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇന്നിപ്പോള്‍ നിലനില്‍ക്കുന്നത് ഈ ഒറ്റ ചെടി മാത്രമാണ്.തേയിലത്തോട്ടം ഇല്ലാതായെങ്കിലും ഓഫീസിനു മുമ്പിലെ ഒരു ചെടി സംരക്ഷിച്ചുവരികയാണ് തോട്ടം കമ്പനി. കുമ്പഴ മുതല്‍ ലണ്ടന്‍ വരെ 150 വര്‍ഷങ്ങള്‍ക്കു മുമ്പ്, ചെങ്ങന്നൂര്‍ ആസ്ഥാനമായ വഞ്ചിപ്പുഴ മഠത്തിന്റെ ഉടമസ്ഥതയിലായിരുന്ന 1100 ഹെക്ടര്‍ സ്ഥലമാണ് പിന്നീട് ബ്രിട്ടീഷുകാരുടെ കൈവശം എത്തിയത്.കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും മറ്റ്…
Read Moreഎന്റെ കൊച്ചിനെ തൊടുന്നോടാ നീ… മകളോട് മോശമായി പെരുമാറി യുവാവ്: ചെരുപ്പൂരി തല്ലി അമ്മ
നമ്മുടെ മക്കളുടെ ദേഹത്ത് അനാവശ്യമായി ആരെങ്കിലും കൈവച്ചാൽ ഒരു മാതാപിതാക്കൻമാരും ക്ഷമിക്കില്ല. അത് തെളിയിക്കൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം. പ്രദേശത്തെ ഒരു പഞ്ചർ കടയിലെ ജീവനക്കാരൻ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതറിഞ്ഞ അമ്മ അവിടേക്ക് വരികയും യുവാവിനെ ചെരുപ്പൂരി അടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ഉയരുകയാണ്. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Moreട്രെയിനിൽ ഭക്ഷണം നൽകുന്ന കണ്ടെയ്നറുകൾ കഴുകി ഉപയോഗിച്ചു; വീഡിയോ വൈറൽ; പ്രതിഷേധവുമായി കോണ്‍ഗ്രസ്
ചില യാത്രകളിൽ ഭക്ഷണം കഴിക്കുന്നത് നന്നേ ദുർഘടമായ കാര്യമാണ്. പ്രത്യേകിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്പോൾ. വൃത്തിയുള്ള ഭക്ഷണം ലഭിക്കാൻ കുറച്ചൊക്കെ ഭാഗ്യവും വേണം. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഹാറിലെ ജോഗ്ബാനിയെയും തമിഴ്നാട് ഈറോഡിനെയും ബന്ധിപ്പിക്കുന്ന ജോഗ്ബാനി-ഈറോഡ് അമൃത് ഭാരത് എക്സ്പ്രസിൽ നടന്നതാണ് സംഭവം. ട്രെയിനിനുള്ളിൽ റെയില്‍വേ ജീവനക്കാരനെന്ന് കരുതുന്ന ഒരാള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന വാഷ്ബേസിനില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കണ്ടെയ്നറുകൾ കഴുകി സമീപത്ത് അടുക്കിവയ്ക്കുന്നതാണ് വീഡിയോ. തിരിച്ചയയ്ക്കാന്‍ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് അയാളുടെ മറുപടി. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്ന സൗകര്യങ്ങള്‍ ഇതാണോ എന്ന് കോൺഗ്രസ് ചോദിച്ചു. പൊതുജനങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ക്ക് മുഴുവന്‍ ചാര്‍ജും ഈടാക്കുന്നു. എന്നിട്ട് നിന്ദ്യമായ പ്രവര്‍ത്തി നടത്തുന്നു. ഇതിൽ നാണക്കേട്…
Read More50 കാൻസറുകൾ മുൻകൂട്ടി കണ്ടെത്താം; ചികിത്സയിൽ വഴിത്തിരിവാകാൻ ഗലേരി ടെസ്റ്റ്
ലണ്ടൻ: അന്‍പതോളം കാൻസറുകൾ രക്തപരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് പുതിയ പഠനം. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയായ ഗ്രെയില്‍ കണ്ടെത്തിയ ഗലേരി ടെസ്റ്റിലൂടെയാണ്, മുന്‍കൂട്ടി രോഗനിര്‍ണയം അസാധ്യമായ വിവിധ തരം കാൻസറുകള്‍ കണ്ടെത്താൻ സാധിക്കുന്നത്. കാൻസർ മൂലമുള്ള ട്യൂമറില്‍നിന്ന് രക്തത്തിൽ കലരുന്ന ഡിഎന്‍എ ശകലങ്ങളെ കണ്ടുപിടിക്കാന്‍ കെല്പുള്ള ഗലേരി ടെസ്റ്റ് യുഎസിലെയും കാനഡയിലെയും 25,000 പേരിൽ പരീക്ഷിച്ചിരുന്നു. ഇപ്പോൾ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസും (എന്‍എച്ച്എസ്) ഈ ടെസ്റ്റിന്റെ പരീക്ഷണം നടത്തുന്നുണ്ട്. മുൻകൂട്ടി കണ്ടെത്താനായാല്‍ പല കാൻസറുകളും ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്ന് അമേരിക്കയിലെ ഒറേഗോൺ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി പ്രഫസറും ഗവേഷകനുമായ ഡോ. നിമ നാബാവിസാദേ പറയുന്നു. ഗലേരി ടെസ്റ്റ് പ്രകാരം നെഗറ്റീവ് ഫലം ലഭിച്ച 99 ശതമാനം പേരിലും അര്‍ബുദത്തിന്റെ സാധ്യത എഴുതിത്തള്ളി. സ്ക്രീനിംഗ് പ്രോഗ്രാമുകള്‍ ലഭ്യമല്ലാത്ത അണ്ഡാശയ, വൃക്ക, ഉദര, മൂത്രാശയ, പാന്‍ക്രിയാറ്റിക് കാൻസറുകളാണ് ഈ…
Read Moreതുന്പിപ്പെണ്ണേ വാ…വാ…അപൂർവയിനം തുമ്പികളുടെ വരവറിയിച്ച് ആറളം ഫാം
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ആറളം ഫാമിനെ കൂടുതൽ മനോഹരമാക്കാൻ പുതിയ അതിഥികൾ എത്തിക്കഴിഞ്ഞു. കേരളത്തിലെ തുമ്പി ഗവേഷണചരിത്രത്തിൽ പുതിയൊരു ചുവടുറപ്പിച്ച് ആറളം വന്യജീവി സങ്കേതം “ഡ്രാഗൺഫ്ലൈ മീറ്റ് 2025′ വിജയകരമായി പൂർത്തിയായി. ഒക്ടോബർ പത്തു മുതൽ 12 വരെ നടന്ന മൂന്നു ദിവസത്തെ മീറ്റിൽ വിദ്യാർഥികൾ, ഗവേഷകർ, പ്രകൃതി സ്നേഹികൾ തുടങ്ങി 60 ലധികം പേർ പങ്കെടുത്തു. അന്തരിച്ച തുമ്പി ഗവേഷകൻ സി.ജി. കിരണിന്റെ സ്മരണയിൽ സംഘടിപ്പിച്ച ഈ പരിപാടി ആറളം വന്യജീവി സങ്കേതം, കേരള വനം-വന്യജീവി വകുപ്പ്, മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (കോഴിക്കോട്), ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (തിരുവനന്തപുരം) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു നടത്തപ്പെട്ടത്. “ആറളം എപ്പോഴും ഒരു ജീവവൈവിധ്യ കേന്ദ്രമാണ്. വനവകുപ്പും ഗവേഷകരും വിദ്യാർഥികളും ചേർന്ന് അറിവ് സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ മീറ്റ്. പൗരശാസ്ത്രം ഇപ്പോൾ കേരളത്തിലെ സംരക്ഷണത്തിന്റെ അടിത്തറയാകുകയാണ്. ഈ…
Read More