സർക്കാർ ആശുപത്രി കെട്ടിടത്തിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര പൊളിഞ്ഞുവീണ് യുവതിക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ ചുരു ജില്ലയിലുള്ള സുജൻഗഡ് ഗവൺമെന്റ് ഫത്തേപ്പൂരിയ മാതാ ശിശു ആശുപത്രിയിലാണ് അപകടം നടന്നത്. മേൽക്കൂരയിലെ സിമന്റ് പ്ലാസ്റ്റർ അടർന്ന് താഴെ നിന്നവരുടെ തലയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തെ ബഗാഡിയ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അവിടെ ചികിത്സയിലാണ്. അപകടസമയത്ത് കെട്ടിടത്തിന്റെ കവാടത്തിൽ ആളുകൾ കുറവായിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. മേൽക്കൂര തകർന്നു വീണതോടെ രോഗികളും ബന്ധുക്കളും ആശുപത്രി ജീവനക്കാരും ഭയന്നോടി. വർഷങ്ങളായി ശോചനീയാവസ്ഥയിലുള്ള പഴയ ട്രോമ സെന്റർ കെട്ടിടത്തിലാണ് നിലവിൽ ഈ സ്ത്രീകളുടെ ആശുപത്രി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ദ്രവിച്ച അവസ്ഥയെക്കുറിച്ച് മുൻപും രോഗികളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ തക്കസമയത്ത് അറ്റകുറ്റപ്പണികൾ നടത്താൻ…
Read MoreCategory: Today’S Special
റോഡ് സൈഡിലെ പോസ്റ്റിന് മുകളിൽ കയറി കഠിന വ്യായാമം; കൊൽക്കത്തയിൽ നിന്നുള്ള അപകടകരമായ സ്റ്റണ്ട് വീഡിയോ വൈറൽ
റോഡ് സൈഡിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ പോസ്റ്റിന് മുകളിൽ കയറി യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ മാനദണ്ഡങ്ങളുമില്ലാതെ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്ന ചെറുപ്പക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. നിലത്തുനിന്ന് വളരെ ഉയരത്തിലുള്ള പോസ്റ്റിന് മുകളിൽ തികച്ചും ശാന്തനായാണ് ചെറുപ്പക്കാരൻ സ്റ്റണ്ട് ചെയ്യുന്നത്. താഴെ നിന്നൊരാൾ ഇത് മൊബൈലിൽ ചിത്രീകരിക്കുന്നുമുണ്ട്. ഹെൽമെറ്റോ ലൈഫ് ജാക്കറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് ജീവൻ പണയം വെച്ചുള്ള ഈ പ്രകടനം. വീഡിയോ പ്രചരിച്ചതോടെ രസകരമായ കമന്റുകളുമായാണ് ആളുകൾ രംഗത്തെത്തിയത്. “ഇതോടെ പുള്ളി വൈറലായി”, “ജിം മങ്കി” എന്നൊക്കെ പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. ചെറുപ്പക്കാരന്റെ ഈ വ്യത്യസ്തമായ കായിക പ്രകടനത്തെ തമാശരൂപേണ കാണുന്നവരും നിരവധിയാണ്. എന്നാൽ തമാശയ്ക്കപ്പുറം ഇതിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ചെറിയൊരു അബദ്ധം പറ്റി…
Read More“സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല”: 80ാം വയസിൽ ആദ്യമായി കടൽ കണ്ട പിതാവ്; കണ്ണ് നിറയിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ
എൺപത് വയസുള്ള തന്റെ പിതാവിനെ ആദ്യമായി കടൽ കാണിക്കാൻ കൊണ്ടുപോയ മകന്റെ വികാരഭരിതമായ വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നു. ഒഡീഷയിലെ കോണാർക്കിനടുത്തുള്ള ചന്ദ്രഭാഗ ബീച്ചിൽ നിന്നുള്ള ഈ മനോഹര നിമിഷമാണ് ലക്ഷക്കണക്കിന് ആളുകളുടെ മനംകവരുന്നത്. ‘@bhukkhad_musafir’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മകൻ ഈ സ്നേഹനിമിഷം പങ്കുവെച്ചത്. തന്റെ ജീവിതത്തിൽ ഇതുവരെ അച്ഛൻ കടൽ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മകൻ വീഡിയോ ആരംഭിക്കുന്നത്. കടൽത്തീരത്തേക്ക് അടുക്കുമ്പോൾ, അറ്റമില്ലാത്ത സമുദ്രത്തെ വണങ്ങി തൊഴുകൈകളോടെ നിൽക്കുന്ന വൃദ്ധനായ പിതാവിനെ വീഡിയോയിൽ കാണാം. ആദ്യമായി തിരമാലകൾ കാലിൽ തൊട്ടുരുമ്മി കടന്നുപോയപ്പോൾ, അതിശയത്തോടെയും നന്ദിയോടെയും അദ്ദേഹം കടലിലേക്ക് തന്നെ നോക്കിനിന്നു. “ജീവിതത്തിൽ ഇത്രയും വലിയൊരു അത്ഭുതം ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല,” എന്ന് വിതുമ്പലോടെ അദ്ദേഹം മകനോട് പറയുന്ന രംഗം കാണുന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്. “80-ാം വയസ്സിൽ അദ്ദേഹം ആദ്യമായി കടൽ കണ്ടു. ആ മുഖത്ത്…
Read More“സ്വന്തമായൊരു വീട് ഇനി സ്വപ്നം മാത്രം”: നിരാശയിൽ ആഡംബരങ്ങൾക്കായി പണം വാരിവീശി യുവാവ്; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് വില കുതിച്ചുയരുന്നതോടെ സാധാരണക്കാർക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം അപ്രാപ്യമാകുന്നു. ഭവനവായ്പയും വൻതുകയും മുടക്കി വീട് വാങ്ങാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ, സമ്പാദിച്ചു വെച്ചിരുന്ന പണം ആഡംബര വസ്തുക്കൾക്കായി ചെലവഴിക്കാൻ തുടങ്ങിയ ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുന്നത്. തന്റെ നിലവിലെ വരുമാനം കൊണ്ട് നഗരങ്ങളിൽ ഒരു നല്ല വീട് വാങ്ങുക എന്നത് അസാധ്യമാണെന്ന് പ്രണവ് എന്നയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. വീട് വാങ്ങാൻ കരുതിവെച്ച തുക ഇപ്പോൾ വാച്ചുകൾ, ഗാഡ്ജറ്റുകൾ, ബ്രാൻഡഡ് ഷൂസുകൾ, കണ്ണടകൾ എന്നിവ വാങ്ങാനാണ് താൻ ഉപയോഗിക്കുന്നത്. സ്വന്തം വരുമാനത്തിൽ വലിയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന തിരിച്ചറിവാണ് ആളുകളെ ഇത്തരത്തിൽ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പ്രണവ് പറയുന്നു. ഇന്നത്തെ തലമുറ മുൻ തലമുറകളെക്കാൾ സാമ്പത്തികമായി വലിയ പ്രൗഢി കാണിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ അവർ സാമ്പത്തിക സുരക്ഷിതത്വമില്ലാത്തവരാണെന്ന് പ്രണവ്…
Read More“2 വർഷമായി അച്ഛനമ്മമാരെ കണ്ടിട്ട്”: സ്റ്റാർട്ടപ്പ് ലോകത്തെ കഠിന യാഥാർഥ്യം തുറന്നുപറഞ്ഞ് അമേരിക്കയിലെ ഇന്ത്യൻ സംരംഭകൻ, സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറൽ
സ്റ്റാർട്ടപ്പ് വിജയങ്ങളുടെ തിളക്കത്തിന് പിന്നിൽ പലപ്പോഴും വലിയ വ്യക്തിപരമായ ത്യാഗങ്ങളുണ്ട്. തന്റെ കമ്പനി കെട്ടിപ്പടുക്കുന്നതിനായി ആരോഗ്യവും കുടുംബജീവിതവും മാനസികസമാധാനവും മാറ്റിവെക്കേണ്ടി വന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യൻ വംശജനായ ഒരു ടെക് സംരംഭകൻ. ഉത്കർഷ് നന്ദ എന്ന ചെറുപ്പക്കാരൻ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ചെറിയ മുറിയിലിരുന്ന് മണിക്കൂറുകളോളം ഒറ്റയ്ക്ക് ജോലി ചെയ്യുന്ന തന്റെ ദൈനംദിന ജീവിതമാണ് ഉത്കർഷ് വീഡിയോയിലൂടെ കാണിച്ചുതരുന്നത്. ബിസിനസ്സ് വളർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തനിക്ക് സ്വന്തം മാതാപിതാക്കളെ കാണാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. കഠിനമായ ജോലിഭാരം അദ്ദേഹത്തിന്റെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. മുറിയിൽ കുന്നുകൂടിക്കിടക്കുന്ന ഡയറ്റ് കൊക്കകോള കുപ്പികൾ കാണിച്ചുകൊണ്ട്, ക്രമം തെറ്റിയ ജീവിതശൈലി കാരണം കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ തനിക്ക് 20 കിലോയിലധികം ഭാരം കൂടിയതായി അദ്ദേഹം പറഞ്ഞു. “ഒരു 10 ലക്ഷം…
Read Moreഗതാഗതക്കുരുക്കിൽപ്പെട്ടയാളുടെ ജീവൻ രക്ഷിച്ചു; മലയാളി നഴ്സുമാരെ പ്രശംസിച്ച് വ്യവസായി, സമൂഹ മാധ്യമങ്ങളിൽ വൈറലായി യുവതികൾ
എറണാകുളം കാലടി പാലത്തിന് സമീപമുണ്ടായ ഗതാഗതക്കുരുക്കിനിടയിൽ ഹൃദയാഘാതം സംഭവിച്ച അപരിചിതനായ യാത്രക്കാരന് സിപിആർ നൽകി ജീവൻ രക്ഷിച്ച രണ്ട് മലയാളി നഴ്സുമാരെ പ്രശംസിച്ച് വ്യവസായി ഹർഷ് ഗോയങ്ക. അങ്കമാലി എൽഎഫ് ആശുപത്രിയിലെ നഴ്സായ അഞ്ജലി ബൈജു, നഴ്സിംഗ് വിദ്യാർഥിനിയായ ആർദ്ര രാജ് എന്നിവരെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചത്. ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും കാറിനുള്ളിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ട് ഉടൻ തന്നെ പുറത്തിറങ്ങി അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. ആംബുലൻസ് സ്ഥലത്തെത്തുന്നത് വരെയുള്ള നിർണായക നിമിഷങ്ങളിൽ ഇരുവരും ചേർന്ന് കൃത്യസമയത്ത് സിപിആർ നൽകിയതാണ് രോഗിയുടെ ജീവൻ നിലനിർത്താൻ സഹായിച്ചത്. ഈ സംഭവത്തെക്കുറിച്ച് എക്സിൽ കുറിച്ച ഹർഷ് ഗോയങ്ക, ഇന്ത്യയ്ക്ക് ഇത്തരം ആളുകളെയാണ് ആവശ്യമെന്നും അഞ്ജലിയുടെയും ആർദ്രയുടെയും ധൈര്യത്തെയും കരുണയെയും സല്യൂട്ട് ചെയ്യുന്നുവെന്നും വ്യക്തമാക്കി. സമയബന്ധിതമായി നൽകിയ ഈ പ്രഥമശുശ്രൂഷ വലിയൊരു ദുരന്തം ഒഴിവാക്കിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സോഷ്യൽ മീഡിയയിൽ…
Read Moreഡ്രൈവർക്ക് 53,350 രൂപ ശമ്പളം; ഏറ്റവും മികച്ച ഇൻവെസ്റ്റ്മെന്റ് എന്ന് അങ്കുർ വരികൂ, വിവാദങ്ങൾക്ക് വഴിവച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപോസ്റ്റ്
ഫിൻഫ്ലുവൻസറും കണ്ടന്റ് ക്രിയേറ്ററുമായ അങ്കുർ വരികൂ തന്റെ ഡ്രൈവർക്ക് മാസം 53,350 രൂപ ശമ്പളം നൽകുന്നതിനെക്കുറിച്ച് പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 13 വർഷമായി തങ്ങളോടൊപ്പം ജോലി ചെയ്യുന്ന ദയാനന്ദ് എന്ന ഡ്രൈവർ താൻ ജീവിതത്തിൽ നടത്തിയ ഏറ്റവും മികച്ച നിക്ഷേപങ്ങളിൽ ഒന്നാണെന്ന് അങ്കുർ വരികൂ കുറിച്ചു. ശമ്പളത്തിന് പുറമെ ദയാനന്ദിന്റെ കുടുംബത്തിന് ഹെൽത്ത് ഇൻഷുറൻസ്, ഒരു മാസത്തെ ശമ്പളം ദീപാവലി ബോണസ്, ഒരു സ്കൂട്ടി എന്നിവയും നൽകുന്നുണ്ട്. 13 വർഷം മുൻപ് 15,000 രൂപ ശമ്പളത്തിൽ തങ്ങളുടെ കൂടെ കൂടിയ ദയാനന്ദിനെ തങ്ങൾ കൺ അടച്ച് വിശ്വസിക്കുന്നുവെന്ന് അങ്കുർ പറയുന്നു. മക്കളെ ക്ലാസുകളിൽ കൊണ്ടുപോകുന്നതും, വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ സൂക്ഷിക്കുന്നതും, പ്രധാനപ്പെട്ട വീട്ടു കാര്യങ്ങൾ നോക്കുന്നതുമെല്ലാം അദ്ദേഹമാണ്. കുടുംബാംഗങ്ങളെ സ്വന്തം ആളുകളെപ്പോലെ കാണുന്ന അദ്ദേഹം പുലർച്ചെ 4:30ന് ഉണർന്ന് കൃത്യനിഷ്ഠയോടെയും അച്ചടക്കത്തോടെയുമാണ് ജോലി…
Read Moreടാറ്റൂ അടിച്ചാൽ ജോലി നല്കാമെന്ന് വാഗ്ദാനം, സ്റ്റാർട്ടപ്പ് സ്ഥാപകന്റെ വെറൈറ്റി ഐഡിയ; പണി കിട്ടിയതോടെ ഒടുവിൽ മാപ്പപേക്ഷ, സമൂഹ മാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധം
സാൻ ഫ്രാൻസിസ്കോയിലെ ഒരു നിർമ്മിത ബുദ്ധി സ്റ്റാർട്ടപ്പ് സ്ഥാപകൻ, ശരീരത്തിൽ ടാറ്റൂ അടിക്കുന്നവർക്ക് ജോലിക്ക് അഭിമുഖം വാഗ്ദാനം ചെയ്ത് വലിയ വിവാദത്തിലായി. ലെമൺലൈം എന്ന കമ്പനിയുടെ സഹസ്ഥാപകനായ ജോർദാൻ സെയ്റ്റ്സ് ആണ് സംഭവത്തെ തുടർന്ന് പൊതുമധ്യത്തിൽ മാപ്പപേക്ഷിച്ച് രംഗത്തെത്തിയത്. ടാറ്റൂ കലാകാരനെ പങ്കാളിയാക്കി കമ്പനി നടത്തിയ ഒരു പരിപാടിക്കിടെ, അവിടെവെച്ച് ടാറ്റൂ അടിച്ച ഏഴ് പേർക്ക് ഇന്റർവ്യൂ ഉറപ്പുനൽകിയതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വിവാദമായത്. തങ്ങളെപ്പോലെ ‘ഭ്രാന്തമായ ചിന്താഗതിയുള്ള’ അപൂർവ്വ പ്രതിഭകളെ കണ്ടെത്തുന്നതിനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് സെയ്റ്റ്സ് പോസ്റ്റിൽ ന്യായീകരിച്ചത്. എന്നാൽ തൊഴിലവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ ചൂഷണം ചെയ്യുകയാണെന്നും, തൊഴിൽ വിപണിയിലെ പ്രതിസന്ധി മുതലെടുത്ത് സ്ഥിരമായ ശരീരമാറ്റത്തിന് നിർബന്ധിക്കുന്നത് ധാർമ്മികമല്ലെന്നും കാണിച്ച് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു. കമ്പനിയുടെ ലോഗോ ടാറ്റൂ ചെയ്ത് ഒടുവിൽ ഇന്റർവ്യൂവിൽ തോറ്റാൽ എന്താകും അവസ്ഥ എന്ന് പലരും ചോദ്യമുന്നയിച്ചു.…
Read Moreഅമ്മയുടെ രൂപം പോരെന്ന പേരിൽ വിവാഹത്തിൽ നിന്ന് ഒഴിവാക്കി; ജീവനക്കാരനെ പിരിച്ചുവിട്ട് സിഇഒ, ചൈനയിലെ വിചിത്ര സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറൽ
അമ്മയുടെ ലുക്ക് പോരെന്ന കാരണത്താൽ സ്വന്തം വിവാഹത്തിൽ നിന്ന് അമ്മയെ ഒഴിവാക്കിയ ജീവനക്കാരനെ ചൈനീസ് വ്യവസായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഹെനാൻ കുവാങ്ഷാൻ ക്രെയ്ൻ കമ്പനിയുടെ സ്ഥാപകനും ചെയർമാനായ കുയി പെയ്ജുൻ ആണ് തന്റെ ജീവനക്കാരനെതിരെ ഈ കർശന നടപടി സ്വീകരിച്ചത്. തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ ബോണസ് നൽകി ‘ചൈനയിലെ ഏറ്റവും ഉദാരമനസ്കനായ ബോസ്’ എന്ന് പേരെടുത്ത വ്യക്തിയാണ് കുയി. കമ്പനിയിൽ നടന്ന ഒരു ട്രെയിനിംഗ് പരിപാടിക്കിടെയാണ് സിഇഒ കുയി പെയ്ജുൻ ഈ സംഭവം പരസ്യമായി വെളിപ്പെടുത്തിയത്. ജീവനക്കാരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം, വരന്റെ അമ്മ ഫാക്ടറിക്ക് സമീപം ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാനിടയായി. കാഴ്ചയിൽ ലജ്ജിച്ച് താൻ അമ്മയെ ക്ഷണിച്ചില്ലെന്ന് ജീവനക്കാരൻ സമ്മതിച്ചതോടെ കുയി അദ്ദേഹത്തെ ഉടനടി ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. കുട്ടിക്ക് രണ്ട് വയസുള്ളപ്പോൾ ഭർത്താവ് മരിച്ചതിനെ തുടർന്ന് ആ അമ്മ ഒറ്റയ്ക്കാണ് മകനെ…
Read Moreപതിനെട്ടാം വയസിൽ എഞ്ചിനീയറിംഗ് അധ്യാപകൻ, 306 വർഷത്തെ റിക്കാർഡ് തകർത്ത് യുവാവ്, സമൂഹ മാധ്യമങ്ങളിൽ തരംഗമായി നഥാൻ
വാഷിംഗ്ടൺ: പതിനെട്ടു വയസുകാർ ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രഫസറെന്ന ഗിന്നസ് റിക്കാർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നഥാൻ തോമസ്. ഫ്ളോറിഡ സ്വദേശിയായ നഥാന് 18 വയസും 346 ദിവസവുമാണ് പ്രായം. മിയാമി ഡേഡ് കോളേജിലെ എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടറാണ് നഥാൻ. 306 വർഷത്തെ റിക്കാർഡ് ആണ് നഥാൻ തകർത്തത്. സ്കോട്ടിഷ് മാത്തമാറ്റീഷ്യനായ കോളിൻ മാക്ളോറിനായിരുന്നു നേരത്തെ ഈ റിക്കാർഡിനുടമ. 1717ൽ 19ാം വയസിലാണ് കോളിൻ പ്രൊഫസറായത്. പത്താം വയസിൽ സ്കൂൾ വിദ്യാഭ്യാസം തുടരുന്നതിനിടയിൽ നഥാൻ ഡ്യുവൽ-എൻറോൾമെന്റ് പ്രോഗ്രാമിലൂടെ മിയാമി ഡേഡ് കോളേജിൽ ചേർന്നു. 14-ാം വയസിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ പഠനമാരംഭിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഓണേഴ്സോടെ പൂർത്തിയാക്കി. 2023 ഓഗസ്റ്റിലാണ് താൻ പഠിച്ച അതേ കോളേജിൽ അദ്ധ്യാപകനായി നഥാനെത്തിയത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സി പ്രോഗ്രാം, കമ്പ്യൂട്ടേഷണൽ പ്രോബ്ളം സോൾവിംഗ് എന്നിവ…
Read More