ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ ഒഴിവാക്കി ദൈനംദിന ഇടപാടുകൾക്ക് നേരിട്ട് പണം ഉപയോഗിക്കാൻ തുടങ്ങിയതോടെ തന്റെ അനാവശ്യ ചെലവുകൾ വൻതോതിൽ കുറഞ്ഞതായി ദില്ലി സ്വദേശിയായ സദഫ് എന്ന യുവതി. മൂന്ന് മാസമായി യുപിഐ ഉപയോഗിക്കാതെ പണം നേരിട്ട് നൽകുന്ന രീതിയിലേക്ക് മാറിയതിലൂടെ താൻ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇവർ വെളിപ്പെടുത്തി. ഡിജിറ്റൽ യുഗത്തിൽ എന്തിനും ഏതിനും ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്തുന്ന ഈ കാലഘട്ടത്ത് തികച്ചും വ്യത്യസ്തമായ മാതൃകയാണ് ഈ യുവതി കാണിക്കുന്നത്. രണ്ട് മാസം യുപിഐ വഴിപണമിടപാടുകൾ നടത്താതിരുന്നപ്പോൾ തനിക്കുണ്ടായ മാറ്റങ്ങളാണ് യുവതി പങ്കുവയ്ക്കുന്നത്. ചെറിയ തുകകളുടെ ഒന്നിലധികം ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വലിയൊരു തുക കൈയിൽ നിന്ന് പോകുന്നത് പലപ്പോഴും തിരിച്ചറിയാറില്ലെന്നും എന്നാൽ കയ്യിലുള്ള നോട്ടുകൾ എണ്ണി നൽകുമ്പോൾ പണം ചെലവാകുന്നത് കൃത്യമായി ബോധ്യപ്പെടുമെന്നും സദഫ് വ്യക്തമാക്കുന്നു. മാത്രമല്ല,…
Read MoreCategory: Today’S Special
രഹസ്യ അറയിൽ ഒളിച്ചിരുന്ന പുസ്തകം ഒന്നര നൂറ്റാണ്ടിനു ശേഷം തിരിച്ചെത്തി; പക്ഷേ പിഴ 19 ലക്ഷം രൂപ, കൗതുകമുണർത്തി ഓസ്ട്രേലിയയിലെ അപൂർവ്വ സംഭവം!
ഓസ്ട്രേലിയയിലെ കയാമ പൊതു ലൈബ്രറിയിൽ നിന്ന് ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് എടുത്ത അപൂർവ്വ പുസ്തകം ഒടുവിൽ തിരിച്ചെത്തി. 1858ൽ പ്രസിദ്ധീകരിച്ച ‘ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്’ എന്ന പുസ്തകം ഒരു വീടിന്റെ നവീകരണത്തിനിടെ അടച്ചിട്ട അടുപ്പിനുള്ളിലെ പെട്ടിയിൽ നിന്നാണ് കണ്ടെത്തി ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്. 1872ലെ ലൈബ്രറി നിയമങ്ങൾ അനുസരിച്ച് ആഴ്ചയിൽ മൂന്ന് പെൻസ് നിരക്കിൽ കണക്കാക്കിയാൽ, ഈ പുസ്തകത്തിന്റെ നിലവിലെ വൈകിയ പിഴത്തുക ഏകദേശം 19 ലക്ഷം രൂപ (28,000 ഓസ്ട്രേലിയൻ ഡോളർ) വരും. എന്നാൽ ഇത്രയും പഴയ ഒരു പുസ്തകം തിരികെ ലഭിക്കുന്നത് ലൈബ്രറിയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണെന്ന് മാനേജർ മിഷേൽ ഹഡ്സൺ പറഞ്ഞു. 1870കളിലെ ലൈബ്രറി റജിസ്റ്റർ നഷ്ടപ്പെട്ടതിനാൽ ഈ പുസ്തകം അവസാനമായി കൊണ്ടുപോയത് ആരാണെന്ന് തിരിച്ചറിയാൻ നിലവിൽ മാർഗ്ഗമൊന്നുമില്ല. മദ്യപിച്ചവർക്ക് പുസ്തകം നൽകില്ലെന്നും പഴയ കടം തീർക്കാത്തവർക്ക് പുതിയ പുസ്തകം…
Read More“തീർത്തും അവിസ്മരണീയം!”: ഇന്ത്യൻ ട്രെയിൻ യാത്രയിലെ വിശേഷങ്ങളുമായി ഡെൻമാർക്ക് യുവതി, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
ഇന്ത്യൻ റെയിൽവേയുടെ സ്ലീപ്പർ ക്ലാസ് കോച്ചിലെ ആദ്യ യാത്രയെ വെല്ലുവിളികൾ നിറഞ്ഞതെങ്കിലും ഒരിക്കലും മറക്കാനാവാത്ത അനുഭവം എന്ന് വിശേഷിപ്പിച്ച് ഡെൻമാർക്ക് സ്വദേശിയായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ എമ്മ ഹോം. തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് എമ്മ യാത്രയിലെ വേറിട്ട അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ വെയ്റ്റിംഗ് ലിസ്റ്റ് യാഥാർഥ്യങ്ങൾ വരെ നീളുന്ന ഒരു വലിയ സാഹസികത തന്നെയായിരുന്നു ഈ ട്രെയിൻ യാത്രയെന്ന് അവർ വ്യക്തമാക്കുന്നു. താനും രണ്ട് സഹയാത്രികരും ചേർന്നാണ് യാത്ര ബുക്ക് ചെയ്തതെങ്കിലും പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഒരാൾക്ക് മാത്രമാണ് കൺഫേംഡ് ടിക്കറ്റ് ലഭിച്ചതെന്ന് എമ്മ വിശദീകരിക്കുന്നു. കൺഫേംഡ് ടിക്കറ്റ് ലഭിക്കാതിരുന്നിട്ടും ട്രെയിനിൽ കയറി യാത്ര തുടരാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ദീർഘദൂര രാത്രി യാത്രയ്ക്കായി കൂടുതൽ ഇടം ലഭിക്കുന്നത് വരെ തുടക്കത്തിൽ മണിക്കൂറുകളോളം ഒരൊറ്റ ഇടുങ്ങിയ സീറ്റ് പങ്കിട്ടാണ് മൂന്നുപേരും യാത്ര ചെയ്തത്.…
Read Moreപുതിയ അതിഥി എത്തിയത് രാത്രിയിൽ, ബാത്ത്റൂം തുറന്ന ഗൃഹനാഥൻ ഞെട്ടി; സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
പാതിരാത്രിയിൽ വീടിന്റെ ബാത്ത്റൂം തുറന്ന ഗൃഹനാഥൻ കണ്ടത് ഏഴടി നീളമുള്ള കൂറ്റൻ മുതലയെ. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സോജിത്ര താലൂക്കിലാണ് നാടിനെ വിറപ്പിച്ച ഈ അപൂർവ്വ സംഭവം നടന്നത്. ബാലാഭായ് ചൗഹാൻ എന്നയാളുടെ വീട്ടിലാണ് രാത്രി എല്ലാവരും ഉറങ്ങിക്കിടക്കവേ ഭീതിജനകമായ സാഹചര്യമുണ്ടായത്. രാത്രിയിൽ വീടിന് പുറത്ത് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ബാലാഭായ് ഉണർന്നത്. കാരണം തിരക്കി ബാത്ത്റൂമിന്റെ ഭാഗത്തേക്ക് ചെന്ന ഇയാൾ, വാതിൽ തുറന്നപ്പോൾ ഉള്ളിൽ കൂറ്റൻ മുതല അനങ്ങാതെ കിടക്കുന്നതാണ് കണ്ടത്. ഭയന്നുപോയ ഗൃഹനാഥൻ ഉടൻ തന്നെ വിവരം വനംവകുപ്പിനെയും പ്രദേശവാസികളെയും അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഒരു മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി പിടികൂടി. തുടർന്ന് ഇതിനെ സമീപത്തുള്ള കുളത്തിൽ തുറന്നുവിട്ടു. മഴക്കാലത്ത് ജലാശയങ്ങളിൽ വെള്ളം ഉയരുമ്പോൾ ഇര തേടിയും ശരീരതാപനില ക്രമീകരിക്കാനുമായി മുതലകൾ…
Read Moreവാടക ഡിപ്പോസിറ്റിൽ പെട്ട് ബെംഗളൂരു; മുംബൈ സ്വദേശിയുടെ പോസ്റ്റ് വൈറൽ, വാടകക്കാരും ഉടമകളും തമ്മിൽ പോര്, സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം
ബംഗളൂരുവിലെ ഡിപ്പോസിറ്റ് സമ്പ്രദായത്തെ “ഏറ്റവും വലിയ വാടക തട്ടിപ്പ്” എന്ന് വിശേഷിപ്പിച്ച് മുംബൈ സ്വദേശിയായ സ്നേഹ തംഹങ്കർ എക്സിൽ പങ്കുവെച്ച പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. വാടകക്കാരുടെ പണം തട്ടിയെടുക്കാനാണ് ബ്രോക്കർമാരും ഉടമകളും വലിയ തുക അഡ്വാൻസ് ആവശ്യപ്പെടുന്നതെന്ന് താൻ കരുതിയെന്നും, എന്നാൽ യഥാർഥ നിയമപരമായ തുക രണ്ട് മാസത്തെ വാടക മാത്രമാണെന്ന് വൈകിയാണ് മനസ്സിലാക്കിയതെന്നും ഇവർ കുറിച്ചു. മുംബൈ സ്വദേശിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. തങ്ങളുടെ സഹോദരന് ബംഗളൂരുവിൽ വീട് വാടകയ്ക്കെടുക്കാൻ ആറ് മാസത്തെ വാടക തുക ഡിപ്പോസിറ്റായി നൽകേണ്ടി വന്നതായി ഒരു ഉപയോക്താവ് പങ്കുവെച്ചു. നിയമപരമായി തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം കെട്ടിട ഉടമകളും ചർച്ചകളിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ള വലിയ തുകയാണ് വാടകക്കാരിൽ നിന്ന് അഡ്വാൻസായി ഈടാക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടി. എന്നാൽ, നിയമപരമായ പരിധിയേക്കാൾ വിപണിയിലെ…
Read Moreകൈയിൽ കിട്ടുന്ന ശമ്പളം എത്രയെന്ന് ചോദിച്ചു; അഭിമുഖത്തിന് മുൻപേ ഉദ്യോഗാർഥിയെ പുറത്താക്കി കമ്പനി, സമൂഹ മാധ്യമങ്ങളിൽ സംഭാഷണം പങ്കുവച്ച് ഉദ്യോഗാർഥി, ചർച്ചകൾക്ക് തുടക്കം
ഇൻഡീഡ് ആപ്പ് വഴി അപേക്ഷിച്ച ജോലിക്ക് കൃത്യമായി എത്ര തുക കൈയിൽ കിട്ടുമെന്ന് ചോദിച്ച ഉദ്യോഗാർഥിയുടെഅപേക്ഷ കമ്പനി അഭിമുഖത്തിന് മുൻപേ നിരസിച്ചു. വാർഷിക ശമ്പളമായി 2 ലക്ഷം രൂപ വാഗ്ദാനം ചെയ്ത കമ്പനിയോട് ഇൻ-ഹാൻഡ് സാലറി എത്രയാണെന്ന് ചോദിച്ചതാണ് റെക്രൂട്ടറെ ചൊടിപ്പിച്ചത്. ശമ്പളം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ കമ്പനി നിങ്ങൾക്ക് അനുയോജ്യമല്ലെന്ന മറുപടിയോടെയാണ് ഹ്യൂമൻ റിസോഴ്സ് ടീം ഇയാളെ നിരസിച്ചത്. തനിക്കുണ്ടായ അനുഭവം ഉദ്യോഗാർഥി സ്ക്രീൻഷോട്ട് സഹിതം റെഡ്ഡിറ്റിൽ പങ്കുവെക്കുകയായിരുന്നു. കൈയിൽ കിട്ടുന്ന ശമ്പളത്തെക്കുറിച്ച് വിവരങ്ങൾ തേടുന്നത് ഇത്ര വലിയ തെറ്റാണോ എന്ന് നിരാശയോടെ ഇയാൾ പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. തൊഴിൽ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ കാലഘട്ടത്തിൽ അഭിമുഖത്തിൽ പോലും പങ്കെടുക്കാൻ അവസരം നൽകാതെ പുറത്താക്കിയത് തന്നെ ഏറെ വിഷമിപ്പിച്ചതായും ഇയാൾ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ പോസ്റ്റ് തൊഴിലന്വേഷകർക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക്…
Read Moreവഴിയിൽ വിശ്രമിക്കവേ കവർച്ച; കരഞ്ഞുകൊണ്ട് നിന്ന ഐസ്ക്രീം കച്ചവടക്കാരന് തണലായി യുവാവ്, വൈറലായി വീഡിയോ
അസമിൽ നിന്നുള്ള ഒരു ഐസ്ക്രീം കച്ചവടക്കാരന്റെ സങ്കടകരമായ അനുഭവവും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ്സ് കവരുന്നത്. കഠിനമായ വയറുവേദന കാരണം റോഡരികിൽ വിശ്രമിച്ച കച്ചവടക്കാരന്റെ ദിവസത്തെ അധ്വാനം മുഴുവൻ മോഷണം പോകുകയായിരുന്നു. പങ്കജ് ഗൊഗോയ് എന്ന പ്രാദേശിക കണ്ടന്റ് ക്രിയേറ്റർ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ദാരുണമായ സംഭവം പുറത്തറിഞ്ഞത്. വീഡിയോ നിമിഷങ്ങൾക്കകം തന്നെ ഇന്റർനെറ്റിൽ വൻതോതിൽ വൈറലാവുകയും ദശലക്ഷക്കണക്കിന് ആളുകളിൽ വികാരനിർഭരമായ പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ജോലിക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഐസ്ക്രീം വണ്ടി തള്ളിക്കൊണ്ടുപോകാൻ കഴിയാതെ കച്ചവടക്കാരൻ തളർന്നു വീഴുകയായിരുന്നു. അൽപനേരം വിശ്രമിക്കാനായി റോഡരികിൽ കിടന്ന ഇയാൾ ഉണർന്നപ്പോഴാണ് ക്രൂരമായ ആ കാഴ്ച കണ്ടത്. വണ്ടിയിലുണ്ടായിരുന്ന മുഴുവൻ ഐസ്ക്രീമുകളും അന്നത്തെ അധ്വാനഫലമായ 500 രൂപയും മോഷണം പോയിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട് സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ കച്ചവടക്കാരൻ തനിക്കുണ്ടായ ദാരുണമായ അനുഭവം വഴിപോക്കനായ പങ്കജിനോട്…
Read Moreവീടിനുള്ളിൽ കയറാൻ ശ്രമം, വാതിലിൽ മുട്ടി: ‘സെപ്റ്റോ’ ഡെലിവറി ഏജന്റിനെതിരെ യുവതിയുടെ പരാതി, സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം
ഓൺലൈൻ ഡെലിവറി ആപ്പായ ‘സെപ്റ്റോ’യുടെ ഡെലിവറി ഏജന്റിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നും വീടിനുള്ളിൽ കയറാൻ ശ്രമിച്ചെന്നും ആരോപിച്ച് യുവതി രംഗത്ത്. ഓർഡർ നൽകാനെത്തിയ ഏജന്റ് കുടിവെള്ളം ചോദിച്ച വാങ്ങിയ ശേഷം വീടിനുള്ളിൽ കയറാൻ ആവർത്തിച്ച് അനുവാദം ചോദിച്ചെന്നാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്. വെള്ളം കുടിച്ച ശേഷം വീണ്ടും വെള്ളം ചോദിച്ചയാൾ, വീടിനുള്ളിൽ അഞ്ച് മിനിറ്റ് ഇരിക്കാൻ അനുവാദം ചോദിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താൻ നിരവധി തവണ വിസമ്മതിക്കുകയും പുറത്ത് ഇരിക്കാൻ സ്ഥലമുണ്ടെന്ന് പറയുകയും ചെയ്തിട്ടും ഡെലിവറി ഏജന്റ് വീടിനുള്ളിൽ കയറാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഭയം തോന്നി ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അയാൾ നിരന്തരം ഡോർ ബെൽ അടിക്കുകയും വീണ്ടും ഉള്ളിൽ കയറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വീടിന്റെ പ്രധാന വാതിൽ അടച്ചതോടെ ഏജന്റ് ശക്തിയായി വാതിലിൽ…
Read Moreവെബ് കോളിംഗും കോൾ ട്രാൻസ്ഫറുമുൾപ്പെടെ വൻ മാറ്റങ്ങളുമായി വാട്സ്ആപ്പ് അണിയറയിൽ ഒരുങ്ങുന്നു
സാൻഫ്രാൻസിസ്കോ: ഉപയോക്താക്കൾക്കു കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കോളിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. മൊബൈൽ, ഡെസ്ക് ടോപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെതന്നെ ഗൂഗിൾ ക്രോം പോലുള്ള വെബ് ബ്രൗസറുകളിലൂടെ നേരിട്ട് വോയ്സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള വെബ് കോളിംഗ് സൗകര്യമാണ് ഇതിൽ പ്രധാനം. രണ്ടു വ്യക്തികൾ തമ്മിൽ കോൾ ചെയ്യുന്നതിനും ഗ്രൂപ്പ് കോളുകൾക്കും ഒരുപോലെ വെബ് കോളിംഗ് പിന്തുണ ലഭ്യമാണ്. ഇതിനൊപ്പം സ്ക്രീൻ ഷെയറിംഗ്, റിയാക്ഷനുകൾ, പ്രത്യേക കോൾ ഹിസ്റ്ററി ടാബ് എന്നിവയും വെബ് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെസ്ക് ടോപ്പ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുമതിയില്ലാത്ത ഔദ്യോഗിക ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കും പഠനാവശ്യങ്ങൾക്ക് കംപ്യൂട്ടർ ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും ഈ സൗകര്യം ഏറെ പ്രയോജനപ്പെടും. നിലവിലുള്ള ഗ്രൂപ്പ് കോളുകൾ ഡിസ്കണക്ട് ചെയ്യാതെതന്നെ ഫോണിൽനിന്ന് ലാപ്ടോപ്പിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ തത്സമയം മാറ്റാൻ സഹായിക്കുന്ന കോൾ ട്രാൻസ്ഫർ ഫീച്ചറും പുതിയ…
Read Moreഗൾഫ് മണ്ണിൽ കേരള സിലബസിലെ ആദ്യ എസ്എസ്എൽസി പരീക്ഷ; പി.എം. രാജനും കുട്ടികൾക്കും വെല്ലുവിളി നിറഞ്ഞ നിമിഷം; ഓർമയാകുന്നത് പ്രവാസ മണ്ണിലെ പ്രധാന ഒരേട്
ഹരിപ്പാട് : പ്രവാസി മലയാളി വിദ്യാർഥികൾക്കു ഗൾഫ് മണ്ണിൽ കേരള സിലബസിൽ എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചു തുടങ്ങിയ ആദ്യകാലഘട്ടത്തിൽ, അതിന്റെ നിർണായക ചുമതലക്കാരനായി പ്രവർത്തിച്ച റിട്ട. ഡിഇഒ ഹരിപ്പാട് മുട്ടം പള്ളിയാമ്പിൽ പി.എം. രാജന്റെ (89) വേർപാട് പ്രവാസ മണ്ണിലെ പരീക്ഷാ ചരിത്രത്തിലെ പ്രധാന ഒരേട് കൂടിയാണ് ഓർമിപ്പിക്കുന്നത്. സർവീസിൽ നിന്നു വിരമിക്കുന്നതിനു തൊട്ടുമുമ്പ് പരീക്ഷാഭവനിൽ അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെയാണു യുഎഇയിലെ പരീക്ഷാ നടത്തിപ്പിന്റെ നിർണായക ചുമതല രാജനു ലഭിക്കുന്നത്. ദുബായ്, ഉമ്മുൽ ഖുവൈൻ കേന്ദ്രങ്ങളിൽ പരീക്ഷകൾ തടസമില്ലാതെ സംഘടിപ്പിക്കുന്നതിനായി അദ്ദേഹം ഗൾഫിൽ തങ്ങി പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചു. അക്കാലത്ത് അതീവ സുരക്ഷയോടും രഹസ്യസ്വഭാവത്തോടും കൂടിയാണ് എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കുന്നതും മദ്രാസിലെ പ്രസുകളിൽ അച്ചടിച്ചിരുന്നതും. ഏറെ വെല്ലുവിളികൾ നിറഞ്ഞ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അച്ഛൻ വിരമിച്ചതെന്നും, കൃത്യതയും അതീവ രഹസ്യസ്വഭാവവും നിർബന്ധമുള്ള ഔദ്യോഗിക ജീവിതമായിരുന്നു…
Read More