കൊച്ചി: സ്വര്‍ണവില വര്‍ധന മൂലം ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിയുന്നതില്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ ആശങ്ക. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണ ശേഖരം ഇന്ത്യ നിലനിര്‍ത്തുമ്പോള്‍ ഗാര്‍ഹിക സ്വര്‍ണ ശേഖരം 25,000 മുതല്‍ 30,000 ടണ്‍ വരെയാണ്. ഇന്ത്യയുടെ വാര്‍ഷിക സ്വര്‍ണ ഉപഭോഗത്തിന്റെ ഏകദേശം 28 ശതമാനവും കേരളമാണ് വഹിക്കുന്നത്. എന്നാല്‍, അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണത്തിന്റെ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വിലയില്‍ ഒരു പവന് 35,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 75, 240 രൂപയാണ് ഇന്നലത്തെ വിപണി വില. കേരളത്തില്‍ വിവാഹ സീസണ് ആരംഭിച്ചതോടെ സാധാരണക്കാര്‍ക്ക് ഇത് ഇരുട്ടടിയായി. ഈ സാഹചര്യത്തില്‍ സാധാരണഇടത്തരം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുകയെന്നത് വലിയ കടമ്പയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ഷിക സ്വര്‍ണ ഇറക്കുമതിയുടെ അളവ് ഏകദേശം…
Read MoreCategory: Today’S Special
ആർപ്പോയ്… ഇർറോ: കസവിൽ മിന്നും പൊന്നോണം
കോട്ടയം: പൊന്നോണക്കാലത്ത് കേരളം കസവണിയുന്നു. കസവുസാരിയും കസവില്‍ അലങ്കരിച്ച ബ്ലൗസും, കസവു പാവാടയും ബ്ലൗസും. തുണക്കടകളില് മാത്രമല്ല വഴിയോരങ്ങളിലും കസവുടയാടകളുടെ വ്യാപാരം തകൃതിയാണ്. കസവ് അലങ്കാരമുള്ള മുണ്ടുകളും ഷര്‍ട്ടുകളും കുര്‍ത്തയുമാണ് ആണ്‍വേഷം. കസവുസാരിയും സെറ്റുസാരിയും ദാവണിയുമൊക്കെയായിട്ടാണ് സ്ത്രീകള്‍ ഓണത്തെ കളര്‍ഫുള്ളാക്കുന്നത്. ഓണത്തിളക്കമായ ഈ വേഷങ്ങള്‍ കേരളത്തിന്റെ വസ്ത്രഗാമങ്ങളായ ബാലരാമപുരം, കുത്താമ്പുള്ളി എന്നിവിടങ്ങളില്‍നിന്നൊക്കെയാണ് എത്തുന്നത്. ഓരോ ഓണക്കാലത്തും ഈ രണ്ടു നെയ്ത്തുഗ്രാമങ്ങളിലെയും നിരവധി തൊഴിലാളികളുടെ ജീവിതത്തിനുകൂടിയാണ് മലയാളികള്‍ നിറംപകരുന്നത്. ലക്ഷക്കണക്കിനു രൂപയുടെ കൈത്തറി വസ്ത്രങ്ങളാണ് ഓണവിപണിയില്‍ വിറ്റഴിയുന്നത്. കഴിഞ്ഞ വർഷം 100 കോടിയുടെ കച്ചവടമാണ് ഓണത്തിനു മാത്രം ലഭിച്ചത്. ഇക്കുറി വരുമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് നെയ്ത്തുഗ്രാമങ്ങള്‍. മറ്റു സംസ്ഥാനത്തേക്കും വിദേശരാജ്യങ്ങളിലേക്കും ഇവിടെനിന്നും കയറ്റുമതി ഓര്‍ഡറുമുണ്ട്. ഭാഗികമായി കളര്‍ മുക്കിയ ഡൈ ആന്‍ഡ് ഡൈ ഇനങ്ങളും അജ്റക് അരികു ചാര്‍ത്തിയ ഇനങ്ങളുമാണ് ഇത്തവണത്തെ ഓണ ട്രെന്‍ഡ്. ഇവയിലെ ദാവണി, സെറ്റ്…
Read Moreതിത്തെയ് തക തെയ്തെയ് തോം… പുന്നമടക്കായലില്‍ ആവേശത്തിരയിളക്കാന്‍ കമന്റേറ്ററായി ജോളി എതിരേറ്റ്
ചങ്ങനാശേരി: പുന്നമടക്കായലിലെ ഓളങ്ങളെ കീറിമുറിച്ചു ജലരാജാക്കന്മാര് കരിനാഗങ്ങളെപ്പോലെ കണ്ണിനും മനസിനും ഇമ്പകരമായി കടന്നുവരികയാണ്…. ചമ്പക്കുളംകാരന്‍ ജോളി എതിരേറ്റിന്റെ കമന്ററി ഇപ്രാവശ്യവും നെഹ്റുട്രോഫി വള്ളംകളിയില്‍ അത്യാവേശമാകും. കഴിഞ്ഞ ഇരുപതു വര്‍ഷമായി ജോളി എതിരേറ്റ് നെഹ്റുട്രോഫി വള്ളംകളിക്ക് ഉശിരും ആവേശവും പകരുന്ന കമന്റേറ്ററാണ്. നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രം, വള്ളംകളിക്കെത്തുന്ന ജലരാജാക്കന്മാർ, പുന്നമടക്കായലിന്റെ ഓളപ്പരപ്പ് തുടങ്ങിയവയെല്ലാം ഹൃദിസ്ഥമാക്കിവച്ചിരിക്കുന്ന നിഘണ്ടുതന്നെയാണ് ജോളി. 1999 മുതല്‍ ചങ്ങനാശേരി അസംപ്ഷനിലെ ക്ലറിക്കല്‍ ജീവനക്കാരനായ ജോളി എതിരേറ്റ് കോളജിലെ കലാകായികമേളകളില്‍ കമന്ററി നടത്തിയാണ് ഈ രംഗത്തെ തുടക്കം. ചമ്പക്കുളം പോരൂക്കര സെന്‍ട്രല്‍ സ്കൂളിലെ കായികമേളയിലും ജോളി വിവരണം നല്‍കിയിരുന്നു. ഇവിടെനിന്നാണ് മൂലം വള്ളംകളിയിലേക്ക് ചമ്പക്കുളംകാരന്‍ ജോളിയുടെ രംഗപ്രവേശം. തന്റെ പിതാവ് ജോര്‍ജുകുട്ടി എതിരേറ്റില്നിന്നും ലഭിച്ച അറിവും വാചാലതയും നെഹ്റു ട്രോഫി മത്സരങ്ങള്‍ സംബന്ധിച്ച് ഓര്‍ത്തുവയ്ക്കുന്ന കാര്യങ്ങളുമാണ് പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ ജലരാജാക്കന്മാര് ആവേശത്തിരയിളക്കുമ്പോള് കാണികളെ മുള്‍മുനയില്‍ നിര്‍ത്താനുള്ള വാക്ചാതുര്യം…
Read Moreഅമ്പമ്പോ… ഭീമന് രാക്ഷസ കണവ വില്പനയ്ക്ക്
വൈപ്പിന്‍: 14 കിലോ തൂക്കമുള്ള ഭീമന് രാക്ഷസ കണവ വില്പനയ്ക്ക്. ബുധനാഴ്ച രാവിലെ മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ അടുത്ത കുളച്ചല്‍ ബോട്ടില്‍ നിന്ന് ഇത്തരത്തിലുള്ള മൂന്ന് കൂന്തലുകളാണ് തൊഴിലാളികള്‍ വില്പനക്കായി കരക്കിറക്കിയത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ വലയിലാണ് ഇവ കുടുങ്ങിയത്. ആഴക്കടലില്‍ കണ്ടു വരാറുള്ള ഇത്തരം ചുവന്ന കൂന്തലിനെ രാക്ഷസ കൂന്തല്‍ എന്നാണ് വിളിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 100 കിലോ തൂക്കം ഉള്ള രാക്ഷസ കണവ വരെ കടലില്‍ ഉണ്ടെന്നും ഇവ പൊതുവേ ആക്രമണകാരികളാണെന്നും തൊഴിലാളികള്‍ പറയുന്നു.
Read Moreചേട്ടൻ സൂപ്പറാ… പെരുന്തേനീച്ചപ്പട തോറ്റോടും ജോഷിയുടെ പച്ചമരുന്നില്‍
കോട്ടയം: അപകടകാരിയായ പെരുന്തേനീച്ചക്കൂട്ടമുണ്ടോ, പേടിക്കേണ്ട ജോഷിയെ വിളിക്കാം. പൂഞ്ഞാറില്‍നിന്നു ജോഷി പാഞ്ഞെത്തിയാല്‍ പെരുന്തേനീച്ചകള്‍ പറന്നകലും. പാലാ കുരിശുപള്ളിയുടെ മുകളിലും അരുവിത്തുറ പള്ളിയിലെ സെന്റ് ജോര്‍ജിന്റെ രൂപത്തിനു സമീപവും കുറവിലങ്ങാട് സയന്‍സ് സിറ്റി കെട്ടിടത്തിന്റെ മുകളിലും മാത്രമല്ല പെരുമരങ്ങള്ക്കു മുകളിലും കൈപ്പൊക്കത്തിലുമൊക്കെ കൂടുകൂട്ടിയ തേനീച്ചക്കൂട്ടത്തെയാണ് പൂഞ്ഞാര്‍ പനച്ചിപ്പാറ മൂഴിയാങ്കല്‍ ജോഷി ജോര്‍ജ് നൊടിയിടയില്‍ തുരത്തിയത്. ഏറ്റവും ഒടുവില്‍ ചൂണ്ടച്ചേരി കോളജില്‍ ഓണാഘോഷത്തിനിടെ ഇളകിയെത്തിയ തേനീച്ചക്കൂട്ടത്തെയും ളാക്കാട്ടൂര്‍ എന്‍എസ്എസ് സ്കൂളിലെ തേനീച്ചകളെയും ജോഷി പറപ്പിച്ചു. ജോഷിക്ക് കോളജ് വിദ്യാഭ്യാസ കാലത്ത് വീട്ടില്‍ വന്‍തേനീച്ച വളര്‍ത്തലുണ്ടായിരുന്നു. പാലക്കാട് അട്ടപ്പാടിയിലെ സ്ഥലത്തെ കൃഷികാര്യങ്ങള്‍ നോക്കാന്‍ പോയ സമയത്ത് അവിടത്തെ ആദിവാസികളില്‍നിന്നാണ് പെരുന്തേനീച്ചക്കൂട്ടത്തെ തുരത്തുന്നതിനുള്ള രീതി മനസിലാക്കിയത്. കിട്ടിയ അറിവ് നാട്ടില്‍ പരീക്ഷിച്ചപ്പോള്‍ വിജയം. അതോടെ പെരുന്തേനീച്ച കൂടുവച്ചിരിക്കുന്നിടത്തൊക്കെനിന്നും ജോഷിക്ക് വിളിയെത്തി. എട്ടു കൂട്ടം പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്ന മരുന്ന് പുകച്ചാണ് തേനീച്ചകളെ തുരത്തുന്നത്. ആദ്യം…
Read Moreകൈയടിക്കെടാ മക്കളേ…. തുണി ഇസ്തിരിയിടാന്‍ നൽകിയ ബാഗിൽ അരലക്ഷം രൂപ; തിരികെ നല്കി യുവാവ്
അർഹതയില്ലാതെ എന്ത് ലഭിച്ചാലും അത് സ്വീകരിക്കരുതെന്നാണ് കുട്ടിക്കാലം മുതൽ നമ്മൾ പഠിച്ചുവന്ന പാഠം. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുണി ഇസ്തിരിയിടാന്‍ നല്കിയ ബാഗില്‍ അരലക്ഷം രൂപ അടങ്ങിയ ബാഗ് ഉടമയ്ക്ക് തന്നെ തിരികെ കൊടുത്തിരിക്കുകയാണ് ഒരു യുവാവ്. കുമരകത്താണ് സംഭവം. കുമരകം ചന്തക്കവലയില്‍ ലോണ്ട്രി സോണ്‍ എന്ന സ്ഥാപനം നടത്തുന്ന ഒറവണക്കളം കണ്ണന് ബൈജു (32) ആണ് പണം ഉടമയ്ക്കു തിരികെ നല്കി മാതൃകയായത്. തുണികള്‍ ഇസ്തിരിയിടാന്‍ നല്കിയ ബാഗില്‍ പണം സൂക്ഷിച്ചിരുന്ന കാര്യം ഉടമ ഓര്‍ത്തിരുന്നില്ല. തുണി നല്കാന് കടയിലെത്തിയപ്പോള്‍ കണ്ണന് കടയിലുണ്ടായിരുന്നില്ല. സമീപത്തുള്ള ആശ ഹെയര്‍ കട്ടിംഗ് സലൂണില്‍ ബാഗ് ഏല്‍പ്പിച്ചു മടങ്ങുകയായിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയാണ് ബാഗ് കണ്ണനെ ഏല്‍പ്പിച്ചത്. തുണികള്‍ ഇസ്തിരിയിടാന്‍ എടുക്കുന്നതിനിടെ പണം കണ്ട കണ്ണന് ഉടനെ ഉടമയെ അറിയിച്ച് പണം കൈമാറുകയായിരുന്നു.
Read Moreതൂശനിലയില്ലാതെ എന്തു സദ്യ? ലോഡു കണക്കിനു തൂശനിലയുമായി ഈറ്റയ്ക്കകുന്നേല്‍ ഫാംസ്
കോട്ടയം: ഓണസദ്യയുണ്ണാന്‍ ഓന്നാന്തരം തൂശനിലയുമായി ഈറ്റയ്ക്കകുന്നേല്‍ ഫാംസ്. കഴിഞ്ഞ 18 വര്‍ഷമായി തമിഴ്നാട്ടില്‍ വാഴയില കൃഷിയും പച്ചക്കറി കൃഷിയും നടത്തിവരുന്ന പാലാ ഭരണങ്ങാനം ഈറ്റയ്ക്കകുന്നേല്‍ പ്രമോദ് ഫിലിപ്പിന്റെ ഫാമില്‍നിന്ന് ഓണത്തിനായി ലോഡു കണക്കിനു വാഴയിലകളാണ് കേരളത്തിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തഞ്ചാവൂര്‍, ആലകുളം കര്‍ണാടകയിലെ ചിക്കമംഗ്ളൂരു എന്നിവിടങ്ങളിലാണ് പ്രമോദ് ഏക്കറുകണക്കിനു തോട്ടം പാട്ടത്തിനെടുത്ത് വാഴയില കൃഷി ചെയ്യുന്നത്. ഹോട്ടലുകള്‍, കോളജുകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ ഓണസദ്യക്കായി വാഴയിലകള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. കൂടാതെ കല്യാണസദ്യക്കായി കാറ്ററിംഗ് സ്ഥാപനങ്ങളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് അഞ്ചു ലക്ഷത്തോളം വാഴയിലകള്ക്കാണ് ഇതുവരെ പ്രമോദിന് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന വിപണി. ഒരു വാഴയില നാലുരൂപയ്ക്കാണ് വില്പന. ഞാലിപൂവന് വാഴയിലകളാണ് സദ്യക്കായി ഉപയോഗിക്കുന്നത്. ഏത്തവാഴയില പെട്ടന്ന് പൊട്ടിപ്പോകുന്നതിനാലും പാളയംതോടന്‍ വാഴയിലയ്ക്ക് കട്ടി കൂടുന്നതിനാലും ഉപയോഗിക്കില്ല. വാഴ നട്ടു…
Read Moreഓണത്തിന് പാലിന്റെ ആവശ്യം മൂന്നിരട്ടി
കൊച്ചി: ഓണത്തിന് പാലിന്റെ ആവശ്യം മറ്റു സമയങ്ങളേക്കാൾ മൂന്നിരട്ടിയാണെന്നും അതുപ്രകാരമുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്നും മിൽമ എറണാകുളം മേഖലാ യൂണിയന്. ഓണത്തോടനുബന്ധിച്ച് ഗുണമേന്മയും വിശ്വാസ്യതയുമുള്ള പാലും പാലുത്പന്നങ്ങളും ലഭ്യമാക്കുമെന്ന് മേഖലാ യൂണിയന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള പറഞ്ഞു. അത്തം മുതല്‍ തിരുവോണം വരെ മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിലെ ആവശ്യക്കാർ കൂടുന്നതിനാൽ അധികപാൽ സംഭരിക്കും. 65 ഇനം ഐസ്ക്രീമുകളും അഞ്ചിനം പേഡയും വിവിധയിനം പനീറും പാലടയും ഉള്‍പ്പെടെയുള്ള 160ഓളം ഉത്പങ്ങള്‍ വിപണിയില്‍ ലഭ്യമാക്കും. തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശൂര്‍ എന്നിവിടങ്ങളിലെ ഡെയറികളില്‍നിന്ന് പാലും തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയില്നിന്നുള്ള പാൽ ഉത്പന്നങ്ങളും കൃത്യമായി ഉപഭോക്താള്‍ക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില്പന കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മേഖലാ യൂണിയന് ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ വിപണിയെക്കൂടി…
Read Moreനമ്മുടെ പൂക്കളം തമിഴര്‍ക്കു പണക്കളം
കോട്ടയം: ഇന്ന് അത്തം. ഓണപ്പൂക്കളമൊരുക്കാന്‍ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പൂപ്പാടങ്ങളില്‍നിന്നു പൂക്കളെത്തിത്തുടങ്ങി. കമ്പം, തേനി, ശീലയംപെട്ടി, ചിന്നമന്നൂര്‍, തോവാള, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് മധ്യകേരളത്തിലേക്ക് പൂക്കള്‍ കൂടുതലായി എത്തുന്നത്. തൃശൂര്‍ മുതല്‍ വടക്കോട്ട് ഗുണ്ടല്പെട്ടില്നിന്നും ബന്ദിപ്പൂരില്‍ നിന്നും പൂക്കളെത്തും. കാണം വിറ്റും ഓണം കൊള്ളണം എന്നാണ് കേരളത്തിലെ ചൊല്ല്. എന്നാല്‍ ഓണം തമിഴര്‍ക്ക് അവരുടെ പൂക്കള്വിറ്റ് പണം നിറയ്ക്കുന്ന വേളയാണ്. ഓണവിപണിക്കായി കമ്പത്തെയും ശീലയംപെട്ടിയിലെയും പൂപ്പാടങ്ങള്‍ ഒരുങ്ങി നില്‍ക്കുകയാണ്. തേനി ജില്ലയിലെ ശീലയംപെട്ടിയിലും കമ്പത്തുമാണ് വന്‍തോതില്‍ പൂകൃഷി ചെയ്തിരിക്കുന്നത്. ജമന്തി, ബന്തി, വാടാമുല്ല, അരളി എന്നിവയാണ് പ്രധാനം. മഴ തോര്‍ന്ന് കാലാവസ്ഥ അനുകൂലമായ അതിരറ്റ ആഹ്ലാദത്തിലാണ് തമിഴ്നാട്ടിലെ പൂകര്‍ഷകര്‍. ഓണത്തിനോടനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ശീലയംപെട്ടിയിലും ചിന്നമന്നൂരിലും ഏറ്റവും കൂടുതല്‍ വ്യാപാരം ലഭിക്കുന്നത്. ഇപ്പോള്‍ വില്‍ക്കുന്ന പൂക്കളെല്ലാം ഓണം അടുക്കുമ്പോള്‍ ഇരട്ടി വിലയാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജമന്തി -80, വെള്ള…
Read Moreസുരക്ഷ മുഖ്യം… സൈബർ സുരക്ഷ മെച്ചപ്പെടുത്തൽ ജമ്മു കാഷ്മീർ സർക്കാർ ഓഫീസുകളിൽ പെൻ ഡ്രൈവുകൾ നിരോധിച്ചു
ശ്രീനഗർ: സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കാഷ്മീർ സർക്കാർ ഓഫീസുകളിൽ പെൻ ഡ്രൈവുകൾ നിരോധിച്ചു. ഔദ്യോഗികമോ രഹസ്യമോ ആയ വിവരങ്ങൾ പങ്കിടുന്നതിന് വാട്ട്സ്ആപ്പ് പോലുള്ള പൊതു സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകളോ സുരക്ഷിതമല്ലാത്ത ഓൺലൈൻ സേവനങ്ങളോ ഉപയോഗിക്കാനും പാടില്ല. പ്രദേശത്തിന്റെ സൈബർ സുരക്ഷാ സ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് ജമ്മു കാഷ്മീർ സർക്കാർ ഓഫീസുകളിൽ പെൻഡ്രൈവുകൾ നിരോധിക്കാനുള്ള തീരുമാനമെടുത്തത്. സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി, സിവിൽ സെക്രട്ടേറിയറ്റിലെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകളിലും ജില്ലകളിലുടനീളമുള്ള ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകളിലും ഔദ്യോഗിക ഉപകരണങ്ങളിൽ പെൻ ഡ്രൈവുകൾ ഉപയോഗിക്കുന്നതിനാണു നിരോധനം. ഡാറ്റാ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനും സുരക്ഷാ ലംഘനങ്ങൾ തടയുന്നതിനുമായി വാട്ട്സ്ആപ്പ് പോലുള്ള പൊതു സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകളോ iLovePDF പോലുള്ള സുരക്ഷിതമല്ലാത്ത ഓൺലൈൻ സേവനങ്ങളോ ഔദ്യോഗികമോ രഹസ്യമോ ആയ മെറ്റീരിയലുകൾ പ്രോസസ്സ് ചെയ്യുന്നതിനോ പങ്കിടുന്നതിനോ സംഭരിക്കുന്നതിനോ ഉപയോഗിക്കുന്നത് നിരോധിച്ചതായും ഉത്തരവിൽ പറയുന്നു. പക്ഷേ, അസാധാരണമായ സന്ദർഭങ്ങളിൽ, ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ്…
Read More