ഇന്ത്യൻ ഫുട്ബോൾ ലീഗിന്റെ ട്രോഫി തമാശയായി എടുത്തുകൊണ്ട് പോകാൻ ശ്രമിക്കുന്ന നാഗാലാൻഡ് മന്ത്രി തംജെൻ ഇംന അലോങ്ങിന്റെ (Temjen Imna Along) വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വലിയൊരു കപ്പ് ആരാധകരെയും കാണികളെയും ചിരിപ്പിച്ചു കൊണ്ട് സ്വന്തമാക്കാൻ നോക്കുന്ന മന്ത്രിയുടെ ലളിതമായ പ്രവൃത്തി ഇതിനോടകം തന്നെ നിരവധി പേരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം, ടൂറിസം വകുപ്പ് മന്ത്രിയായ അലോങ് തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ഒരു പൊതുചടങ്ങിനിടയിലാണ് രസകരമായ ഈ സംഭവമുണ്ടായത്. വേദിയിൽ ട്രോഫിക്ക് അരികിൽ നിന്ന് ക്യാമറയ്ക്ക് നേരെ പുഞ്ചിരിച്ച് കൈവീശുന്ന മന്ത്രി, പെട്ടെന്ന് ആ വലിയ വെള്ളി ട്രോഫി കൈയിലെടുത്ത് അവിടെനിന്നും നടന്നുനീങ്ങുന്നതായി ഭാവിക്കുകയായിരുന്നു. എന്നാൽ കുറേദൂരം പോയതിന് ശേഷം അദ്ദേഹം ചിരിച്ചുകൊണ്ട് ട്രോഫി തിരികെ വെക്കുകയും ക്യാമറയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. “ടീമിന്റെ ജേഴ്സി…
Read MoreCategory: Today’S Special
ഇടവഴിയിലെ ക്ലാസ് മുറി: മണ്ണിലും വടിയിലും അക്ഷരങ്ങൾ പകർന്നുനൽകി കേരളത്തിന്റെ ‘ആശാട്ടി അമ്മൂമ്മ ‘
ഡിജിറ്റൽ യുഗത്തിലും ലളിതമായ വഴികളിലൂടെ കുട്ടികൾക്ക് അക്ഷരജോടി പകർന്നു നൽകി സമൂഹമാധ്യമങ്ങളുടെ മനം കവരുകയാണ് കേരളത്തിൽ നിന്നുള്ള ഒരൂ വയോധിക. ‘ആശാട്ടി അമ്മൂമ്മ’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന ഈ അമ്മൂമ്മ, കടലാസോ ഡിജിറ്റൽ ഉപകരണങ്ങളോ ഇല്ലാതെ വെറും മണ്ണും ഒരു ചെറിയ വടിയും ഉപയോഗിച്ച് കുട്ടികൾക്ക് അക്ഷരങ്ങൾ പഠിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ‘മോം ഓഫ് സഫാചി’ ആണ് ഈ മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തുറന്ന സ്ഥലത്ത് നിരനിരയായി ഇരിക്കുന്ന കുട്ടികളുടെ മുന്നിലിരുന്ന്, ഒരു കറുത്ത തുണിയിലോ നിലത്തോ മണൽ വിതറി അത് വടികൊണ്ട് നിരപ്പാക്കുന്ന അമ്മൂമ്മയെ വീഡിയോയിൽ കാണാം. മണൽ പരത്തി മിനുസപ്പെടുത്തിയ ശേഷം, വടി ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളും അവയുടെ ‘കർസിവ്’ (cursive) രൂപങ്ങളും അമ്മൂമ്മ വളരെ പതുക്കെയും വ്യക്തതയോടെയും എഴുതി കാണിച്ചു കൊടുക്കുന്നു. ഇത് കണ്ട് കുട്ടികളും സ്വന്തം…
Read Moreഅമ്മയ്ക്ക് ജന്മദിനാശംസ നേരാൻ റോബോട്ടിക് റോപ്വേ നിർമിച്ച് കൗമാരക്കാരൻ; ഹൈദരാബാദിൽ നിന്നുള്ള കൗതുകമുണർത്തുന്ന കാഴ്ച സമൂഹ മാധ്യമങ്ങളിൽ
അമ്മയുടെ പിറന്നാളിന് വ്യത്യസ്തവും സാങ്കേതികവിദ്യ സമന്വയിപ്പിച്ചതുമായ സമ്മാനം നൽകി ശ്രദ്ധ നേടുകയാണ് ഹൈദരാബാദിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിയായ ഭുവനേഷ്. റോബോട്ടിക്സ് ഇൻസ്ട്രക്ടർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കൊച്ചു മിടുക്കൻ, തന്റെ അമ്മയ്ക്ക് ജന്മദിന കാർഡ് കൈമാറുന്നതിനായി ഒരു ചെറിയ റോപ്വേ സംവിധാനം തന്നെയാണ് നിർമിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഭുവനേഷ് ഈ അപൂർവ്വ ജന്മദിന സമ്മാനത്തിന്റെ വീഡിയോ പങ്കുവെച്ചത്. അർഡുയിനോ യുനോ, ഇൻഫ്രാറെഡ് സെൻസർ, റേഡിയോ ഫ്രീക്വൻസി (RF) വയർലെസ് മോഡ്യൂൾ എന്നിവ ഉപയോഗിച്ചാണ് ഈ റോബോട്ടിക് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. സെൻസറിന് മുന്നിലേക്ക് ആരെങ്കിലും വരുമ്പോൾ ഐആർ സെൻസർ അത് തിരിച്ചറിയുകയും, ആർ.എഫ് മോഡ്യൂൾ വഴി സ്വീകർത്താവിന്റെ ഭാഗത്തേക്ക് സന്ദേശം അയക്കുകയും ചെയ്യും. തുടര്ന്ന്, റോപ്വേയിൽ ഘടിപ്പിച്ചിട്ടുള്ള ‘ആവിഷ്കാർ’ റോബോട്ട് സജീവമാവുകയും കാർഡുമായി റോപ്പിലൂടെ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. തന്റെ കൈ…
Read Moreവൈദ്യപരിശോധനയ്ക്കിടെ പൊലീസുകാരുടെ മുന്നിൽ വെച്ച് വനിതാ ഡോക്ടറെ മർദ്ദിച്ച് പ്രതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന പ്രതി പൊലീസുകാരുടെ മുന്നിൽ വെച്ച് വനിതാ ഡോക്ടറുടെ മുഖത്തടിച്ചു. വാർധയിലെ തലേഗാവ് ശ്യാംജിപന്ത് പ്രൈമറി ഹെൽത്ത് സെന്ററിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്കായി പൊലീസാണ് പ്രതിയെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. പരിശോധനകൾ പൂർത്തിയായി ഡോക്ടർ രേഖകളിൽ ഒപ്പിട്ടുകൊണ്ടിരിക്കുന്നതിനിടയിൽ, തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാരൻ നോക്കിനിൽക്കെ പ്രതി ഡോക്ടറെ അടിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസുകാരൻ പ്രതിയെ പിടികൂടി മുറിക്ക് പുറത്തേക്ക് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ത്രീയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് വാർധ ജില്ലാ ഹെൽത്ത് ഓഫീസർ സ്വപ്നിൽ ബെലെ വ്യക്തമാക്കി. എന്നാൽ ഡോക്ടറെ ആക്രമിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ആരോഗ്യപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്ടർമാരുടെ സംഘടനയുടെ നേതൃത്വത്തിൽ ചെറിയൊരു പണിമുടക്ക് സമരവും നടന്നു. പ്രതിയെ ഉടൻതന്നെ പൊലീസ്…
Read Moreതത്സമയ റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിത കൂറ്റൻ തെരമാല; സ്പാനിഷ് റിപ്പോർട്ടർക്കും ക്യാമറാവുമണിനും വീഴ്ച, വീഡിയോ വൈറൽ
കടൽ പ്രക്ഷുബ്ധമാണെന്നും ജാഗ്രത പാലിക്കണമെന്നും തത്സമയം പ്രേക്ഷകരോട് റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകനെയും ക്യാമറാവുമണിനെയും അടിച്ചുവീഴ്ത്തി കൂറ്റൻ തെരമാല. സ്പെയിനിലെ ബാസ്ക് കൺട്രിയിലുള്ള ഓൺഡാറോവ തീരത്ത് വെച്ച് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ‘ETB2’ ചാനലിന്റെ ‘Euskadi Qudate’ എന്ന പരിപാടിക്ക് വേണ്ടി പ്രക്ഷുബ്ധമായ കടലിന്റെ സ്ഥിതിവിവരങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യുകയായിരുന്നു മാധ്യമപ്രവർത്തകനായ സെർജിയോ ഒവേജറോ. തീരത്തെ സംരക്ഷണമതിലിന് സമീപം നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ തിരമാല അടിച്ചുകയറിയത്. തിരമാലയുടെ ആഘാതത്തിൽ സെർജിയോയും ക്യാമറാവുമൺ റാക്വലും തറയിലേക്ക് വീഴുകയും തത്സമയ സംപ്രേക്ഷണം പെട്ടെന്ന് നിലയ്ക്കുകയും ചെയ്തു. ലൈവ് ഫീഡ് പെട്ടെന്ന് നിലച്ചതോടെ സ്റ്റുഡിയോയിലുണ്ടായിരുന്ന അവതാരകൻ ഒഡെയ് എസ്നാഓളയും പ്രേക്ഷകരും വലിയ ആശങ്കയിലായി. എന്നാൽ, റിപ്പോർട്ടറും ക്യാമറാവുമണും ഗുരുതരമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി ചാനൽ അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…
Read Moreറോഡ് സൗകര്യമില്ലാത്തതിൽ പ്രതിഷേധിച്ച് വിവാഹവേഷത്തിൽ 18 കിലോമീറ്റർ നടന്നു; മുഖ്യമന്ത്രിയോട് അപേക്ഷയുമായി വധു! ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
ഉത്തർഖണ്ഡിലെ ചക്രതയിൽ റോഡ് കണക്റ്റിവിറ്റിയുടെ കുറവ് കാരണം വിവാഹവേഷത്തിൽ 18 കിലോമീറ്ററിലധികം നടന്ന് വധു. ഉത്തർഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് ഗ്രാമത്തിലേക്ക് ഒരു റോഡ് നിർമിച്ചു നൽകാൻ അഭ്യർഥിച്ചുകൊണ്ടാണ് ശർമിള എന്ന യുവതി ദുർഘടമായ പാതയിലൂടെ കാൽനടയായി യാത്ര ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബുൽഹാർ ഗ്രാമത്തിൽ നിന്ന് ഡെറാഡൂണിന് സമീപമുള്ള ഉന്ദവ എന്ന ഉൾഗ്രാമത്തിലേക്ക് വിവാഹ സംഘത്തോടൊപ്പം പോകുകയായിരുന്ന ശർമിളയ്ക്ക്, റോഡ് ഇല്ലാത്തതിനാൽ അവസാന കിലോമീറ്ററുകൾ നടന്ന് താണ്ടേണ്ടി വരികയായിരുന്നു. ഭവനപ്രവേശന ചടങ്ങിന്റെ ശുഭമുഹൂർത്തത്തിൽ എത്തുന്നതിനായി കനത്ത വിവാഹ ലെഹങ്ക ധരിച്ച് കുടപിടിച്ചും ബുദ്ധിമുട്ടുകൾ വകവെക്കാതെയും യുവതി ദീർഘദൂരം നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗ്രാമവാസികൾ ചിത്രീകരിച്ച വീഡിയോയിൽ ക്ഷീണിതയായ വധു മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് നേരിട്ട് അപേക്ഷിക്കുന്നത് കാണാം. തങ്ങൾ അനുഭവിക്കുന്ന ഈ ദുരിതം മറ്റാരും അനുഭവിക്കാതിരിക്കാൻ ഉന്ദവ ഗ്രാമത്തിലേക്ക് എത്രയും…
Read Moreപായയിൽ ഇരുന്ന് പഠിച്ച് സ്കൂൾ വിദ്യാർഥികൾ; ഫണ്ടുകൾ അനുവദിച്ചിട്ടും അനാസ്ഥ! ഡെസ്കുകൾ ഉടൻ നൽകുമെന്ന് അധികൃതർ
ഫണ്ടുകൾ അനുവദിച്ചിട്ടും ഉത്തർപ്രദേശിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് നിലത്തിരുന്ന് പഠിക്കേണ്ടിവരുന്നതായി റിപ്പോർട്ട്. സംഭൽ ജില്ലയിലെ മഖ്ദുംപൂർ ഗ്രാമത്തിലുള്ള പ്രൈമറി സ്കൂളിലാണ് ക്ലാസ് മുറികളിൽ ഡെസ്കുകളോ കസേരകളോ ഇല്ലാതെ കുട്ടികൾ പായയിൽ ഇരുന്ന് പഠിക്കുന്നത്. വാർത്ത പുറത്തുവന്നതിനെ തുടർന്ന് രണ്ട് മാസത്തിനകം എല്ലാ സ്കൂളുകളിലും ഫർണിച്ചറുകൾ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി. ആജ് തക് സംഘം നടത്തിയ അന്വേഷണത്തിലാണ് സ്കൂളിലെ അടിസ്ഥാന സൗകര്യക്കുറവ് പുറത്തുവന്നത്. തങ്ങൾക്ക് പഠിക്കാൻ ഡെസ്കുകളോ കസേരകളോ ലഭിച്ചിട്ടില്ലെന്നും നിലത്ത് പായ വിരിച്ചാണ് ക്ലാസുകളിൽ ഇരിക്കുന്നതെന്നും ഫൈസാൻ, ബജിയ, അജ്മൈൻ തുടങ്ങിയ വിദ്യാർത്ഥികൾ പറഞ്ഞു. സ്കൂൾ അധികൃതർ പായ മാത്രമാണ് ഇരിക്കാൻ നൽകിയിട്ടുള്ളതെന്നും കുട്ടികൾ വ്യക്തമാക്കി. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ അന്തരം കൂടിയാണ് ഈ സംഭവം വെളിച്ചത്തുകൊണ്ടുവരുന്നത്. സംഭവത്തിൽ പ്രതികരിച്ച സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത്…
Read More‘ന്യൂ ഏജ് നടരാജൻ’; മറാഠി ഗാനത്തിന് ചുവടുവെച്ച് കൊച്ചുകുട്ടിയുടെ പ്രകടനം വൈറലാകുന്നു
പ്രശസ്തമായ മറാഠി ഗാനത്തിന് അതിമനോഹരമായി ചുവടുവെച്ച് ഒരു കൊച്ചുകുട്ടി. മറാഠി ചിത്രമായ ‘നതരങ്’ എന്ന സിനിമയിലെ ‘അപ്സര ആലി’ എന്ന ഹിറ്റ് ലാവണി ഗാനത്തിനാണ് കുട്ടി തന്റെ പ്രായത്തിന് അതീതമായ മെയ്വഴക്കത്തോടെ നൃത്തം ചെയ്തത്. ദിവ്യ മാനെ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഗീതത്തിന്റെ താളത്തിനൊത്ത് ഒട്ടും പിഴവില്ലാതെയും തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് കുട്ടി നൃത്തം ചെയ്തത്. കുട്ടിയുടെ മുഖഭാവങ്ങളും അതിമനോഹരമായ ചുവടുകളും കാണികളുടെ മനംകവർന്നു. കുട്ടിയുടെ നൃത്തപ്രകടനം കണ്ടുനിന്ന കുട്ടികളും മുതിർന്നവരും അത്ഭുതത്തോടെ നോക്കിനിൽക്കുന്നതും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ചിലർ കുട്ടിയുടെ ചുവടുകൾ അനുകരിക്കാൻ ശ്രമിച്ചതോടെ അതൊരു ചെറിയ ആഘോഷമായി മാറി. 2013ൽ പുറത്തിറങ്ങിയ ‘നതരങ്’ എന്ന ചിത്രത്തിലെ അമൃത ഖാൻവിൽക്കർ അഭിനയിച്ച ‘അപ്സര ആലി’ എന്ന ഗാനം ബേല ഷെൻഡെയാണ് ആലപിച്ചിരിക്കുന്നത്. അജയ്-അതുൽ കൂട്ടുകെട്ടാണ് സംഗീതം നൽകിയിരിക്കുന്നത്. “കലാബോധം…
Read Moreസർക്കാർ ആശുപത്രിയിൽ നാടകം; അത്യാഹിത വിഭാഗത്തിലേക്ക് അലഞ്ഞുതിരിയുന്ന കാളകൾ ഇരച്ചുകയറി; ഭയന്നോടി രോഗികൾ, വീഡിയോ വൈറൽ
ഉത്തർപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയിൽ രണ്ട് തെരുവ് കാളകൾ അത്യാഹിത വിഭാഗത്തിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. മഹോബ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രി വരാന്തയിലൂടെയും വാർഡിലൂടെയും കാളകൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കകളാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രധാന പ്രവേശന കവാടത്തിലൂടെ ആശുപത്രിക്ക് അകത്തുകടന്ന കാളകൾ നേരെ രോഗികൾക്ക് ചികിത്സ നൽകുന്ന അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അപകടകരമായ രീതിയിൽ കാളകൾ വാർഡിനുള്ളിലൂടെ നടക്കുന്നത് കണ്ട് കിടക്കകളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികൾ ഭയന്നുവീഴുകയും കട്ടിലുകളിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. കൂട്ടിരിപ്പുകാർ രോഗികളെ സുരക്ഷിതരായി മാറ്റാൻ പെടാപാടുപെട്ടു. തുടർന്ന് കൂട്ടിരിപ്പുകാരുടെ സമയോചിതമായ ഇടപെടലിൽ ഒരു കാളയെ പുറത്തിറക്കാൻ സാധിച്ചെങ്കിലും, മറ്റേ കാള കുറേനേരം കൂടി വാർഡിനുള്ളിൽ തന്നെ അലഞ്ഞുതിരിഞ്ഞു നടന്നു. ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല എന്നത് ആശ്വാസകരമാണ്. പിന്നീട് ജീവനക്കാരും…
Read Moreവനത്തിൽ പിറന്ന ആനക്കുട്ടിയുടെ ആദ്യ ചുവടുവയ്പ്പുകൾ; കരളലിയിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ വൈറൽ!
ഒഡിഷയിലെ കിയോഞ്ജർ വനമേഖലയിൽ ജനിച്ച കൊച്ചാനക്കുട്ടി ആദ്യമായി കാലുറപ്പിച്ച് നടക്കുന്ന മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഐ.എൻ.എസ് ഓഫീസർ സുപ്രിയ സാഹുവാണ് ഈ മനോഹര ദൃശ്യം എക്സ് പേജിലൂടെ പങ്കുവെച്ചത്. ആനക്കൂട്ടത്തിന്റെ സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും നിഴലിലാണ് കൊച്ചാനക്കുട്ടി തന്റെ ആദ്യ ചുവടുകൾ വെച്ചത്. കുട്ടി ആനയ്ക്ക് നടക്കാനായി മുതിർന്ന ആനകൾ ചുറ്റും നിന്ന് വഴി ഒരുക്കിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. ചെറിയ കാലുകൾ പതറി, ബാലൻസ് കിട്ടാൻ പാടുപെട്ട് ആനക്കുട്ടി നടക്കാൻ ശ്രമിക്കുന്നത് കണ്ട് കാഴ്ചക്കാരുടെ മനസ് നിറയുകയാണ്. ഒഡിഷ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ് ലൈഫ്) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ടാണ് സുപ്രിയ സാഹു വീഡിയോ പങ്കുവെച്ചത്. “ഭൂമിക്ക് ഇതൊരു അനുഗ്രഹമാണ്, ഒരു കൊച്ചാനക്കുട്ടി ലോകത്തേക്ക് തന്റെ ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒഡിഷയിലെ കിയോഞ്ജർ വനമേഖലയിലാണ് ഈ…
Read More