വീട്ടിൽ തയ്യാറാക്കുന്ന പ്രത്യേക കഫേ ശൈലിയിലുള്ള ഭക്ഷണത്തിന് ഭർത്താവിൽ നിന്ന് 1,000 രൂപ ഈടാക്കുന്ന വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ട ഗുരുഗ്രാം സ്വദേശിനിയും കണ്ടന്റ് ക്രിയേറ്ററുമായ പ്രിയ മറുപടിയുമായി രംഗത്ത്. തങ്ങൾ പരസ്പരം പണം ഈടാക്കുകയല്ല, മറിച്ച് പാചകത്തിന് പിന്നിലെ അധ്വാനത്തെയും സമയത്തെയും അർഹിക്കുന്ന രീതിയിൽ മാനിച്ച് അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രിയ വ്യക്തമാക്കുന്നു. ഫാഷൻ ഡിസൈനറായിരുന്ന പ്രിയ 2023ലാണ് വിവാഹിതയാകുന്നത്. വിവാഹശേഷം വീട്ടുജോലികളും ഉത്തരവാദിത്തങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള സംസാരിക്കവേ ഒരു തമാശയായിട്ടാണ് ഈ രീതി ആരംഭിച്ചത്. “വീട്ടിൽ കഫേ ശൈലിയിലുള്ള ഭക്ഷണം ഉണ്ടാക്കുമ്പോൾ അത് എപ്പോഴും സൗജന്യമായിരിക്കണം എന്ന് നിർബന്ധമില്ലല്ലോ” എന്ന് തമാശയായി പറഞ്ഞപ്പോൾ, പുറത്തെ കഫേയിൽ നിന്ന് കഴിക്കുന്നതിനേക്കാൾ മികച്ച ഭക്ഷണം വീട്ടിൽ ലഭിക്കുമ്പോൾ 1,000 രൂപ ഭാര്യയ്ക്ക് നൽകാൻ സന്തോഷമേയുള്ളൂ എന്ന് ഭർത്താവ് സമ്മതിക്കുകയായിരുന്നു. ഇന്ന് ഓരോ തവണ പ്രത്യേക…
Read MoreCategory: Today’S Special
എന്തുകൊണ്ടാണ് കേരളം ഇത്ര വ്യത്യസ്തമായിരിക്കുന്നത്? ; വിദേശ വ്ലോഗർ ജാക്ക് ഹീറ്റൺ കേരളത്തെക്കുറിച്ച് വീഡിയോ പങ്കുവച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറൽ!
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ യാത്ര ചെയ്യുന്ന വിദേശിയായ യാത്രാ വ്ലോഗർ ജാക്ക് ഹീറ്റൺ കേരളത്തെക്കുറിച്ച് പങ്കുവെച്ച നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വീഡിയോ. വീഡിയോയിൽ കേരളത്തിലെ തെരുവുകളിലൂടെ നടക്കുമ്പോൾ, ശുചിത്വമുള്ള റോഡുകളും ഹോൺ ശബ്ദങ്ങളുടെ കുറവുമാണ് ജാക്ക് എടുത്തുപറയുന്നത്. “എന്തുകൊണ്ടാണ് കേരളം ഇത്ര വ്യത്യസ്തമായിരിക്കുന്നത്?” എന്ന് ചോദിക്കുന്ന വ്ലോഗർ, ഇതിന് പ്രധാന കാരണം ഉന്നത വിദ്യാഭ്യാസവും പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യവുമാണെന്ന് വ്യക്തമാക്കുന്നു. അമേരിക്കയേക്കാൾ ഉയർന്ന സാക്ഷരതാനിരക്ക് കേരളത്തിനുണ്ടെന്ന് ജാക്ക് ചൂണ്ടിക്കാണിക്കുന്നു. യുഎസ്എയിൽ സാക്ഷരത 79 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ അത് 96.2 ശതമാനമാണെന്നും, ഈ ഉയർന്ന വിദ്യാഭ്യാസം ജനങ്ങളിൽ മികച്ച പൗരബോധവും പരിസര ശുചിത്വവും വളർത്താൻ സഹായിച്ചതായും അദ്ദേഹം അഭിപ്രായപ്പെടുന്നു. സംസ്ഥാനത്തെ മതസൗഹാർദ്ദ അന്തരീക്ഷവും വൈവിധ്യവുമാണ് കേരളത്തെ വേറിട്ടുനിർത്തുന്ന…
Read Moreസ്പാനിഷ് സമൂഹം ഒരിക്കലും നിങ്ങളെ മറക്കില്ല, ഗാസയിലെ ലയാന് മറുപടിയുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ സന്ദേശം വൈറൽ
ഗാസയിലെ തകർക്കപ്പെട്ട ഒരു കെട്ടിടത്തിന്റെ ചുവരിൽ തീർത്ത സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ചിത്രവും, അതിന് സ്പാനിഷ് പ്രധാനമന്ത്രി നൽകിയ ഹൃദ്യമായ മറുപടിയും ലോകമെന്പാടുള്ള മനുഷ്യമനസുകളെയും സമൂഹ മാധ്യമങ്ങളെയും ഒന്നടങ്കം കീഴടക്കിയിരിക്കുന്നത്. ഗാസയിലെ ലയാൻ എന്ന പെൺകുട്ടിയും ചിത്രകാരനായ ഉബായ് കരീമും ചേർന്നാണ് ഗാസയിലെ തകർന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ചിത്രം ഒരുക്കിയത്. ‘ഹലോ സ്പെയിൻ, ഞാൻ ഗാസയിൽ നിന്നുള്ള ലയാൻ ആണ്’ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ചിത്രം പുറംലോകം അറിഞ്ഞത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ശ്രദ്ധയിൽ പെടുകയും, അദ്ദേഹം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ 53 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ സന്ദേശം തിരികെ നൽകുകയും ചെയ്തു. മനോഹരമായ ഈ സ്നേഹപ്രകടനത്തിന് കലാകാരന്മാരോടും, സ്പെയിനോട് വലിയ…
Read Moreജീവൻ രക്ഷകനായി ആപ്പിൾ വാച്ച്, ബോധംകെട്ടുവീണ വ്യക്തിക്ക് അടിയന്തര സഹായമെത്തിച്ച് രക്ഷകനായി സ്മാർട്ട്വാച്ച്
അടിയന്തര ഘട്ടത്തിൽ കൃത്യമായി ഇടപെട്ട് അമേരിക്കയിലെ ഒഹായോ സ്വദേശിയായ മുഹമ്മദ് ഇസ്ലാം എന്ന വ്യക്തിയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ആപ്പിൾ വാച്ച്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീടിന് പുറത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തിന് സമയബന്ധിതമായി വൈദ്യസഹായം ഉറപ്പാക്കിയത് വാച്ചിലെ സാങ്കേതികവിദ്യയാണ്. ശരീരമാസകലം വേദനയും ശ്വാസതടസ്സവും അനുഭവിച്ച ഇസ്ലാം, മാലിന്യം കളയാൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബോധംകെട്ടുവീണത്. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബോധം തിരികെ വന്നപ്പോൾ എഴുന്നേൽക്കാൻ പോലും സാധിക്കാതിരുന്ന ഇദ്ദേഹം, മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ് എത്തുന്നത് കേട്ടാണ് ആപ്പിൾ വാച്ച് സഹായത്തിനായി വിളിച്ച വിവരം അറിയുന്നത്. ആപ്പിൾ വാച്ചിലെ ‘ഫോൾ ഡിറ്റക്ഷൻ’ എന്ന പ്രത്യേക ഫീച്ചറാണ് ഇവിടെ രക്ഷകനായത്. ഒരാൾ കഠിനമായി നിലത്തുവീണാൽ അത് തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. വീഴ്ചയ്ക്ക് ശേഷം വ്യക്തിക്ക് ചലനമില്ലെന്ന് കണ്ടാൽ വാച്ച് സ്വയം മുന്നറിയിപ്പ് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും. വീണ് ഒരു മിനിറ്റോളം…
Read Moreകഴുത്തറ്റം വെള്ളത്തിൽ മക്കളെ ഹൃദയത്തോട് ചേർത്ത് അച്ഛൻ, അസമിലെ പ്രളയത്തിൽനിന്നുള്ള വൈകാരിക നിമിഷങ്ങൾ, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
അസമിൽ കനത്ത മഴയെ തുടർന്നുളള പ്രളയത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. പ്രളയത്തിന്റെ ദുരിതവും മനുഷ്യന്റെ അതിജീവന പോരാട്ടവും ഒരേസമയം വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയിൽ, കഴുത്തോളം വെള്ളത്തിലൂടെ മൂന്ന് ചെറിയ മക്കളെ ഒരു റബർ ട്യൂബിൽ ഇരുത്തി സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഒരു പിതാവിനെയാണ് കാണുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനിടയിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം അതീവ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുകയാണ്. ഭയന്ന് കരയുന്ന കുട്ടികളെ ആശ്വസിപ്പിച്ചുകൊണ്ടാണ് പിതാവിന്റെ യാത്ര. സ്വന്തം ജീവൻ പോലും അപകടത്തിലാണെങ്കിലും മക്കളെ സുരക്ഷിതരാക്കാനായി അദ്ദേഹം മുന്നോട്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.ഈ വീഡിയോ ‘ഇന്ത്യൻ യൂത്ത് കോൺഗ്രസ്’ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് രാജ്യവ്യാപകമായി ശ്രദ്ധ നേടിയത്. 2.15 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേർ ആ പിതാവിന്റെ ധൈര്യത്തെയും ആത്മത്യാഗത്തെയും…
Read More‘മോശം പ്രകടനം’ ആരോപിച്ച് യുവതിയെ പിരിച്ചുവിട്ടു, കമ്പനിക്ക് നഷ്ടം 19 ലക്ഷം രൂപ, സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി യുവതിയുടെ വെളിപ്പെടുത്തൽ
ജോലിയിൽ ‘മോശം പ്രകടനം’ കാഴ്ചവെച്ചെന്ന് ആരോപിച്ച് യുവതിയെ പിരിച്ചുവിട്ട കമ്പനിക്ക് കോടതിയുടെ കനത്ത തിരിച്ചടി. ആരോപണം തെളിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതോടെ, എംപ്ലോയ്മെന്റ് ക്ലെയിംസ് ട്രിബ്യൂണൽ യുവതിക്ക് പരമാവധി നഷ്ടപരിഹാരമായ 30,000 സിംഗപ്പൂർ ഡോളർ (ഏകദേശം 19 ലക്ഷം ഇന്ത്യൻ രൂപ) നൽകാൻ ഉത്തരവിട്ടു. 2025 ഏപ്രിലിൽ ഓഡിറ്റ് മാനേജരായി ജോലിയിൽ പ്രവേശിച്ച യുവതിയെ ആറുമാസത്തെ പ്രൊബേഷൻ കാലാവധി അവസാനിച്ച ഘട്ടത്തിലാണ് കമ്പനി അപ്രതീക്ഷിതമായി പുറത്താക്കിയത്. തന്റെ ജോലിയിലെ കുറവുകളെക്കുറിച്ച് മുൻകൂട്ടി യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി ട്രിബ്യൂണലിനെ സമീപിച്ചത്. പ്രൊബേഷൻ പാസാകാൻ കമ്പനി നിശ്ചയിച്ചിരുന്ന പ്രകടന നിലവാരത്തെക്കുറിച്ച് ജോലിയിൽ പ്രവേശിച്ചപ്പോൾ തനിക്ക് കൃത്യമായ വിശദീകരണം നൽകിയിരുന്നില്ലെന്ന് അവർ വാദിച്ചു. കൂടാതെ, കമ്പനിയുടെ ആഭ്യന്തര ഓഡിറ്റിംഗിലെ അപാകതകൾ ചൂണ്ടിക്കാണിച്ചതിനും കൊറിയൻ ഭാഷ സംസാരിക്കാൻ അറിയാത്തതിനുമാണ് തന്നെ ലക്ഷ്യമിട്ടതെന്നും യുവതി ആരോപിച്ചിരുന്നു. എന്നാൽ, ജീവനക്കാരിയുടെ പ്രകടനം തൃപ്തികരമല്ലെന്ന കമ്പനിയുടെ…
Read Moreമഹാരാഷ്ട്രയിൽ കാളപ്പോരിനിടെ അപകടം: കാള ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ആറ് പേർക്ക് പരിക്ക്; ഭീതിനിറഞ്ഞ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്
മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിൽ നടന്ന പരമ്പരാഗത കാളജോഡി മത്സരത്തിനിടെ അക്രമാസക്തനായ കാള ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് പരിക്കേറ്റു. ഗാധിംഗ്ലാജ് താലൂക്കിലെ ഭഡ്ഗാവ് ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് നാടിനെ വിറപ്പിച്ച ഈ സംഭവം നടന്നത്. കാളകളുടെ കരുത്തും ആരോഗ്യവും അളക്കുന്നതിനായി ഗ്രാമീണർ സംഘടിപ്പിച്ച ജനകീയ മത്സരത്തിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. മത്സരത്തിനായുള്ള പരിശോധനകൾ നടക്കുന്നതിനിടെ പെട്ടെന്ന് പരിഭ്രാന്തനായ ഒരു കാള കയർ പൊട്ടിച്ച് നിയന്ത്രണമില്ലാതെ ഓടുകയായിരുന്നു. ജഡ്ജിമാർ ഇരുന്ന പ്രധാന പ്ലാറ്റ്ഫോമിന് നേരെ കാള പാഞ്ഞടുത്തതോടെ സംഘാടകരും വിധികർത്താക്കളും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. അനിയന്ത്രിതമായി പാഞ്ഞുനടന്ന കാളയുടെ കുത്തേറ്റാണ് മൂന്ന് പ്രദേശവാസികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റത്. ഓടിയടുത്ത കാളയിൽ നിന്ന് രക്ഷപ്പെടാനായി ആളുകൾ ചിതറിയോടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറിയിട്ടുണ്ട്. ഓട്ടത്തിനിടെ സമീപത്തെ ഓടയിലേക്ക് മറിഞ്ഞുവീണ കാളയുടെ ഒരു കൊമ്പ് ഒടിയുകയും തുടർന്ന് കർഷകരും ഉടമകളും…
Read Moreലോകമെന്പാടുമുള്ള സഞ്ചാരികളെ അമ്പരപ്പിക്കുന്ന വിസ്മയം, നൂറ്റാണ്ടുകളുടെ പാരന്പര്യവും വിശ്വാസവും ഒളിപ്പിച്ച വിഷിംഗ് ട്രീസ്
പണം മരത്തിൽ കായ്ക്കാറില്ലെന്ന് പറയാറുണ്ട് എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് സത്യമാണെന്ന് വിശ്വസിക്കേണ്ടി വരും. കാരണം, അവിടുത്തെ ചില മരങ്ങളുടെ തടികളിൽ നിറയെ നാണയങ്ങൾ പതിപ്പിച്ചിരിക്കുന്നത് കാണാം. കൗതുകമുണർത്തുന്ന ഈ കാഴ്ച കാണുന്നവർക്കെല്ലാം ഒരു അത്ഭുതമാണ്. ‘മണി ട്രീസ്’ അഥവാ ‘വിഷിംഗ് ട്രീസ്’ എന്നാണ് ഈ മരങ്ങൾ അറിയപ്പെടുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഈ മരങ്ങൾ കാണപ്പെടുന്നത്. നാണയം ചുറ്റിക കൊണ്ട് മരത്തിൽ അടിച്ചു കയറ്റിയാൽ ജീവിതത്തിൽ ഭാഗ്യവും ആരോഗ്യവും സന്തോഷവും ലഭിക്കുമെന്നാണ് വിശ്വാസം. 1700കൾ മുതൽ നിലനിൽക്കുന്ന ആചാരമാണിത്. കൂടാതെ ഒരാൾക്ക് മാരകമായ അസുഖങ്ങൾ വന്നാൽ മരം അത് തനിയെ വലിച്ചെടുക്കുമെന്നും അങ്ങനെ രോഗം മാറി ആരോഗ്യം വീണ്ടെടുക്കാമെന്നും ആളുകൾ കരുതിയിരുന്നു. പൗരാണിക അനുഷ്ഠാനങ്ങളിൽ വേരൂന്നിയതാണ് ഈ ആചാരം. നമ്മൾ കിണറുകളിലും ജലാശയങ്ങളിലും നാണയങ്ങൾ എറിഞ്ഞ്…
Read More“വിദേശസ്വപ്നങ്ങൾ കാണുന്നവർ രണ്ടുവട്ടം ചിന്തിക്കുക”; പാരീസിലെ ഇന്ത്യൻ യുവാവിന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധനേടുന്നു, സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറൽ
വിദേശരാജ്യങ്ങളിൽ പോയി ജീവിക്കുകയെന്നത് പല ഇന്ത്യക്കാരുടെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്ന ഗ്ലാമറിനും അപ്പുറം വലിയ വെല്ലുവിളികളും സാമ്പത്തിക ബാധ്യതകളുമാണ് വിദേശത്ത് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുമായി പാരീസിൽ സ്ഥിരതാമസമാക്കിയ തനിഷ്ക് ലോഹൻ എന്ന ഇന്ത്യൻ യുവാവ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പ്രവാസജീവിതത്തിന്റെ അറിയാപ്പുറങ്ങൾ തുറന്നുപറഞ്ഞത്. സോഷ്യൽ മീഡിയയിലെ വർണാഭമായ വീഡിയോകൾ കണ്ട് പല യുവാക്കളും ചിന്തിക്കാതെയാണ് വിദേശത്തേക്ക് വണ്ടികയറുന്നതെന്ന് തനിഷ്ക് ചൂണ്ടിക്കാണിക്കുന്നു. 50 മുതൽ 60 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയോ വ്യക്തിഗത വായ്പയോ എടുത്താണ് ഭൂരിഭാഗം പേരും എത്തുന്നത്. എന്നാൽ ഈ വലിയ തുക നിക്ഷേപിച്ചതുകൊണ്ടുമാത്രം വിദേശത്ത് വിജയം ഉറപ്പാക്കാനാകില്ല. “നാട്ടിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചാണ് ഒരാൾ ഇവിടെയെത്തുന്നത്. ഇവിടെ ആരും നിങ്ങൾക്ക് തളികയിൽ വച്ച് ജോലി വെച്ചുനീട്ടില്ല. ഒരു പാർട്ട് ടൈം ജോലി കണ്ടെത്താൻ പോലും വലിയ തത്രപ്പാട് വേണം…
Read Moreഇതൊരു പരാജയം, റോഡിലെ കുഴി സ്വയം അടച്ച് വനിത, സോഷ്യൽ മീഡിയയിൽ ചർച്ചയായി ബംഗളൂരു, ഭരണകൂടത്തിനെതിരെ ജനരോഷം
അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും റോഡുകളിലെ കുഴികളും കാരണം വലയുന്ന നാട്ടുകാരുടെ അവസ്ഥയാണ് വാർത്തകളിൽ ഇടം നേടുന്നത്. നഗരത്തിലെ വലിയൊരു റോഡിലെ കുഴി സ്വയം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടയ്ക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. തിരക്കേറിയ റോഡിൽ ഹെൽമറ്റ് ധരിച്ചെത്തിയ സ്ത്രീ, രണ്ട് ചാക്കുകളിൽ കൊണ്ടുവന്ന സിമന്റ് മിശ്രിതം നേരിട്ട് വലിയ കുഴിയിലേക്ക് ഇട്ട് സമനിരപ്പാക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. സമൂഹ മാധ്യമമായ എക്സിൽ ആണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. വീഡിയോ പുറത്തുവന്നതോടെ ഭരണകൂടത്തിന്റെയും നഗരസഭയുടെയും അനാസ്ഥയ്ക്കെതിരെ കടുത്ത അമർഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അധികാരികൾ കണ്ണ് തുറക്കാത്ത സാഹചര്യത്തിൽ പൗരന്മാർ സ്വയം മുന്നിട്ടിറങ്ങേണ്ടി വരുന്നതിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഈ മുന്നറിയിപ്പുകൾ വന്നെങ്കിലും, സർക്കാർ സംവിധാനങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ഇത്തരത്തിലുള്ള പ്രതിഷേധപരമായ…
Read More