പാലക്കാട്: യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലേക്ക് മുങ്ങിയെന്ന് സൂചന. ഇതോടെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങളെല്ലാം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കോയമ്പത്തൂർ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം പാലക്കാട്ടെ കുന്നത്തൂർ മേട്ടിലെ രാഹുലിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തി. പരമാവധി തെളിവു ശേഖരിക്കുന്നതിനായാണ് ഇന്നലെ രാത്രി തന്നെ സംഘം പാലക്കാട് എത്തിയത്. പരിശോധന പൂർത്തീകരിച്ചതിന് ശേഷം ഉദ്യോഗസ്ഥർ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയി. ജില്ലയിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുകയാണ്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
Read MoreCategory: Top News
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച ഡിവൈഎസ്പിക്ക് സസ്പെൻഷൻ
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്ന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പോലീസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഉമേഷിനെതിരായ റിപ്പോര്ട്ട് ഡിജിപി തിങ്കളാഴ്ച സര്ക്കാരിന് കൈമാറാനിരിക്കെയാണ് നടപടി. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2014ൽ ചെര്പ്പുളശ്ശേരിയിൽ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെയാണ് ഡിവൈഎസ്പി പീഡിപ്പിച്ചത്. അറസ്റ്റ് ചെയ്ത അന്നു തന്നെ അവരെ സ്റ്റേഷനില് എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞു വിട്ടു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Read Moreഎസ്ഐആര് സമയപരിധി നീട്ടി; ഫോം വിതരണം ഡിസംബര് 11വരെ
തിരുവനന്തപുരം: എസ്ഐആർ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം ഡിസംബര് 11വരെ ഫോം വിതരണം ചെയ്യാം. ഡിസംബര് 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14ന് പുറത്തിറക്കും. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഉത്തരവാണ് പുറത്തുവന്നത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്ഐആര് നടപടികള് നീട്ടിവെക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാര്ട്ടികള് ആവശ്യപ്പെട്ടിരുന്നു.
Read Moreസ്വർണവും ഗർഭവുമൊന്നുമല്ല നമ്മുടെ വിഷയം; വികസനം ചർച്ച ചെയ്യണം: വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും; സുരേഷ് ഗോപി
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണവും ഗർഭവും ചർച്ച ചെയ്യേണ്ടന്നും വികസനം ചർച്ച ചെയ്യണമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. തൃശൂരിൽ എല്ലാ വിഭാഗം ജനങ്ങളും തനിക്ക് വോട്ട് ചെയ്തു. സിപിഎം, സിപിഐ, കോണ്ഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കെ. മുരളീധരൻ തന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് താൻ പറഞ്ഞത്. തെരഞ്ഞെടുപ്പുകളിൽ വികസനമായിരിക്കണം ചർച്ച ചെയ്യേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreമൂന്നു ദിവസത്തെ സന്ദർശനം; മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലെത്തും
തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദുബായിലെത്തും. ഗൾഫ് സന്ദർശനത്തിന്റെ അവസാനഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ഞായറാഴ്ച രാവിലെ ദുബായിലെത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകുന്നേരം ദുബായി ഖിസൈസിലെ അമിറ്റി സ്കൂളിൽ ഓർമ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. നേരത്തെ നവംബർ ഒന്നിന് നിശ്ചയിച്ചിരുന്ന യാത്ര അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി മാറ്റുകയായിരുന്നു. സന്ദർശനം പൂർത്തിയാക്കി ഡിസംബർ രണ്ടിന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. അതേസമയം സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും ദുബായി കെഎംസിസി അറിയിച്ചു.
Read More‘കോൺഗ്രസ് മുഖപത്രം തുറന്നുകാട്ടിയത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ’: കെ. മുരളീധരന്
തിരുവനന്തപുരം: കോൺഗ്രസ് മുഖപത്രം വീക്ഷണത്തിലെ മുഖപ്രസംഗം സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടിയുള്ളതാണെന്ന് കോണ്ഗ്രസ് നേതാവ് കെ. മുരളീധരന്. രാഹുലിനെ പാര്ട്ടി ന്യായികരിക്കില്ല. രാഹുലിനെതിരേ പാര്ട്ടി നടപടിയെടുത്തു. ആ വിഷയം ക്ലോസ് ചെയ്തതാണ്. രാഹുല് നിരപരാധിത്വം തെളിയിക്കുംവരെ പാര്ട്ടിയില് തിരിച്ചെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ എംഎല്എ ആയ മുകേഷ് സമാനമായ കേസില് പ്രതിയാകുകയും കോടതിയില് കുറ്റപത്രം സമര്പ്പിക്കുകയും ചെയ്ത് ആരോപണ വിധേയനായി നില്ക്കുന്നയാളാണ്. അയാള് രാജിവയ്ക്കാന് സിപിഎം പറഞ്ഞിട്ടില്ല. ഇത് ഇരട്ടത്താപ്പാണ്. രാഹുലിനെ ന്യായികരിക്കാന് കോണ്ഗ്രസ് പാര്ട്ടി തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്ണക്കൊള്ളക്കേസില് സിപിഐക്കും പങ്കുണ്ട്. കൊള്ളയ്ക്ക് ഒത്താശ ചെയ്ത് കൊടുത്തവര്ക്കെതിരേ സിപിഐ നടപടിയെടുത്തോയെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണമെന്നും മുരളീധരന് പറഞ്ഞു. മുകേഷും രാഹുല് മാങ്കുട്ടത്തിലും ചെയ്ത കുറ്റം സമാനമാണ്. ഇത് രണ്ടിനെയും കോണ്ഗ്രസ് ന്യായികരിക്കുന്നില്ല.പറഞ്ഞു.
Read Moreരാഹുല് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം: ഗര്ഭിണിയാണെന്ന് അറിഞ്ഞിട്ടും പിന്നേയും പീഡിപ്പിച്ചു; യുവതിയുടെ മൊഴി
തിരുവനന്തപുരം: പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. പോലീസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാലു ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരു മാസത്തിനുള്ളില് ഈ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് അഞ്ചു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നൽകി. അതേസമയം, വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ബന്ധം പുലർത്തിയതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സമ്മതിക്കുന്നുണ്ട്. 2025 മാര്ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്ളാറ്റില് രാഹുല് മാങ്കൂട്ടത്തില് ദേഹോപദ്രവമേല്പ്പിച്ചുകൊണ്ട് പീഡിപ്പിച്ചു എന്നതുള്പ്പെടെയാണ് എഫ്ഐആറിലെ പരാമര്ശങ്ങള്. മാര്ച്ച് 17നു ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്നദൃശ്യങ്ങള് പകര്ത്തി, ബന്ധം പുറത്തു പറഞ്ഞാല് ജീവിതം നശിപ്പിക്കുമെന്ന് തുടര്ച്ചയായ ഭീഷണിപ്പെടുത്തി, അതിജീവിത ഗര്ഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടര്ന്നു എന്നിവയും എഫ്ഐആറില് പറയുന്നു. ഗര്ഭിണിയാണെന്ന് അറിഞ്ഞിട്ടും…
Read More‘യുവതിയുടെ ഗര്ഭത്തിന് ഉത്തരവാദി ഞാനല്ല, അവരുടെ ഭര്ത്താവാണ്, ഗര്ഭച്ഛിദ്രം സ്വന്തം ഇഷ്ടപ്രകാരം ചെയ്തത്’; രാഹുലിന്റെ മുന്കൂര് ജാമ്യഹര്ജി ഇന്നു കോടതിയില്
തിരുവനന്തപുരം: പീഡനക്കേസിൽ പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിന്റെ മുന്കൂര് ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്സിപ്പല് ജില്ലാ സെഷന്സ് കോടതിയെ ആണ് രാഹുല് സമീപിച്ചിരിക്കുന്നത്. വിവാഹിതയായ യുവതിയുടെ ഗര്ഭത്തിന് ഉത്തരവാദി ഞാനല്ല, അവരുടെ ഭര്ത്താവാണ്. ഗര്ഭച്ഛിദ്രം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത് എന്നുമാണ് രാഹുല് കോടതിയില് സമര്പ്പിച്ച മുന്കൂര് ജാമ്യ ഹര്ജിയില് പറഞ്ഞിരിക്കുന്നത്. പരാതിക്കുപിന്നില് സിപിഎം-ബിജെപി ഗൂഢാലോചനയാണ്. യുവതിയുടെ ഭര്ത്താവ് ബിജെപിയുടെ പ്രാദേശിക നേതാവാണ്. പോലീസ് സ്റ്റേഷനില് പരാതിനല്കാതെ തെരഞ്ഞെടുപ്പുവേളയില് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കിയതിലും ദുരൂഹതയുണ്ട്. എതിര് രാഷ്ട്രീയപാര്ട്ടിക്ക് സ്വാധീനമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പരാതി നല്കിയില്ലെങ്കില് സ്ഥാപനത്തില് തുടരാനാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതായുള്ള യുവതിയുടെ ശബ്ദസന്ദേശം അടക്കം ഹാജരാക്കാന് തയാറാണ്. ശബരിമല സ്വര്ണക്കൊള്ളക്കേസില്നിന്ന് ശ്രദ്ധതിരിക്കാനാണ് കേസെടുത്തത് എന്നുമാണ് മുൻകൂർ ജാമ്യഹർജിയിൽ രാഹുൽ പറയുന്നത്.
Read Moreവിവാഹവാഗ്ദാനം നല്കി പീഡനം, ബലാത്സംഗം: രാഹുലിനെതിരേ ലുക്ക്ഔട്ട് നോട്ടീസ്: രാഹുലിന്റെ നിര്ദേശാനുസരണം ഗര്ഭഛിദ്രത്തിനുള്ള ഗുളിക കൊടുത്തത് ജോബിയാണെന്ന് യുവതിയുടെ മൊഴി
തിരുവനന്തപുരം: പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിനെതിരേ യുവതി നല്കിയ പരാതിയില് വലിയമല പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നല്കി പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തി ഗര്ഭഛിദ്രം നടത്തല്, ദേഹോപദ്രവമേല്പ്പിക്കല് തുടങ്ങി എട്ടു വകുപ്പുകള് പ്രകാരമാണ് രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. രാഹുലിന്റെ സഹായി അടൂര് സ്വദേശി ജോബി ജോര്ജിനെ രണ്ടാംപ്രതിയാക്കിയാണ് എഫ്ഐആര്. രാഹുലിന്റെ നിര്ദേശാനുസരണം ഗര്ഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചുകൊടുത്തത് ജോബിയായിരുന്നുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെയും കേസില് പ്രതിയാക്കിയിരിക്കുന്നത്. രാഹുലിനെതിരേ സർക്കാർ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാഹുലിനെതിരേ കേസെടുത്തതിനു പിന്നാലെ മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്ത് ഒളിവില് പോയ നിലയിലാണ്. എന്നാല് പിന്നീട് മൊബൈല് ഫോണ് ഓണ് ചെയ്ത നിലയിലാണെന്ന് സ്ഥിരീകരിച്ചു. രാഹുല് എവിടെയാണെന്ന് ആര്ക്കും അറിയില്ല. രാഹുൽ തമിഴ്നാട്ടിലേക്കു കടന്നതായാണ് സൂചനകൾ. അതേസമയം, വൈകിട്ടോടെ രാഹുൽ പാലക്കാട്ട് എത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. രാഹുലിനെതിരേ…
Read More‘രാഹുല് മാങ്കുട്ടത്തിലിനെ സംരക്ഷിക്കുന്ന ഒരു നടപടിയും പാര്ട്ടി എടുക്കില്ല, ഈ തെരഞ്ഞെടുപ്പുവേളയില് കേസെടുത്തതിനുപിന്നില് രാഷ്ട്രീയമുണ്ട്’: കെ.മുരളീധരന്
തിരുവനന്തപുരം: രാഹുല് മാങ്കുട്ടത്തിലിനെ സംരക്ഷിക്കുന്ന ഒരു നടപടിയും പാര്ട്ടി എടുക്കില്ലെന്ന് കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്. രാഹുലിനെതിരേ പാര്ട്ടി നേരത്തെ നടപടിയെടുത്തു. സസ്പെൻഡ് ചെയ്തു. സസ്പെന്ഷന് എന്നാല് ആറ് വര്ഷക്കാലത്തേക്ക് പുറത്താക്കിയതിന് തുല്യമാണ്. രാഹുല് ചെയ്യുന്ന കുറ്റങ്ങള്ക്ക് പാര്ട്ടിക്ക് ഉത്തരവാദിത്വമില്ലന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്ണക്കൊള്ള കേസിലെ ഉന്നതരെ പിടികൂടുന്നത് വരെ യുഡിഎഫ് പോരാട്ടവുമായി മുന്നോട്ടുപോകും. പരാതി ലഭിച്ചയുടന് സര്ക്കാര് നടപടിയെടുക്കണമായിരുന്നു. ഈ തെരഞ്ഞെടുപ്പുവേളയില് കേസെടുത്തതിനുപിന്നില് രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read More