കൊച്ചി: സംസ്ഥാനത്തെ സ്കൂള് ഉച്ച ഭക്ഷണ മെനുവില് പുതിയ വിഭവങ്ങള് ഉള്പ്പെടുത്തി പരിഷ്ക്കരിച്ചതോടെ സ്കൂള് പാചകത്തൊഴിലാളികള് അങ്കലാപ്പില്. സ്കൂള് ഉച്ചഭക്ഷണ മെനുവില് ആഴ്ചയില് ഒരു ദിവസം എഗ് ഫ്രൈഡ് റൈസ്, ലെമണ് റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങള് തയാറാക്കാനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി ഉത്തരവിറക്കിയിരിക്കുന്നത്. കുട്ടികളിലെ പോഷകാഹാര കുറവ്, വിളര്ച്ച (അനീമിയ), മറ്റ് ന്യൂന പോഷക രോഗാവസ്ഥകള് എന്നിവ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മെനു പരിഷ്ക്കരണം. കുട്ടികള്ക്കുള്ള ഭക്ഷണത്തില് എല്ലാ തരത്തിലുമുള്ള പോഷക ഗുണങ്ങള് ഉള്പ്പെടുത്തിയുള്ള മികച്ച മെനുവാണ് തയാറായിരിക്കുന്നതെങ്കിലും പാചകത്തൊഴിലാളികളില് പലര്ക്കും ഇവ ഉണ്ടാക്കാന് അറിയില്ലെന്നതാണ് വാസ്തവം. എഗ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, ലെമണ് റൈസ്, വെണ്ടയ്ക്ക മപ്പാസ് , വെജിറ്റബിള് മോളി, വെജ് ഫ്രൈഡ് റൈസ് എന്നിവ ഉണ്ടാക്കാന് പലര്ക്കും അറിയില്ലെന്ന് സ്കൂള് പാചകത്തൊഴിലാളികള് തന്നെ പറയുന്നു. ഇതിനായി സര്ക്കാര്…
Read MoreCategory: Top News
നിലന്പൂരിൽ വോട്ടെണ്ണല് തിങ്കളാഴ്ച; 8,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്; 2,000 വോട്ടിനു വിജയിക്കുമെന്ന് എല്ഡിഎഫ്
കോഴിക്കോട്: നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് യുഡിഎഫും എല്ഡിഎഫും വിജയപ്രതീക്ഷയില്. 23നാണ് വോട്ടെണ്ണല്. 8000 വോട്ടിനു മുകളില് ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള് 2000 വോട്ടിന്റെ വിജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. പോളിങ് ശതമാനം 75.27 ആയതോടെ ഉയര്ന്ന ലീഡോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മണ്ഡലം നിലനിര്ത്താന് സര്ക്കാര് സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തി ആഞ്ഞുപിടിച്ചു പ്രചാരണം നടത്തിയ ഇടതുമുന്നണിക്ക് പക്ഷേ ഭൂരിപക്ഷത്തിന്റെ കാര്യത്തില് യുഡിഎഫിന്റെയത്ര അവകാശവാദമില്ല. സ്വതന്ത്രനായി മത്സരിച്ച അന്വര് എത്ര വോട്ട് പിടിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പതിനായിരത്തില് കൂടുതല് വോട്ടുകള് അന്വറിനു ലഭിക്കുമെന്ന് അവകാശപ്പെടുന്നവരുണ്ട്. യുഡിഎഫിലെ വോട്ടുകളും ഇടതുമുന്നണിയുടെ വോട്ടുകളും അന്വറിനു ലഭിക്കുമെന്ന് സൂചനകളും ഉണ്ട്. നിലവിലുള്ള സാഹചര്യത്തില് എന്ഡിഎ നാലാം സ്ഥാനത്തേക്ക് നീങ്ങാനാണ് സാധ്യത. നിലമ്പൂരിന്റെ ചരിത്രത്തില് ഉയര്ന്ന പോളിംഗ് ആണ് ഇത്തവണയുണ്ടായത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ശതമാനത്തിനോട് അടുത്ത പോളിങ്ങാണിത്. ഭരണവിരുദ്ധവികാരത്തിന്റെ പ്രതിഫലനമാണ് വോട്ടര്മാര് കൂട്ടത്തോടെ ബൂത്തിലേക്ക്…
Read Moreനിലമ്പൂരില് വന് വിജയംനേടും; തന്റെ പോരാട്ടം പിണറായിസത്തിനെതിരേ; മന്ത്രിമാര് വീടിന്റെ അടുക്കളയില്പോയി വോട്ടുപിടിക്കുന്ന അവസ്ഥയുണ്ടായെന്ന് പി.വി. അന്വര്
കോഴിക്കോട്: നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് താന് വിജയിക്കുമെന്ന് പി.വി. അന്വര്. പാവപ്പെട്ട തൊഴിലാളികളും കര്ഷകരും തനിക്ക് അനുകൂലമായി വോട്ടുചെയ്തതായി അദ്ദേഹം വാര്ത്താസേമ്മളനത്തില് പറഞ്ഞു. സംസ്ഥാനത്തെ മലയോരത്തെ ഒന്നരക്കോടി കര്ഷകര് പ്രതിസന്ധിയിലാണ്. ഒരു കോടി ജനങ്ങള് മുള്മുനയിലാണ് ജീവിക്കുന്നത്. വന്യമൃഗശല്യം വലിയ പ്രശ്നം തന്നെയാണ്. അത് പരിഹരിച്ചിട്ടില്ല. കേരളം തുറന്നിട്ട മൃഗശാലയായി കഴിഞ്ഞു. ഈ വിഭാഗം കര്ഷകര്ക്കുവേണ്ടിയാണ് താന് ശബ്ദമുയര്ത്തിയത്. അവരുടെ പ്രാര്ഥന തനിക്കുണ്ട്. അതു വോട്ടായി മാറും. യുഡിഎഫില് നിന്നും എല്ഡിഎഫില് നിന്നും തനിക്ക് വോട്ടുകിട്ടിയിട്ടുണ്ട്. തന്റെ പോരാട്ടം പിണറായിസത്തിനെതിരേയാണ്. മന്ത്രിമാര് വീടിന്റെ അടുക്കളയില്പോയി വോട്ടുപിടിക്കുന്ന അവസ്ഥയുണ്ടായെന്ന് പി.വി. അന്വര് പറഞ്ഞു. 139 എംഎല്എമാരും മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരുമെല്ലാമാണ് എല്ഡിഎഫിനും യുഡിഎഫിനുമായി തെരഞ്ഞെടുപ്പു പ്രവര്ത്തനത്തിനുവന്നത്.ഓരോ വ്യക്തിയെയും അപഗ്രഥനം ചെയ്ത് അവരുടെ വീട്ടില്പോയി കണ്ടാണ് സ്വാധീനിച്ചത്. തെരഞ്ഞെടുപ്പില് താന് സംതൃപ്തനാണ്. രാഷ്ട്രീയത്തിനപ്പുറത്തുള്ള പേരാട്ടമാണ് താന് നടത്തിയത്. സ്ത്രീകളുടെയും അമ്മമാരുടെയും വോട്ടാണ്…
Read Moreആൺസുഹൃത്തിൽ നിന്നും ഗർഭിണിയായി; ആരും അറിയാതെ ബാത്ത്റൂമിൽ പ്രസവിച്ച യുവതി കുഞ്ഞി റോഡിൽ ഉപേക്ഷിച്ചു; നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ
പത്തനംതിട്ട: നവജാതശിശുവിനെ മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തില് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതയായ 21 കാരിയാണ് അറസ്റ്റിലായത്. ചികിത്സയില് കഴിഞ്ഞുവന്ന യുവതിയെ ആശുപത്രിയിലെത്തി ഇലവുംതിട്ട പോലീസ് ഇന്സ്പെക്ടര് ടി. കെ. വിനോദ്കൃഷ്ണന് കസ്റ്റഡിയിലെടുത്തു. തുടര്ന്ന് അറസ്റ്റ് രേഖപ്പെടുത്തി. യുവതി കുടുംബമായി താമസിക്കുന്ന മെഴുവേലിയിലെ വീട്ടിലെ ടോയ്ലെറ്റില്ജനിച്ച ഒരു ദിവസം പ്രായമുള്ള പെണ്കുഞ്ഞിനെ, വീടിന്റെ പിന്നില് ആള്ത്താമസമില്ലാത്ത വീട്ടുപുരയിടത്തിലിട്ട് കൊലപ്പെടുത്തി എന്ന് കണ്ടെത്തിയതിനേ തുടര്ന്നാണ് നടപടി. 17ന് പുലര്ച്ചെ നാലിനും ഉച്ചയ്ക്ക് 1.30നു മധ്യേയാണ് സംഭവമെന്നും പോലീസ് പറഞ്ഞു. പുല്ലുകള്ക്കിടയില് ചേമ്പിലയില് പൊതിഞ്ഞനിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കോട്ടയം മെഡിക്കല് കോളജിൽ പോസ്റ്റ്മോര്ട്ടം പരിശോധന പൂര്ത്തിയാക്കി ബന്ധുക്കള്ക്ക് വിട്ടുകൊടുത്തിരുന്നു. തലയ്ക്കുണ്ടായ ക്ഷതമാണ് മരണകാരണം. പോസ്റ്റ്മോര്ട്ടത്തിനു ശേഷം ആന്തരികാവയവങ്ങള് ഫോറന്സിക് ലാബിലേക്ക് അയച്ചു. സംസ്കാര ചടങ്ങുകള് യുവതിയുടെ വീട്ടില് നടത്തി. മാതാപിതാക്കള്ക്കും സഹോദരിക്കുമൊപ്പം താമസിക്കുന്ന യുവതി, ആണ് സുഹൃത്തില് നിന്നുമാണ്…
Read Moreമറിയുന്നത് ലക്ഷങ്ങൾ… മരച്ചില്ലകള് വെട്ടിമാറ്റാനുള്ള ഉത്തരവ് മറയാക്കി മരങ്ങള് വെട്ടി കടത്തുന്നതായി ആക്ഷേപം; പിന്നില് തടികടത്തുകാരും വനംവകുപ്പ് അധികൃതരും
നെടുങ്കണ്ടം: പൊതുസ്ഥലങ്ങളില് നില്ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചില്ലകള് വെട്ടിമാറ്റാനുള്ള ഉത്തരവ് മറയാക്കി തടികടത്തുകാരും വനംവകുപ്പ് അധികൃതരുമടങ്ങുന്ന ലോബി ലക്ഷങ്ങള് വില മതിക്കുന്ന മരങ്ങള് മുറിച്ചുകടത്തിയതായി പരാതി. പാതയോരങ്ങളിലും ബസ് സ്റ്റാൻഡുകളിലും സ്കൂള്, കോളജ്, ആശുപത്രികള് അടക്കമുള്ള സര്ക്കാര് സ്ഥാപനങ്ങളുടെ വളപ്പുകളിലുംനിന്ന് നിരവധി വന്മരങ്ങളാണ് ഇത്തരത്തില് വെട്ടിയത്. വാഹനങ്ങള്ക്കും വഴിയാത്രക്കാര്ക്കും ഭീഷണിയായി മാറിയേക്കാവുന്ന ചില്ലകള് മുറിച്ചുമാറ്റുന്നതിനുപകരം തടികടത്തുകാര് അവര്ക്ക് വന്ലാഭമുണ്ടാക്കാനുതകുന്ന മരങ്ങളുടെ ലിസ്റ്റ് തയാറാക്കി നല്കുകയും അവ മൂടോടെ വെട്ടിമാറ്റുവാന് വനംവകുപ്പ് ഉദ്യോഗസ്ഥര് അനുമതി നല്കുകയുമായിരുന്നു. പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഭാഗമായി വനംവകുപ്പ് മുന്കൈയെടുത്ത് നട്ടുപിടിപ്പിച്ചുതും നാട്ടുകാര് പരിപാലിച്ചതുമായ മരങ്ങള് മുറിച്ചുമാറ്റുകയാണ്. കൊടുംവേനലില് തണലായി നിന്നിരുന്ന നിരവധി മരങ്ങളാണ് ഇത്തരത്തില് വെട്ടിമാറ്റപ്പെട്ടത്. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്ന് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എസ്. യശോധരന് ആവശ്യപ്പെട്ടു.
Read Moreഇനി ചില്ലറ പ്രശ്നം ഇല്ല..! കെഎസ്ആർടിസിയിലും ട്രാവല് കാര്ഡ്; കുറഞ്ഞ റീ ചാര്ജ് തുക 50 രൂപ; കാര്ഡുകള് ബന്ധുക്കള്ക്കോ സുഹൃത്തുക്കള്ക്കോ യാത്രാവേളയില് കൈമാറാം
കോട്ടയം: കോട്ടയം ജില്ലയില് കെഎസ്ആര്ടിസിയുടെ ട്രാവല്കാര്ഡ് അടുത്തമാസം എത്തും.തിരുവനന്തപുരം, കൊല്ലം ജില്ലകള്ക്കു പിന്നാലെ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില് ഇന്നലെ മുതല് ട്രാവല് കാര്ഡ് വിതരണം തുടങ്ങി. ഈ ജില്ലകളില്നിന്ന് വാങ്ങിയ കാര്ഡുകള് ചില യാത്രക്കാര് കോട്ടയം ജില്ലയിലെ ബസുകളില് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്ടിസിയുടെ എല്ലാ ടിക്കറ്റ് മെഷീനുകളിലും കാര്ഡ് ഉപയോഗിക്കാനുള്ള ഓപ്ഷനുണ്ട്. നൂറു രൂപ വില നല്കി ഡിപ്പോകളില്നിന്നും കണ്ടക്ടര്മാരില്നിന്നും കാര്ഡ് വാങ്ങാം. തുടക്കത്തില് സീറോ ബാലന്സ് ആയിരിക്കും. യാത്ര ചെയ്യാന് ചാര്ജ് ചെയ്യണം. കുറഞ്ഞ റീ ചാര്ജ് തുക 50 രൂപയാണ്. മൂവായിരം രൂപവരെ ഒരേ സമയം റീചാര്ജ് ചെയ്യാം. കാര്ഡുകള് ബന്ധുക്കള്ക്കോ സുഹൃത്തുക്കള്ക്കോ യാത്രാവേളയില് കൈമാറുകയും ചെയ്യാം. ഒരിക്കല് ചാര്ജ് ചെയ്താല് ഒരു വര്ഷം കാലാവധിയുണ്ടാകാം. കാര്ഡ് ഒരു വര്ഷം തുടരെ ഉപയോഗിക്കാതിരുന്നാല് അടുത്ത വര്ഷം ആക്ടിവേറ്റ് ചെയ്യണം. ആയിരം രൂപയ്ക്ക് റീചാര്ജ്…
Read Moreപറമ്പായിയിലെ യുവതിയുടെ ആത്മഹത്യ; മകളെ സുഹൃത്ത് ചൂഷണം ചെയ്തിരുന്നു; അറസ്റ്റിലായവർ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ; അവർ ചെയ്തത് അവളുടെ നല്ലതിന് വേണ്ടി
പിണറായി: കഴിഞ്ഞ ദിവസം പറമ്പായിയിൽ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് മരിച്ച യുവതിയുടെ മാതാവ്. നീതി കിട്ടാനായി അടുത്ത ദിവസം സ്റ്റേഷനിൽ പരാതി നൽകുമെന്നും ഉമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പറമ്പായിയിലെ റസീന വീടിനകത്ത് ആത്മഹത്യ ചെയ്തത്. ” ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. അറസ്റ്റിലായ പ്രതികൾ അടുത്ത ബന്ധുക്കളും യാതൊരു പ്രശ്നങ്ങൾക്കും പോകാത്തവരുമാണ്. ഇവരെ വിട്ടുകിട്ടണം. സഹോദരിയായതുകൊണ്ടാണ് ഇവർ പ്രശ്നത്തിൽ ഇടപെട്ടത്. നല്ലതിന് വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. മകളുടെ സുഹൃത്തായ യുവാവ് ചൂഷണം ചെയ്തു വരികയായിരുന്നു. ഇതിലൂടെ അവളുടെ സ്വർണവും പണവും നഷ്ടപ്പെട്ടുവെന്നും റസീനയുടെ ഉമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റസീനയുടെ മരണത്തിന് കാരണം ആൺ സുഹൃത്താണെന്നും ഇവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കേസിൽ മൂന്നുപേരെ കഴിഞ്ഞ ദിവസം പിണറായി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.…
Read Moreവൈറലെല്ലാം റിയലല്ല! ; ഷെയര് ചെയ്താൽ പണി കിട്ടും; രൂപസാദൃശ്യവും പച്ച മലയാളം സംസാരിക്കുന്നതും എഐ വീഡിയോകൾ; മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
കൊച്ചി: കൗതുകമുണര്ത്തുന്നതും സമൂഹമാധ്യമങ്ങളില് പൊട്ടിച്ചിരി പടര്ത്തുന്നതുമായ മലയാളികളുടെ രൂപസാദൃശ്യവും പച്ച മലയാളം സംസാരിക്കുന്നതുമായ എഐ വീഡിയോകള് ഷെയര് ചെയ്യാന് വരട്ടേ. നിയമം ലഘിക്കുന്ന ഉള്ളടക്കങ്ങൾ ഉള്ളവയാണെങ്കില് നിങ്ങള്ക്കും പണി കിട്ടും. ഗൂഗിളിന്റെ വിഇഒ3 എന്ന എഐ ടൂളാണ് പ്രധാനമായും ഈ വീഡിയോകള്ക്കു പിന്നില്. അശ്ലീലപദങ്ങള് ഉപയോഗിച്ചുള്ള പല വീഡിയോകളും തെറ്റായ ദൃശ്യമാധ്യമ വാര്ത്തകളും നിലവില് പ്രചരിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇത്തരം വീഡിയോകള് കണ്ണും പൂട്ടി ഷെയര് ചെയ്യുന്നവർക്കാണു സൈബര് വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യക്തിഹത്യ, മതസ്പര്ധ, കലാപാഹ്വാനം തുടങ്ങിയവയുടെ പരിധിയില് വരുന്ന ഇത്തരം വീഡിയോകള്ക്കെതിരേ കേസെടുക്കാന് നിയമമുണ്ട്. വീഡിയോ നിര്മിച്ചവര്ക്കുപുറമെ ഇതു പ്രചരിപ്പിച്ചവര്ക്കെതിരേയും കേസെടുക്കാം. മഴയുടെ പശ്ചാത്തലത്തില് നിരവധി വീഡിയോകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളില് പ്രചരിച്ചത്. ദൃശ്യമാധ്യമങ്ങളുടെ പശ്ചാത്തലത്തില് പ്രചരിക്കുന്ന വ്യാജവാര്ത്തകളാണ് ഇക്കൂട്ടത്തില് ഏറ്റവുമധികം പ്രശ്നങ്ങള് സൃഷ്ടിക്കുന്നത്. ഷെയര് ചെയ്യുന്നവരില് ഭൂരിഭാഗം പേരും മുതിർന്നവരാണ്. നിലവില് പ്രചരിക്കുന്ന വീഡിയോകളില് ഭൂരിഭാഗവും വ്യാജ…
Read Moreകള്ളൻ കപ്പിലിലോ? രജിസ്റ്ററിലുണ്ട് അലമാരിയിൽ ഇല്ല; പഴയന്നൂർ ഭഗവതിക്ഷേത്രത്തിലെ രത്നക്കല്ലുകൾ പതിച്ച സ്വർണക്കിരീടം കാണാനില്ല; അന്വേഷണം ആരംഭിച്ചു
തൃശൂർ: പഴയന്നൂർ ഭഗവതിക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫിസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പണ്ടം-പാത്രം രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് 15 ഗ്രാം തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്. പുതിയ ഓഫിസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം-പാത്രം രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ പരിശോധിക്കാറുണ്ട്. പുതുതായി ദേവസ്വം ഓഫിസറായി ചുമതലയേറ്റ സച്ചിന്റെ പരാതിയിൽ ദേവസ്വം വിജിലൻസ് ഓഫിസറായ അസി. കമ്മീഷണർ ഷീജ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫിസർ അവധിയെടുത്ത് മാറിനിന്നപ്പോഴാണ് പുതിയ ഓഫിസറെ ദേവസ്വം നിയോഗിച്ചത്.
Read Moreവല്ലാത്തൊരു കഥ..! മകൾ കാമുകനൊപ്പം ഇറങ്ങിപ്പോയി; കൊച്ചുമക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി; നടുക്കം മാറാതെ നാട്ടുകാർ
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ആൺസുഹൃത്തിനൊപ്പം പോയ പവിത്രയെന്ന യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മയും മുത്തശിയും ജീവനൊടുക്കി. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് സംഭവം. കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മുത്തശി ചെല്ലമ്മാൾ, അമ്മ കാളീശ്വരി എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം കാളീശ്വരിയുടെ മകൾ പവിത്ര സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിർത്തിരുന്നു. എന്നാൽ പവിത്ര ആ ബന്ധം തുടരുകയും വീട്ടിൽ നിന്ന് ഇറങ്ങിപോവുകയുമായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മയും മുത്തശിയും ജീവനൊടുക്കിയത്. രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാത്തതോടെ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.
Read More