കോഴിക്കോട്: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് വീണ്ടും തിരിച്ചുവരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കം കോവിഡ് കേസുകളുടെ എണ്ണം എല്ലാ ജില്ലകളിലും വര്‍ധിക്കുകയാണ്. ഈ മാസം തിരുവനന്തപുരത്ത് രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ ഭീതിജനകമല്ലെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നു. ജാഗ്രതാ നിര്‍ദേശങ്ങളൊന്നും ആരോഗ്യ വകുപ്പ് നല്‍കിയിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടുപേര്‍ ഈ മാസം മരിച്ചത്. 58-ഉം 64-ഉം വയസുള്ള ഇരുവരും തിരുവനന്തപുരം ജില്ലക്കാരാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായാണ് ഇരുവരും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികില്‍സയില്‍ കഴിയവെ അധികം വൈകാതെ മരിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയപോര്ട്ടലില് ഇതുവരെ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഏതുതരം കോവിഡ് ആണെന്ന് അറിയാന്‍ ആരോഗ്യവകുപ്പ് ഈ രോഗികളുടെ സ്രവത്തിന്റെ സാമ്പിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. മരണം കോവിഡ് ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം…
Read MoreCategory: Top News
നിർദേശങ്ങൾ അവഗണിച്ചു: ഒടുവിൽ നടപടി; ദേശീയപാത കെട്ടിപ്പൊക്കിയത് ദുർബലമായ മണ്ണിൽ
മലപ്പുറം: കൂരിയാട് ഇടിഞ്ഞുതാഴ്ന്ന ആറുവരിപ്പാത കെട്ടിപ്പൊക്കിയത് അതിദുർബലമായ മണ്ണിൽ. നിർദേശങ്ങളും അഭിപ്രായങ്ങളും പാടേ അവഗണിച്ചതിന്റെ ഫലമാണ് പാതയുടെ നിർമാണ കരാറുകാരായ കെഎൻആർ കണ്‍സ്ട്രക്ഷൻസ് കമ്പനിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിലക്കേർപ്പെടുത്തിയതെന്ന് വ്യക്തം. ദേശീയപാത തകർച്ചയിൽ വിദഗ്ധ സമിതി പ്രാഥമിക വിവരങ്ങൾ നൽകിയതിന് പിന്നാലെയാണ് നടപടി. കൂരിയാട്ട് വയലുള്ള ഭാഗത്താണ് കഴിഞ്ഞദിവസം വിള്ളലുണ്ടായത്. തുടർന്ന് ദേശീയപാതയിലെ തലപ്പാറയിലും മമ്മാലിപ്പടിയിലും വിള്ളൽ രൂപംകൊണ്ടു. അമ്പതടിയോളം ഉയരത്തിൽ വയലിലൂടെയാണ് വേങ്ങര ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. മഴക്കാലത്ത് മുങ്ങുന്ന പ്രദേശമാണിവിടം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ വേനൽമഴയിൽ വെള്ളമിറങ്ങിയതാണ് അപകടകാരണമെന്ന് വ്യക്തമാവുകയാണ്. വലിയ ഉയരത്തിൽ കോണ്‍ക്രീറ്റ് കട്ടകൾ കൊണ്ട് വശങ്ങൾ കെട്ടിപ്പൊക്കി മണ്ണിട്ടുയർത്തിയ റോഡിൽ വേനൽ മഴയിൽ അടിത്തറയിലുണ്ടായ സമ്മർദത്താൽ ദുർബലമായ വയൽ മണ്ണ് ഇളകിമാറി വശങ്ങളിലെ കെട്ട് തകർന്ന് ഇടിഞ്ഞ് വീഴുകയാണ് കൂരിയാട്ടുണ്ടായത്. വയൽ നികത്തി പണിത സർവീസ് റോഡാണ്…
Read Moreസർക്കാരിന്റെ നാലാം വാർഷികം: ആഘോഷങ്ങൾക്ക് ഇന്നു സമാപനം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും സിപിഎം നേതാക്കളും പങ്കെടുക്കും. ഒരു ലക്ഷം പേരെയാണ് അണിനിരത്തുന്നതെന്നാണ് സംഘാടകർ അവകാശപ്പെട്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പ്രകടനമായും ജാഥകളുമായിട്ടാണ് പാർട്ടി പ്രവർത്തകർ പുത്തരിക്കണ്ടം മൈതാനത്തിലെത്തുന്നത് . വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ ജില്ലകളിൽ അവലോകന യോഗങ്ങളും പൗരപ്രമുഖരുടെ യോഗവും പൊതുസമ്മേളനങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ മാസം 21 നാണ് വാർഷിക ആഘോഷ പരിപാടികൾക്ക് കാസർകോട് തുടക്കമിട്ടത്. പതിമൂന്ന് ജില്ലകളിലെയും പരിപാടികൾക്ക് ശേഷമാണ് തലസ്ഥാനത്ത് ഇന്ന് സമാപന പരിപാടി നടക്കുന്നത്. കഴിഞ്ഞയാഴ്ച മുതൽ കനകക്കുന്നിലും എന്റെ കേരളം വ്യാപാര പ്രദർശന വിപണന മേളയും വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പ്രവർത്തിച്ച് വരികയാണ്. അതേ സമയം സർക്കാരിന്റെ നാലാം വാർഷിക…
Read Moreഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവരും: പ്രധാനമന്ത്രി
ബിക്കാനീർ: ഇന്ത്യയിലെ നദികളിൽ നിന്ന് പാക്കിസ്ഥാന് ഒരു തുള്ളി പോലും വെള്ളം ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കാനീറിലെ ദേഷ്നോക്കിൽ നടന്ന പൊതു റാലിയിലാണ് സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവയ്ക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചത്. ഭീകരരെ കയറ്റുമതി ചെയ്യുന്നത് തുടർന്നാൽ, ഇസ്ലാമാബാദ് ഓരോ ചില്ലിക്കാശിനും വേണ്ടിയും യാചിക്കാൻ മാത്രം ശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാന് ലഭിക്കില്ല. ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവരും. ഇതാണ് ഇന്ത്യയുടെ ദൃഢനിശ്ചയം, ലോകത്തിലെ ആർക്കും ഈ പ്രതിബദ്ധതയിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിലൂടെ, ഏപ്രിൽ 22 ലെ പഹൽഗാം ആക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഒമ്പത് പ്രധാന തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചുകൊണ്ട് രാജ്യം പ്രതികാരം ചെയ്തു. കുങ്കുമം വെടിമരുന്നായി മാറുമ്പോൾ എന്താണ്…
Read Moreവില്ലനായത് പഴകിയ മീൻ ? ഛർദിയെ തുടർന്ന് സ്ത്രീയുടെ മരണം; ചൂര മീൻകറിയോ വീട്ടമ്മയുടെ മരണത്തിന് കാരണം; ഭർത്താവിനും മകനും ഛർദി അനുഭവപ്പെട്ടിരുന്നു
കൊല്ലം: ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മരണത്തിന് കാരണമായത് പഴകിയ മീൻ എന്ന സംശയം ബലപ്പെടുന്നു. കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ട് വീട്ടിൽ ദീപ്തി പ്രഭ (46) ആണ് ഇന്നലെ വൈകുന്നേരം ജില്ലാ ആശുപത്രിയിൽ മരിച്ചത്.ഇവരുടെ ഭർത്താവ് ശ്യാം കുമാറും മകൻ അർജുനും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. രണ്ട് ദിവസം മുമ്പ് ഇവർ ചൂര മീൻ വാങ്ങിയിരുന്നു. അത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കയായിരുന്നു. ഇന്നലെയാണ് ഇത് കറിവച്ച് കഴിച്ചത്. ഇതിന് പിന്നാലെ ശ്യാം കുമാറിനും മകൻ അർജുനും ഛർദി അനുഭവപ്പെടുകയുണ്ടായി. ദീപ്തിക്ക് അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെട്ടതുമില്ല. അതിനാൽ ഇവർ ശക്തികുളങ്ങരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലിക്ക് പോകുകയും ചെയ്തു. ഉച്ചകഴിഞ്ഞ് ഭർത്താവ് ഇവരെ ജോലി സ്ഥലത്ത് നിന്ന് തിരികെ വീട്ടിൽ കൊണ്ടുവന്നു. അതിനു ശേഷമാണ്…
Read Moreകാര്യം നിസാരമല്ല… ബാലചന്ദ്രമേനോനെതിരേ പീഡനപരാതി നല്കിയ നടി മുന്‍കൂര്‍ ജാമ്യം തേടി; നടന്റെ പരാതിയിൽ ഐടി ആക്ട് വകുപ്പ് ചുമത്തിയാണ് പോലീസ് കേസ്
കൊച്ചി: നടന് ബാലചന്ദ്രമേനോനെതിരേ പീഡനപരാതി നല്കിയ ആലുവ സ്വദേശിയായ നടി ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാണ് നടിയുടെ ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി 30ന് വീണ്ടും പരിഗണിക്കും. ബാലചന്ദ്രമേനോന്റെ പരാതിയില്‍ ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തിയാണ് നടിക്കും സംഗീത് ലൂയീസ് എന്നയാള്‍ക്കുമെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
Read Moreഎന്ത് വിധിയിത്… ഡ്രൈവിംഗ് പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ; നിയന്ത്രണം വിട്ട കാർ പതിച്ചത് 14 കോൽ താഴ്ചയുള്ള കിണറ്റിൽ; വീട്ടമ്മയ്ക്ക് സാരമായ പരിക്ക്
കോഴിക്കോട്: ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണു വീട്ടമ്മയ്ക്ക് പരിക്ക്. കോഴിക്കോട് രാമനാട്ടുകരയ്ക്ക് സമീപം പെരുമുഖത്തുവച്ചുണ്ടായ അപകടത്തിൽ കാട്ടിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലതയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം കാർ റിവേഴ്സ് എടുത്ത് പഠിക്കുന്നതിനിടെയായിരുന്നു അപകടം. കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ സ്നേഹലത ആശുപത്രിയിൽ ചികിത്സതേടി. കാറിന്റെ പിൻഭാഗം കിണറിലെ വെള്ളത്തിൽ മുങ്ങിയെങ്കിലും മുൻ ഭാഗത്തെ ഡോർ തുറക്കാൻ കഴിഞ്ഞത് തുണയായെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
Read Moreമൂന്നുവയസുകാരിയെ പീഡിപ്പിച്ചത് പിതാവിന്റെ ബന്ധു; പീഡനത്തിനിരയായത് വീടിനുള്ളിൽ തന്നെ; കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായി; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞ് കൊന്ന മൂന്നുവയസുകാരി പീഡനത്തിനിരയായെന്ന കേസിൽ പിടിയിലായ ബന്ധു കുറ്റം സമ്മതിച്ചെന്ന് പോലീസ്. പീഡനം നടന്നത് വീടിനുള്ളിൽ തന്നെയാണെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടിക്കരഞ്ഞെന്നും പോലീസ് വ്യക്തമാക്കി. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച വിവരങ്ങളാണ് കേസിൽ നിർണായകമായത്. മറ്റു തെളിവുകളും ലഭിച്ചെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന് പിന്നാലെ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കേസ് അന്വേഷണത്തിനായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. കുട്ടിയുടെ അമ്മയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്…
Read Moreഎന്നാലും എന്നോട് ഇതുവേണ്ടായിരുന്നു മകളേ..! വയോധികയുടെ മാല പൊട്ടിച്ച് മോഷ്ടാക്കൾ കടന്നു; കേസെടുക്കേണ്ടെന്ന് മകൾ; കാരണം കേട്ട് അന്പരന്ന് പോലീസും നാട്ടുകാരും
പറവൂർ: വടക്കേക്കര തുരുത്തിപ്പുറത്താണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന ചെറായി സ്വദേശിനിയായ വയോധികയുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുക്കുന്നു. പുറകെവന്ന ഓട്ടോറിക്ഷ ഡ്രൈവറും, വയോധികയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മറ്റു ചിലരും മോഷ്ടാക്കളുടെ പുറകേ പോയെങ്കിലും പിടികൂടാനായില്ല. സ്ഥലത്തെത്തിയ പോലീസിനോട് രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടതെന്ന് വയോധിക അറിയിച്ചു. എന്നാൽ കൂടെ ഉണ്ടായിരുന്ന മകൾ കേസെടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതുകേട്ട് പോലീസുകാരും നാട്ടുകാരും അന്പരന്നു. കാര്യം തിരക്കിയപ്പോഴാണ് താൻ അമ്മക്ക് സ്നേഹപൂർവം വാങ്ങി നൽകിയത് മുക്കുപണ്ടമാണെന്ന് മകൾ വെളിപ്പെടുത്തിയത്. പോയത് മുക്കുപണ്ടമാണെങ്കിലും മോഷണം കാര്യമായെടുത്ത വടക്കേക്കര പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreഷഹബാസ് വധക്കേസ്; പ്രതികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: തുടർപഠനത്തിന് അവസരം ലഭിക്കും
തിരുവനന്തപുരം: താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആറ് വിദ്യാർഥികളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. പരീക്ഷയെഴുതാന്‍ അനുവദിച്ചശേഷം ഫലം തടഞ്ഞത് എന്ത് അധികാരത്തിലാണെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ചോദിച്ചിരുന്നു. കുറ്റകൃത്യവും പരീക്ഷയും തമ്മില്‍ ബന്ധമില്ലെന്നും ഫലം പുറത്തുവിടാത്തത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും
Read More