തൃശൂർ; വി.കെ. ശ്രീരാമന്റെ വിവാദ പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണു വരുന്നത്. പുലിക്കളി പലര്‍ക്കും ജീവിതമാര്‍ഗമാണെന്നും സിനിമയില്‍ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്കു മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും ഫേസ്ബുക്കിലെ മറുപടി പോസ്റ്റിൽ ചോദ്യം ഉയർന്നു. കഥാപാത്രത്തിനുവേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം? ഏറ്റവും മോശം ഡ്രസും ധരിച്ച് ഓട വൃത്തിയാക്കാന്‍ ഇറങ്ങുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് എന്താണു തോന്നുന്നത്, ആണിനും പെണ്ണിനും രൂപഭംഗി ഇല്ലാത്തതുതന്നെയാണ്, പിന്നെ കലയ്ക്കുവേണ്ടി ആഭാസം എന്നൊന്നും പറയരുത് കുറേ മനുഷ്യരുടെ ജീവിതമാണ്. കുറേ മനുഷ്യരുടെ കാത്തിരിപ്പാണെന്നും പലരും അഭിപ്രായപ്പെടുന്നു. പലതരം വേഷങ്ങൾ കൈകാര്യംചെയ്തു പണംവാങ്ങി ജീവിതംകഴിച്ച താങ്കൾക്ക് ഇപ്പോഴാണു തിരിച്ചറിവുകൾ വരുന്നതെന്ന് ഒരു സിനിമയിൽ ബാലികയെ പീഡിപ്പിച്ചുകൊല്ലുന്ന കഥാപാത്രത്തെ വി.കെ. ശ്രീരാമൻ അവതരിപ്പിച്ചതു ചൂണ്ടിക്കാട്ടി ഒരാൾ മറുപടി പോസ്റ്റിൽ വിമർശിച്ചിട്ടുണ്ട്. താങ്കളുടെ ശരീരംവച്ച് അത്തരം…
Read MoreCategory: Top News
വിപണിയില്‍ വിലക്കയറ്റം; ഓണമുണ്ടാൽ പോക്കറ്റ് കാലിയാകും; അരിയുടെയും ഏത്തയ്ക്കായുടെയും വില കുതിച്ചു കയറുന്നു; വിലക്കയറ്റത്തിന്റെ കാറ്റിൽ വീഴാതെ മുരിങ്ങയ്ക്ക
കോട്ടയം: ഇത്തവണ ഓണമുണ്ണണമെങ്കില്‍ പോക്കറ്റ് കാലിയാകും. ഓണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കു വില കുതിച്ചുയരുകയാണ്. അരിക്കും പഞ്ചസാരയ്ക്കും ഇറച്ചിക്കും വരെ പൊള്ളുന്ന വിലയാണ്. മാറിയ കാലാവസ്ഥയും ഇതര സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതുമാണു വിലവര്‍ധനയ്ക്കു കാരണമായിരിക്കുന്നത്. സമീപകാലത്ത് മൈസൂരു, ഹൊസൂര്‍ മാര്ക്കറ്റുകളെയാണു പച്ചക്കറികള്‍ക്കു കേരളത്തിലെ വ്യാപാരികള്‍ അധികമായി ആശ്രയിക്കുന്നത്. എല്ലാത്തരം അരിക്കും ആറു മുതല്‍ എട്ടു രൂപ വരെയാണു വര്‍ധിച്ചിരിക്കുന്നത്. തിരുവോണത്തിന് സദ്യ വിളമ്പാന്‍ ഒരുക്കങ്ങള്‍ കൂട്ടുന്നതിനു മുമ്പുതന്നെ അരിവില വര്‍ധിച്ചത് വലിയ ആശങ്കയായി. കുറുവ അരിക്ക് 48 രൂപയും ജയയ്ക്ക് 50 രൂപയുമാണു വില. സുരേഖയ്ക്ക് 55 രൂപയും വടി അരിക്ക് 64 രൂപയും ഉണ്ട അരിക്ക് 50 രൂപയുമാണ് ഏറ്റവും പുതിയ വില. ഇതര സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും വില വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം…
Read Moreകരുവാറ്റ കൊലപാതകം: പിടിയിലായ മൂവരും പറഞ്ഞത് ഓരേകഥ; സുഹൃത്തുക്കളെ രക്ഷിക്കാൻ എട്ടാംക്ലാസുകാരിയുടെ തകർപ്പൻ അഭിനയവും; തിരക്കഥയിൽ അമ്പരന്ന് പോലീസ്
ഹരിപ്പാട്: കരുവാറ്റ കൊലപാതകത്തിൽ പോലീസിനെ തുടക്കം മുതൽ വഴിതെറ്റിക്കാൻ പ്രതികൾ മുൻകൂട്ടി ഒരേ തിരക്കഥ തയാറാക്കിയിരുന്നെന്ന നിർണായക വിവരം പുറത്ത്. പോലീസിന്റെ പിടിയിലായാൽ ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നും എന്ത് മൊഴി നൽകണമെന്നും ഇവർ നേരത്തേ തന്നെ പ്ലാൻ ചെയ്തിരുന്നു. കൊല്ലത്തെ മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ് മൂന്ന് ആൺകുട്ടികളെയും പ്രത്യേക അന്വേഷണ സംഘം ഒരേസമയം പിടികൂടിയത്. പരസ്പരം ബന്ധപ്പെടാൻ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പോലീസിന് മുന്നിൽ ഒരേ കള്ളക്കഥ തന്നെ ആവർത്തിച്ചു. പെൺകുട്ടിക്ക് വയറ്റിൽ മുഴയുണ്ടെന്നും ഇതിന്റെ സർജറിക്കായി പണം നൽകാനാണ് തങ്ങൾ ഹരിപ്പാട്ട് എത്തിയതെന്നുമായിരുന്നു ഇവരുടെ മൊഴി. തങ്ങൾ പണം നൽകി തിരികെ പോയതല്ലാതെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന രീതിയിലാണ് ഇവർ ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്. സംഭവത്തിന് ശേഷം കൊലപാതക സംശയം പിതാവിലേക്ക് തിരിച്ചുവിട്ട് പോലീസിനെ തെറ്റിധരിപ്പിക്കാൻ 13 വയസുകാരിയും ശ്രമിച്ചിരുന്നു. ഇത്തരത്തിൽ പോലീസിനെ…
Read Moreടിവി തകരാറിലായതിലെ മനോവിഷമം; വീട്ടമ്മ തീ കൊളുത്തി മരിച്ചു; അടുക്കളയിലെ കസേരയിലെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം
മഞ്ചേശ്വരം: വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടു. മഞ്ചേശ്വരം ഹൊസബെട്ടു കാശിമഠം ഗുഡെയിലെ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ സാവിത്രിയെ ഇന്നലെ രാവിലെയാണ് അടുക്കളയില്‍ ഫൈബര്‍ കസേരയില്‍ ഇരുന്ന് തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. എല്ലാ ദിവസം രാവിലെ ആറുമണിക്ക് എഴുന്നേറ്റ് ടിവി കാണുന്ന സ്വഭാവക്കാരിയാണ് അമ്മയെന്നും കഴിഞ്ഞദിവസം ടിവി തകരാറയതിനെതുടര്ന്ന് നന്നാക്കാന്‍ കൊടുത്തിരുന്നതായും ഇതേത്തുടര്‍ന്ന് അമ്മ ഏറെ അസ്വസ്ഥയായിരുന്നെന്നും മകന് ഗുരുപ്രസാദ് പ്രഭു പറഞ്ഞു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. ഭര്‍ത്താവ്: പരേതനായ യോഗേഷ് പ്രഭു. സംഗീത പൈ മകളാണ്. സഹോദരങ്ങള്‍:പ്രഭ, രേവതി, ഉദയകുമാരി, ജയശ്രീ, കേസരി.
Read Moreമുറിവുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പുരട്ടി;കൈനഖത്തിൽ ടൂത്ത് പിക്ക് കുത്തിക്കയറ്റി; മോഷണം ആരോപിച്ച് 12 വയസുകാരനോട് കൊടുംക്രൂരത
കൊടുവള്ളി: വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കിഴക്കോത്ത് 12 വയസുകാരനായ വിദ്യാർഥിക്കുനേരേ ബന്ധുക്കളുടെ ക്രൂരപീഡനം. കൈകാലുകൾ കൂട്ടിക്കെട്ടി ക്രൂരമായി മർദിച്ചശേഷം മുറിവുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പുരട്ടുകയും കണ്ണിൽ മുളകുവെള്ളമൊഴിക്കുകയുമായിരുന്നു. കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റി. അടച്ചിട്ട മുറിയിൽനിന്ന് രാത്രി സാഹസികമായി പുറത്തുകടന്ന് റോഡിലെത്തിയ കുട്ടിയെ വഴിയാത്രക്കാരൻ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് ആറിനായിരുന്നു സംഭവം നടന്നത്. കുട്ടി ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പീഡനം. കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി ബന്ധുവീട്ടിലെ മുറിയിൽ അടച്ചിട്ട് മർദിക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയതിന്റെ മുറുക്കം കുറഞ്ഞപ്പോൾ രാത്രി 11ന് കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. മോഷണംപോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തുകയും ചെയ്തു. സംഭവം കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) അന്വേഷണം നടത്തി നടപടിയെടുക്കാൻ…
Read Moreകരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം; കൊലപാതകത്തിലും തെളിവു നശിപ്പിക്കലിലും പ്രഫഷണൽ രീതികൾ; പോലീസ് നായ ഓടിനിന്നത് മക്കളുടെ വീടുകളിൽ
ഹരിപ്പാട്: കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകത്തിലും തെളിവു നശിപ്പിക്കലിലും പ്രഫഷണൽ രീതികൾ അവലംബിച്ചതാണ് കേസിൽ പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. ഡോഗ് സ്ക്വാഡിനെ കബളിപ്പിക്കാൻ മുറികളിലും വാതിൽപ്പടികളിലും വലിയ തോതിൽ മുളകുപൊടി വിതറി. കൈകാലുകൾ ബന്ധിച്ചതിനു പുറമേ കൈയും തുടയും തമ്മിലും കൂട്ടിക്കെട്ടിയിരുന്നു. ശിവൻകുട്ടി വീട്ടിൽ തനിച്ചാണെന്ന വിവരവും അടിഭാഗം ഷീറ്റും മുകൾഭാഗം ഗ്രില്ലുമുള്ള അടുക്കള വാതിലിലെ കമ്പിവലയിലൂടെ കൈയിട്ട് സാക്ഷ മാറ്റാമെന്ന കാര്യവും മുൻകൂട്ടി അറിഞ്ഞവരാണു സംഭവത്തിന് പിന്നിലെന്നാണു സൂചന. കൃത്യം നിർവഹിച്ച ശേഷം അതേരീതിയിൽ തന്നെ വാതിൽ പുറത്തുനിന്നു സാക്ഷയിട്ട് രക്ഷപ്പെട്ടതും ആസൂത്രണത്തിന്റെ തെളിവായി പോലീസ് കാണുന്നു. ശിവൻകുട്ടി താമസിക്കുന്ന വാടകവീടിനു തൊട്ടടുത്താണ് മക്കൾക്കായി രണ്ടു വീടുകളുടെ നിർമാണം നടക്കുന്നത്. ഒരു വീടിന്റെ തേപ്പുപണിയും മറ്റൊന്നിന്റെ ഫൗണ്ടേഷൻ നിർമാണവുമാണ് നടക്കുന്നത്. ഇവിടെയുള്ള തൊഴിലാളികളുമായി ശിവൻകുട്ടി ദിവസവും സമ്പർക്കം പുലർത്തിയിരുന്നു. ഇതാണോ നായ അങ്ങോട്ടേക്ക് ഓടാൻ കാരണമെന്നും അക്രമികൾ…
Read Moreലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ അടിച്ച് തകർത്തു; അറസ്റ്റിലായ പ്രതിയെ വീട്ടുകാർക്കൊപ്പം വിട്ട് പോലീസ്
തൊടുപുഴ: വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദിച്ച് തകര്‍ത്തു. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് ക്രൂരതയ്ക്ക് കാരണം. ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡിസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആൻഡ് ലാപ്ടോപ് സര്‍വീസ് കോഴ്സിന് പഠിക്കാനാണ് വിദ്യാര്‍ഥി സ്ഥാപനത്തില്‍ എത്തിയത്. വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നു പേര് സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അധ്യപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്. ദൃശ്യങ്ങള്‍ കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. മറ്റ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തില്ല.
Read Moreലഹരിക്ക് അടിമയായ മകൻ അമ്മയെ തലയ്ക്കടിച്ചുകൊന്നു; ഒറ്റയ്ക്ക് കഴിയുന്ന മകനെ കാണാൻ എത്തിയതായിരുന്നു റേച്ചൽ; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം മൈലാടുംപാറയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ വളപ്പിൽ റേച്ചൽ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട മകൻ ലിജോയെ തൊടുപുഴ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന്റെ പിന്നാമ്പുറത്ത് തല പൊട്ടി ചോര വാർന്നൊലിക്കുന്ന നിലയിലാണ് റേച്ചലിന്റെ മൃതദേഹം കണ്ടെത്തിയത്. ദുരന്തവിവരം അറിഞ്ഞ ഉടൻ സമീപവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതി ലിജോ കടുത്ത ലഹരിക്ക് അടിമയാണെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും നാട്ടുകാരും പോലീസും വ്യക്തമാക്കി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഉന്നത് പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കസ്റ്റഡിയിലുള്ള ലിജോയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Read Moreതമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിന് 365 ദിവസം അവധി; സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് മന്ത്രി ഡി ശരത് കുമാർ
ചെന്നൈ: തമിഴ്നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്കു മൂന്നാം പ്രസവത്തിനും 365 ദിവസം അവധി. ഇതുവരെ ആദ്യ രണ്ടു കുട്ടികളുടെ ജനനത്തിനാണ് ഒരുവർഷം വീതം അവധി നൽകിയിരുന്നത്. മൂന്നാം പ്രസവത്തിന് 12 ആഴ്ച മാത്രമായിരുന്നു അവധി. സാമൂഹ്യക്ഷേമവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാരെന്ന നിലയിലാണു പുതിയ തീരുമാനമെന്ന് മന്ത്രി ഡി. ശരത് കുമാർ നിയമസഭയിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ 90 ദിവസത്തെ പ്രസവാവധി 2011 ലാണ് ആറ് മാസമായി ഉയർത്തിയത്. 2016ൽ ഇത് ഒന്‍പതുമാസമാക്കി ഉയർത്തി. 2021 ജുലൈയിൽ ഒരു വർഷമായി വർധിപ്പിച്ച് ആദ്യ രണ്ട് പ്രസവത്തിനു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
Read Moreഭിന്നതയുടെ ട്രാക്കിൽ കോൺഗ്രസ്… കൊടിക്കുന്നിൽ സുരേഷ് എംപിയെ കയറ്റാതെ നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്റർ; കടുത്ത അതൃപ്തിയിൽ എംപി
ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററില്‍ ആണ് പേരോ ചിത്രമോ ഇല്ലാത്തത്. കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്. ഇവിടെ നിന്നാണ് ഭൂരിഭാഗം ചുണ്ടന് വള്ളങ്ങളും എത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററില്‍ പോലും കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രവും പേരും ഉള്‍പ്പെടുത്തിയിരുന്നു. പോസ്റ്ററില്‍ നിന്നും പേരും ചിത്രവും ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് എംപി. വള്ളംകളി ദിവസം എംപി വിട്ടു നിന്നേക്കാനും സാധ്യതയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണുണ്ടായതെന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ അനുകൂലികള്‍ ആരോപിച്ചു. നേരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസില്‍ ഭിന്നത നിലനിന്നിരുന്നു. പ്രകൃതി ദുരന്തം ബാധിച്ച കുട്ടനാട്ടിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മന്ത്രിമാരും നടത്തിയ സന്ദര്‍ശനത്തില്‍ എംപി…
Read More