ചെന്നൈ: സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ യുവതിയ്ക്കെതിരെ സദാചാര വാദികളുടെ അധിക്ഷേപം. കോയമ്പത്തൂർ സ്വദേശിയും നിയമവിദ്യാർഥിനിയുമായ ജനനിക്ക് നേരെയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും യുവതിയോട് കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതിയ്ക്കൊപ്പം സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരെ പാഞ്ഞടുത്തത്. മര്യാദയില്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോകാനാണ് വ്യാപാരി ആവശ്യപ്പെട്ടത്. മാര്‍ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള്‍ പറയുന്നത് വlslslഡിയോയിലുണ്ട്. തര്‍ക്കത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തിൽ യുവതി കോയമ്പത്തൂർ കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നൽകി. എന്നാൽ യുവതി പൂ മാർക്കറ്റിൽ എത്തി റീല്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇത് തങ്ങളുടെ ജോലിയ്ക്ക് തടസം നിന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും യുവതിയ്ക്കെതിരെ…
Read MoreCategory: Top News
ഓപ്പറേഷൻ നുംഖോർ; അന്വേഷണത്തിന് കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍; തട്ടിപ്പില്‍ വ്യാപക കള്ളപ്പണ ഇടപാട്; നടന് ദുല്‍ഖര്‍ സല്മാന് ഉള്‍പ്പെടെയുള്ള വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കും
കൊച്ചി: ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചുള്ള തട്ടിപ്പ് കേസ് മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. തട്ടിപ്പില്‍ വ്യാപക കള്ളപ്പണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റംസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നത്. ജിഎസ്ടി വെട്ടിപ്പ് കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകള്‍ക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരുടെ വീടുകളില്‍ ഉള്‍പ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്. ഇന്ത്യന്‍ സൈന്യത്തിന്റേയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റേയുമൊക്കെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമടക്കം ഇടനിലക്കാര്‍ ആഡംബര കാറുകള്‍ വിറ്റത്. പിഴ അടച്ചാല്‍ കേസ് തീര്‍ക്കാന്‍ സാധിക്കില്ലെന്ന്…
Read Moreവിഴിഞ്ഞത്ത് റിട്ടയേർഡ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം; 90 പവനും ലക്ഷം രൂപയും കവർന്നു; പോലീസും വിരലടയാള വിദഗ്ധരുടെയും പരിശോധന
തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 90 പവന്റെ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂര്‍ മാവുവിള വിന്‍സന്‍ വില്ലയില്‍ റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. ഗില്‍ബര്‍ട്ടിന്റെ സഹോദരിയുടെ മകന് ഈ സമീപകാലത്ത് മരണപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ ദിവസവും രാത്രി പത്ത് മണിക്കു ശേഷം ഗില്‍ബര്‍ട്ടും ഭാര്യയും സഹോദരിയുടെ വീട്ടില്‍ കുട്ടുകിടക്കാന്‍ പോകുക പതിവായിരുന്നു. പതിവുപോലെ ഇന്നലെയും പോയി. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ടാം നിലയില്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 90 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മോഷ്ടാക്കള്‍ അപഹരിച്ചുവെന്ന് ഗില്‍ബര്‍ട്ട് പോലീസിനോട് പറഞ്ഞു. ഗില്‍ബര്‍ട്ടിന്റെ മകനും മകളും സര്‍ക്കാര്‍ ജീവനക്കാരാണ്. ഇരുവരും കൊല്ലം മലപ്പുറം…
Read More38 ദിവസങ്ങൾക്കുശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; പ്രതിഷേധിക്കാൻ ബിജെപി; കരുതലോടെ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ; ഓഫീസിന് സുരക്ഷ വർധിപ്പിച്ച് പോലീസ്
പാലക്കാട്: നീണ്ട 38 ദിവസങ്ങൾക്കു ശേഷം 39-ാം നാൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തി. ലൈംഗിക ആരോപണങ്ങളെ തുടർന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെന്റു ചെയ്തിരുന്നു. വിവാദങ്ങൾ രൂക്ഷമായതോടെ രാഹുൽ പാലക്കാട് മണ്ഡലത്തിലേക്ക് വന്നിരുന്നില്ല. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുൽ പാലക്കാട് എത്തിയത്. ഓഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നുരാവിലെ പാലക്കാടെത്തിയ രാഹുൽ മരണവീട്ടിലെ സന്ദർശനത്തിനു ശേഷം സമീപത്തെ കടകളിലും മറ്റുമെത്തി എല്ലാവരേയും കണ്ട് പരിചയം പുതുക്കി. ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും രാഹുൽ സജീവമായി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി എത്തിയപ്പോൾ ഞാൻ മാധ്യമങ്ങളെ സ്ഥിരമായി കാണാറുണ്ടല്ലോ എന്നായിരുന്നു രാഹുലിന്റെ മറുപടി. എംഎൽഎ…
Read Moreഗർഭിണിയായ പെൺകുട്ടിക്ക് പ്രായം പതിനാറ്; ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് വനിതാ ഇൻസ്പെക്ടറെ കുടുക്കി വിജിലൻസ്
ചെന്നൈ: ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെ പിടികൂടി. പാലക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കരിമംഗലം തുമ്പലഹള്ളി സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ 16 വയസുള്ള മകൾ മേയിൽ സ്വന്തം ഇഷ്ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. യുവതി നാലു മാസം ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെതുടർന്ന് വിവരം സാമൂഹികക്ഷേമ വകുപ്പിനെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭത്തെക്കുറിച്ച് സാമൂഹികക്ഷേമ ഓഫീസർ ഇൻസ്പെക്ടർ വീരമ്മാളിനെ അറിയിച്ചു. തുടർന്ന് വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിക്കുകയും ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പരാതിക്കാരി ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ഡിഎസ്പി നാഗരാജുവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പദ്ധതി തയാറാക്കി വീരമ്മാളിനെ തെളിവുസഹിതം പിടികൂടുകയായിരുന്നു. തുടർന്ന്…
Read Moreനേരംവെളുത്തിട്ടും ആരേയും പുറത്തേക്ക് കണ്ടില്ല; അയൽക്കാർ ജനലിലൂടെ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയേയും മക്കളെയും; ആറ് വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂർ: അമ്മയും മക്കളും ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളൻ കാവിലുണ്ടായ സംഭവത്തിൽ അണിമയാണ് മരിച്ചത്. കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഷൈലജയും നാലുവയസുകാരൻ മകനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രദീപ് രണ്ടാഴച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ആരെയും പുറത്തു കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് മൂവരേയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം കൊടുത്തതിനുശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അണിമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Read Moreഓപ്പറേഷന് നുംകൂര്‍: ചലച്ചിത്രതാരങ്ങളായ ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന; ഒരേ സമയം 5 ജില്ലകളിൽ പരിശോധന; എന്താണ് നുംകൂർ?
കൊച്ചി: പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിലടക്കം സംസ്ഥാനത്തെ 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്. ഓപ്പറേഷൻ നുംകൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെയ്ഡിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നുംകൂർ. ഇത്തരത്തിൽ വാഹനങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്. നുംകൂർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ് അർഥം. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിന്റെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും പരിശോധന തുടരുകയാണ്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച…
Read Moreഒന്നും രണ്ടുമല്ല ഒരുകോടിയിലധികം പേർ ഒപ്പിടും; വോട്ട് കവർച്ചയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം; മേദി നടത്തുന്ന തെറ്റായ പ്രവർത്തനം അംഗീകരിക്കാൻ കഴിയില്ലെന്ന് തിരുവഞ്ചൂർ
കാഞ്ഞിരപ്പള്ളി: മാർക്സിസ്റ്റ് പാർട്ടി കേരളത്തിലെ ചില സഹകരണ പ്രസ്ഥാനങ്ങളിൽ നടത്തുന്ന അതേ പ്രവർത്തനമാണു ബിജെപി കേന്ദ്രത്തിൽ നടത്തുന്നതെന്നു കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വോട്ട് കവർച്ചയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും ഡിജിറ്റൽ വോട്ടർപട്ടിക പുറത്തുവിടണമെന്നുമാവശ്യപ്പെട്ടു കോൺഗ്രസ് അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന ഒപ്പുശേഖരണ പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ പൗരാവകാശത്തെ ചോദ്യം ചെയ്യുകയാണ്. വോട്ടർ പട്ടികയിലെ തിരമറി രാഹുൽ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചിട്ട് ഒരുമാസമായിട്ടും ഇന്ത്യൻ പ്രധാനമന്ത്രി അതിനെ ചോദ്യം ചെയ്തിട്ടില്ല. ഒരു രാജ്യം കീഴ്പ്പെടുത്തി എടുക്കുന്നതിനു വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന തെറ്റായ പ്രവർത്തനം അംഗീകരിക്കാൻ കഴിയില്ല. പ്രസിഡന്റിനു സമർപ്പിക്കാനുള്ള നിവേദനത്തിൽ കേരളത്തിൽനിന്നും ഒരു കോടിയിലധികം ആളുകൾ ഒപ്പിടുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം…
Read Moreകടയില്‍ കയറുമ്പോള്‍ കവറില്‍ വില നോക്കണേ… ജിഎസ്ടി പരിഷ്കാരം വിലക്കുറവിന്റെ ആശ്വാസം സമ്മാനിച്ചെങ്കിലും ആശയക്കുഴപ്പം മാറാതെ പൊതുജനങ്ങൾ
കോട്ടയം: ജിഎസ്ടി പരിഷ്കാരം വിലക്കുറവിന്റെ ആശ്വാസം സമ്മാനിച്ചെങ്കിലും പലര്‍ക്കും ആശയക്കുഴപ്പം മാറിയിട്ടില്ല. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ വില സംബന്ധിച്ച് ശ്രദ്ധയുണ്ടായില്ലെങ്കില്‍ ധനനഷ്ടമുണ്ടാകും. സാധനങ്ങളുടെ സ്റ്റോക്ക് മിക്ക വ്യാപാരികള്‍ക്കും ആവശ്യത്തിനുണ്ട്. ഇന്നലെമുതല്‍ വില്ക്കുമ്പോള് പുതിയ ജിഎസ്ടി മാത്രമാണ് ഈടാക്കാന്‍ സാധിക്കുന്നത്. ഇതു വ്യാപാരികളെ സംബന്ധിച്ചു വലിയ ബുദ്ധിമുട്ടുണ്ടാക്കും. അടുത്ത മാര്‍ച്ച് 31 വരെ പഴയ വില രേഖപ്പെടുത്തിയ കമ്പനികള്‍ക്ക് ഉപയോഗിക്കാം. ഇക്കാരണത്താല്‍ പല കമ്പനികളും പഴയ എംആര്‍പി രേഖപ്പെടുത്തിയ പായ്ക്കറ്റുകളില്‍ സാധനങ്ങള്‍ വില്ക്കുന്നതു തുടരും. ഇക്കാര്യത്തില്‍ വ്യാപാരികളും ഉപയോക്താക്കളും തമ്മില്‍ തര്‍ക്കമുണ്ടായേക്കാം. കവറില്‍ വില മാറ്റിയിട്ടില്ലെങ്കിലും പുതുക്കിയ വില മാത്രമേ ഈടാക്കാവൂ. ഇത് ഉപയോക്താക്കള്‍ വ്യാപാരികളോട് ചേദിച്ച് മനസിലാക്കണം. പരിഷ്കരിച്ച വിലവിവരപ്പട്ടിക വ്യാപാരികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതിനു കാലതാമസമുണ്ടാകും. ജിഎസ്ടി ഇളവിനു ശേഷമുള്ള പുതിയ വില നിലവിലെ പായ്ക്കിംഗ് കവറുകളില്‍ പ്രിന്റ് ചെയ്യാനോ സ്റ്റിക്കര്‍ പതിക്കാനോ അനുവാദമുണ്ട്. എന്നാല്‍…
Read Moreകുറ്റം തെളിയിക്കാനുള്ള തെളിവെവിടെ; വിഷജന്തു’ പരാമര്‍ശത്തിനെതിരെ ശശികല നൽകിയ മാന നഷ്ടക്കേസിൽ രാജ്മോഹന്‍ ഉണ്ണിത്താനെ കുറ്റവിമുക്തനാക്കി കോടതി
ചേര്‍ത്തല: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയെ വിഷജന്തു എന്നു വിളിച്ച് പരിഹസിച്ച് അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെതിരേ ചേര്‍ത്തല കോടതിയില്‍ നല്കിയ പരാതിയില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ കോടതി കുറ്റവിമുക്തനാക്കി. 2017-ലെ ഒരു ചാനല്‍ ചര്‍ച്ചക്കിടയിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം ഉണ്ടാകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ചാനലിന്റെ അധികൃതരെയും പ്രതിയാക്കിയാണ് ചേര്‍ത്തല കോടതിയില്‍ കെ.പി. ശശികല മാനനഷ്ടക്കേസിനു ഫയല്‍ ചെയ്തത്. കേസില്‍ ചേര്‍ത്തല നഗരസഭയിലെ രണ്ട് ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരെ ഹാജരാക്കി തെളിവെടുപ്പ് നടത്തിയെങ്കിലും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ചേര്‍ത്തല ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഷെറിന് കെ ജോര്‍ജ് ഈ കേസിലെ പ്രതിയായ രാജ്മോഹന്‍ ഉണ്ണിത്താനെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സി.വി.തോമസ് കോടതിയില്‍ ഹാജരായി.
Read More