ഹരിപ്പാട്; അപ്പൂപ്പൻ അതിക്രൂരമായി കൊല്ലപ്പെട്ട് വീടിനുള്ളിൽ കിടക്കുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ എട്ടാം ക്ലാസുകാരിയായ കൊച്ചുമകൾ കാഴ്ച്ചവെച്ച അഭിനയം പോലീസിനെപ്പോലും അമ്പരപ്പിച്ചു. ഇന്നലെ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചപ്പോഴും പ്രായത്തിൽ കവിഞ്ഞ പക്വതയോടെയും തെല്ലും ഭയമില്ലാതെയും വളരെ കൂളായാണ് പെൺകുട്ടി ഉദ്യോഗസ്ഥരോട് സംസാരിച്ചത്. കൊലപാതകം നടന്ന ശനിയാഴ്ച രാത്രിയിൽ താൻ മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ പെൺകുട്ടി ശ്രമിച്ചിരുന്നു. കൃത്യത്തിനു ശേഷം അപ്പൂപ്പൻ മരിച്ചുകിടക്കുന്നതു വ്യക്തമായി അറിഞ്ഞിട്ടും തനിക്ക് പങ്കില്ലെന്ന് വരുത്താൻ ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് വീട്ടിലെത്തി വാതിലിൽ തട്ടിവിളിച്ചു. അപ്പൂപ്പൻ വാതിൽ തുറക്കുന്നില്ലെന്നു സുഹൃത്തുക്കളെ ധരിപ്പിച്ചു മടങ്ങി. തുടർന്നു തിങ്കളാഴ്ച രാവിലെ ആശുപത്രിയിലുള്ള അമ്മൂമ്മ വിളിച്ചു ഭർത്താവിനെ ഫോണിൽ കിട്ടുന്നില്ലെന്നു പറഞ്ഞതിനെത്തുടർന്ന്, അയൽവാസിയെയും ഇതരസംസ്ഥാന തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നായിരുന്നു പെൺകുട്ടി ആദ്യം പോലീസിനു നൽകിയ മൊഴി. എന്നാൽ, കൊലപാതക വിവരമറിഞ്ഞപ്പോഴും ഒരു സംഭവം…
Read MoreCategory: Top News
ആരേയും കാണിക്കില്ലെന്ന് പറഞ്ഞതല്ലേ… കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിൽ കണ്ട് ഞെട്ടി ഭാര്യ; ഭർത്താവിനെതിരെ പരാതിയുമായി യുവതി; സംഭവം കൊല്ലത്ത്
കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ ഭർത്താവിനെതിരെ യുവതിയുടെ പരാതി. തനിക്ക് കാണാനെന്ന വ്യാജേനയാണ് ഭർത്താവ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. വിദേശത്തായിരുന്ന യുവതി നാട്ടിലെത്തിയാണ് പരാതി നൽകിയത്. കൗൺസിലിംഗ് നൽകി ഭർത്താവിനെ തിരുത്താമെന്ന ധാരണയിൽ അദ്ദേഹത്തെയും നാട്ടിലേക്ക് വരുത്തി. തുടർന്ന് രണ്ട് ദിവസം ഇവർ കൗൺസിലിംഗിനായി പോകുകയും ചെയ്തു. എന്നാൽ മൂന്നാം ദിവസം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചുവെന്നും ഇതിന് പിന്നാലെയാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ സഹിതമാണ് യുവതി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ക്രൂരമർദനത്തിന് ഇരയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreഅവൾ ഫോണിലൂടെ എല്ലാം കണ്ടു നിർദേശം നൽകി; 13 കാരിയായ കൂട്ടികാരിക്ക് ഐഫോൺ വാങ്ങാൻ കൊലപാതകം; കരുവാറ്റ കൊലക്കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ സ്വദേശിയായ ശിവൻകുട്ടി (65) കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 13 കാരി ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരും കൊല്ലം സ്വദേശികളാണെന്നും ഇവർ പ്രായപൂർത്തിയാകാത്തവരാണെന്നും പോലീസ് പറഞ്ഞു. കരുവാറ്റ മാടപ്പുറയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി ഞായറാഴ്ച രാത്രിയിലാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ 13കാരിയെ കാണിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭാര്യയും അവർക്കൊപ്പം പോയിരുന്നു. ഞായറാഴ്ച രാത്രിയിൽ വീട്ടിലെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്ത് കടന്നത്. ശിവൻകുട്ടിയുടെ കൈകാലുകൾ കെട്ടിയശേഷം കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം കൊലപാതകത്തിന് നിർദേശം നൽകിയ ബന്ധുവായ 13കാരി വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കാണുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.…
Read Moreഒരേ ഫാനിന്റെ ഹുക്കില്‍ അച്ഛനും മകളും മരിച്ചനിലയില്‍; ആത്മഹത്യയുടെ കാരണം വ്യക്തമല്ല; ഇവർ താമസിക്കുന്ന വീട്ടിൽ മുമ്പ് രണ്ടുപേർ ആത്മഹത്യ ചെയ്തിരുന്നതായി പോലീസ്
കാസര്‍ഗോഡ്: അച്ഛനെയും പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും കാസര്‍ഗോഡ് മീപ്പുഗിരിയില്‍ താമസക്കാരനുമായ ഗണേശന് (55), മകള്‍ വൈഷ്ണവി (17) എന്നിവരാണു മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരുനില വാടകവീട്ടിലാണ് ഇരുവരെയും ഒരേ ഫാനിന്റെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരവനടുക്കം ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ് വൈഷ്ണവി. ഹോം നഴ്സായ കോഴിക്കോട് സ്വദേശിനി ഭാര്യ ഓമന ജോലിസ്ഥലത്തും മകന് വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയ സമയത്തായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 11.10 ന് ഗണേശന് അയല്‍വീട്ടിലെത്തി മകളെ കാണാനില്ലെന്ന് അറിയിച്ചു. എന്നാല്‍, വീട്ടിലേക്കു തിരികെപ്പോയ ഗണേശന് വാതില്‍ ഉച്ചത്തില്‍ കൊട്ടിയടച്ചതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ മേല്‍പറമ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അകത്തുനിന്നു പൂട്ടിയ വാതില്‍ ബലംപ്രയോഗിച്ച് തുറന്നു പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുപ്രിയയാണ് ഗണേശന്റെ മറ്റൊരു…
Read Moreഞങ്ങളുടെ മകനെന്തു സംഭവിച്ചു; രാത്രിയിൽഏറെ നേരം ഞങ്ങളോട് സംസാരിച്ചു; അവനെ മുറിയിൽ കണ്ടവരുണ്ട്; കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം
വൈപ്പിൻ: വിദേശ ചരക്കുകപ്പലിലെ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായെന്ന കമ്പനിയുടെ അറിയിപ്പ് ലഭിച്ച് അഞ്ചു ദിവസം പിന്നിട്ടിട്ടും മറ്റു വിവരങ്ങളൊന്നും ലഭിക്കാതെ കുടുംബം ആശങ്കയിൽ. ഞാറയ്ക്കൽ കെടിഎക്സ് റോഡിലെ പാലിശേരി വീട്ടിൽ ബെന്നിയുടെയും ഷീജയുടെയും മകൻ ഷിന്റോണിനെയാണ് (24) ദുരൂഹസാഹചര്യത്തിൽ കാണാതായത്. ദക്ഷിണാഫ്രിക്കയിൽനിന്നു കാറുകളുമായി സിംഗപ്പുരിലേക്ക് പുറപ്പെട്ട ജപ്പാനിലെ എംഒഎൽ എന്ന കമ്പനിയുടെ വിക്ടോറിയസ് എയ്സ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരനാണ് ഷിന്റോൺ. കപ്പൽ സിംഗപ്പുർ തുറമുഖത്ത് എത്തിയതായാണ് ഇപ്പോഴത്തെ വിവരം. യാത്രയ്ക്കിടെ കഴിഞ്ഞ 12ന് നേരംവെളുത്തപ്പോഴാണ് ഷിന്റോണിനെ കാണാതായത്. എന്നാൽ തലേന്നു രാത്രിയിൽ ഏറെനേരം ഷിന്റോൺ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. മാത്രമല്ല രാത്രിയിൽ മുറിയിൽ കണ്ട സഹപ്രവർത്തകരുമുണ്ട്. രാവിലെ ഡ്യൂട്ടിയിൽ എത്താതെ വന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആളെ കാണാനില്ലെന്ന് അറിയുന്നതെന്നാണ് ലഭിച്ച വിവരം. കപ്പൽ കമ്പനിയുടെ ചെന്നൈയിലുള്ള ഓഫീസിൽനിന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. കൂടുതൽ കാര്യങ്ങൾ അറിയാൻ കമ്പനിയുടെ…
Read Moreകാവലായ് രമേശിന്റെ തൂഫാൻ…ഒരു കിലോ എംഡിഎംഎ, കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്; ലഹരി വസ്തുക്കളുമായി പിടിയിലായത് ദമ്പതികൾ
പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ എംഡിഎംഎ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് സംഘം ലഹരിവസ്തുക്കൾ കടത്തിയത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവർ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിന് പിന്നിൽ വലിയ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്നും പോലീസ് വ്യക്തമാക്കി. പിടിയിലായവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read Moreവസ്ത്രങ്ങൾ അഴിച്ചുമാറ്റി മോഡലിന്റെ അഴിഞ്ഞാട്ടം; ടിക്കറ്റ് ചെക്കറെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഓടുന്ന ട്രെനിലെ യുവതിയുടെ ആക്രമണത്തിന്റെ കാരണം ഇങ്ങനെ
മുംബൈ: സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡുകൊണ്ട് ആക്രമിച്ച യുവതിക്കെതിരെ കേസെടുത്തു. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31) ആണ് അതിക്രമം നടത്തിയത്. ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്സ്പ്രസിലാണ് സംഭവം. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികരുടെ മൊഴി. യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് ചെക്കറെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇതോടെ യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റേസർ ബ്ലേഡുകൊണ്ട് ആർപിഎഫ് ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ആക്രമിക്കുകയായിരുന്നു. ഇതോടൊപ്പം യുവതി സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ റെയിൽവെ പോലീസിന് കൈമാറി. ഓഗസ്റ്റ് 13ന് ബൊറിവലി റെയിൽവെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Read Moreകണ്ണീരിൽ നനഞ്ഞ കാത്തിരിപ്പ്: കാശിക്ക് പോകുന്നു’വെന്ന് കുറിപ്പ്; പ്ലസ്ടു വിദ്യാർഥി നാടുവിട്ടിട്ട് ഒമ്പതു ദിവസം, അന്വേഷണം ഊർജിതം
പാനൂർ: കത്തെഴുതിവച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ (17)യെ കണ്ടെത്താൻ എസ്ഐടി രൂപീകരിച്ച് അന്വേഷണം. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തെരഞ്ഞ് പുറപ്പെട്ടു. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
Read Moreഅവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി; ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17-കാരന് ദാരുണാന്ത്യം
ഏതൻസ്: ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന് ദാരുണാന്ത്യം. അയർലൻഡ് സ്വദേശിയായ അലക്സ് മക്കീയാണ് മരിച്ചത്. അമ്മയുടെ നാടായ ഗ്രീസിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു അലക്സ്. ഗ്രീസിലെ കീമോലോസിലെ വസതിയിൽ വച്ചാണ് അപകടമുണ്ടായത്. അയർലൻഡിലെ കോർക്ക് സ്വദേശിയാണ് അലക്സ്. അപകടം നടക്കുന്ന സമയത്ത് അലക്സ് താമസിച്ചിരുന്ന വീട്ടിൽ അമ്മയും ഉണ്ടായിരുന്നു. ഇവർക്കും ഷോക്കേറ്റെങ്കിലും ജീവൻ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിലെ വാട്ടർ ഹീറ്ററിലെ വയറിംഗ് തകരാറും ഫ്യൂസ് ബോക്സിലെ സുരക്ഷാ വാൽ
Read Moreചമോലി തുരങ്ക ദുരന്തം: ഒരു മൃതദേഹംകൂടി കണ്ടെത്തി, മരണം എട്ടായി
ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് രണ്ടുകിലോമീറ്റർ ദൈർഘ്യമുള്ള ടണലിലേക്ക് വെള്ളം ഇരച്ചുകയറിയത്. 22 തൊഴിലാളികളാണ് അപകടമേഖലയിൽ ജോലി ചെയ്തിരുന്നത്.
Read More