കാസർകോട്: വിവാഹമോചനം വേഗത്തിലാക്കാമെന്നും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസന്റാണ് കൊല്ലം തെന്മലയിൽ കാസർകോട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. കാസർകോട് ഉദുമ സ്വദേശിയായ സ്ത്രീയിൽനിന്ന് പ്രതി പണം തട്ടിയത്. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞ സ്ത്രീയെ ഫേസ്ബുക് വഴി പരിചയപ്പെട്ട പ്രതി വിശ്വാസം പിടിച്ചുപറ്റി. തുടർന്ന് വിവാഹമോചനം ഹൈക്കോടതിവഴി എളുപ്പത്തിലാക്കി നൽകാമെന്നും പ്രശ്നങ്ങൾക്ക് പൂജകൾ നടത്തി പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചാണ് 13,16,731 രൂപ തട്ടിയത്.
Read MoreCategory: Top News
വിവാഹം ഡിസംബർ 26ന് ഉറപ്പിച്ചു; പ്രതിശ്രുത വധു കർണാടകയിൽ ജീവനൊടുക്കി, പിന്നാലെ കൊച്ചിയിൽ വരനും; മരണകാരം വ്യക്തമല്ല
കാസർഗോഡ്: പ്രതിശ്രുത വധുവിനെയും വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസർഗോഡ് കിഴക്കേക്കര സ്വദേശിനി പി. അനുശ്രീ, കണ്ണൂര്‍ അമ്പത്തട്ട് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. ആദ്യം വധുവായ യുവതിയെ കര്‍ണാടകയിലെ ഹുൻസൂരില്‍ വച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവര്‍. പിന്നാലെയാണ് വരന് അമലിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഡിസംബര്‍ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിക്കുകയായിരുന്നു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Read Moreബസിന്റെ ഷാസി ചക്രങ്ങളില്‍ മുട്ടുന്ന സ്ഥിതി; ഗുണ്ടൽപ്പേട്ടിലെ പൂപ്പാടം കാണാൻ പ്രിയദർശിനിയിൽ കയറിയത് 200ലേറെ പേർ; സര്‍വീസ് നടത്താന്‍ വിസമ്മതിച്ച് ജീവനക്കാര്‍
സുല്‍ത്താന്‍ ബത്തേരി: പഴയ സ്റ്റാന്‍ഡില്‍നിന്നു കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിന് ഇന്നലെ രാവിലെ 10.20നുള്ള കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ കയറിയത് 200ല്‍പരം യാത്രക്കാര്‍. ഇവരില്‍ ഏറെയും സ്ത്രീകള്‍. അനുവദനീയമായതിലും മൂന്നിരട്ടിയോളം യാത്രക്കാര്‍ കയറിയതോടെ ബസിന്റെ ഷാസി ചക്രങ്ങളില്‍ മുട്ടുന്ന സ്ഥിതിയായി. ഇതോടെ ജീവനക്കാര്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ചു. ഒടുവില്‍ ബസില്‍നിന്നു കുറെ യാത്രക്കാരെ ഇറക്കിയും ലൈനില്‍ ആളെ എടുക്കാതെയുമാണു സര്‍വീസ് നടത്തിയത്. ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളും മുന്തിരിത്തോട്ടങ്ങളും കാണാന്‍ ഇതര ജില്ലകളില്‍നിന്നടക്കം ആളുകള്‍ എത്തിത്തുടങ്ങിയതോടെയാണു ബത്തേരിയില്‍നിന്നുള്ള പ്രിയദര്‍ശിനി ബസില്‍ തിരക്ക് വര്‍ധിച്ചത്. അവധിദിവസങ്ങളില്‍ ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ പതിവുയാത്രക്കാര്ക്കു കയറാന്‍ പറ്റാത്ത അത്ര തിരക്കാണ് അനുഭവപ്പെടുന്നത്. നിലവില്‍ ബത്തേരി പഴയ സ്റ്റാന്‍ഡില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ മൂന്നു ബസുകള്‍ എട്ടു സര്‍വീസാണു ഗുണ്ടല്‍പേട്ടിലേക്കു നടത്തുന്നത്. ശേഷിയിലും വളരെക്കൂടുതല്‍ യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.
Read Moreപത്താംക്ലാസ് വിദ്യാർഥിനി കുളിമുറിയിൽ ജീവനൊടുക്കി; മരണകാരണം വ്യക്തമല്ല; പോലീസ് അന്വേഷണം ആരംഭിച്ചു
തച്ചമ്പാറ: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണി വീട്ടിൽ റഷീദ്-സാബിറ ദമ്പതികളുടെ മകൾ റിദ ഫാത്തിമയാണ് (16) ജീവനൊടുക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. കുളിക്കാനായി കയറിയ റിദയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ വിദ്യാർഥിനിയാണ് റിദ. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Read Moreമകൻ പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപം മാറാൻ പാമ്പിന്റെ മുട്ടയും ശില്പവും തയാറാക്കി നൽകണം; വീട്ടമ്മയുടെ ആറര പവൻ തട്ടിയ യുവതികൾ പിടിയിൽ
അന്തിക്കാട്: സർപ്പദോഷമുണ്ടെന്ന് ആരോപിച്ച് വീട്ടമ്മയുടെ പണവും സ്വർണാഭരങ്ങളും തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത(28), പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്തു വീട്ടിൽ റോജ (43) എന്നിവരാണ് പിടിയിലായത്. പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലതയിൽ നിന്നാണ് പ്രതികൾ ആറരപ്പവൻ സ്വർണവും പണവും തട്ടിയത്. വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തിയാണ് സ്വർണലതയിൽ നിന്ന് പ്രതികൾ ആഭരണങ്ങളും 6500 രൂപയും തട്ടിയെടുത്തത്. സർപ്പകോപം ഇല്ലാതാക്കാൻ സ്വർണത്തിൽ പാമ്പിന്റെ മുട്ടയും ശില്പവും തയാറാക്കി സമർപ്പിക്കണമെന്നായിരുന്നു പ്രതികൾ പരാതിക്കാരിയെ വിശ്വസിപ്പിച്ചത്. പിന്നാലെ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ സ്വർണലത പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിക്കാരിയിൽ നിന്ന് കൈവശപ്പെടുത്തിയ സ്വർണം പ്രതികൾ ചെന്ത്രാപ്പിന്നിയിലെ ജൂവലറിയിൽ വിറ്റിരുന്നു. പോലീസ് സ്വർണം വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreഎല്ലാ നായന്മാരും തന്റെ ബന്ധുക്കൾ: ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരൻ നായർ
പെരുന്ന: എൻഎസ്എസിൽ സ്വജനപക്ഷപാതമുണ്ടെന്ന മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എല്ലാ പദവികളും നഷ്ടപ്പെട്ടതിനു ശേഷമാണ് ഗണേഷ് കുമാർ ഇപ്പോൾ തനിക്കെതിരെ ഇത്തരം ആരോപണങ്ങളുമായി വന്നിരിക്കുന്നതെന്ന് സുകുമാരൻ നായർ പ്രതികരിച്ചു.പ്രസ്ഥാനത്തിൽ ജനാധിപത്യമില്ലെന്ന് ആക്ഷേപിക്കുന്നവർക്ക് നിയമപരമായി മുന്നോട്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ മറ്റു വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, അദ്ദേഹം സ്വന്തം പിതാവിനെതിരെ പോലും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഓർമിപ്പിച്ചു. തന്നെ വേദിയിൽ അനുകരിച്ചു കാണിച്ചത് അദ്ദേഹത്തിന്റെ കലാസാമർഥ്യമായിട്ടേ കാണുന്നുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു. എൻഎസ്എസിലെ നിയമനങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടിയായി, കേരളത്തിലുള്ള മുഴുവൻ നായന്മാരും തന്റെ ബന്ധുക്കളാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. സംഘടനയുടെ കൃത്യമായ കീഴ്വഴക്കങ്ങളും ചട്ടങ്ങളും പാലിച്ചു മാത്രമാണ് എല്ലാ നിയമനങ്ങളും നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ആവർത്തിച്ചു. എൻഎസ്എസ് പ്രസ്ഥാനം പിടിച്ചെടുക്കാൻ മുൻകാലങ്ങളിലും പലഭാഗത്തുനിന്നും…
Read Moreരണ്ട് പെഗ്ഗ് വരുത്തിവെച്ച വിന..! രാവിലെ മുതൽ വഴക്ക്, വാതിൽ അടച്ച് ഭർത്താവ് അകത്ത് കയറി; ഭർത്താവ്ആത്മഹത്യ ചെയ്യുമോയെന്ന ഭയം ഒടുവിൽ പൊട്ടിച്ചിരിയിലേക്ക്…
ഉള്ളൂർ: ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുന്നു എന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ മെഡിക്കൽ കോളജ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. പോലീസ് എത്തി ജനാലച്ചില്ലുകൾ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് ഉറങ്ങുന്ന ഭർത്താവിനെ! മെഡിക്കൽ കോളജിന് സമീപം മഞ്ചാടി ഭാഗത്താണ് പോലീസിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുകയും പിന്നീട് ചിരിപ്പിക്കുകയും ചെയ്ത സംഭവം അരങ്ങേറിയത്. മധ്യവയസ്കരായ ദമ്പതികളുടെ വീട്ടിലാണ് സംഭവം നടക്കുന്നത്. രാവിലെ മുതൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് മുറിക്കുള്ളിൽ കയറി കതകടച്ചു കുറ്റിയിട്ടു. അല്പം മദ്യലഹരിയിൽ ആയിരുന്നതിനാൽ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുമോ എന്നായിരുന്നു ഭാര്യയുടെ സംശയം. വളരെനേരം കഴിഞ്ഞിട്ടും മുറിയുടെ വാതിലോ ജനാലകളോ തുറക്കാതായതോടെ ഭാര്യ വിവരം നാട്ടുകാർക്കും പോലീസിനും കൈമാറി. മെഡിക്കൽ കോളജ് എസ്ഐയും സംഘവും സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിച്ചിട്ട് അനക്കം ഉണ്ടായില്ല. ഒടുവിൽ ജനാലച്ചില്ലുകൾ അടിച്ചു പൊട്ടിച്ചശേഷം അകത്തേക്ക്…
Read Moreചിരിക്കാം സാറേ നിർത്താതെ… കഞ്ചാവ് മിഠായിയുമായി കുട്ടികൾ പിടിയിൽ; കഴിച്ചാൽ കിട്ടുന്ന ഉന്മേഷത്തെക്കുറിച്ച് 15 കാരൻ പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്
കോട്ടയം: കഞ്ചാവിന്റെ സത്ത് ചേർത്തുനിർമിച്ച ലഹരി മിഠായികൾ പതിവായി കഴിച്ചിരുന്ന വിദ്യാർത്ഥികൾ എക്സൈസ് പിടിയിൽ. 14, 15, 16 വയസ്സ് പ്രായമുള്ള ഒൻപത് വിദ്യാർത്ഥികളാണ് വിവിധ കേസുകളിലായി പിടിയിലായത്. മൂന്ന് മാസം നീണ്ട രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഈ സംഘത്തെ പിടികൂടാൻ കഴിഞ്ഞത്. വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായി കഞ്ചാവ് മിഠായികളും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് ഇവരെയെല്ലാം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിംഗ് എന്നയാളിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ 194 ഗ്രാം കഞ്ചാവ് മിഠായി എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. തുടർന്ന് ഈ മിഠായികൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവയിൽ കഞ്ചാവിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടർന്ന് പ്രതിയായ ഋഷികേശിനെ കണ്ടെത്താൻ എക്സൈസ് ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ, പ്രതിയുടെ ഫോൺ കോളുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥികളാണ്…
Read Moreകനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം; ചില ഇത്തിൾക്കണ്ണികൾക്കു വേണ്ടി തെരുവിലിറങ്ങുന്നത് സമുദായത്തിന് അപമാനമെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി മുൻ എംഎൽഎ കെ.ബി. ഗണേഷ് കുമാർ. സംഘടനയിൽ ജനാധിപത്യം അസ്തമിച്ചെന്നും ചില ഇത്തിൾക്കണ്ണികൾ എൻഎസ്എസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരം മന്നം ക്ലബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു നേതൃത്വത്തെ വിറപ്പിച്ച ഗണേഷ് കുമാറിന്റെ പരാമർശങ്ങൾ. മന്നത്ത് ആചാര്യനിരുന്ന കസേരയിൽ ഇരിക്കുമ്പോൾ അതിനെ കുറിച്ച് ഓർമ്മവേണം. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാമെന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുത്. താൻ ശുനകനാണെന്ന ഓർമ്മയില്ലെങ്കിലും ഇരിക്കുന്നത് കനകസിംഹാസനത്തിലാണെന്ന ബോധം എല്ലാവർക്കും നല്ലതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എൻഎസ്എസിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ഒരു വ്യക്തി തന്റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെയാണ് സംഘടനയുടെ വിവിധ തസ്തികകളിൽ ജോലിക്ക് വെച്ചിരിക്കുന്നത്. എൻഎസ്എസ് എന്തുകൊണ്ട് മെഡിക്കൽ കോളജ് തുടങ്ങുന്നില്ല. മെഡിക്കൽ കോളജിലെ തൂപ്പുജോലിക്ക് കയറാൻ പോലും യോഗ്യതയുള്ളവർ ഈ…
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ തള്ളിയിട്ടശേഷം തല ഭിത്തിയിൽ ഇടിപ്പിച്ചു; കൈവിരലുകൾ ഒടിച്ചു; ജോബി സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാർ
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ക്രൂരമായി മർദിച്ച പ്രതി പിടിയിൽ. റാന്നി കരികുളം പഴവങ്ങാടിയിൽ ജോബി ജേക്കബ് ജോർജ് (43) ആണ് പിടിയിലായത്. ജോബിയുടെ ആക്രമണത്തിൽ അമ്മയുടെ കൈവിരലിന് പൊട്ടലുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ജോബി മദ്യപിക്കുന്നതിനായി പണം നൽകാത്തതിന് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മുൻപും ഇയാൾ അമ്മയെ ഉപദ്രവിച്ചതിന് പോലീസിന് പരാതികൾ ലഭിച്ചിരുന്നു. ഞായറാഴ്ച ഇയാൾ അമ്മയെ പശുത്തൊഴുത്തിൽ നിന്നും വലിച്ച് പുറത്തിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പിടിയിലായ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More