പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈലിൽ പോലീസ് കണ്ടത് അഞ്ചു വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. പ്രതിയുടെ ബന്ധുവിന്റെ കുട്ടിയെയാണു പ്രതി പീഡനത്തിനിരയാക്കിയത്. 50 ഗ്രാം കഞ്ചാവുമായി ചെമ്പറക്കിയിൽനിന്നു പിടിയിലായയാളുടെ മൊബൈലിലാണു ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. ചോദ്യം ചെയ്യലിൽ ഇയാൾ ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയത്. നാളുകളായി ഈ ബന്ധുവിനൊപ്പമാണ് ഇയാൾ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അതിനാൽത്തന്നെ കുട്ടി നിരന്തരം പീഡനത്തിനിരയായിരിക്കാമെന്നാണു പോലീസ് നിഗമനം. കഞ്ചാവ് കേസിനൊപ്പം ഇയാൾക്കെതിരേ പോക്സോ കേസുകൂടി ചുമത്തി.
Read MoreCategory: Top News
വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാർ; വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്. മധുവിനെതിരെ കേസെടുത്തു
കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ.മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പോലീസ് കേസെടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ട്. അത്തരം കലാഭാസങ്ങൾ നാലമ്പലങ്ങളില്‍ കടന്ന് വരുന്നത് ചെറുത്ത് തോല്‍പ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാന്‍ പാട്ട് വെയ്ക്കുന്നവര്‍ അമ്പല പറമ്പില്‍ ക്യാബറയും വെയ്ക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Moreശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തി, പരിശോധനയിൽ 17കാരി ഗർഭിണി; പരാതി നൽകി ആശുപത്രി അധികൃതർ; 20 കാരൻ അറസ്റ്റിൽ
തലശേരി: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഇരുപതുകാരൻ അറസ്റ്റിൽ. മേലൂർ സ്വദേശി അഭിനവിനെയാണ് (20) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പെൺകുട്ടിയിൽനിന്ന് ഇന്ന് പോലീസ് മൊഴിയെടുക്കും. തുടർന്ന് 164 പ്രകാരം മജിസ്ട്രേറ്റ് രഹസ്യമൊഴിയും രേഖപ്പെടുത്തും. യുവാവിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും. തലശേരി ടൗൺ സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read Moreപ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെ രണ്ടാം ഭർത്താവ്; വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു അതിക്രമം; നടുക്കുന്ന സംഭവം കൊല്ലത്ത്
മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ചൻ അറസ്റ്റിൽ. കൊല്ലം ചിന്നക്കട പള്ളിപ്പുറത്ത് പുത്തൻവീട്ടിൽ പി.സി. ചെറിയാ(ഷിബു-53)നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ മാതാവിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിച്ചതനുസരിച്ച് പോലീസിൽ പരാതി നൽകുകയും തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാറിന്റെ നിർദേശപ്രകാരം എസ്ഐ സി.എസ്. അഭിരാം, എഎസ്ഐ റിയാസ്, വനിത എഎസ്ഐ തുളസി ഭായി, സീനിയർ സിപിഒമാരായ അജിത്ത്, സാജിദ്, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ കൊല്ലത്തുനിന്ന് പിടികൂടുകയുമായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreവാട്സാപ്പിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് യുവാവ്; യുവതിയുടെ പരാതിയിൽ 23കാരൻ അറസ്റ്റിൽ; ചിത്രങ്ങൾ അയച്ചതിന് പിന്നിലെ കാരണമായി പറയുന്നതിങ്ങനെ…
അടൂർ: ഏനാത്ത് സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയില്‍ വീട്ടില്‍ അജിന്കുമാറാണ് (23) അറസ്റ്റിലായത്. വീട്ടമ്മയുടെ മൊബൈല്‍ ഫോണിലെ വാട്ട്സ് ആപ്പിലേക്ക് 12ന് രാത്രിയാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്. പിറ്റേന്ന് രാവിലെ ഏഴിനാണ് ഇവര്‍ സന്ദേശം ശ്രദ്ധിച്ചത്. തുടര്‍ന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. അയച്ച ആളുടെ ഫോണ്‍ നമ്പരിലേക്ക് വിളിച്ചപ്പോൾ, അയാളുടെ ഫോണിലെ മെസഞ്ചറില്‍ സന്ദേശവും വീട്ടമ്മയുടെ ഫോണ്‍ നമ്പരും ആരോ ഇട്ടുകൊടുത്തുവെന്നും, തുടര്‍ന്ന് ഈ നമ്പരിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നും മറുപടി നല്‍കിയശേഷം ഫോണ്‍ കട്ട് ചെയ്തതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ എ. ജെ. അമൃത് സിംഗ് നായകം, എസ് സിപിഒ ഷൈന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിഎന്‍എസിലെയും ഐടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത്…
Read Moreമദ്യലഹരിയിൽ എല്ലാ നിയന്ത്രണവും പോയി; 88 കാരിയായ മുത്തശിയെ ക്രൂരമായി മർദിച്ച് കൊച്ചു മകൻ; നടക്കുന്ന സംഭവം കണ്ണൂരിൽ
കണ്ണൂർ: മദ്യലഹരിയിൽ കൊച്ചുമകൻ മുത്തശിയെ ക്രൂരമായി മർദിച്ചതായി പരാതി. പയ്യന്നൂർ കണ്ടങ്കാളി സ്വദേശി കാർത്ത്യായനി(88)ക്ക് നേരെയാണ് മർദനം ഉണ്ടായത്. സംഭവത്തിൽ കൊച്ചുമകൻ റിജുവിനെതിരെ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അമ്മിണി രാമചന്ദ്രന്റെ പരാതിയിലാണ് പയ്യന്നുർ പോലീസ് റിജുവിനെതിരെ കേസെടുത്തിരിക്കുന്നത്. മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. കാർത്യായനി പരിയാരം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
Read Moreവീട്ടുകാർ വഴക്കുപറഞ്ഞു; പതിനഞ്ചുകാരൻ സുഹൃത്തുക്കളെയും കൂട്ടി നാടുവിടാനൊരുങ്ങി; പന്തളത്തെത്തിയപ്പോൾ പോലീസ് കൈയോടെ പൊക്കി
പത്തനംതിട്ട: വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 15 കാരനെയും സുഹൃത്തുക്കളെയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം 5.30 ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് കൂട്ടുകാർ നാടുവിടാൻ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്. മൂന്നുപേരും കുടശനാട്ടേക്കുള്ള ബസിൽ കയറുന്നത് ഇവരെ പരിചയമുള്ള ഒരാൾ കണ്ടിരുന്നു. ചോദിച്ചപ്പോൾ ഒരാളുടെ വസ്ത്രം വേറൊരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് വാങ്ങാൻ പോകുന്നു എന്നായിരുന്നു മറുപടി. എന്നാൽ രാത്രി വൈകിയും കുട്ടികളെ കാണാത്തതിനാൽ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. വീടുവിട്ടിറങ്ങിയ 15കാരന്റെ മാതാവിന്റെ മൊഴിപ്രകാരം രാത്രി ഒന്നിന് പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാടുവിടാൻ ഇറങ്ങിയ കുട്ടികൾ ഒരുമിച്ചൊരു സ്കൂളിൽ പഠിക്കുന്നവരാണ്. രണ്ടുപേർ ബന്ധുക്കളുമാണ്. സ്റ്റേഷനിൽ പരാതി നൽകിയ വീട്ടമ്മ മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ കുട്ടികളിൽ ഒരാൾ ഫോൺ ഓണാക്കിയതോടെ പോലീസ് ഇവരുടെ…
Read Moreനെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന് യുവാവിനെ കാറിടിപ്പിച്ചു കൊന്നു ;ബോണറ്റില്‍ വീണ യുവാവുമായി ഒരു കിലോമീറ്ററോളം കാറോടിച്ചു
കൊച്ചി/നെടുന്പാശേരി: നെടുമ്പാശേരിയില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ചു കൊന്നു. തുറവൂര്‍ ഗവ. ആശുപത്രിക്കു സമീപം അരിശേരി ജിജോ ജെയിംസിന്റെ മകന് ഐവിന് ജിജോ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സിഐഎസ്എഫ് എസ്ഐക്ക് നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിഐഎസ്എഫ് എസ്ഐ വിനയ്കുമാറാണ് ചികിത്സയിലുള്ളത്.നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ബീഹാര്‍ സ്വദേശി മോഹന്‍കുമാര്‍ ആണ് കസ്റ്റഡിയിലുള്ളത്. ഇയാളെ നെടുമ്പാശേരി എസ്എച്ച്ഒ സാബുജിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബിഎന്‍എസ് 118(1), 103(1), 3(5) എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.ഇന്നലെ രാത്രി പത്തിന് നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വച്ചായിരുന്നു സംഭവം. പ്രതികളും കൊല്ലപ്പെട്ട ഐവിനും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചത്.…
Read Moreഅഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകൻ ഇപ്പോഴും കാണാമറയത്ത്; മൂന്നു സംഘങ്ങളായി അന്വേഷണം തുടരുകയാണെന്ന് പോലീസ്
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂണിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകനെ പിടികൂടാൻ പോലീസിന് ഇതുവരെക്കും സാധിച്ചിച്ചില്ല. പ്രതിയ്ക്കുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജൂനിയർ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയും സീനിയർ അഭിഭാഷകനുമായ പൂന്തുറ സ്വദേശി ബെയ്ൻ ദാസിന് വേണ്ടി രണ്ട് ദിവസമായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെക്കും കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് നിന്നും കഴക്കൂട്ടം വരെ കാറിൽ പോയശേഷം ഇയാൾ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും പോലീസ് വിവരശേഖരണം നടത്തി. പ്രതിയുടെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്ന് സംഘങ്ങളായി അന്വേഷണം തുടരുകയാണെന്നാണ് വഞ്ചിയൂർ പോലീസ് വ്യക്തമാക്കുന്നത്. അതേ സമയം തന്നെ ക്രൂരമായി മർദ്ദിച്ച ബെയ്ൻ ദാസ് ഇനിയൊരിക്കലും അഭിഭാഷകനായി കോടതിയിൽ കയറരുതെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് മർദ്ദനത്തിനിരയായ ശ്യാമിലി…
Read Moreകംബോഡിയയിലെ ജോലി തട്ടിപ്പിൽ കുടുങ്ങിയത് നിരവധി മലയാളികൾ; തട്ടിപ്പിൽ വീണത് ഓൺലൈൻ പരസ്യം കണ്ട്
കാസർഗോഡ്: സമൂഹമാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ കുടുങ്ങി കംബോഡിയയിലും മ്യാൻമാറിലുമെത്തിയത് നിരവധി മലയാളികൾ. കാസർഗോഡ് ജില്ലയിൽനിന്ന് കാണാതായ മൂന്നുപേർക്കായി നടത്തിയ അന്വേഷണത്തിലാണ് ഇവർ ചെന്നുപെട്ട സൈബർ തട്ടിപ്പ് സംഘത്തിന്റെ വ്യാപ്തിയും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. കോൾ സെന്ററിൽ ജോലി അവസരം വാഗ്ദാനം ചെയ്താണ് ഇവരെ കംബോഡിയയിലെയും മ്യാൻമറിലെയും തട്ടിപ്പ് കേന്ദ്രങ്ങളിലേക്കെത്തിച്ചത്. ഇവരുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് മടങ്ങിയവരാണ് പോലീസിന് വിവരങ്ങൾ കൈമാറിയത്.കോൾ സെന്റർ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓൺലൈൻ പരസ്യംകണ്ടാണ് മഞ്ചേശ്വരം സ്വദേശിയായ യുവാവ് വാട്സാപ്പ് വഴി ബന്ധപ്പെട്ടത്. വിജയ് എന്ന് പരിചയപ്പെടുത്തിയ തെലുങ്ക് സംസാരിക്കുന്ന ആളാണ് ആദ്യം സംസാരിച്ചത്.കേരളത്തിൽനിന്നുള്ള ആളാണെന്ന് പറഞ്ഞപ്പോൾ മലപ്പുറം സ്വദേശിയെന്നു പറയുന്ന അജ്മൽ എന്ന ആളിനെ പരിചയപ്പെടുത്തി. താൻ കംബോഡിയയിലെ ഒരു കസ്റ്റമർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിമാസം 800 യുഎസ് ഡോളർ ലഭിക്കുമെന്നും ഭക്ഷണവും താമസവും…
Read More