കണ്ണൂർ: സോഷ്യൽ മീഡിയ വഴി ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റാണ് ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കണ്ണൂർ സൈബർ ക്രൈം പോലീസ് എടുത്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. കോടതി ഉത്തരവിനെ തുടർന്ന് അർജുൻ ആയങ്കിയെ തലശ്ശേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. നിലവിൽ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയിട്ടില്ല. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി എറണാകുളം ഊന്നുകൽ പോലീസ് തിങ്കളാഴ്ച കോടതിയിൽ പ്രൊഡക്ഷൻ വാറന്റിനായി അപേക്ഷ സമർപ്പിക്കും. അപേക്ഷ അനുവദിച്ചാൽ മാത്രമേ അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
Read MoreCategory: Top News
വന്ദേമാതരം വിവാദം: നിർദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ; ആദ്യ വരികൾ മാത്രം ആലപിക്കുമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക് ഭവൻ. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തുവന്നതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളോടാണ് അധികൃതർ പ്രതികരിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ ദേശീയഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളതെന്നും വന്ദേമാതരത്തെക്കുറിച്ച് നിർദേശങ്ങളില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി. എന്നാൽ വിഷയം വലിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറിയിട്ടുണ്ട്. സർക്കുലറിനെതിരെ രംഗത്തെത്തിയ മന്ത്രി കെ. മുരളീധരൻ, കേരളത്തിൽ കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ലെന്നും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രമേ ആലപിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും അദ്ദേഹത്തിന്റെ സർക്കുലറല്ല സർക്കാരിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവന്റെ നിർദേശപ്രകാരം വന്ദേമാതരം മുഴുവനായി പാടിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Read Moreരാജിക്കുള്ള കാരണം വ്യക്തമാക്കി മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ
ഭുവനേശ്വർ: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി ബിജെപി നേതാവ് ധർമേന്ദ്ര പ്രധാൻ. പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവതലമുറയെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനാലാണ് രാജിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിലെ ജി.എം സർവകലാശാലയിൽ വിദ്യാർത്ഥികളോടും അധ്യാപകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങളെ തുടര്ന്ന് ജൂലൈ 25-നാണ് ധർമേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞത്. “യുവതലമുറ നമ്മുടെ കുട്ടികളാണ്, അവരുടെ പ്രതീക്ഷകളാണ് ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നത്. അതിനാൽ തനിക്ക് മന്ത്രിസ്ഥാനം പ്രധാനമായിരുന്നില്ല,” എന്ന് വ്യക്തമാക്കിയ പ്രധാൻ, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നേരിട്ട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. അതേസമയം, തനിക്കെതിരെ പ്രതിഷേധം നടത്തുന്ന മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും ബിജെഡി പ്രവർത്തകരെയും അദ്ദേഹം വിമർശിച്ചു. താൻ ഒഡീഷയിലെ ജനങ്ങൾക്ക് എപ്പോഴും…
Read Moreഹിമാൻഷി ഖുറാന കൊലപാതകം: ഒളിവിൽ പോയ പങ്കാളി 7 മാസത്തിന് ശേഷം കാനഡയിൽ പിടിയിൽ
ന്യൂഡൽഹി: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ ഹിമാൻഷി ഖുറാന (30) കൊല്ലപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പങ്കാളി അബ്ദുൾ ഗഫൂറി (32) അറസ്റ്റിലായി. ഏഴ് മാസത്തെ രാജ്യാന്തര തെരച്ചിലിനൊടുവിൽ ടൊറന്റോ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. 2025 ഡിസംബർ 19-നാണ് കാനഡയിലെ സ്ട്രാച്ചൻ അവന്യൂ പ്രദേശത്തുനിന്ന് ഹിമാൻഷിയെ കാണാതാകുന്നത്. പോലീസിന്റെ തെരച്ചിലിൽ തൊട്ടടുത്ത ദിവസം രാവിലെ ഒരു വീടിനുള്ളിൽ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പങ്കാളിയായ ഗഫൂറാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി പോലീസ് വാറന്റ് പുറപ്പെടുവിച്ചു. അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെയാണ് ഒളിവിൽ കഴിയുകയായിരുന്ന ഗഫൂറിനെ കാനഡയിലേക്ക് തിരിച്ചെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെടുകയും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ഉറപ്പുനൽകുകയും ചെയ്തിരുന്നു.
Read Moreഅർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം
കണ്ണൂർ: ഡസൻ കണക്കിന് കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കാപ്പ ചുമത്തി തടങ്കലിലാക്കാൻ പോലീസ് നീക്കം തുടങ്ങി. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ആയുധമേന്തി ആക്രമിക്കൽ ഉൾപ്പെടെ 23-ഓളം ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഇയാൾ കൊടുംക്രിമിനലാണെന്ന് വ്യക്തമാക്കി പോലീസും ജില്ലാ കളക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും. കണ്ണൂരിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ, പുലർച്ചെ അഭിഭാഷകരെ കാണാൻ എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. ഒളിത്താവളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ നൽകിയ നിർണായക വിവരമാണ് അറസ്റ്റിലേക്ക് വഴിതുറന്നത്. പോലീസ് വളഞ്ഞതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് കീഴടക്കുകയായിരുന്നു. വളപ്പട്ടണം സ്റ്റേഷനിൽ മാത്രം 12 കേസുകളുള്ള അർജുനെ പ്രാഥമിക നടപടികൾക്ക് ശേഷം എറണാകുളത്തേക്ക് മാറ്റിയേക്കും.
Read Moreരാജീവിന്റെ പഞ്ചാരവാക്കിൽ നഷ്ടം ഒന്നരക്കോടി; പഞ്ചസാര നൽകാമെന്ന് വിശ്വസിപ്പിച്ച് മലയാളി ബിസിനസുകാരെ കബളിപ്പിച്ചത് അന്യസംസ്ഥാനതട്ടിപ്പുകാർ
കണ്ണൂർ: മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് പഞ്ചസാര ഇറക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഏഴുപേർ ചേർന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സാംഗ്ളി സ്വദേശി രാജിവ് നേതാജി മോറ (35) യെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ്നാഥിന്റെ നേതൃത്വത്തിൽ ഹരിയാനയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ കൊറ്റാളി സ്വദേശി സുനീഷ്, മേലെ ചൊവ്വ സ്വദേശി പ്രസൂൺ എന്നിവർ ചേർന്ന് കണ്ണൂർ കണ്ണോത്തുംചാലിൽ നടത്തുന്ന സുപ്രീം ട്രേഡേഴ്സിലേക്ക് പഞ്ചസാര ഇറക്കി കൊടുക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കേസിലെ ഏഴാം പ്രതിയാണ് പിടിയിലായ രാജീവ്. സ്ഥാപനത്തിന്റെ പാർട്ണറായ സുനീഷ് കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി നിർദേശപ്രകാരമാണ് ടൗൺ പൊലീസ് കേസെടുത്തത്. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreപോലീസിന്റെ വലയ്ക്കും മീതേ..! മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല; ചെന്നിത്തലയുടെ പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
തിരുവനന്തപുരം: പോലീസ് ഊർജിതമായ തെരച്ചിൽ നടത്തുന്നതിനിടെ പുതിയ പോസ്റ്റുമായി അർജുൻ ആയങ്കി. മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണെന്നും പുതിയ പോസ്റ്റിൽ പറയുന്നു. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി. കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താൻ. മാനസിക രോഗത്തിലോ മദ്യലഹരിയിലോ അല്ല, പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. ചത്താലും ഭയപ്പാടില്ലെന്നും മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും അർജുൻ ആയങ്കി പുതിയ പോസ്റ്റിൽ പറയുന്നു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നെന്നും ആർജുൻ ആയങ്കി കുറിച്ചു. അതേസമയം വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് താനിരിക്കുന്നു എന്നും വൈകുന്നേരം അർജുൻ ആയങ്കി പോസ്റ്റ് ഇട്ടിരുന്നു. അതിനിടെ അർജുൻ ആയങ്കി…
Read Moreബിയർ കഴിച്ചിരുന്നു സാർ; മദ്യപിച്ച് വാഹനം ഓടിച്ച യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് റദ്ദാക്കി; നിർബന്ധിത ക്ലാസിൽ പങ്കെടുക്കണം
കാസർഗോഡ്: മദ്യലഹരിയിൽ കാർ ഓടിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇതിനുപുറമെ, മോട്ടോർ വാഹന വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും ഇവർ പങ്കെടുക്കണം. കഴിഞ്ഞ മാസമാണ് നാഷണൽ ഹൈവേ 66-ൽ ധന്യയ്ക്കെതിരെ പോലീസ് കേസെടുത്തത്. ദേശീയപാതയുടെ നടുവിലായി കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പൊലീസ് എത്തിയെങ്കിലും, ഇവരുടെ വാഹനം പെട്ടെന്ന് അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് ബന്ദിയോടുള്ള ഭഗവതി നഗറിൽ വെച്ചാണ് ഇവരെ തടഞ്ഞുനിർത്തിയത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇവർ മദ്യം കഴിച്ചിരുന്നതായി സ്ഥിരീകരിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ബിയർ കുടിച്ചിരുന്നതായി ധന്യയും സമ്മതിച്ചിരുന്നു. ബിയർ കഴിച്ചിരുന്നു സാർ; മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ യൂട്യൂബർ എസ്.ആർ.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇരുപതുകാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നിന് നടന്ന സംഭവത്തിൽ ആസാമിലെ കച്ചാർ ജില്ലയിൽ നിന്നുള്ള അമ്ജദ് ഹുസൈൻ ലസ്കർ (20), സദ്ദാം ഹുസൈൻ ലസ്കർ (23), റിങ്കു ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിന് പുലർച്ചെ 2.30ഓടെ പെൺകുട്ടികൾ ധോലൈ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ആദ്യം പീഡശ്രമം നടന്നുവെന്നാണ് മൊഴി നൽകിയത്. തുടർന്ന വിശദ അന്വേഷണത്തിൽ ഇവർ ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read Moreഅത്ഭുതം ഈ രക്ഷപെടൽ..! പാർക്ക് ചെയ്യുന്നതിനിടെ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു; അച്ഛനും മക്കൾക്കും പരുക്കുകളില്ലാതെ രക്ഷപെടൽ
വലിയകുളത്തിനും കുരിശുംമൂടിനുമിടയില് ഫെഡറല് ബാങ്കിനു സമീപം റോഡരികില് നിന്ന മരം കടപുഴകി വീണ് റോഡില് പാര്ക്ക് ചെയ്തിരുന്ന കാര് തകര്ന്ന നിലയില്. ചങ്ങനാശേരി: മരം വീണു കാർ തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേർ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിന് കുരിശുംമൂടിനും വലിയകുളത്തിനുമിടയിലായിന്നു സംഭവം. നടയ്ക്കപ്പാടം സ്വദേശി ജോർജും നാലു മക്കളും കാറിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കടയിൽ പോകാൻ റോഡരികിൽ കാർ നിർത്തിയപ്പോഴാണ് അപകടം. അപകടത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. റോഡരികിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന ജനകീയ ആവശ്യം അധികാരികൾ നിരസിക്കുന്ന നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മടുക്കംമൂട്ടിൽ റോഡിലേക്ക് മരം വീണിരുന്നു.
Read More