അഡ്ജസ്റ്റ്മെന്റ് ഒരു ട്രാപ്പാണെന്ന് അറിഞ്ഞുകൊണ്ട് എന്തിനതിൽ പോയി വീഴുന്നു. സിത്താര എന്ന നടി ഇന്നുവരെയും അഡ്ജസ്റ്റ്മെന്റിന് പോയിട്ടില്ല. കന്നഡത്തിലും തെലുങ്കിലും എത്രയോ സിനിമകൾ അവർ ചെയ്യുന്നു. ഇതെന്തുകൊണ്ട് മറ്റുള്ളവർ പിന്തുടരുന്നില്ല. അഡ്ജസ്റ്റ്മെന്റ് ചെയ്ത നടിമാരിൽ എത്ര പേർ സ്വന്തം പേരുകളഞ്ഞ് സിനിമാരംഗത്തുനിന്നു പുറത്തായിട്ടുണ്ട്.
അഡ്ജസ്റ്റ്മെന്റ് കാരണം ഫീൽഡ് വിട്ട് പോയവരാണു കൂടുതലും. ഫീൽഡിൽ മുന്നേറിയവർ കുറവാണെന്നും അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞതിന്റെ പേരിൽ ഒരുപാടു സിനിമകളിൽ നിന്ന് ഞാൻ പുറത്തായിട്ടുണ്ട്. തിരക്കുള്ള ആർട്ടിസ്റ്റാകാൻ കഴിഞ്ഞില്ല. ഒരു സിനിമയിൽ നിന്ന് അടുത്ത സിനിമ ലഭിക്കുന്നതിന് ഗ്യാപ്പുണ്ടായിരുന്നു.
തുടരെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. 1994 ന് ശേഷമാണ് തുടരെ സിനിമകൾ ചെയ്തത്. ഗ്ലാമർ റോളുകൾ ചെയ്താൽ ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന ചിന്ത തെറ്റാണ്. അഡ്ജസ്റ്റ്മെന്റ് ചെയ്തും സിനിമയിൽ നിൽക്കാനാകില്ല. ഒരുപാട് ഗ്ലാമർ ചെയ്ത നടിമാർ ഇന്ന് സിനിമകളിലില്ല. അഡ്ജസ്റ്റ്മെന്റിന് തയ്യാറായവരും ഇന്നില്ല. സിനിമാ രംഗത്ത് അടിസ്ഥാനപരമായി വേണ്ടത് ഭാഗ്യമാണ്. -ചാർമിള