തിരുവനന്തപുരം: എല്ലാ രാഷ്ട്രീയ നേതാക്കളും ആദ്യം സൂക്ഷിക്കേണ്ടത് തങ്ങളുടെ ഭാര്യയെയും മക്കളെയുമാണെന്ന് ചെറിയാൻ ഫിലിപ്പ്. ത്യാഗ പൂർണമായ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖരായ പല നേതാക്കളെയും വഷളാക്കിയിട്ടുള്ളത് തങ്ങളുടെ ഭാര്യയോ മക്കളോ ആണ്.
മിക്ക നേതാക്കൾക്കും കുടുംബത്തിന്റെ സമ്മർദങ്ങൾക്കു വഴങ്ങേണ്ടി വരുന്നു. വാർധക്യ കാലത്ത് സംരക്ഷിക്കുമെന്ന് കരുതുന്ന ഭാര്യയും മക്കളും മാനസികമായി പീഡിപ്പിക്കുന്നതാണ് അവരുടെ ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.


 
  
 