ചൈ​ന​യ്ക്കു​വേ​ണ്ടി ചാ​ര​പ്പ​ണി: ഫി​ലി​പ്പീ​ൻ​സ് മു​ൻ മേ​യ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം

മ​​​നി​​​ല: ​​​ചൈ​​​ന​​​യ്ക്കു​​​വേ​​​ണ്ടി ചാ​​​ര​​​പ്പ​​​ണി ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മു​​​ൻ മേ​​​യ​​​ർ ആ​​​ലി​​​സ് ഗു​​​വോ​​​യ്ക്ക് (35) മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തു കു​​​റ്റ​​​ത്തി​​​ന് ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ.

ഇ​​​വ​​​ർ മേ​​​യ​​​റാ​​​യി​​​രു​​​ന്ന ബാം​​​ബാ​​​ൻ എ​​​ന്ന ചെ​​​റുപ​​​ട്ട​​​ണ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് ഫി​​​ലി​​​പ്പീ​​​നി​​​ക​​​ളും വി​​​ദേ​​​ശി​​​ക​​​ളു​​​മാ​​​യ 800 പേ​​​രെ പോ​​​ലീ​​​സ് മോ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഹ​​​ണി​​​ട്രാ​​​പ്പ് പോ​​​ലു​​​ള്ള നി​​​ക്ഷേ​​​പ ത​​​ട്ടി​​​പ്പു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​തെ​​​ന്ന് മോ​​​ചി​​​ത​​​രാ​​​യ​​​വ​​​ർ പ​​​റ​​​ഞ്ഞു.

മ​​​നി​​​ല​​​യ്ക്കു വ​​​ട​​​ക്കു​​​ള്ള ബാം​​​ബാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ന്‍റെ മേ​​​യ​​​റാ​​​യി 2022ൽ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​ലി​​​സി​​​നെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. മേ​​​യ​​​റു​​​ടെ ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പം എ​​​ട്ടു ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യി​​​ൽ 36 ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​ണ് ത​​​ട്ടി​​​പ്പു​​​കേ​​​ന്ദ്രം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. ഓ​​​ൺ​​​ലൈ​​​ൻ ചൂ​​​താ​​​ട്ടകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം.

വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ആ​​​ലി​​​സ് ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ല​​​ല്ല ജ​​​നി​​​ച്ച​​​തെ​​​ന്നും ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് കു​​​ടി​​​യേ​​​റി​​​യ​​​താ​​​ണെ​​​ന്നും ക​​​ണ്ടെ​​​ത്തി. ചൈ​​​ന​​​യ്ക്കു​​​വേ​​​ണ്ടി ചാ​​​ര​​​പ്പ​​​ണി ചെ​​​യ്ത​​​താ​​​യും സം​​​ശ​​​യ​​​മു​​​ണ​​​ർ​​​ന്നു. ആ​​​ലി​​​സി​​​നെ​​​തി​​​രേ പ​​​ണം​​​ വെ​​​ളുപ്പി​​​ക്ക​​​ൽ അ​​​ട​​​ക്കം മ​​​റ്റു കേ​​​സു​​​ക​​​ളും നി​​​ല​​​വി​​​ലു​​​ണ്ട്.

Related posts

Leave a Comment