കൊച്ചി: സംസ്ഥാനത്ത് നിലവില്‍ 135 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കുറവ്. ഇതുമൂലം പലര്‍ക്കും ഒന്നിലധികം വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും നിലവിലുള്ളവര്‍ക്ക് ഇരട്ടി ജോലി ഭാരം ഏല്‍പ്പിക്കുന്നതായും ആക്ഷേപമുണ്ട്.
ഐഎഎസ് കേഡറില്‍ 78, ഐപിഎസ് കേഡറില്‍ 26, ഐഎഫ്എസ് കേഡറില്‍ 31 എന്നിങ്ങനെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭാവം. നിലവില്‍ ഒരു വകുപ്പ് മേധാവിക്ക് ഒട്ടനവധി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കിയിരിക്കുകയാണ്.
അഖിലേന്ത്യ സര്‍വീസില്‍ ഉള്ളവര്‍ക്ക് പലപ്പോഴും കേരളത്തിലേക്ക് മടങ്ങാന്‍ താത്പര്യമില്ലാത്തതാണ് ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നത്. കേരള കേഡറിലുള്ള ഓഫീസര്‍മാര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നുമുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥരില്‍ 30 പേര് കേന്ദ്ര ഡെപ്യൂട്ടേഷനിലും ഒമ്പതു പേര് സംസ്ഥാന ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ 30 പേര് കേന്ദ്ര ഡെപ്യൂട്ടേഷനിലും അഞ്ചു പേര് സംസ്ഥാന ഡെപ്യൂട്ടേഷനിലും ജോലി ചെയ്യുന്നു.
ഐഎഫ്എസ് ഉദ്യോഗസ്ഥരില്‍ 13 പേര് കേന്ദ്ര ഡെപ്യൂട്ടേഷനിലും ഒരാള്‍ സംസ്ഥാന ഡെപ്യൂട്ടേഷനിലും ജോലി ചെയ്യുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നേരിട്ടുള്ള നിയമനത്തിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയും സെലക്ഷന് പ്രക്രിയയിലൂടെയുമാണ് അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരെ കേരള കേഡറില്‍ നിയമിക്കുന്നത്.
- സീമ മോഹന്‍ലാല്‍

