കോഴിക്കോട്: എൻഡിഎ വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഒരു മുന്നണിയുമായി സഹകരി]ച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എന്നാൽ, ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് സി.കെ. ജാനു പറഞ്ഞു.
എൻഡിഎ വിട്ടശേഷം ഞായാറാഴ്ച ചേർന്ന ആദ്യ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് മുന്നണിയുമായി സഹകരിക്കാൻ തീരുമാനമായത്. എന്നാൽ, ഏത് മുന്നണി എന്നത് പിന്നീട് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.ആദിവാസി ദളിത് സംഘടനകളെ കൂട്ടിച്ചേർത്ത് ഒരുമിച്ച് പോകുമെന്നും ജാനു പറഞ്ഞു.
ഭാരതീയ ദ്രാവിഡ പിന്നാക്ക പാർട്ടിയും മറ്റൊരു പാർട്ടിയും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പോകാൻ തയ്യാറായിട്ടുണ്ട്. സമാനഗതിയിൽ ചെറിയ ഗ്രൂപ്പുകളെ ജെആർപിക്കൊപ്പം ഒരുമിപ്പിച്ച് നിർത്തും. ഇതിനുശേഷം മുന്നണിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ജാനു പറഞ്ഞു