എനിക്ക് വല്ലാത്ത വേദന തോന്നി..! കടിച്ച മൂര്‍ഖനെ എട്ടുവയസ്സുകാരന്‍ തിരിച്ചു കടിച്ചു കൊന്നു

കയ്യില്‍ കടിച്ച മൂര്‍ഖനെ രണ്ട് തവണ തിരിച്ച് കടിച്ച് കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലെ ദീപക്കിനെയാണ് പാമ്പ് കടിച്ചത്.

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയായിരുന്നു. കുടഞ്ഞു മാറ്റാന്‍ ശ്രമിച്ചെങ്കിലും പാമ്പ് പിടിവിട്ടില്ല.

പിന്നാലെ കുട്ടിയുടെ കയ്യില്‍ കടിച്ചു. ദേഷ്യം തോന്നിയ കുട്ടി മൂര്‍ഖനെ തിരിച്ച് കടിക്കുകയായിരുന്നു. രണ്ട് തവണ കടിയേറ്റ പാമ്പ് സംഭവ സ്ഥലത്ത് വെച്ച് തന്നെ ചത്തു. 

‘പാമ്പ് കൈയില്‍ ചുറ്റി എന്നെ കടിച്ചു. എനിക്ക് വല്ലാത്ത വേദന തോന്നി. പാമ്പിനെ കുടഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല.

അതുകൊണ്ടാണ് ഞാന്‍ അതിനെ രണ്ടുതവണ ശക്തമായി കടിച്ചത്. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്”, ദീപക് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പാമ്പുകടിയേറ്റ വിവരം അറിഞ്ഞ മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പ്രതിവിഷം നല്‍കിയ ശേഷം ഒരു ദിവസം കുട്ടിയെ നിരീക്ഷണത്തിലാക്കി.

പാമ്പ് കടിച്ചെങ്കിലും വിഷം ഉള്ളില്‍ ചെന്നില്ലെന്ന് കണ്ടെത്തിയതോടെ കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 

Related posts

Leave a Comment