തളിപ്പറമ്പ്: കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പംചേർന്ന് പ്രവർത്തിക്കാനെത്തിയ കോൺഗ്രസ് നേതാവിനും കുടുംബത്തിനും സ്വീകരണം നൽകി. ഐഎൻടിയുസി തളിപ്പമ്പ് മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗവുമായ പുളിമ്പറമ്പിലെ കെ.എ. സണ്ണി, ഭാര്യ റോസ് ലീന, മകൾ റിജി സണ്ണി, മകളുടെ ഭർത്താവ് അനീഷ് എന്നിവർക്കാണ് സിപിഎം പ്രവർത്തകർ സ്വീകരണം നൽകിയത്.
പുളിമ്പറമ്പ് വാർഡ് ബൂത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന കെ.എ. സണ്ണി കോൺഗ്രസിനകത്തെ ഗ്രൂപ്പ് പ്രവർത്തനത്തിൽ മനംനൊന്താണ് സിപിഎമ്മിനൊപ്പം ചേരാൻ തീരുമാനിച്ചത്.
പുളിമ്പറമ്പ് റെഡ്സ്റ്റാർ വായനശാലയിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് സണ്ണിയേയും കുടുംബത്തെയും ചുവന്ന മാലയണിയിച്ച് സ്വീകരിച്ചു.വി.വി. കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ, കെ.എ. സണ്ണി എന്നിവർ പ്രസംഗിച്ചു.