അ​തി​വേ​ഗ​ത്തി​ൽ 11,000 റ​ണ്‍​സ്; സ​ച്ചി​നെ മ​റി​ക​ട​ന്ന് കോ​ഹ്‌ലി

മാ​ഞ്ച​സ്റ്റ​ർ: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ വേ​ഗ​ത്തി​ൽ 11,000 റ​ണ്‍​സ് എ​ന്ന ച​രി​ത്ര നേ​ട്ടം ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ് ലി ​സ്വ​ന്ത​മാ​ക്കി. ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ പേ​രി​ലു​ള്ള റി​ക്കാ​ർ​ഡാ​ണ് കോ​ഹ് ലി ​മ​റി​ക​ട​ന്ന​ത്. 276 ഇ​ന്നിം​ഗ്സി​ൽ​നി​ന്നാ​യി​രു​ന്നു സ​ച്ചി​ൻ 11,000 റ​ണ്‍​സ് തി​ക​ച്ച​ത്.

എ​ന്നാ​ൽ, 222-ാം ഇ​ന്നിം​ഗ്സി​ൽ കോ​ഹ്‌ലി ​ഈ നേ​ട്ട​ത്തി​ലെ​ത്തി. പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വ്യ​ക്തി​ഗ​ത സ്കോ​ർ 57ൽ ​എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഏ​ക​ദി​ന​ത്തി​ൽ 11,000 തി​ക​ച്ച​ത്.

ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ലാ​ണ് ഈ ​നേ​ട്ട​മെ​ന്ന​ത് കോ​ഹ്‌ലി​യു​ടെ നാ​ഴി​ക​ക്ക​ല്ലി​നു തി​ള​ക്കം വ​ർ​ദ്ധി​പ്പി​ക്കു​ന്നു. വേ​ഗ​ത്തി​ൽ 8000 (175 ഇ​ന്നിം​ഗ്സ്), 9000 (194 ഇ​ന്നിം​ഗ്സ്), 10000 (205 ഇ​ന്നിം​ഗ്സ്) റ​ണ്‍​സ് തി​ക​ച്ച റി​ക്കാ​ർ​ഡു​ക​ളും കോ​ഹ്‌ലി​യു​ടെ പേ​രി​ലാ​ണ്.

Related posts