മെല്‍ബണ്‍: ഏറ്റവും പ്രായമായ ടെസ്റ്റ് ക്രിക്കറ്റര്‍ നീല്‍ ഹാര്‍വിക്ക് ഇന്നലെ 97 പൂര്‍ത്തിയായി. ജീവിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും പ്രായമുള്ള ആളാണ് മെല്‍ബണിലെ ഫിറ്റ്സ്റോയില്‍ ജനിച്ച നീല്‍ ഹാര്‍വി.
1948-1963 കാലഘട്ടത്തില്‍ ഓസ്ട്രേലിയയ്ക്കുവേണ്ടി 79 ടെസ്റ്റ് കളിച്ചു. 21 സെഞ്ചുറിയും 24 അര്‍ധസെഞ്ചുറിയും അടക്കം 6149 റണ്‍സ് നേടി.