മെൽബൺ: ഓസ്ട്രേലിയയുടെ ഭാവിതാരമായ കൗമാരക്കാരനു ക്രിക്കറ്റ് പന്ത് കൊണ്ട് ദാരുണാന്ത്യം. ബെന്‍ ഓസ്റ്റിന്‍ എന്ന 17കാരനാണ് നെറ്റ്സ് പരിശീലനത്തിനിടെ ചെവിഭാഗത്തായി പന്ത് കൊണ്ട് മരിച്ചത്. ഓട്ടോമാറ്റിക് ബൗളിംഗ് മെഷീന് ഉപയോഗിച്ച് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.
ഓസ്റ്റില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മെല്‍ബണിലെ ഒരു പ്രാദേശിക ട്വന്റി-20 ക്രിക്കറ്റിനു മുമ്പാണ് ഈ ദാരുണസംഭവം. 2014ല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ താരമായ ഫിലിപ്പ് ഹ്യൂസ് തലയില്‍ പന്ത് കൊണ്ട് അന്തരിച്ചിരുന്നു. അതിനുശേഷം ലോക ക്രിക്കറ്റില്‍ ഹെല്‍മറ്റ് സംബന്ധിച്ചുള്ള കൂടുതല്‍ സുരക്ഷയ്ക്കു പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി.
ബെന്‍ ഓസ്റ്റിന്റെ ദാരുണാന്ത്യത്തെത്തുടര്‍ന്ന്, ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ x ഓസ്ട്രേലിയ മത്സരത്തില്‍ ഇരുടീമംഗങ്ങളും കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് കളത്തിലെത്തിയത്.


 
  
 