കല്യാണ വീരൻമാർ പല തരത്തിലുണ്ട്. പണത്തിനും വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ, ചിലർ ആദ്യ ജീവിതം മടുത്തു കഴിയുന്പോൾ പുതിയ ഇണയെത്തേടാൻ വിവാഹം കഴിക്കുന്നവർ അങ്ങനെ പോകുന്നു കല്യാണമേളങ്ങൾ. ഇത്തരത്തിൽ ഒരു കല്യാണ കള്ളന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു നഗരത്തില്‍ നിന്ന് കൂടുതല്‍ വിവാഹം കഴിച്ചാല്‍ കള്ളി വെളിച്ചത്താകുമെന്ന് കരുതിയ യുവാവ്, കൂടുതല്‍ സുരക്ഷയ്ക്ക് വേണ്ടി മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് യുവതികളെ വിവാഹം കഴിച്ചു. ഹെന്റി ബെറ്റ്സി ജൂനിയർ എന്ന 38 -കാരനാണ് മൂന്ന് സ്ത്രീകളെ മൂന്ന് സ്ഥലങ്ങളിൽ നിന്നായി വിവാഹം ചെയ്തത്.
ടിന്റര്‍, ബംബിൾ തുടങ്ങിയ ടേറ്റിംഗ് ആപ്പുകൾ വഴിയാണ് ഇയാൾ വിവാഹം ചെയ്യാൻ പെൺകുട്ടികളെ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും വിവാഹ മോചിതരായവരാണ്. ‘ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ തിരിച്ചറിയാന്‍ കഴിയുന്ന വിശ്വസനീയമായ ഒരു സുന്ദരിയായ സ്ത്രീയെയാണ് താന്‍ തിരയുന്നത്’ എന്നാണ് ഹെന്റി തന്റെ ഡേറ്റിംഗ് ആപ്പ് പ്രൊഫൈലില്‍ കുറിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത വർഷങ്ങളിലാണ് ഇയാൾ പെൺകുട്ടികളെ വിവാഹം ചെയ്തത്.
ആപ്പ് വഴി പെണ്ടകുട്ടികളെ കണ്ടെത്തിയ ശേഷം യുവതികളെ അയാൾ ആഴ്ചകളില്ക്കുള്ളില് തന്നെ വിവാഹം കഴിച്ചു. 2020 ല്‍ ട്വിന്ഡറിലൂടെ പരിചയപ്പെട്ട ടോന്യ ബെറ്റ്സിയാണ് ഹെന്റിയുടെ ആദ്യ ഭാര്യ. ആ വർഷം നവംബറിൽ ദുവൽ കൗണ്ടി കോർട്ട്ഹൗസിൽ വച്ച് ഇരുവരും വിവാഹിതരായി. ടോന്യയുമായി കുടുംബ ജീവിതം നയിക്കുമ്പോൾ തന്നെ ഹെൻറി ഡേറ്റിംഗ് ആപ്ലിക്കേഷനായ സ്റ്റിർ വഴി, ബ്രാണ്ടി ബെറ്റ്സിയെ കണ്ടുമുട്ടി. 2022 ഫെബ്രുവരി 22 ന് മനാറ്റി കൗണ്ടിയിൽ വച്ച് അവളെ വിവാഹം കഴിച്ചു. 2022 നവംബറിൽ, ഹെൻറി മാച്ച് ഡോട്ട് കോം വഴി മിഷേൽ ബെറ്റ്സിയുമായി ബന്ധപ്പെട്ടു. ഹെർനാൻഡോ കൗണ്ടിയിൽ വച്ച് അവളെയും വിവാഹം കഴിച്ചു.
എന്നാൽ വിവാഹ ശേഷം ഇയാൾ മൂന്ന് സ്ത്രീകളേയും ഉപദ്രവിക്കാൻ തുടങ്ങി. ഇയാളുടെ പ്രവർത്തിയിൽ സംശയം തോന്നിയ ഭാര്യമാരിലൊരാൾ ഇയാളുടെ നീക്കങ്ങളെ പിന്തുടർന്ന് ബഹുഭാര്യാത്വം കണ്ടെത്തിയത്. തന്നെ കൂടാതെ വേറെയും സ്ത്രീകളെ ഇയാൾ കല്യാണം കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം പോലീസിൽ അറിയിച്ചതോടെ ഹെന്റി ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്. മൂന്ന് കല്യാണങ്ങളും റദ്ദാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ഇയാളിപ്പോൾ.