തൃശൂർ: സ്കൂളിൽ നിന്ന് കാണാതായ മൂന്നാംക്ലാസ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിന് സമീപമുള്ള സ്വാശ്രയ റീച്ച് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ വിദ്യാർഥി പറപ്പൂർ സ്വദേശി ഗൗതം കൃഷ്ണയെയാണ് ഇന്നു രാവിലെ കണ്ടെത്തിയത്. സ്കൂളിന്റെ പിന്നിലുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. ഫയർഫോഴ്സെത്തി പുറത്തെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞാണ് കുട്ടിയെ കാണാതായത്. വിയ്യൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു.
കാണാതായ വിദ്യാർഥി കിണറ്റിൽ മരിച്ച നിലയിൽ; സ്കൂളിന്റെ പിന്നിലുള്ള കിണറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
