ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കാൻ സാ​യ് പ​ല്ല​വി

സാ​യ്പ​ല്ല​വി ത​മി​ഴ് സൂ​പ്പ​ർ​താ​രം ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കു​ന്നു. മാ​രി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലാ​ണ് സാ​യ് പ​ല്ല​വി നാ​യി​ക​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റു​ടെ വേ​ഷ​മാ​ണ് സാ​യ് ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി ഓ​ട്ടോ ഓ​ടി​ച്ച് പ​ഠി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് താ​രം ഇ​പ്പോ​ൾ.

മാ​രി​യു​ടെ ആ​ദ്യ ഭാ​ഗം സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു. വി​ജ​യ് യേ​ശു​ദാ​സ് ആ​യി​രു​ന്നു ചി​ത്ര​ത്തി​ൽ ധ​നു​ഷി​ന്‍റെ വി​ല്ല​നാ​യി അ​ഭി​ന​യി​ച്ച​ത്. ബാ​ലാ​ജി മോ​ഹ​നാ​യി​രു​ന്നു മാ​രി സം​വി​ധാ​നം ചെ​യ്ത​ത്. മാ​രി 2വി​ൽ ടൊ​വി​നോ തോ​മ​സാ​ണ് ധ​നു​ഷി​ന്‍റെ വി​ല്ല​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, കൃ​ഷ്ണ, റോ​ബോ ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

യു​വാ​ൻ ശ​ങ്ക​ർ രാ​ജ ആ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ധ​നു​ഷ് ആ​യി​രി​ക്കും ചി​ത്രം നി​ർ​മി​ക്കു​ക.എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ദി​യ ആ​ണ് സാ​യ്പ​ല്ല​വി​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം.

Related posts