കോഴിക്കോട്: ബാലുശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത കേസിലെ മൂന്നുപേര്‍ അറസ്റ്റില്‍.
സിപിഎം പ്രവര്‍ത്തകരും കരുമല സ്വദേശികളുമായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ ബൂത്തില്‍ തടഞ്ഞതിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷത്തിലാണ് വ്യാപകമായ അക്രമം നടന്നത്.
കോണ്‍ഗ്രസ് ഓഫീസിനുനേരെയും മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരെയും ആക്രമണമുണ്ടായി.
കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ണികുളം പഞ്ചായത്തിലെ കരുമലയില്‍ യുഡിഎഫ് -സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോലീസുകാരും പ്രവര്‍ത്തകരുമുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എകരൂരില്നിന്ന് കരുമലയിലേക്ക് നടത്തിയ പ്രകടനത്തിനുനേരെയാണ് ആക്രമണമുണ്ടായത്.
വൈകിട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് അക്രമിക്കാനിടയുണ്ടെന്ന് പോലീസിനെ അറിയിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എം.കെ.രാഘവന് എംപി ഉള്‍പ്പെടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് മൂന്നുപേര്‍ അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.