ഓ ബൈ ഓസി’യിലെ ആരോപണ വിധേയരായ ജീവനക്കാരികളിൽ ഒരാൾ ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ദിയ കൃഷ്ണ. അശ്വിൻ ഗണേഷ് പൂവാലന്മാരെ പോലെ രാത്രി രണ്ടിനും മൂന്നിനുമൊക്കെ വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി പറഞ്ഞത്. ഇതിനെതിരേയാണ് ദിയയുടെ മറുപടി. ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന അടിക്കുറിപ്പോടെ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വീഡിയോയിലാണ് ദിയ കൃഷ്ണയുടെ മറുപടി.
‘‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലന്മാരെ പോലെയാണ് സംസാരിക്കുന്നത്,’’ ജീവനക്കാരിയുടെ ഈ ആരോപണമാണ് റീലില്‍ കാണാനാകുക.
ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ‘വീട്ടില്‍ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവന് തിന്നാറില്ല.’ ഇതിനു താഴെ നിരവധി പേര് ദിയയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഈ കമന്റിന് മാത്രം ഒരു ലക്ഷത്തിന് മുകളില്‍ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. അതേ വിഡിയോ ദിയ ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. ‘അവന് ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ.. തള്ളി വണ്ടി നോക്കുവാണേല്‍ അറിയിക്കാമേ..’എന്നാണ് ദിയയുടെ കമന്റ്.
നടി സ്വാസിക അടക്കമുള്ളവർ ദിയയെ പിന്തുണച്ചെത്തി. ‘‘ഇവരെ ജയിലിൽ കൊണ്ടുപോകുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു. കള്ളികൾ, പക്ഷേ പൊട്ടത്തികൾ ആണ്.’’സ്വാസികയുടെ കമന്റ്.