ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ രക്തത്തിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലൂടെയാണ് ഡിഎംകെ വിജയ്ക്കെതിരെ തുറന്നടിച്ചത്.
ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള് അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ഇടതു കൈയിൽ രക്ത തുള്ളികളും വലതു കൈയിൽ രാഖിയും ഷർട്ടിൽ രക്തക്കറയും പുരണ്ട ചിത്രമാണ് പുറത്തുവിട്ടത്.
കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. ഡിഎംകെ ഐടി വിംഗ് ആണ് എക്സ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.