അഭിനയത്തെക്കുറിച്ച് പ്രേക്ഷകരുടെ കമന്റുകൾ വായിക്കാറുണ്ടെന്ന് ദുൽഖർ സൽമാൻ. കാന്തയിലെ കഥാപാത്രത്തിന്റെ പേര് നടിതു ചക്രവര്‍ത്തി എന്നാണ്. ഞാനൊരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ല. എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ എപ്പോഴുമുണ്ടെന്ന് ദുൽഖർ പറഞ്ഞു. ചില സമയങ്ങളില്‍ ആ കമന്റുകള്‍ വായിക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്, ഞാന്‍ അത്രക്ക് മികച്ചതല്ലേ? ആ ഭയം എപ്പോഴും കൂടെയുണ്ട്. എന്നാല്‍, ഈ ഭയം തന്നെയാണ് ആഗ്രഹങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത്.
അത് എന്നെ കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും, കൂടുതല്‍ വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ഏറ്റെടുക്കാനും പ്രേരിപ്പിക്കുന്നു. അസാമാന്യ നടന് എന്നറിയപ്പെടുന്ന ഒരു വലിയ നടന്റെ വേഷം ഞാന്‍ ചെയ്യുമ്പോൾ, ആ വേഷം എനിക്ക് അര്‍ഹതപ്പെട്ടതാണെന്നും, മറ്റാര്‍ക്കും അതിലും നന്നായി ചെയ്യാന്‍ കഴിയില്ലെന്നും ആളുകള്‍ വിശ്വസിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് ദുൽഖർ സൽമാൻ പറഞ്ഞു.

