ആദ്യത്തെ ഗുരു അച്ഛൻ തന്നെയെന്ന് ദുൽഖർ സൽമാൻ. അച്ഛൻ കഴിഞ്ഞാൽ സ്കൂളിലും കോളജിലുമൊക്കെ എന്നെ പഠിപ്പിച്ച അധ്യാപകർ. പിന്നീട് സംവിധായകൻ അൻവർ റഷീദാണ്.
ഉസ്താദ് ഹോട്ടൽ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും എന്റെ ഗുരുവായും മെന്ററായും ഞാൻ കണക്കാക്കുന്നയാളാണ് അമ്പുക്ക. ഇപ്പോഴും ഓരോ പടത്തിന്റെയും ട്രെയ്ലർ റിലീസായക്കഴിഞ്ഞാൽ അമ്പുക്ക അഭിപ്രായം പറയാറുണ്ട്. നന്നായിട്ടുണ്ട്, അടിപൊളിയാവും എന്നൊക്കായാണ് അദ്ദേഹം പറയുന്നത്.
അന്നത്തെ ദിവസം ഞാൻ ഓക്കെയാകാൻ അതു മാത്രം മതി. എന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് ഉറപ്പാണെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.

