സോഷ്യൽ മീഡിയയിൽ ദിവസവും പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. ചിലത് നമ്മെ ചിന്തിപ്പിക്കുന്നതാകും ചിലത് കരയിപ്പിക്കുകയും ചെയ്യും. എന്നാലും ചിരിക്കുന്ന വീഡിയോകളും വാർത്തകളുമാണ് എല്ലാവർക്കും കാണാനും കേൾക്കാനും ഇഷ്ടം.
കെനിയയിലെ വിനോദ സഞ്ചാരകേന്ദ്രത്തിൽ നിന്നുള്ളൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഒരു ആഫ്രിക്കന്‍ കൊമ്പനാനയുടെ വായിലേക്ക് വിനോദ സഞ്ചാരി ബിയർ ഒഴിച്ച് കൊടുക്കുന്നതാണ് വീഡിയോ. ആനയുടെ മുന്നിൽ നിന്ന് ബിയർ കാൻ എടുത്ത് പൊട്ടിക്കുകയും കുറച്ച് അയാൾ കുടിച്ചശേഷം ബാക്കി ആനയുടെ തുന്പിക്കൈയിലേക്ക് കുടിക്കാനായി കൊടുക്കുന്നു.
എന്നാൽ വീഡിയോ വൈറലായതോടെ അയാൾക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മിണ്ടാപ്രാണികളോട് ഇത്തരം ക്രൂരതകൾ കാണിക്കുന്ന ഇയാൾക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നാണ് എല്ലാവരും പറഞ്ഞത്.