മണ്ണാർക്കാട്: നാളെ ജോലിയിൽനിന്നു വിരമിക്കാനിരിക്കേ മണ്ണാർക്കാട് താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസർ പി.കെ. പ്രസന്നകുമാരി (56) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽവച്ചായിരുന്നു അപകടം. ബസിടിച്ചുവീണ പ്രസന്നകുമാരിയുടെ ദേഹത്തുകൂടി ടയർ കയറിയിറങ്ങി.
പത്തിരിപ്പാല മണ്ണൂർ വെസ്റ്റ് പനവച്ചപറന്പിൽ പരേതനായ കേശവൻ-അംബുജാക്ഷി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചെന്താമര, പ്രേമകുമാരി, രത്നകുമാരി, ലളിതകുമാരി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മണ്ണാർക്കാട് സിവിൽ സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചു. വൈകുന്നേരം അഞ്ചരയോടെ വീട്ടിലേക്കു കൊണ്ടുപോയി.