സെ​ലി​ബ്രി​റ്റി​യാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല: എ​സ്ത​ർ അ​നി​ൽ

മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ലാ​ലേ​ട്ട​നൊ​പ്പം ഒ​രു​നാ​ൾ വ​രും സി​നി​മ ചെ​യ്ത​ത്. അ​പ്പോ​ൾ മു​ത​ലാ​യി​രു​ന്നു പോ​പ്പു​ലാ​രി​റ്റി​യു​ടെ തു​ട​ക്ക​വും. അ​ന്ന് എ​ന്‍റെ കൂ​ടെ പ​ഠി​ച്ച​വ​ർ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു ഞാ​ൻ വ​ള​രെ അ​ഹ​ങ്കാ​രി​യാ​യി​രു​ന്നു​വെ​ന്ന്. എ​ന്തോ വ​ലി​യ സം​ഭ​വ​മാ​ണെ​ന്ന ചി​ന്ത ആ ​സ​മ​യ​ത്ത് വ​ന്നി​ട്ടു​ണ്ടാ​വു​മെ​ന്ന് തോ​ന്നു​ന്നു. പ​ക്ഷെ പി​ന്നീ​ട് ആ ​ചി​ന്ത തന്നി​ൽ നി​ന്നും പോ​യി എന്ന് എ​സ്ത​ർ അ​നി​ൽ.   

ഒ​രു സി​നി​മ വ​രും. പി​ന്നീ​ട് ഒ​രു​പാ​ട് സി​നി​മ​ക​ൾ‌ പ​രാ​ജ​യ​പ്പെ​ടും. ആ​ളു​ക​ൾ ഇ​ഷ്ട​പ്പെ‍​ടും ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കും എ​ന്നൊ​ക്കെ പി​ന്നീ​ട് മ​ന​സി​ലാ​യി. സെ​ലി​ബ്രി​റ്റി സ്റ്റാ​റ്റ​സു​മാ​യി ഞാ​ൻ ഇ​പ്പോ​ൾ ഒ​ട്ടും അ​റ്റാ​ച്ച്ഡ​ല്ല. ഞാ​നൊ​രു സെ​ലി​ബ്രി​റ്റി​യാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​മി​ല്ല. വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ​ല്ലോ സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത്. സെ​ലി​ബ്രി​റ്റി എ​ന്ന​ത് ആ​ളു​ക​ൾ ന​മു​ക്ക് ത​രു​ന്ന ടാ​ഗാ​ണ​ല്ലോ.

ഞാ​നി​പ്പോ​ൾ ല​ണ്ട​നി​ൽ എ​ന്റെ മാ​സ്റ്റേ​ഴ്സ് ചെ​യ്യു​ക​യാ​ണ്. ദൃ​ശ്യം സി​നി​മ​യു​ടെ ഇം​പാ​ക്ട് വ​ള​രെ വ​ലു​താ​ണ്. ഞാ​ൻ ത​ന്നെ ആ ​സി​നി​മ​യു​ടെ മൂ​ന്നു ലാം​ഗ്വേ​ജി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ മ​ല​യാ​ളി​ക​ൾ അ​ല്ലാ​ത്ത ഇ​ന്ത്യ​ൻ​സ് എ​ന്നെ ല​ണ്ട​നി​ൽ വ​ച്ചും തി​രി​ച്ച​റി​യാ​റു​ണ്ട്. നാ​ട്ടി​ൽ ന​മ്മ​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​ണ​ല്ലോ.

ഒ​രു​പാ​ട് ദൂ​ര​ത്ത് ചെ​ന്ന് ക​ഴി​യു​മ്പോ​ഴും ആ​ളു​ക​ൾ ന​മ്മ​ളെ തേ​ടി വ​ന്ന് ദൃ​ശ്യ​ത്തി​ലേ കു​ട്ടി​യ​ല്ലേ​യെ​ന്ന് ചോ​ദി​ക്കു​മ്പോ​ഴു​ള്ള സ​ന്തോ​ഷം വേ​റെ​യാ​ണ്. ഞാ​ൻ അ​ധി​കം അ​ഭി​മു​ഖ​ങ്ങ​ളൊ​ന്നും കൊ​ടു​ത്തി​ട്ടി​ല്ല. സി​നി​മ​ക​ൾ ഒ​ന്നും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ഇ​ന്‍റ​ർ​വ്യു കൊ​ടു​ത്താ​ൽ എ​ന്തി​നെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കേ​ണ്ട​തെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല​ല്ലോ. -എ​സ്ത​ർ അ​നി​ൽ

Related posts

Leave a Comment