വിദ്യാഭ്യാസം ഏഴാം ക്ലാസ്, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധന്‍! ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ മനസിലാക്കി അതുപോലെ പകര്‍ത്തും; ശിഹാബുദീനും മൊയ്തീന്‍കുട്ടിയും ചില്ലറക്കാരല്ല

പെ​രി​ന്ത​ൽ​മ​ണ്ണ: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ര​ണ്ടു പേ​രെ പി​ടി​കൂ​ടി. മ​ല​പ്പു​റം പൊ​ൻ​മ​ള പ​ട്ട​ത്ത് മൊ​യ്തീ​ൻ​കു​ട്ടി (44), പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടി​ക്കാ​ട് മു​ള്ള്യാ​കു​ർ​ശി ന​ന്പൂ​ത്ത് ശി​ഹാ​ബു​ദീ​ൻ(40) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീ​മി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ കെഎ​സ്ആ​ർടിസി ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്ത് വ​ച്ച് ശി​ഹാ​ബി​നെ മാ​ര്യേ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ ഡിവൈഎ​സ്പി പി.​സി. ഹ​രി​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ശ​ശീ​ന്ദ്ര​ൻ മേ​ലെ​യി​ലും സം​ഘ​വുമാണ് പ്രതികളെ പിടി കൂടി യത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ൽ പ്രി​ന്‍റെ​ക്സ് എ​ന്ന പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ത്തി​ൽ വ​ച്ച് മൊ​യ്തീ​ൻ​കു​ട്ടി​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി എ​ത്തി​ക്കു​ന്ന​തെ​ന്നും വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്നു പ​ല പേ​രി​ലു​ള്ള വാ​ഹ​ന ആ​ർസി​ക​ളും ലൈ​സ​ൻ​സു​ക​ളു​മാ​യി വൈ​കി​ട്ട് ഏ​ഴു​മ​ണി​യോ​ടെ മ​ല​പ്പു​റ​ത്ത് വ​ച്ച് പോലീസ് മൊ​യ്തീ​ൻ​കു​ട്ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ‌‌

സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്പ്, പ്രി​ന്‍റ​ർ, ലാ​മി​നേ​ഷ​ൻ മെ​ഷീ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ്രി​ന്‍റ് ചെ​യ്യാ​നു​ള്ള പേ​പ്പ​ർ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

മൊ​മെ​ന്േ‍​റാ​ക​ളും മ​റ്റും പ്രി​ന്‍റ് ചെ​യ്യു​ന്ന​തി​ന്‍റെ മ​റ​വി​ൽ മൊ​യ്തീ​ൻ​കു​ട്ടി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റും നി​ർ​മി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ദ​ഗ്ധ​മാ​യി നി​ർ​മി​ക്കു​ന്ന ഇ​യാ​ൾ​ക്കു ഏ​ഴാം ക്ലാ​സ് ആ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കാ​രി​ക​ൾ, ആ​ർ​ടി​ഒ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രു​ടെ ഒ​പ്പു​ക​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​ന​സി​ലാ​ക്കാ​നും അ​തു​പോ​ലെ​ത്ത​ന്നെ ആ​ർ​ക്കും മ​ന​സി​ലാ​കാ​ത്ത​രീ​തി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇ​ടാ​നും സീ​ൽ, കം​പ്യൂ​ട്ട​റി​ൽ ത​ന്നെ നി​ർ​മി​ച്ച് പ​തി​പ്പി​ക്കാനും വിദ്ഗ്ധനാണ് ഇ​യാ​ൾ.

ഇ​ത്ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് ഓ​ർ​ഡ​റു​ക​ൾ വി​ദേ​ശ​ത്തു നി​ന്നു പോ​ലും വ​രു​ന്നു​ണ്ട്. നാ​ട്ടി​ൽ ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​താ​യി വി​വ​ര​മു​ണ്ട്.

വ്യാ​ജ​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി​ക​ൾ, ലൈ​സ​ൻ​സു​ക​ൾ, വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ർ​ക്ക് ലി​സ്റ്റു​ക​ളും പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന ജോ​ലി പ​രി​ച​യ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, എ​ന്നി​വ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് 10,000 മു​ത​ൽ 25,000 വ​രെ രൂ​പ​യ്്ക്കാണ് വി​ൽ​ക്കു​ന്ന​ത്.

ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്താ​നും പ​ണം വാ​ങ്ങു​ന്ന​തി​നു​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ട്രാ​വ​ൽ​സ് ഏ​ജ​ന്‍റു​മാ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ഇ​വ​രെ​ക്കുറി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​തി​ക​ളി​ൽ നി​ന്നു ല​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ചും പോ​ലീ​സി​നു വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഇ​തേ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു ഡിവൈഎ​സ്പി പി.​സി. ഹ​രി​ദാ​സ​ൻ അ​റി​യി​ച്ചു.

മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ പേ​രി​ൽ മ​ല​പ്പു​റം, താ​നൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​ന്പൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, നെ​ൻ​മാ​റ, പൊ​ന്നാ​നി, മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് ന​ല്ല​ളം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തേ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. 2015 ൽ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ത​ന്നെ​യാ​ണ് അ​വ​സാ​ന​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​കേ​സു​ക​ളി​ലെ​ല്ലാം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​ണ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സി.​പി മു​ര​ളീ​ധ​ര​ൻ, ടി. ​ശ്രീ​കു​മാ​ർ, എ​ൻ.​ടി കൃ​ഷ്ണ​കു​മാ​ർ, എം.​മ​നോ​ജ്കു​മാ​ർ, കെ.​സു​കു​മാ​ര​ൻ, ഫൈ​സ​ൽ, സു​നി​ജ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment