മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാലേട്ടനൊപ്പം ഒരുനാൾ വരും സിനിമ ചെയ്തത്. അപ്പോൾ മുതലായിരുന്നു പോപ്പുലാരിറ്റിയുടെ തുടക്കവും. അന്ന് എന്റെ കൂടെ പഠിച്ചവർ പറയാറുണ്ടായിരുന്നു ഞാൻ വളരെ അഹങ്കാരിയായിരുന്നുവെന്ന്. എന്തോ വലിയ സംഭവമാണെന്ന ചിന്ത ആ സമയത്ത് വന്നിട്ടുണ്ടാവുമെന്ന് തോന്നുന്നു. പക്ഷെ പിന്നീട് ആ ചിന്ത തന്നിൽ നിന്നും പോയി എന്ന് എസ്തർ അനിൽ.
ഒരു സിനിമ വരും. പിന്നീട് ഒരുപാട് സിനിമകൾ പരാജയപ്പെടും. ആളുകൾ ഇഷ്ടപ്പെടും ഇഷ്ടപ്പെടാതിരിക്കും എന്നൊക്കെ പിന്നീട് മനസിലായി. സെലിബ്രിറ്റി സ്റ്റാറ്റസുമായി ഞാൻ ഇപ്പോൾ ഒട്ടും അറ്റാച്ച്ഡല്ല. ഞാനൊരു സെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നുമില്ല. വല്ലപ്പോഴും മാത്രമാണല്ലോ സിനിമകൾ ചെയ്യുന്നത്. സെലിബ്രിറ്റി എന്നത് ആളുകൾ നമുക്ക് തരുന്ന ടാഗാണല്ലോ.
ഞാനിപ്പോൾ ലണ്ടനിൽ എന്റെ മാസ്റ്റേഴ്സ് ചെയ്യുകയാണ്. ദൃശ്യം സിനിമയുടെ ഇംപാക്ട് വളരെ വലുതാണ്. ഞാൻ തന്നെ ആ സിനിമയുടെ മൂന്നു ലാംഗ്വേജിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾ അല്ലാത്ത ഇന്ത്യൻസ് എന്നെ ലണ്ടനിൽ വച്ചും തിരിച്ചറിയാറുണ്ട്. നാട്ടിൽ നമ്മളെ അംഗീകരിക്കുന്നതിൽ നിന്നും വ്യത്യസ്തമാണല്ലോ.
ഒരുപാട് ദൂരത്ത് ചെന്ന് കഴിയുമ്പോഴും ആളുകൾ നമ്മളെ തേടി വന്ന് ദൃശ്യത്തിലേ കുട്ടിയല്ലേയെന്ന് ചോദിക്കുമ്പോഴുള്ള സന്തോഷം വേറെയാണ്. ഞാൻ അധികം അഭിമുഖങ്ങളൊന്നും കൊടുത്തിട്ടില്ല. സിനിമകൾ ഒന്നും ഇല്ലാത്ത സമയത്ത് ഇന്റർവ്യു കൊടുത്താൽ എന്തിനെ കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലല്ലോ. -എസ്തർ അനിൽ