ക​ട​ലോ​ളം ക​യ​റ്റു​മ​തി: രാ​ജ്യ​ത്തെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി 62408.45 കോ​ടി​യി​ൽ

കൊ​​​​ച്ചി: ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം 62,408.45 കോ​​​​ടി രൂ​​​​പ (7.45 ബി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ)​ യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്തു. ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ മാ​​​​ത്രം രാ​​​​ജ്യം ഇ​​​​ന്ത്യ 43,334.25 കോ​​​​ടി രൂ​​​​പ (5,177.01 മി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ) നേ​​​​ടി​​​​യെ​​​​ന്നും സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി വി​​​​ക​​​​സ​​​​ന അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ (എം​​​​പി​​​​ഇ​​​​ഡി​​​​എ) ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​യും ചൈ​​​​ന​​​​യു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന വി​​​​ദേ​​​​ശ വി​​​​പ​​​​ണി. മൊ​​​​ത്തം ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ അ​​​​ള​​​​വി​​​​ലും മൂ​​​​ല്യ​​​​ത്തി​​​​ലും ഏ​​​​റ്റ​​​​വും മു​​​​ന്നി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന​​​​തും ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​നാ​​​​ണ്. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 7,41,529 മെ​​​​ട്രി​​​​ക് ട​​​​ൺ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്തു. അ​​​​ള​​​​വി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ 43.67 ശ​​​​ത​​​​മാ​​​​ന​​​​വും ഡോ​​​​ള​​​​ർ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 69.46 ശ​​​​ത​​​​മാ​​​​ന​​​​വും ചെ​​​​മ്മീ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. 2024-25 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ൽ 8.30 ശ​​​​ത​​​​മാ​​​​ന​​​​വും യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ മൂ​​​​ല്യ​​​​ത്തി​​​​ൽ 6.06 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത് ശീ​​​​തീ​​​​ക​​​​രി​​​​ച്ച മ​​​​റ്റു മ​​​​ത്സ്യ​​​​ങ്ങ​​​​ളാ​​​​ണ്.

ഈ​​​​യി​​​​ന​​​​ത്തി​​​​ൽ 5,212.12 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ച്ചു. മൂ​​​​ന്നാ​​​​മ​​​​ത്തെ വ​​​​ലി​​​​യ ക​​​​യ​​​​റ്റു​​​​മ​​​​തി ഇ​​​​ന​​​​മാ​​​​യ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ക​​​​ണ​​​​വ 3078.01 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം നേ​​​​ടി​​​​ത്ത​​​​ന്ന​​​​താ​​​​യും ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. വ​​​​നാ​​​​മി, ബ്ലാ​​​​ക്ക് ടൈ​​​​ഗ​​​​ർ, സ്കാം​​​​പി ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​യി. 2,52,948 ട​​​​ൺ ഉ​​​​ണ​​​​ങ്ങി​​​​യ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ 2852.60 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ (340.75 മി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ) വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ച്ച​​​​താ​​​​യി എം​​​​പി​​​​ഇ​​​​ഡി​​​​എ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡി.​​​​വി. സ്വാ​​​​മി അ​​​​റി​​​​യി​​​​ച്ചു. വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം (31.52 ശ​​​​ത​​​​മാ​​​​നം), ന​​​​വി മും​​​​ബൈ (10.81) തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണു രാ​​​​ജ്യ​​​​ത്ത് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. കൊ​​​​ച്ചി മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ണ്ട്.

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ

Related posts

Leave a Comment