സൗഹൃദം പ്രണയത്തിന് വഴി മാറിയപ്പോള്‍ യുവതി വിവാഹാഭ്യര്‍ത്ഥന നടത്തി! യുവാവ് സമ്മതിക്കാതെ വന്നതോടെ പെണ്‍കുട്ടി തേടിയിറങ്ങി; അവസാനം പണിയായത് പോലീസിനും; സംഭവമിങ്ങനെ

സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ അതുവഴിയുള്ള പ്രണയവും ഒളിച്ചോട്ടവുമൊക്കെ സാധാരണയായി മാറി. അവയില്‍ ഭൂരിഭാഗവും ചതിക്കുഴികളാണെന്നതും പ്രണയിക്കുന്ന സമയത്ത് പലരും മറക്കുകയും ചെയ്യുന്നു.

സമാനമായ വാര്‍ത്തകള്‍ ഒന്നിനു പിന്നാലെ ഒന്നെന്ന രീതിയില്‍ പുറത്തു വരുമ്പോഴും സോഷ്യല്‍മീഡിയ വഴിയുള്ള പ്രണയത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പോലീസിനാണ് ഇത്തവണ ഫേസ്ബുക്ക് കമിതാക്കള്‍ പണി കൊടുത്തത്. സംഭവമിങ്ങനെ…

സമൂഹമാധ്യമങ്ങളിലെ പ്രണയം അതിരുവിട്ടതോടെ യുവതി കാമുകനെ തേടിയെത്തുകയായിരുന്നു. അടിമാലി സ്വദേശിയായ യുവതിയാണു നെട്ടയം സ്വദേശിയായ കാമുകനെ തേടി എത്തിയത്. ആദ്യം ഫ്രണ്ട്‌സ് ആയിരുന്ന ഇവര്‍ പിന്നീടു പ്രണയത്തില്‍ ആവുകയായിരുന്നത്രെ. നേരില്‍ ഇതു വരെ കണ്ടിട്ടില്ലെന്നതാണ് ട്വിസ്റ്റ്. പ്രേമം കലശലായതോടെ യുവതി വിവാഹ അഭ്യര്‍ഥന നടത്തി.

എന്നാല്‍ അക്കാര്യം മാത്രം നടക്കില്ലെന്നു കാമുകന്‍ വ്യക്തമാക്കിയതോടെ യുവതി തേടി എത്തുകയായിരുന്നെന്നു പോലീസ് പറയുന്നു. ആദ്യം യുവതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി. നായകന്‍ ഏരൂര്‍ സ്റ്റേഷന്‍ പരിധിയിലാണെന്നു മനസിലായതോടെ യുവതിയെ ഏരൂര്‍ പോലീസിനു കൈമാറുകയായിരുന്നു. ഇതേതുടര്‍ന്നു യുവാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി.

എന്നാല്‍ അത്രവലിയ പ്രണയമൊന്നും ഇല്ലെന്നാണു യുവാവ് പോലീസിനെ അറിയിച്ചത്. ഇതിനിടെ യുവതിയെ കാണാതെ വീട്ടുകാര്‍ പരക്കം പാഞ്ഞു. ഏരൂര്‍ സ്റ്റേഷനില്‍ ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ രാത്രി സ്റ്റേഷനില്‍ എത്തി. യുവതീയുവാക്കള്‍ അവിവാഹിതരും പ്രായപൂര്‍ത്തിയായവരും ആയതിനാല്‍ വിഷയം വീട്ടുകാരുടെ തീരുമാനത്തിനായി വിട്ടിരിക്കുകയാണ് പോലീസ്.

Related posts