കട്ടപ്പന: വാഴവര വാകപ്പടിയില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. വാകപ്പടി കുളത്തപ്പാറ സുനില്‍കുമാറാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കും ആഴത്തില്‍ മുറിവേറ്റ യുവതിയുടെ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിനുശേഷം ഒളിവില്‍പോയ സുനിലിനെ കട്ടപ്പന എസ്എച്ച്ഒ ടി. സി. മുരുകനും എസ്ഐമാരായ എബി ജോര്‍ജ്, എസ്.എസ്. ശ്യാം, എഎസ്ഐ ലെനിന്, എസ് സിപിഒമാരായ ഷമീര്‍ ഉമ്മര്‍, ജോമോന് കുര്യന്, ജോജി കെ. മാത്യു, സിപിഒമാരായ രാഹുല്‍ മോഹനന്, ബിജു മോന്, ജയിംസ് ദേവസ്യ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഐ.പി. ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.