വാ​തി​ൽ ച​വി​ട്ടി​തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​പ്പോ​ൾ ക​ണ്ട​ത് ഫാ​നി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന ഭാ​ര്യ​യെ; ​ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത് ഉ​റ​മ്പു​ക​ളോ​ടു​ള്ള ഭ​യം മൂ​ല​മെ​ന്ന് പോ​ലീ​സ്

ഹൈ​ദ​രാ​ബാ​ദ്: ഉ​റു​മ്പു​ക​ളോ​ടു​ള്ള ഭ​യ​ത്തെ തു​ട​ർ​ന്ന് രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കിയ നിലയിൽ. തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല‍​യി​ലാ​ണ് സം​ഭ​വം. 25കാ​രി​യാ​യ യു​വ​തി​യാ​ണ് മ​രി​ച്ച​ത്.

2022 ൽ ​വി​വാ​ഹി​ത​യാ​യ യു​വ​തി​ക്ക് മൂ​ന്ന് വ​യ​സു​ള്ള ഒ​രു മ​ക​ളു​ണ്ട്. യു​വ​തി​യെ സാ​രി ഉ​പ​യോ​ഗി​ച്ച് സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക്ക് ചെ​റു​പ്പ​കാ​ലം മു​ത​ൽ​ത​ന്നെ ഉ​റു​മ്പു​ക​ളോ​ട് ഭ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ ജോ​ലി​ക്ക് പോ​യ ഭ​ർ​ത്താ​വ് വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പ്ര​ധാ​ന വാ​തി​ൽ അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​യ​ൽ​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് ഭാ​ര്യ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​മീ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related posts

Leave a Comment